സ്വന്തം ലേഖകൻ: കുവൈത്തില്‍ ജോലി ചെയ്യുന്ന മുഴുവന്‍ എഞ്ചിനീയര്‍മാരുടെയും യോഗ്യതാ സര്‍ട്ടിഫിക്കറ്റുകള്‍ പരിശോധിക്കാനുള്ള തീരുമാനത്തില്‍ നിന്ന് ആരെയും ഒഴിവാക്കിയിട്ടില്ലെന്ന് അധികൃതര്‍. ഇക്കാര്യത്തില്‍ ആര്‍ക്കും ഇളവുകള്‍ അനുവദിക്കില്ല. പുതുതായി ജോലിയില്‍ പ്രവേശിച്ചവര്‍ മുതല്‍ പതിറ്റാണ്ടുകളായി കുവൈത്തില്‍ ജോലി ചെയ്യുന്നവര്‍ വരെയുള്ള മുഴുവന്‍ എഞ്ചിനീയര്‍മാര്‍ക്കും സര്‍ട്ടിഫിക്കറ്റ് പരിശോധന ഒരുപോലെ ബാധകമാണെന്ന് അധികൃതരെ ഉദ്ധരിച്ച് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. …
സ്വന്തം ലേഖകൻ: ജാർഖണ്ഡിൽ നിർണായക രാഷ്ട്രീയ നീക്കങ്ങൾ. കുതിരക്കച്ചവട ഭീഷണി ഭയന്ന് കോൺഗ്രസ്, ജെഎംഎം എംഎൽഎമാരെ രണ്ടു ബസുകളിലായി ഛത്തീസ്ഗഡിലെ രഹസ്യകേന്ദ്രത്തിലേക്ക് മാറ്റുന്നു. മുഖ്യമന്ത്രി ഹേമന്ത് സോറന്‍റെ വസതിയിൽ യോഗം ചേർന്ന ശേഷമാണ് എംഎൽഎമാരെ മാറ്റുന്നത്. ചില എംഎൽഎമാർ ബാഗുകളുമായാണ് മുഖ്യമന്ത്രിയുടെ വസതിയിലെത്തിയെന്നാണ് റിപ്പോർട്ടുകൾ. അതേസമയം, അനധികൃത ഖനനകേസിൽ കുറ്റക്കാരനായ ഹേമന്ത് സോറനെ എംഎൽഎപദവിയിൽ നിന്ന് …
സ്വന്തം ലേഖകൻ: കൊല്ലത്ത് നീറ്റ് പരീക്ഷയ്ക്കിടെ അടിവസ്ത്രം അഴിച്ചുമാറ്റി പരിശോധന നടത്തിയ വിവാദത്തിൽ അപമാനിക്കപ്പെട്ട വിദ്യാർഥിനികൾക്കായി വീണ്ടും പരീക്ഷ നടത്തും. സെപ്റ്റംബർ നാലിനാണ് പരീക്ഷ. ആയൂർ മാർത്തോമാ കോളേജിൽ പരീക്ഷ എഴുതിയ പെൺകുട്ടികൾക്കാണ് വീണ്ടും അവസരം. കൊല്ലം എസ്.എൻ. സ്കൂളിലാണ് സെപ്റ്റംബർ നാലാം തീയതി ഉച്ചക്ക് രണ്ട് മണി മുതൽ വൈകിട്ട് 5.20വരെ പരീക്ഷ നടത്താൻ …
സ്വന്തം ലേഖകൻ: പുതിയ അധ്യയന വർഷത്തിന്റെ ആരംഭത്തിലേയ്ക്ക് പതിനായിരക്കണക്കിന് വിദ്യാർഥികളെ വരവേൽക്കാൻ ഒരുങ്ങി സൗദി അറേബ്യയിലെ സ്‌കൂളുകൾ. വിദ്യാലയങ്ങൾ ഞായറാഴ്ച തുറക്കാനിരിക്കെ സുഗമമായ ക്ലാസ് റൂം ഒരുക്കുന്ന തിരക്കിലാണ് വിദ്യാഭ്യാസ അധികൃതർ. കിഴക്കൻ പ്രവിശ്യയിൽ 1,627 സ്‌കൂളുകളിലേക്ക് നാലു ദശലക്ഷം പാഠപുസ്തകങ്ങൾ എത്തിച്ചതായി സൗദി പ്രസ് ഏജൻസി റിപ്പോർട് ചെയ്തു. നൂർ സംവിധാനത്തിലൂടെ സ്കൂൾ ഗതാഗതത്തിനായി …
സ്വന്തം ലേഖകൻ: സൗദി അറേബ്യയിൽ നിന്നുള്ള ഫുട്‌ബോൾ ആരാധകർക്ക് സൽവ ബോർഡർ ക്രോസിങ്ങിൽ നിന്ന് ബസുകളിൽ ഖത്തറിലെത്തി ഫിഫ ലോകകപ്പ് മത്സരങ്ങൾ കണ്ട് മടങ്ങാം. സൗദിയിൽ നിന്നുള്ള ആരാധകരുടെ ഖത്തറിലേക്കുള്ള യാത്ര സുഗമമാക്കുകയാണ് ലക്ഷ്യം. സൽവ ബോർഡർ ക്രോസിങ്ങിൽ നിന്ന് ദോഹ മെട്രോ സ്‌റ്റേഷനുകളിലേക്ക് ബസ് ഏർപ്പെടുത്താനാണു നീക്കം. ദോഹ മെട്രോ സ്‌റ്റേഷനുകളിൽ നിന്ന് ലോകകപ്പ് …
