1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
സുനിതാ വില്യംസിനെ തിരികെ എത്തിക്കാന്‍ സ്‌പേസ് എക്‌സ്; കനത്ത തിരിച്ചടിയേറ്റ് ബോയിങ്
സുനിതാ വില്യംസിനെ തിരികെ എത്തിക്കാന്‍ സ്‌പേസ് എക്‌സ്; കനത്ത തിരിച്ചടിയേറ്റ് ബോയിങ്
സ്വന്തം ലേഖകൻ: വ്യവസായ രംഗത്ത് കമ്പനികള്‍ തമ്മില്‍ കടുത്ത മത്സരം നിലനില്‍ക്കാറുണ്ട്. എതിരാളികള്‍ ഒരുപടി മുന്നേറുന്നത് മറ്റുള്ളവരെ സംബന്ധിച്ച് വലിയ തിരിച്ചടിയാണ്. ഇപ്പോഴിതാ മുന്‍നിര ഏവിയേഷന്‍ കമ്പനിയായ ബോയിങും അത്തരം ഒരു അവസ്ഥയിലാണ്. ബോയിങ് വികസിപ്പിച്ച സ്റ്റാര്‍ലൈനര്‍ പേടകത്തില്‍ ബഹിരാകാശ നിലയത്തിലെത്തിയ സുനിത വില്യംസ്, ബച്ച് വില്‍മര്‍ എന്നീ ബഹിരാകാശ സഞ്ചാരികളെ തിരികെ എത്തിക്കാന്‍ ബോയിങിന്റെ …
വിസ്താര-എയര്‍ ഇന്ത്യ ലയനം നവം. 12ന്; എയര്‍ഇന്ത്യ ഓഹരികള്‍ വാങ്ങാൻ സിംഗപ്പുര്‍ എയര്‍ലൈന്‍സ്
വിസ്താര-എയര്‍ ഇന്ത്യ ലയനം നവം. 12ന്; എയര്‍ഇന്ത്യ ഓഹരികള്‍ വാങ്ങാൻ സിംഗപ്പുര്‍ എയര്‍ലൈന്‍സ്
സ്വന്തം ലേഖകൻ: വിമാനക്കമ്പനികളായ എയര്‍ ഇന്ത്യയും വിസ്താരയും തമ്മിലെ ലയനം നവംബര്‍ 12ഓടെ പൂര്‍ത്തിയാകുമെന്ന് സിംഗപ്പൂര്‍ എയര്‍ലൈന്‍സ്. ലയനത്തിന്റെ ഭാഗമായുള്ള നേരിട്ടുള്ള വിദേശ നിക്ഷേപത്തിന് (എഫ്ഡിഐ) കേന്ദ്രസര്‍ക്കാരിന്റെ അനുമതി ലഭിച്ചുവെന്ന് സിംഗപ്പൂര്‍ എയര്‍ലൈന്‍സ് അറിയിച്ചു. നവംബര്‍ 12 ന് ശേഷമുള്ള വിസ്താര ബുക്കിങ്ങുകള്‍ എയര്‍ ഇന്ത്യ വെബ്‌സൈറ്റിലേക്ക് റീഡയറക്ട് ചെയ്യും. യാത്രക്കാര്‍ക്ക് വിശാലമായ സേവന ശൃംഖല …
അമേരിക്കയിലും യൂറോപ്പിലും ഭീതിപടർത്തി സ്ലോത്ത് ഫീവര്‍; ചെറുപ്രാണികള്‍ രോഗവാഹികൾ
അമേരിക്കയിലും യൂറോപ്പിലും ഭീതിപടർത്തി സ്ലോത്ത് ഫീവര്‍; ചെറുപ്രാണികള്‍ രോഗവാഹികൾ
