സ്വന്തം ലേഖകൻ: ഹമദ് രാജ്യാന്തര വിമാനത്താവളത്തിലൂടെ ഈ വർഷത്തിലെ പകുതിയിൽ കടന്നു പോയ യാത്രക്കാരുടെ എണ്ണത്തിൽ വർധനവ്. 2021 ആദ്യ പകുതിയേക്കാൾ 164 ശതമാനം യാത്രക്കാരുടെ വർധനവ് ഉണ്ടായിരിക്കുന്നത്. 1,55,71,432 യാത്രക്കാർ ആണ് ഈ വർഷം പകുതിയിൽ കടന്നു പോയത്. സിവിൽ ഏവിയേഷൻ അതോറിറ്റിയാണ് കണക്കുകൾ പുറത്തുവിട്ടിരിക്കുന്നത്. രാജ്യത്തെ വിമാനത്താവളത്തിൽ എത്തിയ അറൈവൽ, ഡിപ്പാർച്ചർ, ട്രാൻസിറ്റ് …
സ്വന്തം ലേഖകൻ: സംസ്ഥാനത്ത് ഒരാള്‍ക്ക് കൂടി മങ്കിപോക്സ് സ്ഥിരീകരിച്ചു. ജൂലൈ 27ന് യുഎ.ഇയില്‍ നിന്നെത്തിയ മുപ്പതുവയസ്സുകാരനാണ് രോഗം സ്ഥിരീകരിച്ചത്. യുവാവ് മലപ്പുറത്ത് ചികിത്സയിലാണ്. കോഴിക്കോട് വിമാനത്താവളത്തിലാണ് യുവാവ് വിമാനമിറങ്ങിയത്. ഇദ്ദേഹവുമായി അടുത്ത സമ്പര്‍ക്കത്തിലുള്ള അമ്മ, അച്ഛന്‍, രണ്ട് സുഹൃത്തുക്കള്‍ എന്നിവരെ നിരീക്ഷണത്തിലാക്കി. സംസ്ഥാനത്ത് ഇതുവരെ 5 പേര്‍ക്കാണ് മങ്കിപോക്സ് സ്ഥിരീകരിച്ചത്. ആദ്യ രോഗിയെ ഡിസ്ചാര്‍ജ് ചെയ്തിരുന്നു. …
സ്വന്തം ലേഖകൻ: സംസ്ഥാനത്ത് ഇന്ന് പത്തു ജില്ലകളില്‍ റെഡ് അലര്‍ട്ട്. ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍ ജില്ലകളിലാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പ് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. അടുത്ത അഞ്ചുദിവസത്തേക്കുള്ള മഴമുന്നറിയിപ്പില്‍, വിവിധ ജില്ലകളില്‍ റെഡ്, ഓറഞ്ച്, യെല്ലോ അലര്‍ട്ടുകള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. മൂന്നാം തീയതി ആലപ്പുഴ, കോട്ടയം, ഇടുക്കി, …
സ്വന്തം ലേഖകൻ: മെഡിക്കൽ റിപ്പോർട്ടുകളുടെ പകർപ്പിനായി ഓൺലൈൻ സേവനം പ്രയോജനപ്പെടുത്തണമെന്ന് ഹമദ് മെഡിക്കൽ കോർപറേഷന്റെ (എച്ച്എംസി) നിർദേശം. എച്ച്എംസിയുടെ എല്ലാ ആശുപത്രികളിലും നിലവിൽ ഈ സേവനം ലഭിക്കും. ഓൺലൈനിൽ അപേക്ഷ നൽകിയാൽ റിപ്പോർട്ടിന്റെ പകർപ്പ് ഖത്തർ പോസ്റ്റ് മുഖേന രോഗിയുടെ മേൽവിലാസത്തിൽ എത്തുമെന്ന് മീഡിയ റിലേഷൻസ് എക്‌സിക്യൂട്ടീവ് ഡയറക്ടർ നായിഫ് അൽ ഷമ്മാരി വ്യക്തമാക്കി. രോഗിക്ക് …
സ്വന്തം ലേഖകൻ: കുവൈത്തിൽ പുതിയ അധ്യയനവർഷത്തിൽ ഫീസ് വർധന പാടില്ലെന്ന് സ്വകാര്യ സ്‌കൂളുകൾക്ക് വിദ്യാഭ്യാസമന്ത്രാലയം മുന്നറിയിപ്പ് നൽകി. യൂണിഫോം, പാഠപുസ്തകങ്ങൾ എന്നിവ സ്‌കൂളിൽ നിന്ന് വാങ്ങാൻ വിദ്യാർഥികളെ നിർബന്ധിക്കരുതെന്നും കർശന നിർദേശമുണ്ട്. നിർദേശം അവഗണിക്കുന്ന വിദ്യാലയങ്ങൾക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി. 2021 ലെ മിനിസ്റ്റീരിയൽ തീരുമാനപ്രകാരം നിശ്ചയിച്ച ഫീസ് നിരക്ക് തന്നെ പിന്തുടരണമെന്നാണ് …
