1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
“ഇനി വയ്യ,” ഭർത്താവിന്‍റെ പീഡനം വിവരിച്ച് വീഡിയോ; ഇന്ത്യൻ യുവതി യുഎസിൽ ജീവനൊടുക്കി
“ഇനി വയ്യ,” ഭർത്താവിന്‍റെ പീഡനം വിവരിച്ച് വീഡിയോ; ഇന്ത്യൻ യുവതി യുഎസിൽ ജീവനൊടുക്കി
സ്വന്തം ലേഖകൻ: ഭർത്താവിനെതിരെ ഗുരുതര ആരോപണങ്ങൾ ഉന്നയിച്ചതിന് പിന്നാലെ ഇന്ത്യൻ യുവതി യുഎസിൽ ആത്മഹത്യ ചെയ്തു. പെൺകുട്ടികൾക്ക് ജന്മം നൽകിയെന്നാരോപിച്ച് ഭർത്താവ് ദിവസവും ക്രൂരമായി പീഡിപ്പിക്കുകയാണെന്നും ഇനിയും സഹിക്കാൻ വയ്യെന്നും വീഡിയോയിലൂടെ പറഞ്ഞതിന് പിന്നാലെയാണ് മൻദീപ് കൗര്‍ എന്ന മുപ്പതുകാരി ആത്മ‌ഹത്യ ചെയ്‌തത്. 8 വർഷമായി താൻ ഭർത്താവിന്‍റെയും ഭർതൃവീട്ടുകാരെയും പീഡനം അനുഭവിക്കുകയാണെന്നാണ് ഉത്തർപ്രദേശിലെ ബിജ്‌നോർ …
ഇടുക്കി ചെറുതോണി ഡാമിന്‍റെ ഒരു ഷട്ടര്‍ തുറന്നു; ഇടമലയാര്‍ അണക്കെട്ട് ചൊവ്വാഴ്ച തുറക്കും; ജാഗ്രതാ നിർദേശം
ഇടുക്കി ചെറുതോണി ഡാമിന്‍റെ ഒരു ഷട്ടര്‍ തുറന്നു; ഇടമലയാര്‍ അണക്കെട്ട് ചൊവ്വാഴ്ച തുറക്കും; ജാഗ്രതാ നിർദേശം
സ്വന്തം ലേഖകൻ: ഇടുക്കി അണക്കെട്ടില്‍ ജലനിരപ്പ് ഉയര്‍ന്നതിനെത്തുടര്‍ന്ന് ചെറുതോണി അണക്കെട്ടിന്റെ ഒരു ഷട്ടര്‍ ഉയര്‍ത്തി. 70 സെന്റിമീറ്റര്‍ ആണ് ഉയര്‍ത്തിയത്. സെക്കന്‍ഡില്‍ 50,000 ലിറ്റര്‍ വെള്ളമാണ് പുറത്തുവിടുന്നത്. നിലവില്‍ 2383.10 അടിയാണ് ഇടുക്കി ഡാമിലെ ജലനിരപ്പ്. വെള്ളിയാഴ്ച നാലിന് 2381.28 അടിയായിരുന്നു ജലനിരപ്പ്. ശനിയാഴ്ച നാലിന് രണ്ടടി ഉയര്‍ന്ന് 2383.10 ആയി. 1127.48 ദശലക്ഷം ഘനമീറ്റര്‍ …
ബജറ്റ് ഫ്ളെെറ്റുകളുമായി ഇന്ത്യയുടെ ആകാശം പിടിക്കാൻ ആകാശ എയർലൈൻ; ആദ്യ വിമാനം മുംബൈയില്‍ നിന്ന്
ബജറ്റ് ഫ്ളെെറ്റുകളുമായി ഇന്ത്യയുടെ ആകാശം പിടിക്കാൻ ആകാശ എയർലൈൻ; ആദ്യ വിമാനം മുംബൈയില്‍ നിന്ന്
