സ്വന്തം ലേഖകൻ: തിരുവനന്തപുരം മേയർ ആര്യ രാജേന്ദ്രനും ബാലുശ്ശേരി എം.എൽ.എ കെ.എം സച്ചിൻദേവും വിവാഹിതരായി. എ.കെ.ജി സെന്ററിൽ സെപ്തംബർ 4 ന് രാവിലെ 11 മണിയോടെ നടന്ന ലളിതമായ ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉൾപ്പെടെയുളള മുതിർന്ന നേതാക്കൾ പങ്കെടുത്തു. നേതാക്കൾ കൈമാറിയ മാല പരസ്പരം ചാർത്തി കൈകൊടുത്താണ് ഇരുവരും വിവാഹിതരായത്. മുഖ്യമന്ത്രി, സി.പി.എം തിരുവനന്തപുരം-കോഴിക്കോട് …
സ്വന്തം ലേഖകൻ: മാഗ്‌സസെ പുരസ്‌കാരം സ്വീകരിക്കുന്നതില്‍ നിന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജയെ സി പി എം കേന്ദ്ര നേതൃത്വം തടഞ്ഞതില്‍ വിശദീകരണവുമായി സി പി എം കേന്ദ്ര നേതൃത്വം. മാഗ്‌സസെ പുരസ്‌കാരം നിരാകരിച്ചത് പാര്‍ട്ടിയുടെ കൂട്ടായ തീരുമാനമാണെന്ന് ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി പറഞ്ഞു. വ്യക്തിപരമായ നേട്ടമല്ലാത്തതിനലാണ് പപരസ്‌കാരം നിരസിച്ചത്. കോവിഡ് – നിപ …
സ്വന്തം ലേഖകൻ: മനുഷ്യരെ ചന്ദ്രനിലെത്തിക്കാൻ ലക്ഷ്യമിടുന്ന നാസയുടെ ആർട്ടിമിസ് 1 ദൗത്യം വീണ്ടും മാറ്റിവച്ചു. ഇന്ധന ടാങ്കിൽനിന്നുള്ള ഹൈഡ്രജൻ ചോർച്ച പരിഹരിക്കാൻ എൻനീയർമാർക്ക് കഴിയാത്തതിനെ തുടർന്നാണ് രണ്ടാഴ്ചയ്ക്കിടെ രണ്ടാം വട്ടവും ദൗത്യം മാറ്റിയത്. ഓഗസ്റ്റ് 29 നും ഇതേ പ്രശ്നത്തെ തുടർന്ന് ദൗത്യം നടത്താൻ കഴിഞ്ഞിരുന്നില്ല. ”റോക്കറ്റിന്റെ ഹൈഡ്രജൻ ഇന്ധന ടാങ്ക് നിറയ്ക്കാൻ തുടങ്ങുമ്പോഴാണു ചോർച്ച …
സ്വന്തം ലേഖകൻ: വ്യോമയാന രംഗത്തെ വൻ കുതിച്ചു ചാട്ടം ലക്ഷ്യം വെക്കുന്ന സൗദി അറേബ്യയുടെ പുതിയ എയർലൈൻസിന് ‘റിയ’ എന്ന് പേരിട്ടേക്കും. വ്യോമയാന രംഗത്തെ മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. സൗദി എയർലൈൻസ് കഴിഞ്ഞാൽ ഏറ്റവും വലിയ വിമാനക്കമ്പനിയായി ‘റിയ’ മാറുമെന്നാണ് റിപ്പോർട്ട്. പന്ത്രണ്ടു മാസം മുമ്പു തന്നെ പുതിയ വിമാന കമ്പനി തുടങ്ങുന്ന പദ്ധതിക്ക് …
സ്വന്തം ലേഖകൻ: ഫുട്‌ബോൾ ആരാധകർക്ക് ഫിഫ ലോകകപ്പിന്റെ ഉദ്ഘാടന മത്സരടിക്കറ്റ് സ്വന്തമാക്കാൻ വീണ്ടും അവസരമൊരുക്കി സംഘാടകർ. ഇത്തവണ ഖത്തർ ലോകകപ്പിന്റെ ഔദ്യോഗിക മുദ്രാവാക്യം പതിച്ച സ്റ്റിക്കറുകൾ സ്വന്തം വാഹനങ്ങൾ, വസ്തുക്കൾ എന്നിവയിൽ ഒട്ടിച്ചതിന്റെ ചിത്രം സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്യുന്നവരിൽ നിന്ന് തിരഞ്ഞെടുക്കപ്പെടുന്നവർക്കാണ് ടിക്കറ്റ് സമ്മാനമായി നൽകുക. ‘നൗ ഈസ് ഓൾ’ എന്നതാണ് ഖത്തർ ലോകകപ്പിന്റെ ഔദ്യോഗിക …
