1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
18 വയസിൽ താഴെയുള്ളവർക്ക് തൊഴിൽ പെർമിറ്റ്; ഇതുവരെ നൽകിയിട്ടില്ലെന്ന് കുവൈത്ത്
18 വയസിൽ താഴെയുള്ളവർക്ക് തൊഴിൽ പെർമിറ്റ്; ഇതുവരെ നൽകിയിട്ടില്ലെന്ന് കുവൈത്ത്
സ്വന്തം ലേഖകൻ: കുവൈത്തിൽ 18 വയസിൽ താഴെ പ്രായമുള്ളവർക്ക് ഇതുവരെ തൊഴിൽ പെർമിറ്റ് നൽകിയിട്ടില്ലെന്ന് മാൻപവർ അതോറിറ്റി. തൊഴിൽ വിപണിയുടെ ആവശ്യവും മറ്റും അനുസരിച്ചു ഈ പ്രായവിഭാഗത്തിലുള്ളവർക്ക് തൊഴിൽ അനുമതി നൽകൽ മാൻ പവർ അതോറിറ്റിയുടെ മാത്രം അധികാര പരിധിയിൽ വരുന്ന കാര്യമാണെന്നും അധികൃതർ വ്യക്തമാക്കി പ്രായപൂർത്തിയാകാത്തവർക്ക് തൊഴിൽ പെർമിറ്റ് അനുവദിക്കുന്നതുമായി ബന്ധപ്പെട്ട പഠനം നടത്തി …
കോംഗോയിൽ ഇന്ത്യൻ സേനാബേസ് കൊള്ളയടിക്കാൻ ശ്രമം; 2 ബിഎസ്എഫ് ജവാന്മാര്‍ കൊല്ലപ്പെട്ടു
കോംഗോയിൽ ഇന്ത്യൻ സേനാബേസ് കൊള്ളയടിക്കാൻ ശ്രമം; 2 ബിഎസ്എഫ് ജവാന്മാര്‍ കൊല്ലപ്പെട്ടു
സ്വന്തം ലേഖകൻ: കോംഗോയിൽ യുഎന്‍ സമാധാന സേനയുടെ സൈനികബേസ് കൊള്ളയടിക്കാനുള്ള സായുധ കൊള്ളക്കാരുടെ ശ്രമം ഇന്ത്യൻ സേന തകർത്തു. സൈനിക ക്യാംപും ആശുപത്രിയും അടങ്ങുന്ന സേനാബേസ് ആക്രമിച്ചു കൊള്ളയടിക്കാനാണ് ആയുധധാരികൾ ശ്രമിച്ചത്. യുഎന്‍ സമാധാന സേനയുടെ ഭാഗമായ രണ്ട് ബിഎസ്എഫ് ജവാന്മാര്‍ കൊല്ലപ്പെട്ടു. സംഭവത്തെ ഇന്ത്യ അപലപിച്ചു. അക്രമകാരികള്‍ക്കെതിരെ ശക്തമായ നടപടി ഇന്ത്യ ഉറപ്പാക്കുമെന്ന് വിദേശകാര്യമന്ത്രി …
സോയി: ലോകത്ത് ആദ്യമായി ഉഷ്ണതരംഗത്തിന് പേരിട്ടു; യാഗോയും സീനിയയും പിന്നാലെ
സോയി: ലോകത്ത് ആദ്യമായി ഉഷ്ണതരംഗത്തിന് പേരിട്ടു; യാഗോയും സീനിയയും പിന്നാലെ