സ്വന്തം ലേഖകൻ: ഓഹരിവിപണിയിലെ മുന്‍നിര നിക്ഷേപകന്‍ രാകേഷ് ജുന്‍ജുന്‍വാല സഹസ്ഥാപകനായ ‘ആകാശ എയര്‍’ വിമാനക്കമ്പനിയുടെ ആദ്യ വിമാനം മുംബൈയില്‍ നിന്ന് ടേക്ക് ഓഫ് ചെയ്തു. അഹമ്മദാബാദിലേക്കാണ് ആദ്യ യാത്ര. ഞായറാഴ്ച രാവിലെ 10.05-ന് വ്യോമയാനമന്ത്രി ജ്യോതിരാദിത്യസിന്ധ്യ ആണ് ആദ്യ വിമാനം ഫ്‌ലാഗ്ഓഫ് ചെയ്തത്. വിമാനം 11.25-ന് അഹമ്മദാബാദില്‍ ഇറങ്ങി. ബെംഗളൂരു-കൊച്ചി, ബെംഗളൂരു-മുംബൈ, ബെംഗളൂരു-അഹമ്മദാബാദ് എന്നീ റൂട്ടുകളില്‍ …
യുഎഇ പബ്ലിക് സ്‌കൂളുകളില്‍ പുതിയ യൂണിഫോം; കെ.ജി വിദ്യാർഥികൾക്ക് ടൈ വേണ്ട
യുഎഇ പബ്ലിക് സ്‌കൂളുകളില്‍ പുതിയ യൂണിഫോം; കെ.ജി വിദ്യാർഥികൾക്ക് ടൈ വേണ്ട
സ്വന്തം ലേഖകൻ: രക്ഷിതാക്കളുടെ നിർദേശം മാനിച്ച് യു.എ.ഇയിലെ സർക്കാർ സ്കൂൾ യൂനിഫോമുകളിൽ മാറ്റം വരുത്തി. ഒരാഴ്ച മുമ്പ് പുറത്തിറക്കിയ യൂനിഫോമുമായി ബന്ധപ്പെട്ട് രക്ഷിതാക്കൾ മുന്നോട്ടുവെച്ച നിർദേശങ്ങൾ മാനിച്ചാണ് യൂനിഫോം പരിഷികരിച്ചത്. എമിറേറ്റ്സ് സ്കൂൾ എസ്റ്റാബ്ലിഷ്മെന്‍റ്സാണ് പരിഷ്കരിച്ച യൂനിഫോം പുറത്തിറക്കിയത്. കിൻഡർ ഗാർട്ടൻ കുട്ടികളുടെ യൂനിഫോമിലാണ് മാറ്റം വരുത്തിയത്. കുട്ടികൾക്ക് കൂടുതൽ സുഖപ്രദമാകുന്നതാണ് പുതിയ യൂനിഫോം എന്ന് …
സൗദി റോഡുകളില്‍ ടോള്‍ പിരിവ്; വാര്‍ത്ത നിഷേധിച്ച് ഗതാഗത മന്ത്രാലയ അധികൃതർ
സൗദി റോഡുകളില്‍ ടോള്‍ പിരിവ്; വാര്‍ത്ത നിഷേധിച്ച് ഗതാഗത മന്ത്രാലയ അധികൃതർ
സ്വന്തം ലേഖകൻ: സൗദി അറേബ്യയില്‍ റോഡുകളില്‍ ടോള്‍ പിരിവ് ഏര്‍പ്പെടുത്തുമെന്ന രീതിയില്‍ പ്രചരിക്കുന്ന വാര്‍ത്തകള്‍ നിഷേധിച്ച് ഗതാഗത മന്ത്രാലയം. അത്തരമൊരു നീക്കം മന്ത്രാലയത്തിന്റെ പരിഗണനയില്‍ ഇല്ലെന്നാണ് ഇതുമായി ബന്ധപ്പെട്ട് പ്രചരിക്കുന്ന വാര്‍ത്തകള്‍ നിഷേധിച്ച് അധികൃതര്‍ വ്യക്തമാക്കിയിരിക്കുന്നത്. ഒരു വര്‍ഷത്തിനുള്ളില്‍ രാജ്യത്ത് റോഡുകളില്‍ ടോള്‍ പിരിവ് ഏര്‍പ്പെടുത്തുമെന്നായിരുന്നു വാര്‍ത്തകള്‍. സൗദിയിലെ ഒരു സ്വകാര്യ ചാനലാണ് ഒരു ഉദ്യോഗസ്ഥനെ …
ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ക്ക് ഒമാനില്‍ സ്‌കോളര്‍ഷിപ്പുമായി ഉന്നത വിദ്യാഭ്യാസ മന്ത്രാലയം
ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ക്ക് ഒമാനില്‍ സ്‌കോളര്‍ഷിപ്പുമായി ഉന്നത വിദ്യാഭ്യാസ മന്ത്രാലയം
സ്വന്തം ലേഖകൻ: ഒമാനിലെ പ്രവാസികളായ ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ക്ക് ഒമാന്‍ ഉന്നത വിദ്യാഭ്യാസ മന്ത്രാലയം സ്‌കോളര്‍ഷിപ്പുകള്‍ പ്രഖ്യാപിച്ചു. രണ്ട് സ്‌കോളര്‍ഷിപ്പുകളാണ് പ്രഖ്യാപിച്ചിരിക്കുന്നതെന്ന് മസ്‌കത്ത് ഇന്ത്യന്‍ എംബസി അറിയിച്ചു. എന്‍ജിനിയറിങ്, ബിസിനസ് അഡ്മിനിസ്ട്രേഷന്‍ എന്നിവയില്‍ യൂനിവേഴ്സിറ്റി ഓഫ് ടെക്നോളജി ആന്റ് അപ്ലൈഡ് സയന്‍സിലാണ് പ്രവേശനം നല്‍കുക. ഈ മാസം 18ന് മുൻപ് അപേക്ഷ നല്‍കണം. വിരങ്ങള്‍ക്ക്: 24340900. www.heac.gov.om …
ലോകകപ്പ് സ്മരണയ്ക്ക് നാണയങ്ങളോ കറൻസിയോ ഇതുവരെ പുറത്തിറക്കിയില്ലെന്ന് ഖത്തർ
ലോകകപ്പ് സ്മരണയ്ക്ക് നാണയങ്ങളോ കറൻസിയോ ഇതുവരെ പുറത്തിറക്കിയില്ലെന്ന് ഖത്തർ
സ്വന്തം ലേഖകൻ: ഫിഫ ലോകകപ്പ് ടൂർണമെന്റിന്റെ സ്മരണ പുതുക്കുന്നതിനുള്ള നാണയങ്ങളോ കറൻസിയോ പുറത്തിറക്കിയിട്ടില്ലെന്നു ഖത്തർ സെൻട്രൽ ബാങ്ക്. സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്ന വാർത്തകൾ തെറ്റാണെന്നും അധികൃതർ വ്യക്തമാക്കി. ഇത്തരം നാണയങ്ങൾക്ക് നിയമപരമായി സാധുതയോ, മൂല്യമോ ഉണ്ടാവില്ല. അനധികൃതമായി ഇത്തരം നാണയങ്ങളും കറൻസികളും പുറത്തിറക്കുന്ന സ്ഥാപനങ്ങൾക്കെതിരെയും ഇവയെ പ്രോത്സാഹിപ്പിക്കുന്നവർക്കെതിരെയും നിയമ നടപടികൾ സ്വീകരിക്കുമെന്നും ബാങ്ക് മുന്നറിയിപ്പ് നൽകി. …
കോവിഡ് കൂടുന്നു; മാസ്‌കും സാനിറ്റൈസറും ആറ് മാസത്തേക്ക് കൂടി നിർബന്ധമാക്കി കേരളം
കോവിഡ് കൂടുന്നു; മാസ്‌കും സാനിറ്റൈസറും ആറ് മാസത്തേക്ക് കൂടി നിർബന്ധമാക്കി കേരളം
