സ്വന്തം ലേഖകൻ: സൗദിയിൽ പിടികിട്ടാപ്പുള്ളിയായ തീവ്രവാദി ബെല്‍റ്റ് ബോംബ് ധരിച്ചു സ്വയം പൊട്ടിത്തെറിച്ചു മരിച്ചു. രാജ്യത്തെ സുരക്ഷ സേനകൾ ഇദ്ദേഹത്തിന് എതിരെ അന്വേഷണം ശക്തമാക്കിയിരുന്നു. അതിന്റെ ഇടയിൽ ആണ് പിടികിട്ടാപ്പുള്ളിയായ അബ്ദുല്ല ബിന്‍ സൈദ് അബ്ദുറഹ്മാന്‍ അല്‍ബക്കരി അല്‍ ഷഹരി സ്വയം പെട്ടിത്തെറിച്ച് മരിക്കുകയായിരുന്നു. ബുധനാഴ്ച രാത്രി ജിദ്ദയിലെ അല്‍സാമിറില്‍ സ്വയം പൊട്ടിത്തെറിച്ചാണ് അദ്ദേഹം മരിക്കുന്നത്. …
സ്വന്തം ലേഖകൻ: ഒമാനിലെ ഇന്ത്യൻ എംബസിയിൽ ജോലിക്കായി അപേക്ഷ ക്ഷണിച്ചു. അറബിക് ട്രാന്‍സ്‍ലേറ്റര്‍ ഒഴിവിലേക്ക് ആണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസം ആണ് എംബസിയുടെ സോഷ്യൽ മീഡിയ പേജിൽ ഇതുമായി ബന്ധപ്പെട്ട പരസ്യം എത്തിയത്. എംബസിയുടെ ഔദ്യോഗിക വെബ്‍സൈറ്റിലും വിവരം പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഏതെങ്കിലും അംഗീകൃത സര്‍വകലാശാലയില്‍ അറബിയിൽ ബിരുദാനന്തര ബിരുദം ഉള്ളവർക്ക് അപേക്ഷ സമർപ്പിക്കാം. അറബിക് …
സ്വന്തം ലേഖകൻ: സ്വാതന്ത്ര്യത്തിന്റെ 75 ആം വാര്‍ഷിക ആഘോഷമായ ആസാദി കാ അമൃത് മഹോത്സവിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന ‘ഹര്‍ ഘര്‍ തിരംഗ’ പരിപാടിക്ക് ഇന്ന് തുടക്കം. 20 കോടിയിലധികം വീടുകള്‍ക്ക് മുകളില്‍ ദേശീയ പതാക പാറിപ്പറക്കും. ഇന്ന് മുതല്‍ സ്വാതന്ത്ര്യ ദിനം വരെ മൂന്ന് ദിവസങ്ങളിലായി പരിപാടി സംഘടിപ്പിക്കും. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ നേതൃത്വത്തില്‍ നടക്കുന്ന …
സ്വന്തം ലേഖകൻ: ഖത്തറിൽ പുതിയ അധ്യയന വർഷത്തിൽ എല്ലാ വിദ്യാർഥികളും ജീവനക്കാരും ആന്റിജൻ പരിശോധന നടത്തണമെന്ന് മുന്നറിയിപ്പ്. വിദ്യാഭ്യാസ മന്ത്രാലയത്തിന്റേതാണ് നിർദേശം. സ്‌കൂളുകൾ, നഴ്‌സറികൾ, കിന്റർഗാർട്ടൺ തുടങ്ങി മുഴുവൻ വിദ്യാർഥികളും ക്ലാസ് തുടങ്ങുന്നതിന് 48 മണിക്കൂർ മുമ്പ് ആന്റിജൻ പരിശോധന നടത്തിയിരിക്കണം. അധ്യാപക, അധ്യാപകേതര ജീവനക്കാർക്കും ഇത് ബാധകമാണ്. വീടുകളിലോ, അംഗീകൃത ലാബുകളിലോ വെച്ച് പരിശോധന …
സ്വന്തം ലേഖകൻ: കുവൈത്തിൽ ആറുമാസത്തിൽ കൂടുതൽ രാജ്യത്തിനു പുറത്തു കഴിഞ്ഞാൽ ഇഖാമ അസാധുവാകുന്ന നിയമം സ്വകാര്യ തൊഴിൽ മേഖലക്ക് കൂടി ബാധകമാക്കിയതായി റിപ്പോർട്ട്. മെയ് ഒന്നിന് ശേഷം കുവൈത്തിൽ നിന്ന് പുറത്തു പോയ ആർട്ടിക്കിൾ 18 വിസയിലുള്ളവർക്ക് നിബന്ധന ബാധകമാകുമെന്നാണ് അൽ ഖബസ് പത്രം റിപ്പോർട്ട് ചെയ്യുന്നത്. രാജ്യത്തെ റെസിഡൻസി നിയമപ്രകാരം വിദേശികൾക്ക് രാജ്യത്തിനു പുറത്ത് …