സ്വന്തം ലേഖകൻ: ലോകത്ത് ആദ്യമായി ഉഷ്ണതരംഗത്തിന് പേരിട്ടു. തെക്കന്‍ സ്‌പെയിനിലെ സെവിയ്യ നഗരം നേരിടുന്ന ഉഷ്ണതരംഗത്തിനെ സോയി എന്നുവിളിക്കും. കഴിഞ്ഞമാസമാണ് താപനില വര്‍ഗീകരിക്കുന്നതിന് പ്രവിശ്യാസര്‍ക്കാര്‍ പുതിയ രീതി അവലംബിച്ചത്. ചുഴലിക്കാറ്റിന് യു.എസ്. പേരിടുന്ന മാതൃകയാണ് പിന്തുടരുക. ജനങ്ങള്‍ക്കിടയില്‍ ജാഗ്രത വളര്‍ത്താനാണിത്. തീവ്രതയ്ക്കനുസരിച്ച് മൂന്നുവിഭാഗങ്ങളായാണ് ചൂടിനെ വര്‍ഗീകരിക്കുക. ഇതില്‍ ഏറ്റവും രൂക്ഷമായ ഉഷ്ണതരംഗങ്ങള്‍ക്ക് ഇനി നല്‍കുന്ന പേരുകള്‍ …
ഖത്തറിൽ പാർക്കിംഗ് ഇനി തലവേദനയാകില്ല; മാസ്റ്റർ പ്ലാനുമായി ഗതാഗത മന്ത്രാലയം
ഖത്തറിൽ പാർക്കിംഗ് ഇനി തലവേദനയാകില്ല; മാസ്റ്റർ പ്ലാനുമായി ഗതാഗത മന്ത്രാലയം
സ്വന്തം ലേഖകൻ: ഖത്തറിലെ പാർക്കിങ് പ്രതിസന്ധികൾക്ക് പരിഹാരമാകുന്നു. പ്രധാന കേന്ദ്രങ്ങളിൽ പാർക്കിങ് സംവിധാനങ്ങൾ ഒരുക്കുന്നതിനുള്ള മാസ്റ്റർ പ്ലാൻ ഗതാഗത മന്ത്രാലയം അവതരിപ്പിച്ചു. ഗതാഗത മാസ്റ്റർ പ്ലാൻ 2050 ന്റെ ഭാഗമായാണ് പദ്ധതി. ഖത്തറിലെ റോഡ് ഗതാഗത ശൃംഖല വികസിപ്പിക്കുന്നതിനുള്ള മാസ്റ്റർ പ്ലാൻ കഴിഞ്ഞ മാസം ഗതാഗത മന്ത്രാലയം പുറത്തിറക്കിയിരിക്കുന്നു. ഇതിന്റെ ഭാഗമായാണ് ഇപ്പോൾ പാർക്കിങ് പ്രശ്‌നം …
കഴിഞ്ഞ മൂന്ന് വർഷത്തിനിടെ ഗൾഫ് നാടുകളിൽ മരിച്ചത് 21374 പ്രവാസികൾ; കൂടുതൽ മരണം സൗദിയിൽ
കഴിഞ്ഞ മൂന്ന് വർഷത്തിനിടെ ഗൾഫ് നാടുകളിൽ മരിച്ചത് 21374 പ്രവാസികൾ; കൂടുതൽ മരണം സൗദിയിൽ
സ്വന്തം ലേഖകൻ: കഴിഞ്ഞ മൂന്ന് വർഷത്തിനുള്ളിൽ 21374 ഇന്ത്യക്കാർ ഗൾഫ് നാടുകളിൽ വെച്ച് മരിച്ചതായി ഔദ്യോഗിക കണക്ക്. പാർലമെന്റിൽ ഉന്നയിക്കപ്പെട്ട ചോദ്യത്തിന് കേന്ദ്രസർക്കാർ നൽകിയ മറുപടിയിലാണ് ഇക്കാര്യമുള്ളത്. ഗൾഫിൽ ഏറ്റവും കൂടുതൽ ഇന്ത്യക്കാർ മരിച്ചത് സൗദി അറേബ്യയയിലാണെന്നും കണക്കുകൾ വ്യക്തമാക്കുന്നു. കോവിഡ് മഹാമാരിയുടെ മൂർധന്യ ഘട്ടം ഉൾപ്പെടുന്ന 2019 മുതൽ 2021 വരെ ഗൾഫ് രാജ്യങ്ങളിൽ …
