സ്വന്തം ലേഖകൻ: സ്വകാര്യ വീടുകളിലും റെസിഡന്‍സ് ഏരിയകളിലും അനധികൃതമായി ബാച്ചിലേഴ്‌സ് താമസിക്കുന്നത് കണ്ടെത്തി അവരെ ഒഴിപ്പിക്കുന്നതിനുള്ള അടിയന്തര നടപടികള്‍ സ്വീകരിക്കാനുള്ള നിര്‍ദ്ദേശവുമായി കുവൈത്ത് അധികൃതര്‍. ഫര്‍വാനിയ്യ, മുബാറക് അല്‍ കബീര്‍ ഗവര്‍ണറേറ്റുകളിലെ മുനിസിപ്പല്‍ കാര്യങ്ങള്‍ക്കായുള്ള ഡെപ്യൂട്ടി ഡയരക്ടര്‍ ജനറല്‍ എഞ്ചിനീയര്‍ അമ്മാര്‍ അല്‍ അമ്മാറാണ് ഇതുമായി ബന്ധപ്പെട്ട് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കിയത്. കുടുംബങ്ങള്‍ താമസിക്കുന്ന റെസിഡന്‍ഷ്യല്‍ …
സ്വന്തം ലേഖകൻ: കോവിഡിനൊപ്പം തുടരുകയും കുരങ്ങു വസൂരി പോലുള്ള പുതിയ രോഗങ്ങളോട് പോരാടിക്കൊണ്ടിരിക്കുകയുമാണ് ലോകം. ഒപ്പം മറ്റു പകര്‍ച്ചവ്യാധികളും പടര്‍ന്നുകൊണ്ടിരിക്കുന്നു. 58 ശതമാനം പകര്‍ച്ചവ്യാധികളും കാലാവസ്ഥ വ്യതിയാനം മൂലമാണെന്നാണ് പഠനങ്ങള്‍ പറയുന്നത്. യൂറോപ്പിന്‍റെ ചില ഭാഗങ്ങൾ റെക്കോർഡ് ചൂടിൽ പൊള്ളിക്കൊണ്ടിരിക്കുമ്പോള്‍, മറ്റു ചില ഭാഗങ്ങള്‍ വെള്ളപ്പൊക്കം മൂലം നാശമനുഭവിച്ചുകൊണ്ടിരിക്കുന്നു. അതിനിടെ, നൂറുകണക്കിന് ഏക്കർ ഭൂമി കത്തിനശിക്കുകയും …
സ്വന്തം ലേഖകൻ: ബിഹാറില്‍ നീണ്ട കാലത്തെ എന്‍.ഡി.എയോടൊപ്പമുള്ള സഹവാസം അവസാനിപ്പിച്ച് നിതീഷ് കുമാറിന്റെ ജനതാദള്‍ (യുണൈറ്റഡ്). രാജിക്കത്ത് ഉടന്‍ ഗവര്‍ണര്‍ക്ക് കൈമാറുമെന്നാണ് റിപ്പോര്‍ട്ട്. പാര്‍ട്ടി എം.പിമാരുടെയും നിയമസഭാംഗങ്ങളുടെയും യോഗം നടന്നതിന് പിന്നാലെയാണ് പാര്‍ട്ടി വിടാനുള്ള തീരുമാനം. ഇതോടെ ബിഹാറില്‍ ജെ.ഡി.യു- ആര്‍.ജെ.ഡി-കോണ്‍ഗ്രസ് സഖ്യസര്‍ക്കാര്‍ രൂപീകരിക്കുമെന്നാണ് സൂചന. 16 സീറ്റുള്ള പ്രതിപക്ഷത്തിന് ജെ.ഡി.യുവിന്റെ 45 സീറ്റുകൂടി ലഭിച്ചാല്‍ …
സ്വന്തം ലേഖകൻ: 2021ൽ ഒമാനിലെ പൊതു ആരോഗ്യമേഖലയിൽ ഡോക്ടർമാരുടെ എണ്ണം കുറഞ്ഞതായി റിപ്പോർട്ട്. ദേശീയസ്ഥിതി വിവരകേന്ദ്രത്തിന്‍റെ റിപ്പോർട്ട് ആണ് പുറത്തുവന്നിരിക്കുന്നത്. ഫിസിഷ്യന്മാരുടെ എണ്ണത്തിൽ 33.2 ശതമാനത്തിന്റെ കുറവാണ് ഉണ്ടായിട്ടുള്ളത്. ഡെന്റിസ്റ്റുകളുടെ എണ്ണത്തിൽ 75 ശതമാനത്തിന്റെ കുറവും ഉണ്ടായിട്ടുണ്ട്. 2019ൽ സർക്കാർ ആരോഗ്യ സ്ഥാപനങ്ങളിൽ 9,602 ഫിസിഷ്യന്മാർ ആണ് ഉണ്ടായിരുന്നത്. ഇതാണ് 2021 ലെ കണക്കിൽ 6,409 …
സ്വന്തം ലേഖകൻ: കുവൈത്തിൽ ഗാർഹികത്തൊഴിലാളികളുടെ റിക്രൂട്മെന്‍റ് ഫീസ് നിരക്ക് പുനഃക്രമീകരിച്ചു. വാണിജ്യ വ്യവസായ സാമൂഹ്യകാര്യ മന്ത്രി ഫഹദ് അൽ ശരീആൻ ആണ് റിക്രൂട്മെന്റ് ഫീസ് നിരക്ക് പുനഃക്രമീകരിച്ചു കൊണ്ട് ഉത്തരവിറക്കിയത്. ഗാർഹിക ജോലിക്കാരെ ലഭിക്കുന്നതിന് സ്‌പോൺസർമാർ റിക്രൂട്മെന്‍റ് ഓഫീസിൽ അടക്കേണ്ട ഫീസ് നിരക്കാണ് പുനഃക്രമീകരിച്ചത്. യാത്രാ ടിക്കറ്റുകൾ ഒഴികെയുള്ള നിരക്ക് ആണ് പരിഷ്കരിച്ചത്. വാണിജ്യ വ്യവസായ, …
