1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
സന്ദർശക വീസയിൽ ബഹ് റൈനിൽ എത്തുന്നവർ പുതിയ നിബന്ധനകൾ പാലിക്കണമെന്ന് ഇന്ത്യൻ എംബസി
സന്ദർശക വീസയിൽ ബഹ് റൈനിൽ എത്തുന്നവർ പുതിയ നിബന്ധനകൾ പാലിക്കണമെന്ന് ഇന്ത്യൻ എംബസി
സ്വന്തം ലേഖകൻ: സന്ദർശക വീസയിൽ രാജ്യത്തേക്ക് വരുന്നവർ പാലിക്കേണ്ട നിബന്ധനങ്ങൾ എല്ലാവരും ശക്തമായി പാലിക്കണമെന്ന് ബഹ്റൈൻ ആഭ്യന്തരമന്ത്രാലയവും ബഹ്റൈൻ എയർപോർട്ട് കമ്പനിയും അറിയിച്ചു. നിരവധി യാത്രക്കാർ നിയമങ്ങൾ പാലിക്കാതെ എത്തുന്നത് കൊണ്ട് തിരിച്ചു പോകേണ്ട അവസ്ഥയാണ് ഉള്ളത്. ഇന്ത്യൻ എംബസി ആണ് ഇക്കാര്യം അറിയിച്ചത്. എംബസി സോഷ്യൽ മീഡിയാ അകൗണ്ടിലൂടെ ഇതിന് വേണ്ട നിർദ്ദേശങ്ങൾ നൽകിയിട്ടുണ്ട്. …
കുവൈത്തിൽ ഹെൽത്ത് കാർഡും വർക്ക് പെർമിറ്റും ഇല്ലാത്ത ഡെലിവറി ജീവനക്കാരെ നാടുകടത്തും
കുവൈത്തിൽ ഹെൽത്ത് കാർഡും വർക്ക് പെർമിറ്റും ഇല്ലാത്ത ഡെലിവറി ജീവനക്കാരെ നാടുകടത്തും
സ്വന്തം ലേഖകൻ: രാജ്യത്തെ ഹോം ഡെലിവറി ജീവനക്കാര്‍ക്കായി അധികൃതര്‍ പുതുതായി നടപ്പില്‍ വരുത്തിയ പെരുമാറ്റച്ചട്ടങ്ങള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുന്നതിനായി പരിശോധനകള്‍ കര്‍ശനമാക്കി സുരക്ഷാ ഏജന്‍സികള്‍. ഡെലിവറി സേവനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്നവര്‍ക്ക് ആരോഗ്യ മന്ത്രാലയം അനുദിക്കുന്ന ഹെല്‍ത്ത് കാര്‍ഡ് ഉണ്ടാിരിക്കണം, യൂനിഫോം ധരിക്കണം എന്നിവ ഉള്‍പ്പെടെ വിവിധ മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ കഴിഞ്ഞ മാസം അധികൃതര്‍ പുറപ്പെടുവിച്ചിരുന്നു. ഇത് പാലിക്കപ്പെടുന്നുണ്ടോ എന്ന …
പണം ചോദിച്ച് ആളുകൾ, പൊറുതിമുട്ടി, ഒളിച്ചുതാമസി ക്കേണ്ട സ്ഥിതി! ഗതികെട്ട് ഓണം ബംബർ വിജയി
പണം ചോദിച്ച് ആളുകൾ, പൊറുതിമുട്ടി, ഒളിച്ചുതാമസി ക്കേണ്ട സ്ഥിതി! ഗതികെട്ട് ഓണം ബംബർ വിജയി