സ്വന്തം ലേഖകൻ: എറണാകുളം ജില്ലയിലെ വിവിധയിടങ്ങളിലെ എ.ടിഎമ്മുകളില്‍ സ്‌കെയില്‍ പോലുള്ള ഉപകരണം വെച്ച് കൃത്രിമം നടത്തി പണം തട്ടിയ കേസിലെ പ്രതി പിടിയില്‍. യു.പി സ്വദേശി മുബാറക്ക് ആണ് ഇടപ്പള്ളിയില്‍ വെച്ച് പോലീസിന്റെ പിടിയിലായത്. മുബാറക്കിനെ കളമശ്ശേരി പോലീസ് സ്‌റ്റേഷനില്‍ വിശദമായി ചോദ്യം ചെയ്യുകയാണ്. ഇയാളില്‍ നിന്ന് സ്‌കെയില്‍ പോലുള്ള വസ്തുവും പിടിച്ചെടുത്തിട്ടുണ്ട്. നഗരത്തില 13 …
സ്വന്തം ലേഖകൻ: ഇന്ത്യക്കാർക്കെതിരെ പൊതു ഇടത്തിൽവെച്ച് വംശീയാധിക്ഷേപവും ആക്രമണവും നടത്തിയ മെക്സിക്കൻ-അമേരിക്കൻ യുവതിയെ പോലീസ് അറസ്റ്റ് ചെയ്തു. നാല് ഇന്ത്യൻ യുവതികൾക്ക് നേരെ വംശീയാധിക്ഷേപം നടത്തുന്ന യുവതിയുടെ വീഡിയോ സമൂഹമാധ്യങ്ങളിൽ വൈറലായിരുന്നു. ഇതിനുപിന്നാലെ പോലീസ് നടത്തിയ അന്വേഷണത്തിലാണ് യുവതിയെ അറസ്റ്റ് ചെയ്തത്. ടെക്സസിലെ ദല്ലാസിലെ റെസ്റ്റോറന്റിന് പുറത്തുള്ള പാർക്കിങ് ഏരിയയിൽ വെച്ച് ബുധനാഴ്ച രാത്രിയായിരുന്നു സംഭവം. …
സ്വന്തം ലേഖകൻ: മുതിര്‍ന്ന നേതാവ് ഗുലാം നബി ആസാദ് കോണ്‍ഗ്രസില്‍ നിന്ന് രാജിവച്ചു. പാര്‍ട്ടി അധ്യക്ഷ സോണിയ ഗാന്ധിക്ക് നല്‍കി കത്തില്‍ തിരിച്ചുവരാന്‍ സാധിക്കാത്ത ഘട്ടത്തിലേക്ക് പാര്‍ട്ടിയെത്തിയെന്നാണ് ആസാദ് പറഞ്ഞിരിക്കുന്നത്. സംഘടനാ തിരഞ്ഞെടുപ്പ് പ്രക്രിയ മുഴുവൻ ഒരു പ്രഹസനവും വ്യാജവുമാണെന്നും ആസാദ് ആരോപിച്ചു. “രാഹുല്‍ ഗാന്ധിയുടെ രാഷ്ട്രീയ പ്രവേശനത്തിന് ശേഷം, പ്രത്യേകിച്ചും 2013 ല്‍ വൈസ് …
സ്വന്തം ലേഖകൻ: ഖത്തറിലെ പൗരന്മാര്‍ക്കൊപ്പം പ്രവാസികളായ താമസക്കാര്‍ക്കും ഫിഫ ലോകകപ്പിനെത്തുന്ന ബന്ധുക്കളെയും സുഹൃത്തുക്കളെയും അതിഥികളായി വീട്ടില്‍ താമസിക്കാന്‍ അവസരം. ഇതിനുള്ള നടപടിക്രമങ്ങള്‍ ലളിതമാണെന്നും അവസരം പരമാവധി ഉപയോഗിക്കാന്‍ ആളുകള്‍ രംഗത്തു വരണമെന്നും ഹയ്യ പ്ലാറ്റ്ഫോം എക്സിക്യൂട്ടീവ് ഡയറക്ടര്‍ സയീദ് അല്‍ കുവാരി പറഞ്ഞു. ഖത്തര്‍ ടെലിവിഷനുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം. ലോകകപ്പ് ഫാന്‍ ഐഡിയായ ഹയ്യ കാര്‍ഡുള്ളള …
സ്വന്തം ലേഖകൻ: കുവൈത്തിൽ ടാക്സി സ്ഥാപനങ്ങൾക്കും റോമിങ്, കോൾ ടാക്സി കമ്പനികൾക്കും ജനറൽ ട്രാഫിക് ഡിപ്പാർട്മെന്റ് പുതിയ മാർഗനിർദേശങ്ങൾ നൽകി. യാത്രക്കാരുടെയും വാഹന ഡ്രൈവർമാരുടെയും സുരക്ഷ കണക്കിലെടുത്തും ഗതാഗതം സുഗമമാക്കുന്നതിനുമായാണ് നടപടികൾ. ഡ്രൈവർ സീറ്റിനു പിന്നിൽ ടാക്സി ലൈസൻസിന്റെ അറബി, ഇംഗ്ലീഷ് പകർപ്പുകളും പ്രദർശിപ്പിക്കണം. ഡ്രൈവറുടെ ഫോൺ നമ്പർ ഉൾപ്പെടെയുള്ള ടാക്സി കമ്പനിയുടെ വിശദാംശങ്ങൾ പ്രദർശിപ്പിക്കണം. …