സ്വന്തം ലേഖകൻ: അമേരിക്കയിലും യൂറോപ്പിലും ആശങ്ക പടർത്തി സ്ലോത്ത്‌ വൈറസ് വ്യാപനം. ചെറുപ്രാണികള്‍ രോഗവാഹികളായ രോഗം ഒറോപൗഷെ വൈറസിലൂടെയാണ് പടരുന്നത്. നിലവിൽ ഫ്ലോറിഡയിലുള്ള ഇരുപതുപേരിലാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. ക്യൂബയില്‍നിന്നും തെക്കേ അമേരിക്കയില്‍ നിന്നും യാത്ര കഴിഞ്ഞു വന്നവരിലാണ് നിലവില്‍ രോഗം സ്ഥീരീകരിച്ചത്. ക്യൂബ, തെക്കേ അമേരിക്ക എന്നിവടങ്ങളില്‍നിന്ന് യാത്രകഴിഞ്ഞു വരുന്നവരെ നിരീക്ഷിക്കാന്‍ ഡോക്ടര്‍മാര്‍ക്ക് അധികൃതര്‍ നിര്‍ദേശം …
മലയാള സിനിമയ്ക്ക് തീരാക്കളങ്കമായി ആരോപണങ്ങൾ; അന്വേഷണ സംഘം അന്വേഷിക്കുന്നു
മലയാള സിനിമയ്ക്ക് തീരാക്കളങ്കമായി ആരോപണങ്ങൾ; അന്വേഷണ സംഘം അന്വേഷിക്കുന്നു
സ്വന്തം ലേഖകൻ: വെള്ളിത്തിരയില്‍ മിന്നിത്തിളങ്ങിയവരുടെ മുഖത്ത് അഴികളുടെ നിഴല്‍ പതിക്കുമോയെന്നതാണ് ഹേമ കമ്മിറ്റി റിപ്പോർട്ടും പിന്നാലെ വന്ന വെളിപ്പെടുത്തലുകളും മുന്നോട്ടുവെക്കുന്ന ചോദ്യം. കഴിഞ്ഞ ദിവസങ്ങളിലായി വിവിധ നടിമാർ നടത്തിയ ലൈംഗികാരോപണങ്ങളില്‍ ഇതിനോടകം തന്നെ പ്രത്യേക അന്വേഷണ സംഘം നടപടികള്‍ ആരംഭിച്ചുകഴിഞ്ഞു. ജാമ്യമില്ലാ വകുപ്പുകള്‍ ഉള്‍പ്പെടെ ചുമത്തിയാണ് കേസുകള്‍ രജിസ്റ്റർ ചെയ്തിരിക്കുന്നത്. ആരോപണങ്ങള്‍ മാത്രമല്ല, വകുപ്പുകളും പലർക്കും …
പാസ്‌പോർട്ട് സേവാ പോർട്ടൽ ഓഗസ്റ്റ് 29 മുതൽ അടുത്ത അഞ്ച് ദിവസത്തേക്ക് പ്രവർത്തിക്കില്ല
പാസ്‌പോർട്ട് സേവാ പോർട്ടൽ ഓഗസ്റ്റ് 29 മുതൽ അടുത്ത അഞ്ച് ദിവസത്തേക്ക് പ്രവർത്തിക്കില്ല
സ്വന്തം ലേഖകൻ: പാസ്‌പോർട്ടിന് അപേക്ഷിക്കുന്നതിനായുള്ള ഓൺലൈൻ പോർട്ടൽ (പാസ്‌പോർട്ട് സേവാ പോർട്ടൽ) ഓഗസ്റ്റ് 29 മുതൽ അഞ്ച് ദിവസത്തേക്ക് പ്രവർത്തിക്കുകയില്ലെന്ന് സർക്കാർ വൃത്തങ്ങൾ അറിയിച്ചു. സൈറ്റ് ടെക്നിക്കൽ മെയിന്റനൻസിന്റെ ഭാ​ഗമായാണ് നടപടി. ഓഗസ്റ്റ് 29 രാത്രി എട്ടുമണി മുതൽ സെപ്റ്റംബർ 2 രാവിലെ ആറുമണി വരെയാണ് നിയന്ത്രണം. പുതിയ അപ്പോയിൻ്റ്‌മെൻ്റുകളൊന്നും ഷെഡ്യൂൾ ചെയ്യാൻ സാധിക്കില്ലെന്നും നേരത്തെ …