വിമാനത്തിൽ നിന്ന് ലഭിച്ച ഭക്ഷണത്തിൽ പാമ്പിൻ്റെ തല! മാപ്പു പറഞ്ഞ് തലയൂരി വിമാന കമ്പനി
വിമാനത്തിൽ നിന്ന് ലഭിച്ച ഭക്ഷണത്തിൽ പാമ്പിൻ്റെ തല! മാപ്പു പറഞ്ഞ് തലയൂരി വിമാന കമ്പനി
സ്വന്തം ലേഖകൻ: യാത്രയ്‌ക്കിടെ വിമാനത്തിൽ നിന്നും കഴിക്കാൻ വാങ്ങിയ ഭക്ഷണത്തിൽ പാമ്പിന്റെ തല കണ്ടെത്തി. തുർക്കി ആസ്ഥാനമായുള്ള എയർലൈൻ കമ്പനിയുടെ വിമാനമാണ് വിവാദത്തിലായിരിക്കുന്നത്. ജൂലൈ 21 ന് തുർക്കിയിലെ അങ്കാറയിൽ നിന്ന് ജർമ്മനിയിലെ ഡസൽഡോർഫിലേക്കുള്ള സൺഎക്‌സ്‌പ്രസ് വിമാനത്തിലാണ് ഞെട്ടിക്കുന്ന സംഭവം. യാത്രാമദ്ധ്യേ കഴിക്കാൻ കമ്പനി നൽകിയ ഭക്ഷണത്തിലാണ് പാമ്പിൻ തല കണ്ടെത്തിയത്. ഭക്ഷണപൊതി തുറന്ന് കഴിച്ചു …
മങ്കിപോക്സ് ശ്വാസകോശത്തിന് നാശം വരുത്തിയേക്കാം; ഒപ്പം ന്യുമോണിയ ഭീഷണിയും
മങ്കിപോക്സ് ശ്വാസകോശത്തിന് നാശം വരുത്തിയേക്കാം; ഒപ്പം ന്യുമോണിയ ഭീഷണിയും
സ്വന്തം ലേഖകൻ: ക്ഷിണാഫ്രിക്കയിലെ ചില ഒറ്റപ്പെട്ട പ്രദേശങ്ങളില്‍ മാത്രം കണ്ടിരുന്ന മങ്കിപോക്സ് ഇപ്പോള്‍ ഒരു ആഗോള ആരോഗ്യ പ്രശ്നമായി വളര്‍ന്നിരിക്കുന്നു. ലോകാരോഗ്യ സംഘടനയുടെ കണക്കനുസരിച്ച് 75 രാജ്യങ്ങളിലായി 16,000ലധികം മങ്കിപോക്സ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. കോവിഡിനെ വെല്ലുന്ന മഹാമാരിയായി ഇത് മാറുമോ എന്ന ആശങ്ക ജനങ്ങള്‍ക്കുണ്ട്. എന്നാല്‍ കോവിഡിനെ പോലെ വായുതന്മാത്രകള്‍ വഴി മങ്കിപോക്സ് പടരില്ല …
വത്തിക്കാന്‍ പ്രതിനിധിയെത്തി; ബിഷപ്പ് ആന്റണി കരിയില്‍ രാജിവെച്ചു; രൂപത അഡ്മിനിസ്‌ ട്രേറ്റര്‍ ഭരണത്തിലേക്ക്‌
വത്തിക്കാന്‍ പ്രതിനിധിയെത്തി; ബിഷപ്പ് ആന്റണി കരിയില്‍ രാജിവെച്ചു; രൂപത അഡ്മിനിസ്‌ ട്രേറ്റര്‍ ഭരണത്തിലേക്ക്‌
