സ്വന്തം ലേഖകൻ: ഐഫോണുകളിലേക്കും, ഐപാഡുകളിലേക്കും, മാക്കുകളിലേക്കും അതിവേഗം ഹാക്കര്‍മാര്‍ക്ക് കടന്നുകയറാന്‍ കഴിയുന്ന ഒരു സോഫ്റ്റ്‌വെയര്‍ സുരക്ഷാ പിഴവ് കണ്ടെത്തിയെന്ന് ആപ്പിള്‍ കമ്പനി അറിയിച്ചു. ഐഒഎസ്, ഐപാഡ് ഒഎസ്, മാക്ഒഎസ് തുടങ്ങിയ ഉപകരണങ്ങള്‍ ഉപയോഗിക്കുന്നവര്‍ അവയില്‍ എത്രയും വേഗം ഏറ്റവും പുതിയ സോഫ്റ്റ്‌വെയര്‍ ഇന്‍സ്റ്റാള്‍ ചെയ്യണമെന്നാണ് കമ്പനി ആവശ്യപ്പെട്ടിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്. ഈ സുരക്ഷാപിഴവ് ഇപ്പോള്‍ത്തന്നെ ഹാക്കർമാർ ദുരുപയോഗം …
സ്വന്തം ലേഖകൻ: സ്ത്രീയാത്രക്കാരുടെ സുരക്ഷ വർധിപ്പിക്കുന്നതിനുള്ള വകുപ്പുകൾ ഉൾപ്പെടുത്തി തമിഴ്‌നാട് സർക്കാർ മോട്ടോർവാഹനനിയമം ഭേദഗതിചെയ്തു. സ്ത്രീയാത്രക്കാർക്കുനേരെ തുറിച്ചുനോക്കുന്നവരെ പോലീസിലേൽപ്പിക്കാൻ പുതിയനിയമത്തിൽ വകുപ്പുണ്ട്. ബസിൽ യാത്രചെയ്യുന്ന സ്ത്രീകളോട് അപമര്യാദയായി പെരുമാറുന്നവരെ ഇറക്കിവിടുകയോ പോലീസിൽ ഏൽപ്പിക്കുകയോ ചെയ്യുന്നത് കണ്ടക്ടറുടെ ചുമതലയാണെന്ന് നിയമഭേദഗതി വ്യക്തമാക്കുന്നു. ശാരീരികസ്പർശനത്തിനു പുറമേ, അശ്ലീലച്ചുവയോടെയുള്ള സംസാരം, നോട്ടം, കണ്ണിറുക്കൽ, ചൂളമടി ഇവയും കുറ്റമാണ്. അനുമതിയില്ലാതെ ഫോട്ടോയോ …
സ്വന്തം ലേഖകൻ: അന്താരാഷ്ട്ര ഭീകരവാദസംഘടനയായ ഇസ്‌ലാമിക് സ്റ്റേറ്റിൽ അംഗമായി ഒരു മലയാളി ലിബിയയിൽ ചാവേർബോംബായി പൊട്ടിത്തെറിച്ചിരുന്നെന്ന് വെളിപ്പെടുത്തൽ. ഇസ്‌ലാമിക് സ്റ്റേറ്റിന്റെ മുഖപ്രസിദ്ധീകരണമായ ‘വോയ്‌സ് ഓഫ് ഖുറസാനി’ന്റെ ഏറ്റവും പുതിയ പതിപ്പിലാണ് മലയാളി ചാവേറിന്റെ യഥാർഥപേരും ചാവേർസ്ഫോടനം നടന്ന തീയതിയും വെളിപ്പെടുത്താതെ ലേഖനം പ്രസിദ്ധീകരിച്ചത്. ‘രക്തസാക്ഷികളുടെ ഓർമകൾ’ എന്ന ഭാഗത്താണ് എൻജിനിയറിങ് ബിരുദധാരിയായ മലയാളിയെക്കുറിച്ച് ലേഖനം പ്രസിദ്ധീകരിച്ചിരിക്കുന്നത്. …