അരിഘട്ട്: ബാലിസ്റ്റിക് മിസൈലുകളുമായി ഇന്ത്യയുടെ രണ്ടാം ആണവ അന്തര്‍വാഹിനി സജ്ജം
അരിഘട്ട്: ബാലിസ്റ്റിക് മിസൈലുകളുമായി ഇന്ത്യയുടെ രണ്ടാം ആണവ അന്തര്‍വാഹിനി സജ്ജം
സ്വന്തം ലേഖകൻ: ശത്രുവിനെ നശിപ്പിക്കുന്നവന്‍ – അരിഘട്ട് എന്ന സംസ്‌കൃത വാക്കിന്റെ അര്‍ഥം ഇതാണ്. ഇന്ത്യന്‍ നാവികസേനയ്ക്ക് കൂടുതല്‍ കരുത്തേകാനായി എത്തുന്ന ആണവ ബാലിസ്റ്റിക് മിസൈല്‍ വാഹക അന്തര്‍വാഹിനിക്ക് (എസ്.എസ്.ബി.എന്‍) ഇതിനേക്കാള്‍ അനുയോജ്യമായ മറ്റൊരു പേരില്ല. എസ്-3 എന്ന് കൂടി അറിയപ്പെടുന്ന ഐ.എന്‍.എസ്. അരിഘട്ട് വ്യാഴാഴ്ച നാവികസേനയുടെ ഭാഗമാകും. അരിഹന്ത് ക്ലാസ് വിഭാഗത്തിൽ പെടുന്ന അന്തർവാഹിനിയാണ് …
ഇന്ത്യൻ മാധ്യമ രംഗത്തെ ബാ ഹുബലിയാകാൻ റിലയൻസ്; റിലയൻസ് – ഡിസ്‌നി ഹോട്ട് സ്റ്റാർ ലയനം യാഥാർഥ്യമാകുന്നു
ഇന്ത്യൻ മാധ്യമ രംഗത്തെ ബാ ഹുബലിയാകാൻ റിലയൻസ്; റിലയൻസ് – ഡിസ്‌നി ഹോട്ട് സ്റ്റാർ ലയനം യാഥാർഥ്യമാകുന്നു
സ്വന്തം ലേഖകൻ: റിലയൻസ് ഇൻഡസ്ട്രീസും ഡിസ്നി പ്ലസ് ഹോട്ട്‌സ്റ്റാറും ഒന്നിച്ചുള്ള സംരംഭത്തിന് കോംപറ്റീഷൻ കമ്മീഷൻ ഓഫ് ഇന്ത്യയുടെ പച്ചക്കൊടി. 70,352 കോടി വിപണി മൂല്യമുള്ള സംയുക്ത സംരംഭത്തിനാണ് കോംപറ്റീഷൻ കമ്മീഷൻ ഓഫ് ഇന്ത്യ പച്ചക്കൊടി കാട്ടിയത്. നിലവിലെ വ്യവസ്ഥകളിൽ കമ്പനികൾ സ്വയം മാറ്റം വരുത്താമെന്ന് അറിയിച്ചതോടെയാണ് കോംപറ്റീഷൻ കമ്മീഷൻ അനുമതി നൽകിയത്. റിലയൻസ് ഇൻഡസ്ട്രീസ് ഡയറക്ടറും …
60 വയസ് കഴിഞ്ഞ പ്രവാസി ഉപദേശകരുടെ കരാര്‍ പുതുക്കില്ല; കുവൈത്ത് മന്ത്രിസഭ
60 വയസ് കഴിഞ്ഞ പ്രവാസി ഉപദേശകരുടെ കരാര്‍ പുതുക്കില്ല; കുവൈത്ത് മന്ത്രിസഭ
