സ്വന്തം ലേഖകൻ: അവധിക്കാലം കഴിഞ്ഞ് പ്രവാസികൾ തിരിച്ചെത്തിത്തുടങ്ങിയതോടെ വിമാനക്കമ്പനികൾ ടിക്കറ്റ് നിരക്ക് കുത്തനെ വർധിപ്പിച്ചു. കുവൈത്തിലേക്കുള്ള മടക്ക ടിക്കറ്റിന് അഞ്ചിരട്ടിയോളമാണ് കൂടിയത്. നിലവിൽ കുവൈത്തിൽനിന്ന് ഇന്ത്യയിലേക്കും മറ്റു രാജ്യങ്ങളിലേക്കും 20 ദീനാറിൽ താഴെയാണ് പുറപ്പെടൽ ടിക്കറ്റ് നിരക്ക്. അതേസമയം കുവൈത്തിലേക്കുള്ള നിരക്ക് 140 ദീനാറിനും190നും ഇടയിലാണ്. കോഴിക്കോട്ടുനിന്ന് ഈ മാസം 25ന് കുവൈത്തിലേക്കുള്ള എയർ ഇന്ത്യ …
സ്വന്തം ലേഖകൻ: കൊവിഡ് പടർന്ന് പിടിച്ച സാഹചര്യത്തിൽ ആണ് ഗൾഫ് സമ്പദ് വ്യവസ്ഥ വലിയ രീതിയിൽ തകർന്നത്. യാത്ര നിയന്ത്രണങ്ങളും പല സെെറ്റുകളിലും തൊഴിലാളികൾ ജോലിക്ക് എത്താതിരുന്നതും സമ്പത്ത് വ്യവസ്ഥയെ വലിയ രീതിയിൽ ബാധിച്ചു. എന്നാൽ ഇപ്പോൾ കാര്യങ്ങൾ മാറി മറഞ്ഞിരിക്കുന്നു. പ്രവാസി തൊഴിലാളികൾ രാജ്യത്തേക്ക് മടങ്ങിയെത്തി തുടങ്ങി. കുവെെറ്റ് പ്രാദേശിക പത്രമാണ് ഇക്കാര്യം പുറത്തുവിട്ടത്. …
സ്വന്തം ലേഖകൻ: കണ്ണൂര്‍ സര്‍വകലാശാലയില്‍ പ്രിയാ വര്‍ഗീസിന്റെ അസോസിയേറ്റ് പ്രൊഫസര്‍ നിയമനം മരവിപ്പിച്ച ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ നടപടിക്കെതിരെ നീങ്ങാന്‍ സര്‍വകലാശാല സിന്‍ഡിക്കേറ്റ് യോഗ തീരുമാനം. വിഷയത്തില്‍ വൈസ് ചാന്‍സലര്‍ ഡോ. ഗോപിനാഥ് രവീന്ദ്രന്റെ വാദം തള്ളിയായിരുന്നു നിയമന റാങ്ക് പട്ടിക റദ്ദാക്കാനുള്ള ഗവര്‍ണറുടെ തീരുമാനം. അതിനിടെ മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രൈവറ്റ് സെക്രട്ടറി …
സ്വന്തം ലേഖകൻ: വിഴിഞ്ഞം തുറമുഖ പദ്ധതിക്കെതിരെ മത്സ്യത്തൊഴിലാളികള്‍ നടത്തുന്ന സമരം സംഘര്‍ഷഭരിതമായി. സമരത്തിന്റെ നാലാം ദിവസമായ ഇന്ന് മത്സ്യത്തൊഴിലാളികള്‍ നടത്തിയ മാര്‍ച്ചാണ് സംഘര്‍ഷത്തിലേക്ക് നയിച്ചത്. പൊലീസിന്റെ ബാരിക്കേഡുകള്‍ തകര്‍ത്ത് പദ്ധതി പ്രദേശത്തേക്ക് സമരക്കാര്‍ കടന്നു. എന്നാല്‍ പൊലീസ് ഇടപെട്ട് സമരക്കാരെ അനുനയിപ്പിക്കുകയും സാഹചര്യം നിയന്ത്രണവിധേയമാക്കുകയുമായിരുന്നു. തുറമുഖ നിര്‍മ്മാണം നിര്‍ത്തി വയ്ക്കണമെന്ന ആവശ്യത്തില്‍ നിന്ന് പിന്നോട്ടില്ലെന്നുള്ള നിലപാട് …
സ്വന്തം ലേഖകൻ: ഗതാഗത ലംഘനത്തെ തുടർന്ന് അധികൃതർ വാഹനം ജപ്തി ചെയ്തിട്ട് 3 മാസത്തിൽ അധികമായെങ്കിൽ 30 ദിവസത്തിനുള്ളിൽ പിഴ അടച്ച് ഉടമകൾക്ക് തിരിച്ചെടുക്കാൻ അവസരം. 30 ദിവസത്തേക്കുള്ള ആനുകൂല്യം ഇന്നലെ തുടങ്ങി. 30 ദിവസത്തിനുള്ളിൽ വാഹനം തിരിച്ചെടുത്തില്ലെങ്കിൽ പൊതുലേലത്തിൽ വിൽക്കും. വാഹന ഉടമകൾക്ക് 30 ദിവസത്തിനുള്ളിൽ ദോഹ ഇൻഡസ്ട്രിയൽ ഏരിയയിലെ സ്ട്രീറ്റ് നമ്പർ 52 …