സ്വന്തം ലേഖകൻ: സംസ്ഥാനത്ത് കോവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായി മാസ്‌കും സാനിറ്റൈസറും നിര്‍ബന്ധമാക്കി സര്‍ക്കാര്‍ വീണ്ടും ഉത്തരവിറക്കി. കോവിഡ് ചെറിയ തോതില്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ ആറ് മാസത്തേക്ക് കൂടി മാസ്‌കും സാനിറ്റൈസറും നിര്‍ബന്ധമായും ഉപയോഗിക്കണമെന്ന് ആരോഗ്യ വകുപ്പ് വ്യക്തമാക്കി. പൊതുസ്ഥലങ്ങളിലും ജോലി സ്ഥലത്തും പൊതുജനങ്ങള്‍ക്കു പ്രവേശനമുള്ള എല്ലാ സാമൂഹിക കൂടിച്ചേരലുകളിലും വാഹനങ്ങളിലും മാസ്‌ക് ധരിക്കണം. സ്ഥാപനങ്ങള്‍, കടകള്‍, …
മങ്കിപോക്സ് പ്രതിരോധ വാക്സിൻ: ബഹ്റൈനിൽ മുൻകൂർ രജിസ്‌ട്രേഷന് തുടക്കമായി
മങ്കിപോക്സ് പ്രതിരോധ വാക്സിൻ: ബഹ്റൈനിൽ മുൻകൂർ രജിസ്‌ട്രേഷന് തുടക്കമായി
സ്വന്തം ലേഖകൻ: കുരങ്ങുവസൂരിയെ ചെറുക്കാൻ നടപടികളുമായി ബഹ്‌റൈൻ ആരോഗ്യമന്ത്രാലയം. പ്രതിരോധ വാക്സിന്റെ മുൻകൂർ രജിസ്ട്രേഷന് ബഹ്‌റൈനിൽ തുടക്കമായി. കുരങ്ങുവസൂരിയുടെ പ്രതിരോധ കുത്തിവെപ്പിന് രജിസ്‌ട്രേഷൻ ആരംഭിക്കുന്ന ആദ്യ ഗൾഫ് രാജ്യമാണ് ബഹ്‌റൈൻ. കുരങ്ങുവസൂരിയെ ചെറുക്കാൻ ബഹ്‌റൈൻ ആരോഗ്യമന്ത്രാലയം സ്വീകരിച്ച പ്രതിരോധ നടപടികളുടെ ഭാഗമായി താൽപര്യമുള്ള പൗരന്മാർക്കും താമസക്കാർക്കും വാക്‌സിൻ ലഭിക്കാനായി ഹെൽത്ത് അലർട്ട് എന്ന വെബ്‌സൈറ്റ് വഴിയോ …
കുവൈത്തിൽ പ്രാദേശിക തൊഴിൽ വിപണിയിൽ ഉണർവ്; കോവിഡ് ഭീതിയൊഴിയുന്നു
കുവൈത്തിൽ പ്രാദേശിക തൊഴിൽ വിപണിയിൽ ഉണർവ്; കോവിഡ് ഭീതിയൊഴിയുന്നു
സ്വന്തം ലേഖകൻ: കോ​വി​ഡി​ന്റെ പ്ര​സ​ര​ണ​വും പ്ര​ത്യാ​ഘാ​ത​ങ്ങ​ളും കു​റ​യു​ക​യും ഗ​ൾ​ഫ് സ​മ്പ​ദ് വ്യ​വ​സ്ഥ പ​ഴ​യ​രീ​തി​യി​ലാ​കു​ക​യും പ്ര​വാ​സി ​തൊ​ഴി​ലാ​ളി​ക​ൾ മ​ട​ങ്ങി​യെ​ത്തു​ക​യും ചെ​യ്ത സാ​ഹ​ച​ര്യ​ത്തി​ൽ കു​വൈ​ത്തി​ലും ഗ​ൾ​ഫ് രാ​ജ്യ​ങ്ങ​ളി​ലും പ്രാ​ദേ​ശി​ക തൊ​ഴി​ൽ വി​പ​ണി സാ​ധാ​ര​ണ നി​ല​യി​ലേ​ക്ക് എ​ത്തി​യ​താ​യി റി​പ്പോ​ർ​ട്ട്. പ്രാ​ദേ​ശി​ക പ​ത്ര​മാ​ണ് ഇ​ക്കാ​ര്യം പു​റ​ത്തു​വി​ട്ട​ത്. ഗ​ൾ​ഫ് കോ​ർ​പ​റേ​ഷ​ൻ കൗ​ൺ​സി​ലി​ന്റെ ജ​ന​റ​ൽ കൗ​ൺ​സി​ലി​ൽ അ​ഫി​ലി​യേ​റ്റ് ചെ​യ്തി​ട്ടു​ള്ള ഗ​ൾ​ഫ് സ്റ്റാ​റ്റി​സ്റ്റി​ക്സ് സെ​ന്റ​റി​ന്റെ വെ​ളി​പ്പെ​ടു​ത്ത​ലി​ലാ​ണ് …