1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
പാസ്​പോർട്ട് പൊലീസ്​ ക്ലിയറൻസിന്​ ഇനി ഓൺലൈൻ അപേക്ഷ; ബുധനാഴ്ച മുതൽ പ്രാബല്യത്തിൽ
പാസ്​പോർട്ട് പൊലീസ്​ ക്ലിയറൻസിന്​ ഇനി ഓൺലൈൻ അപേക്ഷ; ബുധനാഴ്ച മുതൽ പ്രാബല്യത്തിൽ
സ്വന്തം ലേഖകൻ: പൊലീസ്​ ക്ലിയറൻസ്​ സർട്ടിഫിക്കറ്റിന് (പി.സി.സി)​ ഇന്ത്യയിലെ മുഴുവൻ പാസ്​പോർട്ട്​ സേവാകേന്ദ്രങ്ങളിലും അപേക്ഷിക്കാം. രാജ്യത്തെ മുഴുവൻ പോസ്​റ്റ്​ ഓഫിസ്​ പാസ്​പോർട്ട്​ സേവാ കേന്ദ്രങ്ങളിലും ഓൺലൈനായി അപേക്ഷിക്കാൻ കഴിയുന്ന സംവിധാനം നാളെ (ബുധനാഴ്​ച) മുതൽ ആരംഭിക്കും. ഇന്ത്യയിലുടനീളമുള്ള എല്ലാ ഓൺലൈൻ പോസ്റ്റ് ഓഫിസ് പാസ്‌പോർട്ട് സേവാ കേന്ദ്രങ്ങളിലും (പി.ഒ.പി.എസ്​.കെ) പി.സി.സി സേവനങ്ങൾക്ക് അപേക്ഷിക്കാനുള്ള സൗകര്യം ഉൾപ്പെടുത്താൻ …
പിഎഫ്ഐ കേന്ദ്രങ്ങളില്‍ വീ ണ്ടും രാജ്യവ്യാപക എന്‍ഐഎ റെയ്ഡ്; അന്‍പതിലധികം പേര്‍ കസ്റ്റഡിയില്‍
പിഎഫ്ഐ കേന്ദ്രങ്ങളില്‍ വീ ണ്ടും രാജ്യവ്യാപക എന്‍ഐഎ റെയ്ഡ്; അന്‍പതിലധികം പേര്‍ കസ്റ്റഡിയില്‍
സ്വന്തം ലേഖകൻ: പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യക്കെതിരെ (പിഎഫ്ഐ) നടപടി തുടര്‍ന്ന് നാഷണല്‍ ഇന്‍വെസ്റ്റിഗേഷന്‍ ഏജന്‍സി (എന്‍ഐഎ). സംസ്ഥാന പൊലീസുകളുടെ സഹായത്തോടെ രാജ്യത്തെ വിവിധ ഇടങ്ങളില്‍ നടന്ന റെയ്ഡുകളില്‍ പിഎഫ്ഐയുടേയും എസ് ഡി പി ഐയുടേയും 25 നേതാക്കന്മരെ കരുതല്‍ തടങ്കലിലാക്കിയതായാണ് വിവരം. മധ്യപ്രദേശ്, കര്‍ണാടക, അസം, ഡല്‍ഹി, മഹാരാഷ്ട്ര, തെലങ്കാന, ഉത്തര്‍ പ്രദേശ് എന്നിവിടങ്ങളിലാണ് …
അവതാരകയെ അപമാനിച്ച സംഭവം: ശ്രീനാഥ് ഭാസിയ്ക്ക് ലഹരി പരിശോധന; സാമ്പിളുകൾ ശേഖരിച്ചു
അവതാരകയെ അപമാനിച്ച സംഭവം: ശ്രീനാഥ് ഭാസിയ്ക്ക് ലഹരി പരിശോധന; സാമ്പിളുകൾ ശേഖരിച്ചു
സ്വന്തം ലേഖകൻ: ഓണ്‍ലൈന്‍ മാധ്യമപ്രവര്‍ത്തകയോട് അപമര്യാദയായി പെരുമാറിയ കേസില്‍ നടന്‍ ശ്രീനാഥ് ഭാസിയെ ലഹരി പരിശോധനയ്ക്ക് വിധേയനാക്കും. ഇതിനായി നടന്റെ ശരീര സാംപിളുകൾ പൊലീസ് ശേഖരിച്ചു. നഖം, തലമുടി, രക്തം എന്നിവയുടെ സാംപിളുകളാണ് മരട് പൊലീസ് ശേഖരിച്ചത്. അഭിമുഖ സമയത്ത് ശ്രീനാഥ് ലഹരി ഉപയോഗിച്ചിരുന്നോ എന്നു കണ്ടെത്താനാണ് പരിശോധന. കൊച്ചിയില്‍ ചട്ടമ്പി എന്ന സിനിമയുടെ പ്രചാരണവുമായി …
ഇന്ത്യയുടെ ആദ്യ ലേഡി സൂപ്പർസ്റ്റാർ ആശാ പരേഖിന് ദാദാ സാഹേബ് ഫാൽക്കെ പുരസ്കാരം