സ്വന്തം ലേഖകൻ: കുവൈത്തില്‍ പ്രവാസികള്‍ക്ക് സര്‍ക്കാര്‍ ആശുപത്രികളില്‍ ഇനി മുതല്‍ സൗജന്യ ചികില്‍സ ലഭിക്കില്ല. പകരം പ്രവാസികള്‍ക്കു പ്രത്യേകമായി സ്വകാര്യ പങ്കാളിത്തത്തോടെ പുതിയ ആശുപത്രികള്‍ സ്ഥാപിക്കും. ഈ വര്‍ഷം അവസാനത്തോടെ പുതിയ സംവിധാനം നിലവില്‍ വരുമെന്നാണ് അധികൃതരുടെ കണക്കു കൂട്ടല്‍. രാജ്യത്തെ സര്‍ക്കാര്‍ ആശുപത്രികള്‍ സ്വദേശികള്‍ക്കു മാത്രമാക്കി മാറ്റാനാണ് ഭരണകൂടത്തിന്റെ പദ്ധതി. ഇതുവഴി ഇവിടെ കുവൈത്ത് …
സ്വന്തം ലേഖകൻ: നിരോധിത സാറ്റലൈറ്റ് ഫോണുമായി പിടിയിലായ യു.എ.ഇ. പൗരനെ വിട്ടയയ്ക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഔദ്യോഗിക പദവി ദുരുപയോഗം ചെയ്തുവെന്ന ആരോപണവുമായി സ്വപ്‌ന സുരേഷ്. ഇന്ത്യയില്‍ നിരോധനമുള്ള, തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിക്കുന്ന ‘തുറൈയ്യ’ ഫോണുമായി 2017 ഓഗസ്റ്റ് നാലിന് പിടിയിലായ യു.എ.ഇ. പൗരന് ജാമ്യം ലഭിക്കാന്‍ മുഖ്യമന്ത്രി ഇടപെട്ടുവെന്നാണ് സ്വപ്‌നയുടെ ആരോപണം. യു.എ.ഇ. പൗരന് …
സ്വന്തം ലേഖകൻ: ഇന്ത്യയുടെ അഭിമാനമുയര്‍ത്തി ബാഡ്മിന്റണ്‍ താരം പി വി സിന്ധു. കോമണ്‍വെല്‍ത്ത് ഗെയിംസ് വനിത സിംഗിള്‍സ് ബാഡ്മിന്റണില്‍ സ്വര്‍ണം നേടിയാണ് സിന്ധു അഭിമാനമായത്. ഫൈനലില്‍ കാനഡയുടെ മിഷെല്ലെ ലിയെയാണ് സിന്ധു പരാജയപ്പെടുത്തിയത്. നേരിട്ടുളള ഗെയിമുകള്‍ക്കാണ് സിന്ധുവിന്റെ വിജയം. സ്‌കോര്‍: 21-15, 21-13 കോമണ്‍വെല്‍ത്ത് ഗെയിംസിലെ താരത്തിന്റെ ആദ്യ സ്വര്‍ണനേട്ടമാണിത്. 2014-ല്‍ വെങ്കലവും 2018-ല്‍ വെളളിയും …
സ്വന്തം ലേഖകൻ: സ്വകാര്യ മേഖലയെ ലക്ഷ്യമിട്ടുള്ള നവീകരിച്ച തൊഴിൽ റീ-എംപ്ലോയ്‌മെന്റ് പോർട്ടലിന് തുടക്കമായി. കോവിഡ് പ്രതിസന്ധിയിൽ ജോലി നഷ്ടപ്പെട്ട പ്രവാസികൾക്ക് പുനർ നിയമനം സാധ്യമാക്കാനാണ് ഖത്തർ ചേംബർ തൊഴിൽ മന്ത്രാലയത്തിന്റെ സഹകരണത്തോടെ 2020 ൽ ഓൺലൈൻ പോർട്ടൽ തുടങ്ങിയത്. വിദേശ വിപണികളെ ആശ്രയിക്കുന്നതിന് പകരമായി പ്രാദേശിക തൊഴിൽ വിപണിയിൽ നിന്ന് തൊഴിലാളികളെ റിക്രൂട്ട് ചെയ്യാൻ കമ്പനികളെ …
സ്വന്തം ലേഖകൻ: കുവൈത്തിൽ വേനൽചൂട് കടുക്കുന്നതായി കാലാവസ്ഥ കേന്ദ്രം അറിയിച്ചു. വെള്ളിയാഴ്ച അമ്പത് ഡിഗ്രിക്കുമുകളിലാണ് അന്തരീക്ഷതാപനില രേഖപ്പെടുത്തിയത്. വരും ദിവസങ്ങളിൽ ഹ്യൂമിഡിറ്റി 90 ശതമാനത്തിനും മുകളിലെത്തുമെന്നും കാലാവസ്ഥാ കേന്ദ്രം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഈ വർഷം ഏറ്റവും കൂടിയ താപനില രേഖപ്പെടുത്തിയത് വെള്ളിയാഴ്ചയായിരുന്നു. ജഹ്‌റ ഗവർണറേറ്റിലാണ് 52.8 എന്ന ഉയർന്ന താപനില രേഖപ്പെടുത്തിയത്. അബ്ദലിയിൽ 52.3 ഡിഗ്രി …