സ്വന്തം ലേഖകൻ: കുവൈത്തിൽ വിവിധ നിയമലംഘനങ്ങൾക്ക് പിടിയിലാകുന്ന വിദേശികളെ വിചാരണകൂടാതെ നാടുകടത്തുമെന്ന് മുന്നറിയിപ്പ്. ഗുരുതര ഗതാഗത നിയമലംഘകരേയും, പരിസ്ഥിതി നിയമങ്ങൾ അവഗണിക്കുന്നവരെയും നാടുകടത്താൻ ആഭ്യന്തരമന്ത്രാലയം വിവിധ വകുപ്പുകൾക്ക് നിർദേശം നൽകി. താമസനിയമലംഘകരെയും മറ്റു നിയമ വിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നവരെയും പിടികൂടുന്നതിനായി ആഭ്യന്തരമന്ത്രാലയം നടത്തിവരുന്ന പരിശോധന കാമ്പയിൻ രാജ്യത്തു സജീവമായി തുടരുകയാണ്. ഇതിന്റെ ചുവടു പിടിച്ചാണ് ഗുരുതരമായ …
സ്വന്തം ലേഖകൻ: സോവിയറ്റ് യൂണിയന്റെ അവസാന പ്രസിഡന്റ് മിഖൈല്‍ ഗോര്‍ബച്ചേവ് അന്തരിച്ചു. 91 വയസായിരുന്നു. ശീതയുദ്ധം രക്തച്ചൊരിച്ചില്‍ ഇല്ലാതെ അവസാനിപ്പിക്കാന്‍ കഴിഞ്ഞിരുന്നെങ്കിലും സോവിയറ്റ് യൂണിയന്റെ തകര്‍ച്ച തടയുന്നതില്‍ അദ്ദേഹം പരാജയപ്പെട്ടിരുന്നു. ഏറെക്കാലമായുള്ള ഗുരുതരമായ രോഗങ്ങളെ തുടര്‍ന്ന് മിഖൈല്‍ ഗോര്‍ബച്ചേവ് അന്തരിച്ചു,” റഷ്യയിലെ സെൻട്രൽ ക്ലിനിക്കൽ ഹോസ്പിറ്റൽ പ്രസ്താവനയിലൂടെ അറിയിച്ചു. ഗോര്‍ബച്ചേവിന്റെ മരണത്തില്‍ റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ …
സ്വന്തം ലേഖകൻ: പാലക്കാട്ടെ ഹണിട്രാപ്പ് കേസില്‍ അറസ്റ്റിലായ ദമ്പതിമാര്‍ക്ക് ഇന്‍സ്റ്റഗ്രാമിലും യൂട്യൂബിലും നിരവധി ആരാധകര്‍. ഫിനിക്‌സ് കപ്പിള്‍ എന്ന പേരിലാണ് കൊല്ലം സ്വദേശി ദേവു(24) ഭര്‍ത്താവ് കണ്ണൂര്‍ സ്വദേശി ഗോകുല്‍ദീപ്(29) എന്നിവര്‍ സാമൂഹികമാധ്യമങ്ങളില്‍ അറിയപ്പെട്ടിരുന്നത്. ഇന്‍സ്റ്റഗ്രാമില്‍ മാത്രം ഇവര്‍ക്ക് അറുപതിനായിരത്തിലേറെ ഫോളോവേഴ്‌സുണ്ട്. യൂട്യൂബില്‍ നാലായിരത്തിലധികം സബ്‌സ്‌ക്രൈബേഴ്‌സും. ദമ്പതിമാര്‍ ഹണിട്രാപ്പ് കേസില്‍ പിടിയിലായെന്ന വാര്‍ത്ത പുറത്തുവന്നതോടെ നിരവധിപേരാണ് …
സ്വന്തം ലേഖകൻ: വിദേശത്തുനിന്നും വരുന്നവര്‍ക്ക് ഇവിടെ ലഭ്യമായ കോവിഡ് വാക്‌സിന്‍ രണ്ടാം ഡോസായോ മുൻകരുതൽ ഡോസായോ സ്വീകരിക്കാമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചതായി ആരോഗ്യ മന്ത്രി വീണ ജോര്‍ജ്. വിദേശത്ത് ലഭ്യമായ വാക്‌സിന്‍ ഒരു ഡോസോ, രണ്ട് ഡോസോ എടുത്ത് ഇന്ത്യയിലെത്തിയ പ്രവാസികള്‍ക്ക് അതേ വാക്‌സിന്‍ ഇവിടെ ലഭ്യമാകാത്തത് വലിയ ബുദ്ധിമുട്ടായിരുന്നു. ഇക്കാര്യം സംസ്ഥാനമുള്‍പ്പെടെ കേന്ദ്ര …
സ്വന്തം ലേഖകൻ: സംഗീത ഇതിഹാസം എ.ആർ.റഹ്മാന് ആദരവുമായി കാനഡ. മർഖാം നഗരത്തിലെ തെരുവിന് റഹ്മാന്റെ പേര് നൽകിയാണ് രാജ്യം അദ്ദേഹത്തോടുള്ള ആദരവ് പ്രകടിപ്പിച്ചത്. ജീവിതത്തിൽ അപ്രതീക്ഷിതമായി ലഭിച്ച അംഗീകാരത്തോട് സമൂഹമാധ്യമക്കുറിപ്പിലൂടെയാണ് റഹ്മാന്‍ പ്രതികരിച്ചത്. “ഇത് എന്റെ ജീവിതത്തിൽ ഒരിക്കലും സങ്കൽപ്പിച്ചിട്ടുപോലുമില്ലാത്ത കാര്യമാണ്. മർഖാം മേയർ ഫ്രാങ്ക് സ്കാർപിറ്റി, കൗൺസിലർമാർ, ഇന്ത്യൻ കോൺസുലേറ്റ് ജനറൽ അപൂർവ ശ്രീവാസ്തവ …