സ്വന്തം ലേഖകൻ: പണം ചോദിച്ചെത്തുന്നവരേക്കൊണ്ട് പൊറുതിമുട്ടിയെന്ന് 25 കോടിയുടെ ഓണം ബംബർ നേടിയ അനൂപ്. രാവിലെ മുതല്‍ പണം ചോദിച്ച് വീട്ടില്‍ വരുന്നവരുടെ തിരക്കാണെന്നും പണം ലഭിച്ചിട്ടില്ലെന്ന് പറഞ്ഞാല്‍ ആരും വിശ്വസിക്കുന്നില്ലെന്നും അനൂപ് പറയുന്നു. ഇത്തരക്കാരെ പേടിച്ച് ഒളിച്ചു താമസിക്കേണ്ട ഗതികേടിലാണെന്നും ഫെയ്‌സ്ബുക്കില്‍ പങ്കുവെച്ച വീഡിയോയിലൂടെ അനൂപ് വെളിപ്പെടുത്തി. ആളുകളെ സഹായിക്കാന്‍ മനസ്സുണ്ടെന്നും എന്നാല്‍ രണ്ട് …
ഹർത്താൽ: അഴിഞ്ഞാടി പോപ്പുലര്‍ ഫ്രണ്ട് പ്രവർത്തകർ; സംസ്ഥാനത്ത് വ്യാപക അക്രമം
ഹർത്താൽ: അഴിഞ്ഞാടി പോപ്പുലര്‍ ഫ്രണ്ട് പ്രവർത്തകർ; സംസ്ഥാനത്ത് വ്യാപക അക്രമം
സ്വന്തം ലേഖകൻ: പോപ്പുലര്‍ ഫ്രണ്ട് ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ തുടരുന്നതിനിടെ സംസ്ഥാനത്ത് വ്യാപക അക്രമം. പല സ്ഥലങ്ങളിലും ഹർത്താലനുകൂലികൾ ​ഗതാ​ഗതം തടസ്സപ്പെടുത്തുകയും ബസുകൾക്ക് നേരെ കല്ലെറിയുകയും ചെയ്തു. ഹർത്താലിനെതിരെ ഹൈക്കോടതി സ്വമേധയാ കേസെടുത്തു. ഹർത്താൽ നിയമവിരുദ്ധമെന്ന് ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി. സ്വകാര്യസ്വത്തും പൊതുസ്വത്തും നശിപ്പിച്ചാൽ പ്രത്യേകം കേസുകൾ എടുക്കണം. ഹർത്താലിന് ആഹ്വാനം ചെയ്തവർക്കെതിരെ കോടതിയലക്ഷ്യ നടപടിക്കും …
ഫിഫ ലോകകപ്പ്; നവംബര്‍ ഒന്നു മുതല്‍ ഖത്തറിലേക്ക് വിസിറ്റ് വീസ നൽകില്ല
ഫിഫ ലോകകപ്പ്; നവംബര്‍ ഒന്നു മുതല്‍ ഖത്തറിലേക്ക് വിസിറ്റ് വീസ നൽകില്ല
സ്വന്തം ലേഖകൻ: ഫിഫ ലോകകപ്പിന്റെ സുഗമമായ നടത്തിപ്പിന്റെ ഭാഗമായി ഖത്തറിലേക്കുള്ള സന്ദര്‍ശക വിസകള്‍ക്ക് നവംബര്‍ ഒന്നു മുതല്‍ ആഭ്യന്തര മന്ത്രാലയം വിലക്ക് പ്രഖ്യാപിച്ചു. ഡിസംബര്‍ 23 വരെ ഓണ്‍ അറൈവല്‍ ഉള്‍പ്പെടെയുള്ള സന്ദര്‍ശക വിസകള്‍ അനുവദിക്കില്ലെന്ന് ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. വിമാനമാര്‍ഗവും കടല്‍ വഴിയും കരവഴിയുമുള്ള യാത്രകള്‍ക്കെല്ലാം ഈ വ്യവസ്ഥ ബാധകമാണ്. എന്നാല്‍ ഇക്കാര്യത്തില്‍ ഏതാനും …