സ്വന്തം ലേഖകൻ: വർഷങ്ങളായുള്ള പരിശ്രമത്തിനൊടുവിൽ ദോഹ വ്യോമമേഖല യാഥാർഥ്യമാകുന്നു. ഇക്കാര്യത്തിൽ സൗദി അറേബ്യ, ബഹ്‌റൈൻ, യു.എ.ഇ എന്നിവരുമായി ഖത്തർ വ്യോമയാന വിഭാഗം കരാറിൽ ഒപ്പുവെച്ചു. സെപ്തംബർ എട്ടിന് ദോഹ ഫ്ലൈറ്റ് ഇൻഫർമേഷൻ റീജിയൻ നിലവിൽ വരും. കഴിഞ്ഞ മാർച്ചിൽ ചേർന്ന ഇൻറർനാഷണൽ സിവിൽ എവിയേഷൻ ഓർഗനൈസേഷൻ കൗൺസിൽ യോഗമാണ് ദോഹ ഫ്ലൈറ്റ് ഇൻഫർമേഷൻ മേഖല രൂപീകരിക്കാൻ …
സ്വന്തം ലേഖകൻ: ജോലിയും വരുമാനവുമില്ലാത്ത വിവിധ രാജ്യക്കാരായ 15,000 പ്രവാസികളെ കുവൈത്ത് നാടുകടത്തി. വരുമാനമില്ലാതെ രാജ്യത്തു തുടരുന്നത് കുറ്റകൃത്യങ്ങൾക്കു പ്രേരിപ്പിക്കുമെന്ന വിലയിരുത്തലിലാണ് നടപടി. നിയമവിരുദ്ധ താമസക്കാരെ പിടികൂടുന്നതിന്റെ ഭാഗമായി നടത്തിയ തിരച്ചിലിലാണ് ജോലിയില്ലാതെ അലഞ്ഞുതിരിയുന്നവരെ കണ്ടെത്തിയത്. മാർക്കറ്റിലോ വല്ലപ്പോഴും ഒന്നോ രണ്ടോ മണിക്കൂർ ലഭിക്കുന്ന താൽക്കാലിക ജോലികൾ ചെയ്തുവരികയായിരുന്നു പലരും. ചിലർ നിയമം ലംഘിച്ച് വഴിയോര …
സ്വന്തം ലേഖകൻ: മാങ്കുളത്ത് ആക്രമിക്കാന്‍ ശ്രമിച്ച പുലിയെ യുവാവ് വെട്ടിക്കൊന്നു. പ്രദേശവാസിയായ ഗോപാലന്‍ എന്നയാളാണ് തന്നെ ആക്രമിച്ച പുലിയെ തിരികെ ആക്രമിച്ച് രക്ഷപ്പെട്ടത്. പരിക്കേറ്റ ഗോപാലനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തലയില്‍ വെട്ടേറ്റ പുലി തല്‍ക്ഷണം ചത്തു. ശനിയാഴ്ച രാവിലെ ഗോപാലന്‍ വീടിന് സമീപത്തെ പറമ്പിലേക്ക് പോവുന്നതിനിടെയാണ് പുലി ആക്രമിക്കാന്‍ ശ്രമിച്ചത്. വഴിയില്‍ കിടക്കുകയായിരുന്ന പുലി തന്റെ …
സ്വന്തം ലേഖകൻ: പാര്‍ട്ട്ടൈം ജോലികള്‍ക്കായുള്ള അപേക്ഷകൾ വേഗത്തിലാക്കുന്നതിന്റെ ഭാഗമായി പുതിയ ഇ-സേവനം ആരംഭിച്ച് തൊഴില്‍ മന്ത്രാലയം. നടപടിക്രമങ്ങള്‍ വേഗത്തിലാക്കുന്നതിനും ഇടപാടുകള്‍ പൂര്‍ത്തിയാക്കുന്നതിനുമുള്ള മന്ത്രാലയത്തിന്റെ ഡിജിറ്റല്‍വത്കരണ ശ്രമങ്ങളുടെ ഭാഗമാണ് ഇ-സേവനമെന്ന് മന്ത്രാലയം വ്യക്തമാക്കി. പുതിയ പദ്ധതിയിലൂടെ, നിലവിലെ ജോലിക്ക് പുറമെ മുഴുവന്‍ സമയമോ അല്ലെങ്കില്‍ പാര്‍ട്ട്ടൈം ജോലിക്കായി അഭ്യർഥിക്കുന്നതും, സമാനമായ അഭ്യർഥനകള്‍ പുതുക്കുന്നതും ഇലക്ട്രോണിക് ആയി ചെയ്യാവുന്നതാണ്. …
സ്വന്തം ലേഖകൻ: ഡിജിറ്റൽ ലോകത്തേക്കുള്ള ശ്രദ്ധേയ ചുവടുവെപ്പായി ഖത്തർ ആസ്ഥാനമായി മൈക്രോസോഫ്റ്റിന്റെ ക്ലൗഡ് ഡേറ്റ സെന്റർ പ്രവർത്തനമാരംഭിച്ചു. മേഖലയിൽ മൈക്രോസോഫ്റ്റിന്റെ ആദ്യ ഗ്ലോബൽ ഡേറ്റ സെന്ററിനാണ് തുടക്കം കുറിച്ചത്. ബുധനാഴ്ച രാത്രിയിൽ നടന്ന ചടങ്ങിൽ ഖത്തർ വിവരസാങ്കേതിക മന്ത്രി മുഹമ്മദ് ബിൻ അലി അൽ മന്നായി, ഗതാഗത മന്ത്രി ജാസിം സൈഫ് അഹമ്മദ് അൽ സുലൈതി, …