സ്വന്തം ലേഖകൻ: ലീവ് എടുക്കാനായി മെഡിക്കൽ സർട്ടിഫിക്കറ്റ് വ്യാജമായി ഉണ്ടാക്കിയ പ്രവാസി യുവാവിന് ശിക്ഷ വിധിച്ച് ബഹ്റെെൻ. ഇയാൾ ജോലി ചെയ്തിരുന്ന കമ്പനിയിൽ സമർപ്പിക്കാൻ വേണ്ടിയാണ് സർട്ടിഫിക്കറ്റ് വ്യാജമായി ഉണ്ടാക്കിയത്. വ്യാജ രേഖയുണ്ടാക്കിയ കേസില്‍ ഇയാള്‍ മുമ്പും ശിക്ഷിക്കപ്പെട്ടിരുന്നു. മൂന്ന് വര്‍ഷം ജയില്‍ ശിക്ഷ അനുഭവിക്കണം. അതിന് ശേഷം നാടുകടത്തണമെന്നാണ് കോടതി വിധിച്ചിരിക്കുന്നത്. പ്രവാസി യുവാവിന് …
സ്വന്തം ലേഖകൻ: രാജ്യത്ത് ഫാർമസി ലൈസൻസുകൾ കുവൈത്തികൾക്ക് മാത്രമായി നിശ്ചിതപ്പെടുത്തി ആരോഗ്യമന്ത്രി ഡോ. ഖാലിദ് അൽ സയീദ് ഉത്തരവ് പുറപ്പെടുവിച്ചു. ഫാർമസികളിൽ വിദേശികൾക്ക് തൊഴിൽ ചെയ്യാനുള്ള ലൈസൻസ് അനുവദിക്കുന്നത് താൽക്കാലികമായി നിർത്തിവെക്കാനും ആരോഗ്യമന്ത്രി ഉത്തരവിട്ടു. സ്വകാര്യമേഖലയിൽ പ്രവർത്തിക്കുന്ന ഫാർമസികളുടെ പ്രവർത്തനങ്ങൾ ക്രമീകരിക്കുന്നതിന്റെ ഭാഗമായാണ് നടപടിയെന്നാണ് സൂചന. ഫാർമസി മേഖലയിൽ മാറ്റത്തിനുള്ള സുപ്രധാനമായ രണ്ട് ഉത്തരവുകളായി ഇതിനെ …
സ്വന്തം ലേഖകൻ: മധ്യപ്രദേശിൽ കാണാതായ മലയാളി സൈനിക ഉദ്യോഗസ്ഥന്റെ മൃതദേഹം കണ്ടെത്തി. എറണാകുളം മാമംഗലം സ്വദേശി നിർമ്മൽ ശിവരാജിന്റെ (30) മൃതദേഹമാണ് കണ്ടെത്തിയത്. മധ്യപ്രദേശിലെ പാട്നി മേഖലയിൽ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. ജബൽപുരിൽ സൈനിക ക്യാപ്റ്റനായ ഭാര്യയുടെ അടുത്ത് നിന്ന് പച്മഢിയിലേക്ക് പോയ ക്യാപ്റ്റൻ നിർമ്മലാണ് അപകടത്തിൽപെട്ടത്. തിങ്കളാഴ്ചയാണ് അദ്ദേഹം ജബൽപുരിൽ നിന്ന് പച്മഢിയിലേക്കു പോയത്. …
സ്വന്തം ലേഖകൻ: ഭാവിയില്‍ യു പി ഐ പണമിടപാടുകള്‍ക്ക് ഇനി സര്‍വീസ് ചാര്‍ജ് ഈടാക്കിയേക്കും. ഇതുമായി ബന്ധപ്പെട്ട പുതിയ കരട് നിര്‍ദ്ദേശത്തോട് അഭിപ്രായം തേടിയിരിക്കുകയാണ് ആര്‍ ബി ഐ. വിവിധ തുക ബാന്‍ഡുകളെ അടിസ്ഥാനമാക്കി യൂണിഫൈഡ് പേയ്മെന്റ് ഇന്റര്‍ഫേസ് (യു പി ഐ) വഴി നടത്തുന്ന പേയ്മെന്റുകള്‍ക്ക് ”ടയേര്‍ഡ്” ചാര്‍ജ് ചുമത്താനുള്ള സാധ്യതയെക്കുറിച്ചാണ് റിസര്‍വ് ബാങ്ക് …
സ്വന്തം ലേഖകൻ: സ്വന്തം ചെലവിൽ പഠനം നടത്താൻ ആഗ്രഹിക്കുന്ന വിദേശ വിദ്യാർഥികൾക്ക് കുവൈത്ത് യൂനിവേഴ്സിറ്റിയിൽ പ്രവേശനം നേടാം. ഇതിന് നടപടിയായതായി കുവൈത്ത് യൂനിവേഴ്സിറ്റി ആക്ടിങ് സെക്രട്ടറി ജനറൽ ഡോ. മുഹമ്മദ് സൈനൽ വ്യക്തമാക്കി. കുവൈത്തിൽ താമസിക്കുന്ന വിദേശ വിദ്യാർഥികൾക്കും ജി.സി.സി. രാജ്യങ്ങളിലെ വിദ്യാർഥികൾക്കും പ്രവേശനത്തിന് അവസരമുണ്ട്. ആർട്സ്, സയൻസ്, നിയമം, എന്നീ ബിരുദപഠനങ്ങൾക്ക് പുറമെ, സീറ്റുകളുടെ …