ആര്‍.ടി. ഓഫീസ് കയറി ഇറങ്ങേ ണ്ട; വാഹന സംബന്ധമായ എല്ലാ സേവനങ്ങളും ഇനി ഓണ്‍ലൈൻ
ആര്‍.ടി. ഓഫീസ് കയറി ഇറങ്ങേ ണ്ട; വാഹന സംബന്ധമായ എല്ലാ സേവനങ്ങളും ഇനി ഓണ്‍ലൈൻ
സ്വന്തം ലേഖകൻ: വാഹനങ്ങളുമായി ബന്ധപ്പെട്ട 58 സേവനങ്ങള്‍ പൂര്‍ണമായും ഓണ്‍ലൈനിലേക്ക് മാറ്റി കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശം. വാഹന രജിസ്‌ട്രേഷന്‍, ഡ്രൈവിങ്ങ് ലൈസന്‍സ് വാഹന കൈമാറ്റം തുടങ്ങിയവയുമായി ബന്ധപ്പെട്ട 58 സേവനങ്ങളാണ് ഇപ്പോള്‍ ഓണ്‍ലൈനായി ഒരുക്കിയിട്ടുള്ളത്. ആധാര്‍ അധിഷ്ഠിതമായാണ് ഈ സേവനങ്ങള്‍ ഒരുക്കിയിട്ടുള്ളതെന്നാണ് കേന്ദ്ര ഗതാഗത മന്ത്രാലയം പുറത്തിറക്കിയിട്ടുള്ള വിജ്ഞാപനത്തില്‍ അറിയിച്ചിരിക്കുന്നത്. parivahan.gov.in എന്ന വെബ്‌സൈറ്റ് വഴിയോ …
യുഎസ് ഫെഡറല്‍ റിസര്‍വ് നിരക്കുയര്‍ത്തല്‍: രൂപയുടെ മൂല്യം റെക്കോഡ് താഴ്ചയിലെത്തി
യുഎസ് ഫെഡറല്‍ റിസര്‍വ് നിരക്കുയര്‍ത്തല്‍: രൂപയുടെ മൂല്യം റെക്കോഡ് താഴ്ചയിലെത്തി
സ്വന്തം ലേഖകൻ: പണപ്പെരുപ്പം നിയന്ത്രിക്കാന്‍ യുഎസ് ഫെഡറല്‍ റിസര്‍വ് കര്‍ശന നടപടികളുമായി മൂന്നോട്ടുപോകുമെന്ന് വ്യക്തമായതോടെ രൂപയുടെ മൂല്യം റെക്കോഡ് ഇടിവ് നേരിട്ടു. യുഎസ് ഡോളറിനെതിരെ രൂപയുടെ മൂല്യം 80.85 നിലവാരത്തിലേയ്ക്കാണ് താഴ്ന്നത്. 79.97 ആയിരുന്നു കഴിഞ്ഞ ദിവസത്തെ ക്ലോസിങ്. തുടര്‍ച്ചയായി മൂന്നാമതും യുഎസ് കേന്ദ്ര ബാങ്ക് മുക്കാല്‍ ശതമാനം നിരക്ക് ഉയര്‍ത്തിയതും ഭാവിയിലും പലിശ വര്‍ധന …
പോപ്പുലർ ഫ്രണ്ട് ഓഫിസുക ളിൽ രാജ്യ വ്യാപക റെയ്ഡും അറസ്റ്റും; വെള്ളിയാഴ്ച ഹർ ത്താൽ (കേരളത്തിൽ മാത്രം!)
പോപ്പുലർ ഫ്രണ്ട് ഓഫിസുക ളിൽ രാജ്യ വ്യാപക റെയ്ഡും അറസ്റ്റും; വെള്ളിയാഴ്ച ഹർ ത്താൽ (കേരളത്തിൽ മാത്രം!)