ഇന്ത്യയുടെ ആദ്യ ലേഡി സൂപ്പർസ്റ്റാർ ആശാ പരേഖിന് ദാദാ സാഹേബ് ഫാൽക്കെ പുരസ്കാരം
സ്വന്തം ലേഖകൻ: രാജ്യത്തെ പരമോന്നത ചലച്ചിത്ര ബഹുമതിയായ ദാദാ സാഹേബ് ഫാൽക്കെ പുരസ്കാരം ബോളിവുഡ് നടി ആശാ പരേഖിന്. കേന്ദ്രമന്ത്രി അനുരാഗ് ഠാക്കൂറാണ് പുരസ്കാരം പ്രഖ്യാപിച്ചത്. ആശാ ഭോസ്‍ലെ, ഹേമ മാലിനി, പൂനം ഡില്ലണ്‍, ടി.എസ്.നാഗഭരണ, ഉദിത് നാരായണ്‍ എന്നിവരടങ്ങിയ ജൂറി പാനലാണ് പുസ്കാരം നിര്‍ണയിച്ചത്. ഇന്ത്യയിലെ ആദ്യ ലേഡി സൂപ്പർസ്റ്റാർ എന്ന് അറിയപ്പെടുന്ന ആശാ …
ഹയ്യാ കാർഡുകാർക്ക് ടിക്കറ്റില്ലാത്തവരെ കൊണ്ടുവരാനുള്ള 3+1 സേവനം അടുത്ത ആഴ്ച മുതൽ
ഹയ്യാ കാർഡുകാർക്ക് ടിക്കറ്റില്ലാത്തവരെ കൊണ്ടുവരാനുള്ള 3+1 സേവനം അടുത്ത ആഴ്ച മുതൽ
സ്വന്തം ലേഖകൻ: ലോകകപ്പ് ടിക്കറ്റെടുത്ത ഹയ്യാ കാർഡ് ഉടമകൾക്ക് ടിക്കറ്റില്ലാത്ത അതിഥികളെ കാർഡിൽ ഉൾപ്പെടുത്തുന്നതിനുള്ള 3+1 സേവനത്തിന് അടുത്ത ആഴ്ച തുടക്കമാകും. ലോകകപ്പ് കാണികൾക്കുള്ള ഫാൻ ഐഡിയാണ് ഹയ്യാ കാർഡുകൾ. ഒരു ഹയ്യാ കാർഡ് ഉടമയ്ക്ക് ലോകകപ്പ് മത്സര ടിക്കറ്റെടുക്കാത്ത ബന്ധുക്കളോ സുഹൃത്തുക്കളോ ആയ 3 പേരെ കൂടി രാജ്യത്തേക്ക് ഒപ്പം കൂട്ടാൻ അനുവദിക്കുന്നതാണ് 3+1 …
ലോകകപ്പിനെ വരവേല്‍ക്കാനൊരുങ്ങി ഖത്തര്‍ എയര്‍പോര്‍ട്ടുകള്‍; 1600 പ്രതിദിന സര്‍വീസുകള്‍
ലോകകപ്പിനെ വരവേല്‍ക്കാനൊരുങ്ങി ഖത്തര്‍ എയര്‍പോര്‍ട്ടുകള്‍; 1600 പ്രതിദിന സര്‍വീസുകള്‍
സ്വന്തം ലേഖകൻ: ഖത്തറിലെ ദോഹ, ഹമദ് വിമാനത്താവളങ്ങൾക്ക് ഫിഫ ലോകകപ്പിനിടെ മണിക്കൂറിൽ 100 വിമാനങ്ങൾ കൈകാര്യം ചെയ്യാനുള്ള ശേഷിയുണ്ടെന്ന് അധികൃതർ. സ്വന്തമായി വ്യോമ മേഖല യാഥാർത്ഥ്യമായതോടെയാണ് വിമാനങ്ങൾ കൈകാര്യം ചെയ്യാനുള്ള ശേഷിയും വർധിച്ചത്. ഈ മാസം 8നാണ് ലോകകപ്പുമായി ബന്ധപ്പെട്ട പുതിയ വ്യോമമേഖലാ ഡിസൈൻ പദ്ധതി ഉൾപ്പെടെയുള്ള എല്ലാ പദ്ധതികളും നയങ്ങളും ഖത്തർ എയർ ട്രാഫിക് …
ഫാർമസി ലൈസൻസുകൾ കുവൈത്തികൾക്ക് മാത്രമാക്കിയ ഉത്തരവിനെതിരെ പ്രതിഷേധം
ഫാർമസി ലൈസൻസുകൾ കുവൈത്തികൾക്ക് മാത്രമാക്കിയ ഉത്തരവിനെതിരെ പ്രതിഷേധം
സ്വന്തം ലേഖകൻ: കുവൈത്തിൽ ഫാർമസി ലൈസൻസുകൾ കുവൈത്തികൾക്ക് മാത്രമാക്കിയ മന്ത്രിതല ഉത്തരവിനെതിരെ അഭിഭാഷക സംഘം. തീരുമാനം പുനഃപരിശോധിക്കണമെന്നു മെയ്‌സൻ ലോ ഫേം ആവശ്യപ്പട്ടു. ഫാർമസി ലൈസൻസുകൾ സ്വദേശികൾക്ക് മാത്രമായി പുറപ്പെടുവിച്ച ഉത്തരവ് ഭരണഘടന വിരുദ്ധമാണെന്നും അഭിഭാഷകർ ചൂണ്ടിക്കാട്ടി. കഴിഞ്ഞ ഓഗസ്റ്റിലാണ് ഇത് സംബന്ധിച്ച തീരുമാനം ആരോഗ്യമന്ത്രി ഡോ. ഖാലിദ് അൽ സയീദ് പ്രഖ്യാപിച്ചത്. പാർലിമെന്റ് ഭേദഗതിയിലൂടെലാണ് …