സ്വന്തം ലേഖകൻ: ആഗോളതലത്തിൽ ടാൽക്ക് അധിഷ്ഠിത ബേബി പൗഡർ വിൽക്കുന്നത് അടുത്ത വർഷത്തോടെ നിർത്തുമെന്ന് ജോൺസൺ ആൻഡ് ജോൺസൺ കമ്പനി അറിയിച്ചു. വ്യാപക പരാതിയെ തുടർന്ന് അമേരിക്കയിലും കാനഡയിലും ബേബി പൗഡർ വിൽക്കുന്നത് 2020 മുതൽ കമ്പനി നിർത്തി വെച്ചിരുന്നു. ഉൽപ്പന്നത്തിന്റെ സുരക്ഷയെക്കുറിച്ചുള്ള ‘തെറ്റായ വിവരങ്ങൾ’ നൽകി വിൽപ്പന നടത്തിയെന്ന പരാതിയിൽ ആയിരക്കണക്കിന് പരാതികളാണ് കമ്പനിയ്‌ക്കെതിരേ …
സ്വന്തം ലേഖകൻ: ഒരാഴ്ചത്തെ ഇടവേളയ്ക്ക് ശേഷം ഡൽഹി ഹൈക്കോടതി അടുത്തയാഴ്ച വീണ്ടും തുറക്കുമ്പോൾ, വ്യത്യസ്തമായൊരു ഹർജിയിൽ വിധി പറയും. നോയിഡയിൽ താമസിക്കുന്ന തന്റെ സുഹൃത്തായ നാൽപത്തിയെട്ടുകാരന്റെ ആരോഗ്യ സ്ഥിതി മോശമായതിനാൽ, ദയാവധത്തിനായ് യൂറോപ്പിലേക്കുള്ള യാത്ര തടയണമെന്നാവശ്യപ്പെട്ടാണ് ബെംഗളുരുവിൽ നിന്നുള്ള നാൽപത്തിയൊൻപതുകാരിയായ ഒരു സ്ത്രീ കോടതിയെ സമീപിച്ചത്. മാരകമായ അസുഖമില്ലാത്ത ഒരു വ്യക്തിക്ക് ഇന്ത്യയിൽ ഈ ഓപ്ഷൻ …
സ്വന്തം ലേഖകൻ: ലോകമെമ്പാടുമുള്ള പല രാജ്യങ്ങളിലായി മങ്കിപോക്സ് പടർന്നുകൊണ്ടിരിക്കുകയാണ്. വ്യാപനത്തിന്റെ തോത് കൂടിയ സാഹചര്യത്തിൽ ലോകാരോഗ്യസംഘടന മങ്കിപോക്സിനെ ആഗോള ആരോഗ്യ അടിയന്തരാവസ്ഥയായി പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. ഇപ്പോഴിതാ ഗർഭിണികളിലും കുട്ടികളിലും മങ്കിപോക്സ് ഗുരുതരമായേക്കാം എന്നതു സംബന്ധിച്ച റിപ്പോർട്ടുകളാണ് പുറത്തുവരുന്നത്. കുട്ടികളും ഗർഭിണികളുമാണ് അപകട വിഭാഗക്കാർ എന്ന് വ്യക്തമാക്കുന്ന റിപ്പോർട്ട് പ്രസിദ്ധീകരിച്ചിരിക്കുന്നത് പ്രശസ്ത മെഡിക്കൽ ജേണലായ ദി ലാൻസെറ്റ് …
സ്വന്തം ലേഖകൻ: ഫിഫ ലോകകപ്പ് 100 ദിന കൗണ്ട് ഡൗൺ പരിപാടികൾക്ക് പ്രധാന ഷോപ്പിങ് മാളുകളിൽ തുടക്കം. 3 ദിവസത്തെ ആഘോഷങ്ങളിൽ പങ്കെടുക്കുന്ന ആരാധകരിൽ നിന്ന് തിരഞ്ഞെടുക്കുന്നവർക്ക് ഉദ്ഘാടന മത്സരം കാണാനുള്ള ടിക്കറ്റ് നേടാം. പ്രാദേശിക സംഘാടകരായ സുപ്രീം കമ്മിറ്റി ഫോർ ഡെലിവറി ആൻഡ് ലെഗസിയാണു സംഘാടകർ. ദോഹ ഫെസ്റ്റിവൽ സിറ്റി, പ്ലേസ് വിൻഡോം, മാൾ …
സ്വന്തം ലേഖകൻ: കുവൈത്തിലേക്കുള്ള വ്യാജ വിസയിൽ ആളുകളെ റിക്രൂട്ട് ചെയ്യുന്ന സംഘങ്ങൾ ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ സജീവമാകുന്നതായി സൂചന. യാതൊരു നിയമ സാധുതയുമില്ലാത്ത വ്യാജ പേപ്പർ വിസ നൽകി തട്ടിപ്പ് നടത്തുന്ന സംഘങ്ങളെ കുറിച്ച് ആന്ധ്രപ്രദേശ് പൊലീസാണ് മുന്നറിയിപ്പ് നൽകിയത്. വീട്ടുജോലിക്കാർ, അവിദഗ്ധ, അർദ്ധ വൈദഗ്ധ്യമുള്ള തൊഴിലാളികൾ എന്നിവരെയാണ് വ്യാജ റിക്രൂട്ട്മെന്റ് ഏജൻസികൾ ഇരകളാകുന്നത്. കുവൈത്തിൽ …