സ്വന്തം ലേഖകൻ: ജ്യവ്യാപകമായി പോപ്പുലർ ഫ്രണ്ട് ഓഫിസുകൾ കേന്ദ്രീകരിച്ച് റെയ്ഡ് നടത്തിയതിലും നേതാക്കളെ അറസ്റ്റ് ചെയ്തതിലും പ്രതിഷേധിച്ച് നാളെ കേരളത്തിൽ പോപ്പുലർ ഫ്രണ്ടിന്റെ (പിഎഫ്ഐ) ഹർത്താൽ. രാവിലെ ആറു മുതൽ വൈകിട്ട് ആറുവരെയാണു ഹർത്താലെന്ന് പിഎഫ്ഐ സംസ്ഥാന കമ്മിറ്റി അറിയിച്ചു. പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യ ദേശീയ സംസ്ഥാന നേതാക്കളെ എൻഐഎ അന്യായമായി അറസ്റ്റ് ചെയ്തത് …
ഒടുവിൽ കിട്ടി! എ.കെ.ജി സെന്റര്‍ പടക്കമേറ് കേസിൽ യൂത്ത് കോൺഗ്രസ് നേതാവ് പിടിയിൽ
ഒടുവിൽ കിട്ടി! എ.കെ.ജി സെന്റര്‍ പടക്കമേറ് കേസിൽ യൂത്ത് കോൺഗ്രസ് നേതാവ് പിടിയിൽ
സ്വന്തം ലേഖകൻ: എ.കെ.ജി സെന്റര്‍ പടക്കമേറ് കേസിൽ യൂത്ത് കോൺഗ്രസ് നേതാവ് ജിതിൻ പിടിയിൽ. സംഭവത്തിനു പിന്നിൽ ജിതിനാണെന്നു ക്രൈംബ്രാഞ്ചിനു സൂചന ലഭിച്ചത് കാറിൽനിന്ന്. ജൂൺ 30ന് രാത്രി 11.25ന് എകെജി സെന്ററിന്റെ മതിലിനു നേരെ പടക്കം എറിഞ്ഞശേഷം ചുവപ്പു നിറത്തിലുള്ള ഡിയോ സ്കൂട്ടറിൽ ജിതിൻ ഗൗരീശപട്ടത്തുണ്ടായിരുന്ന സ്വന്തം കാറിനടുത്തേക്ക് എത്തിയതായി ക്രൈംബ്രാഞ്ച് പറയുന്നു. സിസിടിവി …
ലോകകപ്പ് കാണാൻ ഖത്തറിൽ എത്തുന്നവര്‍ക്ക് അടിയന്തര മെഡിക്കല്‍ സേവനങ്ങള്‍ സൗജന്യം
ലോകകപ്പ് കാണാൻ ഖത്തറിൽ എത്തുന്നവര്‍ക്ക് അടിയന്തര മെഡിക്കല്‍ സേവനങ്ങള്‍ സൗജന്യം
സ്വന്തം ലേഖകൻ: ഫിഫ ലോകകപ്പിനെത്തുന്ന ഫുട്‌ബോള്‍ ആരാധകര്‍ക്ക് അടിയന്തര മെഡിക്കല്‍ സേവനങ്ങള്‍ സൗജന്യമായി നല്‍കുമെന്ന പ്രഖ്യാപനവുമായി ഖത്തര്‍. ഫിഫ ടൂര്‍ണമെന്റിന്റെ ഫാന്‍ ഐഡിയായ ഹയ്യാ കാര്‍ഡ് ഉള്ളവര്‍ക്കാണ് ലോകകപ്പ് വേളയില്‍ സൗജന്യ ചികിത്സ ലഭ്യമാക്കുക. ഹമദ് മെഡിക്കല്‍ കോര്‍പറേഷന്റെ കീഴിലുള്ള ആരോഗ്യ കേന്ദ്രങ്ങളിലായിരിക്കും ചികില്‍സ ലഭിക്കുകയെന്നും ഖത്തര്‍ ആരോഗ്യ മന്ത്രാലയം അധികൃതര്‍ അറിയിച്ചു. ലോകകപ്പ് മല്‍സരങ്ങള്‍ …