കൊച്ചി വിമാനത്താവളത്തിൽ ബിസിനസ് ജെറ്റ് ടെർമിനൽ ഈ വർഷം തുടങ്ങുമെന്ന് മുഖ്യമന്ത്രി
കൊച്ചി വിമാനത്താവളത്തിൽ ബിസിനസ് ജെറ്റ് ടെർമിനൽ ഈ വർഷം തുടങ്ങുമെന്ന് മുഖ്യമന്ത്രി
സ്വന്തം ലേഖകൻ: കൊച്ചി വിമാനത്താവളത്തിൽ നിർമാണം പൂർത്തിയായി വരുന്ന ബിസിനസ് ജെറ്റ് ടെർമിനൽ ഈ വർഷം പ്രവർത്തനം തുടങ്ങുമെന്ന് ചെയർമാൻ കൂടിയായ മുഖ്യമന്ത്രി പിണറായി വിജയൻ. കൊച്ചി വിമാനത്താവള കമ്പനി ലിമിറ്റഡി (സിയാൽ)ന്റെ 28-ാം വാർഷിക പൊതുയോഗത്തിൽ, ഓഹരിയുടമകളെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം. ഇടുക്കിയിൽ നിന്ന് ഓൺലൈനായാണ് മുഖ്യമന്ത്രി യോഗത്തിൽ പങ്കെടുത്തത്. ലോകത്തെ ഒന്നാകെ ഗ്രസിച്ച …
അവതാരകയോട് അപമര്യാദയായി പെരുമാറിയ കേസ്: നടൻ ശ്രീനാഥ് ഭാസി അറസ്റ്റിൽ
അവതാരകയോട് അപമര്യാദയായി പെരുമാറിയ കേസ്: നടൻ ശ്രീനാഥ് ഭാസി അറസ്റ്റിൽ
സ്വന്തം ലേഖകൻ: യുട്യൂബ് ചാനല്‍ അവതാരകയോട് അപമര്യാദയായി പെരുമാറിയ കേസില്‍ നടന്‍ ശ്രീനാഥ് ഭാസിയെ അറസ്റ്റ് ചെയ്തു. ചോദ്യം ചെയ്യലിനു ശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. കൊച്ചി മരട് പൊലീസ് സ്റ്റേഷനിലാണ് തിങ്കളാഴ്ച ഉച്ചയ്ക്ക് ശ്രീനാഥ് ഭാസി ഹാജരായത്. സ്റ്റേഷൻ ജാമ്യം ലഭിക്കാവുന്ന വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. സിനിമയുടെ പ്രചാരണത്തിന്റെ ഭാഗമായി ഹോട്ടലിൽ നടന്ന അഭിമുഖത്തിന് ഇടയിലായിരുന്നു സംഭവം. …
സ്കൂളുകൾ അനധികൃത പണപ്പിരിവ് നടത്തരുത്; കുവൈത്ത് വിദ്യാഭ്യാസ മന്ത്രാലയം
സ്കൂളുകൾ അനധികൃത പണപ്പിരിവ് നടത്തരുത്; കുവൈത്ത് വിദ്യാഭ്യാസ മന്ത്രാലയം
സ്വന്തം ലേഖകൻ: വിദ്യാർഥികൾ, അധ്യാപകർ, രക്ഷിതാക്കൾ എന്നിവരിൽ നിന്ന് അനധികൃത പണപ്പിരിവ് നടത്താൻ പാടില്ലെന്നു കുവൈത്ത് വിദ്യാഭ്യാസ മന്ത്രാലയം സ്കൂളുകൾക്ക് കർശന താക്കീതു നൽകി. ഇതുസംബന്ധിച്ച സർക്കുലർ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കു വിതരണം ചെയ്തു. ഫോട്ടോകോപ്പി എടുക്കൽ, ക്ലാസ് റൂം അലങ്കരിക്കൽ തുടങ്ങി സ്കൂളിലെ മറ്റു ജോലികൾ ഇവരെക്കൊണ്ട് ചെയ്യിക്കാൻ പാടില്ലെന്നും കർശന നിർദേശമുണ്ട്. സ്കൂളിലേക്ക് ആവശ്യമുള്ള …