സ്വന്തം ലേഖകൻ: മുല്ലപ്പെരിയാറിൽ പുതിയ ഡാം അനിവാര്യമല്ലെന്ന് മെട്രോമാൻ ഇ ശ്രീധരൻ. പകരം മുല്ലപ്പെരിയാർ റിസർവോയറിൽ നിന്ന് തമിഴ്നാട്ടിലേക്ക് തുരങ്കം നിർമിക്കണമെന്ന് ശ്രീധരൻ പറഞ്ഞു. തമിഴ്നാട്ടിൽ വെള്ളം ശേഖരിക്കാനായി ചെറിയ ഡാമുകൾ നിർമിക്കണമെന്നും ഇ ശ്രീധരൻ നിർദേശിച്ചു. തുരങ്കം നിർമിച്ചാൽ മുല്ലപ്പെരിയാർ ഭീഷണിയുണ്ടാവില്ല. ബലപ്പെടുത്തിയാൽ 50 വർഷത്തേക്ക് ഭീഷണിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി. നാല് കിലോമീറ്റർ നീളത്തിലും …
സ്വന്തം ലേഖകൻ: പാലക്കാടിന് 3806 കോടി ചെലവില്‍ വ്യവസായ സ്മാര്‍ട്ട് സിറ്റി പ്രഖ്യാപിച്ചു കേന്ദ്രസർക്കാർ. രാജ്യത്തെ വ്യവസായ ഇടനാഴികളെ തമ്മിൽ ബന്ധിപ്പിച്ച് രാജ്യത്താകെ സ്ഥാപിക്കുന്ന 12 സ്മാർട്ട് സിറ്റികളിൽ ഒന്നാണ് പാലക്കാട് വരുക. 3806 കോടി രൂപയാണ് പദ്ധതിക്കായി മുടക്കുക. ഇതിലൂടെ 51,000 പേർക്ക് നേരിട്ട് തൊഴിൽ ലഭിക്കും. പാലക്കാട് പുതുശ്ശേരിയിലാണ് സ്മാർട് സിറ്റി വരിക. …
സ്വന്തം ലേഖകൻ: റെന്റൽ വാഹനങ്ങൾക്കും ഡെലിവറി മേഖലയിൽ പ്രവർത്തിക്കാമെന്ന് സൗദി ഗതാഗത മന്ത്രാലയം. എന്നാൽ ഇത്തരം വാഹനങ്ങൾക്ക് മന്ത്രാലയത്തിൽ നിന്നുള്ള അനുമതി നേടിയിരിക്കണമെന്നും ഗതാഗത ലോജിസ്റ്റിക്‌സ് മന്ത്രി സ്വാലിഹ് അൽ ജാസർ വ്യക്തമാക്കി. രാജ്യത്ത് ഡെലിവറി വാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണത്തിൽ വിശദീകരണം നൽകുകയായിരുന്നു അദ്ദേഹം. ദീർഘകാലടിസ്ഥാനത്തിൽ വാഹനങ്ങൾ വാടകയ്‌ക്കെടുത്ത് സേവനം ചെയ്യുന്ന സ്ഥാപനങ്ങൾക്ക് അവരുടെ വാഹനങ്ങൾ …
സ്വന്തം ലേഖകൻ: തൊഴില്‍ നിയമങ്ങളില്‍ വീണ്ടും പരിഷ്‌ക്കാരങ്ങളുമായി സൗദി അറേബ്യ. തൊഴില്‍ റിക്രൂട്ട്‌മെന്‍റുമായി ബന്ധപ്പെട്ട എല്ലാ ചെലവുകളും വഹിക്കേണ്ടത് തൊഴിലുടമയാണെന്നും കരാര്‍ ബന്ധം അവസാനിപ്പിച്ചതിന് ശേഷം തൊഴിലാളികള്‍ക്ക് നാട്ടിലേക്ക് മടങ്ങിപ്പോകുന്നതിനുള്ള റിട്ടേണ്‍ ടിക്കറ്റ് ചെലവ് വഹിക്കേണ്ട ഉത്തരവാദിത്തവും തൊഴിലുടമകള്‍ക്കാണെന്നും ഉള്‍പ്പെടെയുള്ള നിരവധി വ്യവസ്ഥകളാണ് സൗദി തൊഴില്‍ നിയമം മുന്നോട്ടുവയ്ക്കുന്നത്. തൊഴില്‍ നിയമങ്ങളില്‍ വരുത്തിയ പുതിയ മാറ്റങ്ങള്‍ …
സ്വന്തം ലേഖകൻ: കുവൈത്തിൽ രജിസ്റ്റർ ചെയ്ത എല്ലാ പ്രവാസി തൊഴിലാളികള്‍ക്കും മികച്ച സേവനങ്ങള്‍ ലഭ്യമാക്കാൻ ഓൺലൈൻ പ്ലാറ്റ്ഫോമുമായി തൊഴിൽ വകുപ്പ്. ഇന്‍ഫര്‍മേഷന്‍ ടെക്നോളജി വകുപ്പുമായി ചേര്‍ന്ന് പബ്ലിക് അതോറിറ്റി ഫോര്‍ മാന്‍പവറിലെ ലേബര്‍ പ്രൊട്ടക്ഷന്‍ വിഭാഗമാണ് ഇതിനുള്ള പ്രവർത്തനങ്ങളുമായി മുന്നോട്ടു പോവുന്നതെന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. തൊഴിലാളികള്‍ക്ക് പരാതികള്‍ എളുപ്പത്തില്‍ ഫയല്‍ ചെയ്യാനും അവയുടെ …