സ്വന്തം ലേഖകൻ: സ്വകാര്യ പാർട്ടിയിൽ ആടിപ്പാടുന്ന വിഡിയോ വൈറലായതിൽ ഫിൻലൻഡിലെ പ്രധാനമന്ത്രി സന മാരിനു (36) പരിഭവം. ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ പ്രധാനമന്ത്രിയാണ് സന. സ്വകാര്യ പാർട്ടിയിൽ സുഹൃത്തുക്കൾക്കൊപ്പം സന നൃത്തം ചെയ്തതിന്റെ വിഡിയോയാണ് പരസ്യമായത്. കറുത്ത ടാങ്ക് ടോപ്പും വെളുത്ത ജീൻസും ധരിച്ച പ്രധാനമന്ത്രി നൃത്തം ചെയ്യുന്നതും ഗാനമാലപിക്കുന്നതുമാണ് ഈ മാസം ഏഴിനു …
സ്വന്തം ലേഖകൻ: കുവൈത്തിൽ ഫുഡ് ഡെലിവറി ഡ്രൈവർമാർക്ക് ഒക്ടോബർ ഒന്നു മുതൽ ഹെൽത്ത് ഫിറ്റ്നസ് കാർഡ് നിർബന്ധമാക്കുന്നു. ഫുഡ് ഡെലിവറി കമ്പനികൾക്കുള്ള പെരുമാറ്റച്ചട്ടം രൂപീകരിക്കുന്നതിനായി ചേർന്ന ഉന്നതതല യോഗത്തിന്‍റേതാണ് തീരുമാനം. രാജ്യത്തെ ഫുഡ് ഡെലിവറി സർവീസുകൾക്ക് പ്രത്യേക പെരുമാറ്റച്ചട്ടം നടപ്പാക്കുന്നതിന്‍റെ ഭാഗമായി ആഭ്യന്തരമന്ത്രാലയത്തിന്‍റെ നേതൃത്വത്തിൽ വകുപ്പ് തലവന്മാർ യോഗം ചേർന്നിരുന്നു. വാണിജ്യ മന്ത്രാലയം, കുവൈത്ത് മുനിസിപ്പാലിറ്റി, …
സ്വന്തം ലേഖകൻ: കുവൈത്ത് വിമാനത്താവളത്തിൽ എത്തുന്ന യാത്രക്കാർ അംഗീകൃത ടാക്സി സർവീസുകൾ മാത്രമേ ഉപയോഗിക്കാവൂ എന്ന് ആഭ്യന്തരമന്ത്രാലയം. അനധികൃതമായി സർവീസ് നടത്തുന്ന വാഹനങ്ങൾ കണ്ടെത്താൻ വിമാനത്താവളം കേന്ദ്രീകരിച്ചു പരിശോധന ശക്തമാക്കിയതായും അധികൃതർ അറിയിച്ചു. ആഭ്യന്തര മന്ത്രാലയത്തിലെ ട്രാഫിക് ഇൻവെസ്റ്റിഗേഷൻസ് ഡിപ്പാർട്ട്‌മെന്‍റ് ആണ് വിമാനത്താവളം കേന്ദ്രീകരിച്ച് പരിശോധന ആരംഭിച്ചത്. യാത്രക്കാരെ ഡ്രോപ്പ് ചെയ്യാനും പിക്ക് ചെയ്യാനും എത്തുന്ന …
സ്വന്തം ലേഖകൻ: ഒരു ചാറ്റിങ് ആപ്ലിക്കേഷന്‍ ഉപയോഗിക്കുമ്പോള്‍ ഉപഭോക്താക്കള്‍ക്ക് ഉപകാരപ്രദമായ ഒട്ടനവധി സൗകര്യങ്ങളാണ് വാട്‌സാപ്പ് അവതരിപ്പിച്ചുകൊണ്ടിരിക്കുന്നത്. ഇപ്പോള്‍ അണിയറയില്‍ ഒരുങ്ങിക്കൊണ്ടിരിക്കുന്നതും അത്തരം സൗകര്യങ്ങള്‍ തന്നെയാണ്. അബദ്ധത്തില്‍ സന്ദേശങ്ങള്‍ അയച്ച് കുഴപ്പത്തിലാകാതിരിക്കാനുള്ള ‘ഡിലീറ്റ് ഫോര്‍ എവരിവണ്‍ ‘ഫീച്ചര്‍ അതിനൊരുദാഹരണമാണ്. ഇപ്പോഴിതാ അത്തരത്തില്‍ മറ്റൊരു സൗകര്യം കൂടി അവതരിപ്പിക്കാനുള്ള നീക്കത്തിലാണത്രെ വാട്‌സാപ്പ്. അബദ്ധത്തില്‍ നീക്കം ചെയ്ത് പോയ സന്ദേശങ്ങള്‍ …