സ്വന്തം ലേഖകൻ: സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്ന 60 വയസും അതിനുമുകളിലും പ്രായമുള്ള പ്രവാസി ഉപദേഷ്ടാക്കളുടെ കരാര്‍ പുതുക്കുന്നത് അവസാനിപ്പിക്കാന്‍ കുവൈത്തിലെ മന്ത്രിമാരുടെ കൗണ്‍സില്‍ തീരുമാനം. ഇതിന് സിവില്‍ സര്‍വീസ് കൗണ്‍സിലിന് യോഗം നിര്‍ദ്ദേശം നല്‍കി. രാജ്യത്തെ തൊഴിലാളികളെ പുനസംഘടിപ്പിക്കുന്നതിനും കാര്യക്ഷമമാക്കുന്നതിനുമുള്ള ഗവണ്‍മെന്റിന്റെ നിരന്തരമായ ശ്രമങ്ങളുടെ ഭാഗമാണ് ഈ നീക്കമെന്ന് മന്ത്രിമാരുടെ കൗണ്‍സില്‍ അറിയിച്ചു. നിരവധി …
ജിസിസി ഗ്രാന്റ് ടൂര്‍സ്: ഗള്‍ഫ് രാജ്യങ്ങളിലേക്കുള്ള ഏകീകൃത ടൂറിസം വീസ ഈ വര്‍ഷം അവസാനം
ജിസിസി ഗ്രാന്റ് ടൂര്‍സ്: ഗള്‍ഫ് രാജ്യങ്ങളിലേക്കുള്ള ഏകീകൃത ടൂറിസം വീസ ഈ വര്‍ഷം അവസാനം
സ്വന്തം ലേഖകൻ: ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ജിസിസി രാജ്യങ്ങള്‍ക്കിടയിലെ ഏകീകൃത ടൂറിസം വീസയായ ‘ജിസിസി ഗ്രാന്‍ഡ് ടൂര്‍സ്’ വീസയുമായി ബന്ധപ്പെട്ട നടപടിക്രമങ്ങളെല്ലാം പൂര്‍ത്തിയായതായി റിപ്പോര്‍ട്ട്. മിഡില്‍ ഈസ്റ്റിലെ ടൂറിസം വ്യവസായ രംഗത്ത് വലിയൊരു കുതിച്ചുചാട്ടത്തിന് വഴിയൊരുക്കുമെന്ന് കരുതപ്പെടുന്ന ഏകീകൃത ടൂറിസം വീസ 2024 ഡിസംബര്‍ അവസാനത്തോടെ വീസ ലഭ്യമാകുമെന്ന് പ്രതീക്ഷിക്കുന്നതായി കുവൈത്ത് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. …
സിദ്ദിക്കിനും രഞ്ജിത്തിനും എതി രായ ലൈംഗിക ആരോപണ ങ്ങൾ; പരാതിക്കാരുടെ മൊഴി എടുക്കുന്നു
സിദ്ദിക്കിനും രഞ്ജിത്തിനും എതി രായ ലൈംഗിക ആരോപണ ങ്ങൾ; പരാതിക്കാരുടെ മൊഴി എടുക്കുന്നു
സ്വന്തം ലേഖകൻ: നടന്‍ സിദ്ദിഖിനെതിരെ ആരോപണം ഉന്നയിച്ച നടിയുടെ മൊഴിയെടുക്കല്‍ തുടങ്ങി. തിരുവനന്തപുരം മ്യൂസിയം പോലീസ് വനിത എ.എസ്.ഐ. ആണ് മൊഴിയെടുക്കുന്നത്. സിദ്ദിഖിനെതിരെ ലൈംഗിക പീഡനമുള്‍പ്പെടെയുള്ള ആരോപണങ്ങളാണ് നടി ഉന്നയിച്ചിരുന്നത്. തിരുവനന്തപുരം വഞ്ചിയൂരില്‍ നിന്നാണ് മൊഴി രേഖപ്പെടുത്തുന്നത്. കഴിഞ്ഞ ദിവസമാണ് നടി രേഖാമൂലം പരാതി നല്‍കിയത്. സിദ്ദിഖിനെതിരേ തെളിവുകള്‍ കൈവശമുണ്ടെന്നാണ് നടി അവകാശപ്പെട്ടിരുന്നത്. ആരോപണങ്ങള്‍ അന്വേഷിക്കാന്‍ …