സ്വന്തം ലേഖകൻ: വത്തിക്കാന്‍ പ്രതിനിധി നേരിട്ട് കണ്ട് രാജി ആവശ്യപ്പെട്ടതിന് പിന്നാലെ എറണാകുളം-അങ്കമാലി അതിരൂപത അപ്പൊസ്‌തോലിക് വികാരി ബിഷപ്പ് ആന്റണി കരിയില്‍ സ്ഥാനം രാജിവച്ചു. സിറോ മലബാര്‍ സഭയിലെ ഭിന്നതയുമായി ബന്ധപ്പെട്ട് വത്തിക്കാന്‍ പ്രതിനിധി ന്യൂണ്‍ഷ്യോ ആര്‍ച്ച് ബിഷപ്പ് ലിയോപോള്‍ദോ ജിറേല്ലിയാണ് ചൊവ്വാഴ്ച കൊച്ചിയിലെത്തി അതിരൂപതാ മെത്രാപ്പൊലീത്തന്‍ വികാരി മാര്‍ ആന്റണി കരിയിലുമായി കൂടിക്കാഴ്ച നടത്തിയത്‌. …
കൊച്ചി ഉള്‍പ്പെടെ ഇന്ത്യന്‍ നഗരങ്ങളിലേക്ക് കൂടുതല്‍ സര്‍വീസുകളുമായി ഒമാൻ എയർ
കൊച്ചി ഉള്‍പ്പെടെ ഇന്ത്യന്‍ നഗരങ്ങളിലേക്ക് കൂടുതല്‍ സര്‍വീസുകളുമായി ഒമാൻ എയർ
സ്വന്തം ലേഖകൻ: മസ്കറ്റിൽ നിന്നും ഇന്ത്യയിലേക്കുള്ള വിമാന സർവീസുകൾ വർധിപ്പിച്ച് ഒമാൻ എയർ. കൊച്ചി, ഡല്‍ഹി, ചെന്നൈ എന്നിവിടങ്ങളിലേക്ക് ആണ് മസകറ്റിൽ നിന്നും ഒമാൻ എയർ കൂടുതൽ സർവീസുമായി എത്തുന്നത്. മസ്‌കറ്റില്‍ നിന്ന് ആഴ്ചയില്‍ 10 വീതം സര്‍വീസുകള്‍ നടത്തുമെന്ന് ഒമാൻ എയർ അധകൃതർ അറിയിച്ചിട്ടുണ്ട്. ഓഗസ്റ്റ് ഒന്നു മുതല്‍ ഒക്ടോബര്‍ 29 വരെയുള്ള കാലയളവിൽ …
പാർസൽ വഴി ലഹരി കള്ളക്കടത്ത്: കുവൈത്തിൽ ഇന്ത്യക്കാരന് വധശിക്ഷ
പാർസൽ വഴി ലഹരി കള്ളക്കടത്ത്: കുവൈത്തിൽ ഇന്ത്യക്കാരന് വധശിക്ഷ
സ്വന്തം ലേഖകൻ: ലഹരി മരുന്ന് കള്ളക്കടത്തുമായി ബന്ധപ്പെട്ട് ഇന്ത്യക്കാരന് കുവൈത്തിൽ വധശിക്ഷ. ക്രിമിനൽ കോടതിയാണ് ശിക്ഷ വിധിച്ചത്. വിപണിയിൽ 11,000 കുവൈത്ത് ദിനാർ (ഏതാണ്ട് 28 ലക്ഷത്തിലേറെ രൂപ) മൂല്യമുള്ള ലഹരി മരുന്നാണ് പ്രതി കടത്താൻ ശ്രമിച്ചത്. കസ്റ്റംസ് വിഭാഗവുമായി സഹകരിച്ച് ഡ്രഗ് എന്‍ഫോഴ്‌സ്‌മെന്റ് വിഭാഗമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. യൂറോപ്യന്‍ രാജ്യത്ത് നിന്നും പോസ്റ്റല്‍ …