സ്വന്തം ലേഖകൻ: പാകിസ്താനിലെ ബലൂചിസ്ഥാൻ പ്രവിശ്യയിൽ വിഘടനവാദികൾ ഒരൊറ്റ ദിവസം കൊണ്ട് കൊന്നുതള്ളിയത് 38 നിരപരാധികളെ. പാകിസ്താന്റെ തെക്കുപടിഞ്ഞാറൻ പ്രവിശ്യയിൽ വിവിധയിടങ്ങളിലായി നടന്ന ആക്രമണപരമ്പരയിൽ പിന്നിൽ ബലൂച് ലിബറേഷൻ ആർമി(ബിഎൽഎ) യാണ് പഞ്ചാബിൽനിന്നെത്തിയ ബസ് ദേശീയപാതയിൽ തടഞ്ഞുനിർത്തി, ഐഡന്റിറ്റി കാർഡ് പരിശോധിച്ച ശേഷം 23 പേരെയാണ് ഭീകരവാദ സംഘം വെടിവച്ചുകൊലപ്പെടുത്തിയത്. തിരിച്ചടിയെന്നോണം നടത്തിയ നീക്കത്തിൽ പാകിസ്താൻ …
സ്വന്തം ലേഖകൻ: ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതിനുശേഷം ഉയർന്ന ലൈംഗികാരോപണങ്ങൾക്കു പിന്നാലെ താരസംഘടനയായ ‘അമ്മ’യിൽ കൂട്ടരാജി. ഇന്ന് ചേർന്ന ഓൺലൈൻ യോഗത്തിലാണ് നിർണായകമായ തീരുമാനം. സംഘടനയിൽ അഭിപ്രായഭിന്നത രൂക്ഷമായതിനെ തുടർന്നാണ് കൂട്ടരാജി. പ്രസിഡന്റ് മോഹൻലാൽ അടക്കമുള്ള മുഴുവൻ ഭാരവാഹികളും രാജിവച്ചു. അമ്മയുടെ 17 അംഗ ഭരണസമിതി പിരിച്ചുവിട്ടു. പ്രസിഡന്റ് മോഹൻലാൽ, വൈസ് പ്രസിഡന്റ് ജയൻ ചേർത്തല, …
സ്വന്തം ലേഖകൻ: രാജ്യത്തെ സര്‍ക്കാര്‍ ജീവനക്കാര്‍ക്കായി നടപ്പിലാക്കിയ മൂന്നാം ഫിംഗര്‍ പ്രിന്റ് ഹാജര്‍ സമ്പ്രദായം പിന്‍വലിക്കണമെന്ന ആവശ്യവുമായി തൊഴിലാളി യൂണിയനുകളുടെ ഫെഡറേഷന്റെ തലവനും ആരോഗ്യ മന്ത്രാലയത്തിലെ തൊഴിലാളി യൂണിയന്‍ നേതാവുമായ ഹുസൈന്‍ അല്‍ അസ്മി, പ്രധാനമന്ത്രി ശെയ്ഖ് അഹമ്മദ് അല്‍ അബ്ദുല്ല അല്‍ സബാഹിനോട് അഭ്യര്‍ത്ഥിച്ചു. ഇതുമായി ബന്ധപ്പെട്ട് ജീവനക്കാരുടെ ഭാഗത്തു നിന്ന് വലിയ ആക്ഷേപങ്ങള്‍ …
സ്വന്തം ലേഖകൻ: യു.എസിലെ അലബാമയിലെ ടസ്‌കലൂസ നഗരത്തിൽ ഇന്ത്യൻ വംശജനായ ഡോക്ടർ വെടിയേറ്റ് മരിച്ചു. യു.എസിലെ നിരവധി ആശുപത്രികളിൽ പ്രവർത്തിച്ചിരുന്ന പ്രശസ്ത ഫിസിഷ്യൻ രമേഷ് പേരാംസെട്ടിയാണ് കൊല്ലപ്പെട്ടത്. ആന്ധ്രാപ്രദേശിലെ തിരുപ്പതി സ്വദേശിയാണ്. ക്രിംസൺ കെയർ നെറ്റ്‌വർക്കിൻ്റെ സ്ഥാപകനും മെഡിക്കൽ ഡയറക്ടറുമായിരുന്നു രമേഷ്. ആരോഗ്യരംഗത്തുള്ള അദ്ദേഹത്തിന്റെ സംഭാവനകൾ വലിയ രീതിയിൽ അംഗീകരിക്കപ്പെട്ടിരുന്നു. 1986-ൽ വെങ്കിടേശ്വര മെഡിക്കൽ കോളേജിൽ …
സ്വന്തം ലേഖകൻ: ഹിസ്ബുള്ള കേന്ദ്രങ്ങളിൽ ശക്തമായി തിരിച്ചടിച്ചതായി ഇസ്രയേൽ പ്രതിരോധസേന. ലെബനനിലെ ഹിസ്ബുള്ള കേന്ദ്രങ്ങളിൽ ശക്തമായ ആക്രമണം നടത്തിയെന്ന് ഇസ്രയേൽ പ്രതിരോധവകുപ്പ് എക്സ് പ്ലാറ്റ്ഫോമിൽ പങ്കുവെച്ച വീഡിയോയിൽ വ്യക്തമാക്കുന്നു. ഹിസ്ബുള്ള ശക്തമായ ആക്രമണത്തിന് തയ്യാറെടുക്കുകയായിരുന്നുവെന്നും ഇതിനെ പ്രതിരോധിച്ചതായും ഇസ്രയേൽ പ്രതിരോധസേന അറിയിച്ചു. നൂറോളം യുദ്ധവിമാനങ്ങളാണ് ഹിസ്ബുള്ളയ്‌ക്കെതിരെ ഇസ്രയേൽ പ്രയോഗിച്ചത്. സൗത്ത് ലെബനനിലെ ആയിരത്തോളം വരുന്ന മിസൈൽ …