സ്വന്തം ലേഖകൻ: ഉൾക്കടൽ മത്സ്യബന്ധനം, മണൽ മോഷണം, അനധികൃത സ്ഥലങ്ങളിൽ മാലിന്യം തള്ളൽ അടക്കമുള്ള ഗുരുതര പാരിസ്ഥിതിക നിയമലംഘനങ്ങൾ നടത്തുന്ന പ്രവാസികൾക്കെതിരെ നടപടിയെടുക്കാൻ പരിസ്ഥിതി പബ്ലിക് അതോറിറ്റി (ഇ.പി.എ) ഉത്തരവിട്ടു. ആഭ്യന്തര മന്ത്രാലയവുമായി സഹകരിച്ച് പുറപ്പെടുവിച്ച സർക്കുലറിൽ പിടിക്കപ്പെടുന്ന വിദേശ താമസക്കാരെ അറസ്റ്റ് ചെയ്യുന്നതിനു പുറമെ നാട് കടത്താനുള്ള വ്യവസ്ഥയുമുണ്ടെന്ന് കുവൈത്ത് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. …
സ്വന്തം ലേഖകൻ: സംസ്ഥാനത്ത് ഓഗസ്റ്റ് 4 വരെ അതിതീവ്ര മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ഇതിന്റെ പശ്ചാത്തലത്തിൽ വിവിധ ജില്ലകളിൽ റെഡ് അലേർട്ട് പ്രഖ്യാപിച്ചു. ഓഗസ്റ്റ് 1 : തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി. ഓഗസ്റ്റ് 2: തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി. ഓഗസ്റ്റ് 3: …
സ്വന്തം ലേഖകൻ: തൃശ്ശൂരില്‍ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കേ മരിച്ച യുവാവിന് മങ്കിപോക്‌സ് ആയിരുന്നെന്ന് സ്ഥിരീകരണം. ശനിയാഴ്ച രാവിലെയാണ് ചാവക്കാട് സ്വദേശിയായ യുവാവ് മരണമടഞ്ഞത്. തുടര്‍ന്ന് സ്രവസാമ്പിള്‍ പരിശോധനയ്ക്ക് അയയ്ക്കുകയായിരുന്നു. ആലപ്പുഴ വൈറോളജി ലാബിലെയും പിന്നീട് പുണെ വൈറോളജി ലാബിലെയും പരിശോധനയിലാണ് മങ്കിപോക്‌സ് ആണ് മരണകാരണമെന്ന് സ്ഥിരീകരിച്ചത്. മങ്കിപോക്‌സ് വൈറസ് ബാധിച്ചുള്ള രാജ്യത്തെ ആദ്യമരണമാണ് ഇത്. കഴിഞ്ഞ …
സ്വന്തം ലേഖകൻ: പാസ്പോർട്ടിൽ നിയമവിരുദ്ധമായ രീതിയിൽ എന്തെങ്കിൽ ചേർക്കുകയോ മാറ്റം വരുത്തുകയോ ചെയ്താൽ കനത്ത പിഴ ചുമത്തുമെന്ന് ജനറൽ ഡയറക്ടറേറ്റ് ഓഫ് പാസ്‌പോർട്ട് (ജവാസാത്ത്) സൗദി മുന്നറിയിപ്പ് നൽകി. പാസ്പോർട്ടിൽ അടങ്ങിയിരിക്കുന്ന വിവരങ്ങൾ ഇല്ലാതാക്കുകയോ മാറ്റുകയോ ചെയ്‌താലും പിഴ ചുമത്തും. പാസ്‌പോർട്ടിൽ അടങ്ങിയിരിക്കുന്ന വിവരങ്ങൾ ഇല്ലാതാക്കി മറ്റൊരു വിവരം ചേർക്കുകയോ ചെയ്യുന്നവർക്ക് ലക്ഷം റിയാൽ വരെ …
സ്വന്തം ലേഖകൻ: ഓഗസ്റ്റ് 14 മുതൽ രാജ്യത്തെ സ്‌കൂളുകളുടെ പ്രവർത്തനം പുനരാരംഭിക്കും. മധ്യവേനൽ അവധി കഴിഞ്ഞ് സ്ക്കൂളുകൾ 14ന് തുറക്കുമെങ്കിലും ക്ലാസുകൾ തുടങ്ങുന്നത് 16 മുതൽ ആണ്. സ്ക്കുളുകൾ വിദ്യാർഥികളെ സ്വീകരിക്കാൻ വേണ്ടി തയ്യാറായിരിക്കുകയാണ്. സർക്കാർ സ്‌കൂളുകളിൽ കെട്ടിടങ്ങളുടെ നവീകരണ പരിപാടികൾ, അറ്റകുറ്റപണികൾ എന്നിവയെല്ലാം ഇപ്പോൾ നടക്കുകയാണ്. സ്ക്കൂളുകളുടെ നിർമ്മാണ പ്രവർത്തനങ്ങൾ മാത്രമല്ല. ലബോറട്ടറികൾ, ക്ലാസ് …