സ്വന്തം ലേഖകൻ: ഫ്രാന്‍സിന്റെ ബെര്‍ണാഡ് അര്‍നോള്‍ട്ടിനെ പിന്തള്ളി ഗൗതം അദാനി ലോക കോടീശ്വര പട്ടികയില്‍ മൂന്നാമതെത്തി. ഇതാദ്യമായാണ് ബ്ലൂംബര്‍ഗ് കോടീശ്വര പട്ടികയില്‍ ഒരു ഏഷ്യക്കാരന്‍ മൂന്നാമതെത്തുന്നത്. 10,97,310 കോടി രൂപ(137.40 ബില്യണ്‍ ഡോളര്‍)യാണ് അദാനിയുടെ ആസ്തി. ഇലോണ്‍ മസ്‌ക്, ജെഫ് ബെസോസ് എന്നിവര്‍മാത്രമാണ് ഇനി അദാനിക്കുമുന്നിലുള്ളത്. 7,33,936 കോടി(91.90 ബില്യണ്‍ ഡോളര്‍) രൂപ ആസ്തിയുള്ള മുകേഷ് …
സ്വന്തം ലേഖകൻ: വിഴിഞ്ഞം തുറമുഖ നിര്‍മ്മാണം പൂര്‍ത്തീകരണത്തിലേക്ക് അടുക്കുന്നഘട്ടത്തില്‍, അത് നിര്‍ത്തിവയ്ക്കണമെന്ന ആവശ്യം ഒഴികെ ഉന്നയിക്കുന്ന ന്യായമായ ഏത് ആവശ്യവും പരിഗണിക്കുന്നതില്‍ സര്‍ക്കാരിന് വിമുഖതയില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. യാഥാര്‍ത്ഥ്യം മനസിലാക്കി ബന്ധപ്പെട്ടവര്‍ സമരത്തില്‍ നിന്ന് പിന്തിരിയണമെന്നാണ് സര്‍ക്കാരിന്റെ അപേക്ഷയെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. സമരം ചെയ്യുന്നവര്‍ ഉന്നയിക്കുന്ന ആവശ്യങ്ങള്‍ മാത്രമല്ല പ്രാദേശികമായി മറ്റു ആശങ്കകളും പ്രശ്നങ്ങളും …
സ്വന്തം ലേഖകൻ: കോവിഡ് മഹാമാരി വ്യോമയാന മേഖലയില്‍ സൃഷ്ടിച്ച ആഘാതത്തില്‍നിന്നു കൊച്ചി വിമാനത്താള ലിമിറ്റഡ് (സിയാല്‍) ശക്തമായ തിരിച്ചുവരവിന്റെ പാതയില്‍. 2021-22 സാമ്പത്തിക വര്‍ഷത്തില്‍ സിയാല്‍ 37.68 കോടി രൂപ (നികുതിക്ക് മുമ്പുള്ള) ലാഭം നേടി. 418.69 കോടി രൂപയാണ് മൊത്തവരുമാനം. 2020-21 സാമ്പത്തിക വര്‍ഷത്തില്‍ 87.21 കോടി രൂപ നഷ്ടമുണ്ടാക്കിയ സാഹചര്യത്തില്‍നിന്നുമാണ് കമ്പനിയുടെ തിരിച്ചുവരവ്. …
സ്വന്തം ലേഖകൻ: സൗദിയിൽ പുതിയ അധ്യയന വർഷത്തിന്റെ ആദ്യ ദിനമായ ഞായറാഴ്ച അഞ്ചു ദശലക്ഷത്തിലധികം കുട്ടികൾ സൗദിയിലുള്ള 33,500 സ്കൂളുകളിൽ തിരിച്ചെത്തി. കോവിഡ് പൊട്ടിപ്പുറപ്പെട്ടതിനെത്തുടർന്ന് ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ നീക്കിയതിനു ശേഷം ആദ്യമായാണ് ഇത്രയും കുട്ടികൾ ഒരുമിച്ചെത്തുന്നത്. ക്ലാസുകൾ വീണ്ടും തുറന്ന വേളയിൽ സ്കൂൾ, യൂണിവേഴ്സിറ്റി, വൊക്കേഷനൽ, ടെക്നിക്കൽ വിദ്യാഭ്യാസം എന്നിവയിലെ മുഴുവൻ എല്ലാ ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും, …
സ്വന്തം ലേഖകൻ: റിലയൻസ് ജിയോ ഇന്ത്യയിൽ 5G സേവനങ്ങൾ പ്രഖ്യാപിച്ചു. കമ്പനിയുടെ ആനുവൽ ജനറൽ മീറ്റിങ്ങിലാണ് മുകേഷ് അംബാനി പ്രഖ്യാപനം നടത്തിയത്. ഇന്ത്യ മുഴുവൻ നെറ്റ് വർക്ക് സ്ഥാപിക്കാൻ രണ്ട് ലക്ഷം കോടി രൂപയാണ് കമ്പനി നിക്ഷേപിക്കുക. ലോകത്തിലെ തന്നെ ഏറ്റവും വേഗതയേറിയ റോൾ ഔട് പ്ലാനാണിത്. ദീപാവലിയോടെ രാജ്യത്തെ പ്രധാന സിറ്റികളിൽ 5G സൗകര്യം …