സ്വന്തം ലേഖകൻ: രാജ്യത്തെ ടോള്‍ പ്ലാസകള്‍ ഇല്ലാതാക്കാനുള്ള പദ്ധതിയിലേക്കുള്ള ചുവടുവയ്പ്പിന്റെ ഭാഗമായി പഴയ വാഹനങ്ങളിലും പുതിയ ഹൈ സെക്യൂരിറ്റി റജിസ്‌ട്രേഷന്‍ നമ്പര്‍ പ്ലേറ്റുകള്‍ (എച്ച്എസ്ആര്‍പി) സ്ഥാപിക്കുമെന്ന് കേന്ദ്ര ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരി. അത്യാധുനിക സംവിധാനങ്ങള്‍ ഇതുമായി സംയോജിപ്പിക്കും. പുതിയ വാഹനങ്ങള്‍ക്ക് 2019 മുതല്‍ തന്നെ എച്ച്എസ്ആര്‍പി നമ്പര്‍ പ്ലേറ്റുകള്‍ നല്‍കുന്നുണ്ട്. ദേശീയ പാതകളില്‍ ടോള്‍ …
സ്വന്തം ലേഖകൻ: അട്ടപ്പാടി മധുവധക്കേസില്‍ 12 പ്രതികളുടെ ജാമ്യം റദ്ദാക്കി. മണ്ണാര്‍ക്കാട് എസ്സിഎസ്ടി കോടതിയുടേതാണ് വിധി. പ്രതികള്‍ സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമിച്ചെന്ന പ്രോസിക്യൂഷന് വാദം അംഗീകരിച്ചാണ് കോടതി നടപടി. ഇത് സാധൂകരിക്കുന്ന തെളിവുകളും പ്രോസിക്യൂഷന് കോടതിയില്‍ ഹാജരാക്കിയിരുന്നു. പ്രതികള്‍ നേരിട്ടും ഇടനിലക്കാര്‍ മുഖേനയും സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമിച്ചെന്നായിരുന്നു പ്രോസിക്യൂഷന് വാദം. പ്രതികളില്‍ ചിലര്‍ 63 തവണ …
സ്വന്തം ലേഖകൻ: പുതിയ അക്കാദമിക വര്‍ഷത്തില്‍ വിദ്യാലയങ്ങള്‍ തുറക്കുന്ന ദിവസം എല്ലാ വിദ്യാര്‍ഥികളും റാപ്പിഡ് ആന്റിജന്‍ ടെസ്റ്റ് നടത്തി അതിന്റെ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണമെന്ന് ഖത്തര്‍ വിദ്യാഭ്യാസ- ഉന്നത വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു. വിദ്യാലയങ്ങളില്‍ കുട്ടികള്‍ എത്തുന്ന ആദ്യ ദിവസമാണ് ആന്റിജന്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കേണ്ടത്. ക്ലാസ്സിലെത്തുന്നതിന് 48 മണിക്കൂറിനുള്ളില്‍ എടുത്തതായിരിക്കണം ടെസ്റ്റ്. ആന്റിജന്‍ ടെസ്റ്റിലെ …