സ്വന്തം ലേഖകൻ: കുവൈത്തിൽ കുടുംബ സന്ദർശനവിസ പുനരാരംഭിക്കുന്ന കാര്യത്തിൽ അനിശ്ചിതത്വം തുടരുന്നു. കുടുംബ സന്ദർശന വിസയിൽ എത്തിയ നിരവധി വിദേശികൾ കാലാവധി കഴിഞ്ഞിട്ടും രാജ്യത്തു തുടരുന്നതായി കണ്ടെത്തിയതാണ് വിസ വിതരണം നിർത്താൻ കാരണമായതെന്നു സുരക്ഷാ വൃത്തങ്ങൾ വെളിപ്പെടുത്തി. 250 ദിനാറിനു മുകളിൽ ശമ്പളമുള്ള വിദേശ താമസക്കാരുടെ ഫസ്റ്റ് ഡിഗ്രി കുടുംബാംഗങ്ങൾക്കാണ് കുവൈത്ത് കുടുംബസന്ദർശന വിസ അനുവദിച്ചിരുന്നത്. …
സ്വന്തം ലേഖകൻ: രാജ്യത്തിന്റെ പതിനഞ്ചാമത് രാഷ്ട്രപതിയായി ദ്രൗപദി മുര്‍മു സത്യപ്രതിജ്ഞചെയ്ത് അധികാരമേറ്റു. പാര്‍ലമെന്റിന്റെ സെന്‍ട്രല്‍ ഹാളില്‍ രാവിലെ 10.14-ന് സുപ്രീംകോടതി ചീഫ് ജസ്റ്റിസ് എന്‍.വി. രമണ, ദ്രൗപദി മുര്‍മുവിന് സത്യവാചകം ചൊല്ലിക്കൊടുത്തു. തുടര്‍ന്ന്, സ്ഥാനമൊഴിഞ്ഞ രാഷ്ട്രപതി രാംനാഥ് കോവിന്ദും പുതിയ രാഷ്ട്രപതിയും ഇരിപ്പിടങ്ങള്‍ പരസ്പരം മാറി. പാര്‍ലമെന്റിന്റെ സെന്‍ട്രല്‍ ഹാളില്‍ നടന്ന സത്യപ്രതിജ്ഞച്ചടങ്ങില്‍ ഉപരാഷ്ട്രപതി വെങ്കയ്യ …
സ്വന്തം ലേഖകൻ: ഓഗസ്റ്റ് 1 മുതൽ ടാങ്കറുകളിൽ ട്രാക്കിങ് ഉപകരണം നിർബന്ധമെന്ന് പൊതുമരാമത്ത് അതോറിറ്റി (അഷ്ഗാൽ). മാലിന്യ സംസ്‌കരണ പ്ലാന്റുകളിലേക്ക് പ്രവേശിക്കാനുള്ള പെർമിറ്റ് ലഭിക്കണമെങ്കിൽ ട്രാക്കിങ് ഉപകരണം സ്ഥാപിച്ചിരിക്കണമെന്നാണ് നിബന്ധന. വ്യവസ്ഥ പാലിക്കാത്ത ടാങ്കറുകൾക്ക് ഓഗസ്റ്റ് 1 മുതൽ പ്ലാന്റുകളിലേക്ക് പ്രവേശനം അനുവദിക്കില്ല. ട്രാക്കിങ് ഉപകരണം സ്ഥാപിക്കാൻ ടാങ്കർ ഉടമകൾക്ക് 5 മാസത്തെ സമയമാണ് അധികൃതർ …
സ്വന്തം ലേഖകൻ: കോവിഡ് വ്യാപനം രൂക്ഷമായ 2020 ജൂൺ മുതൽ 2021 ഡിസംബർ വരെയുള്ള കാലയളവിൽ ഗൾഫ് രാജ്യങ്ങളിൽനിന്ന് 4.11 ലക്ഷം ഇന്ത്യക്കാർ മടങ്ങിയെത്തിയതായി വിദേശകാര്യ സഹമന്ത്രി വി. മുരളീധരൻ. ഇവരിൽ പകുതിയിൽ ഏറെയും യു.എ.ഇ, സൗദി അറേബ്യ ഉൾപ്പെടെയുള്ള രാജ്യങ്ങളിൽനിന്നായിരുന്നുവെന്ന് എം.പിമാരുടെ ചോദ്യത്തിന് ഉത്തരമായി വി. മുരളീധരൻ സഭയെ അറിയിച്ചു. യു.എ.ഇയിൽനിന്ന് 1.52 ലക്ഷവും …
സ്വന്തം ലേഖകൻ: രാജ്യത്തെ ഏറ്റവും പുതിയ വിമാനക്കമ്പനിയായ ആകാശ എയറിന്റെ കേരളത്തിലെ സർവീസ് കൊച്ചിയിൽനിന്ന്. ആഗസ്ത് ഏഴു മുതലാണ് ആകാശയുടെ യാത്ര ആരംഭിക്കുന്നത്. കൊച്ചിക്ക് പുറമേ, അഹമ്മദാബാദ്, ബംഗളൂരു, മുംബൈ നഗരങ്ങളിലാണ് വിമാനക്കമ്പനി സർവീസ് നടത്തുക. ടിക്കറ്റ് ബുക്കിങ് ആരംഭിച്ചിട്ടുണ്ട്. മുംബൈ-അഹമ്മദാബാദ് റൂട്ടിൽ 28 സർവീസുകളാണ് ആകാശ എയറിനുള്ളത്. ആഗസ്റ്റ് 13 മുതൽ കൊച്ചി-ബംഗളൂരു റൂട്ടിലും …
സ്വന്തം ലേഖകൻ: മങ്കിപോക്‌സിനെ ആഗോള പകര്‍ച്ചവ്യാധിയായി പ്രഖ്യാപിച്ച് ലോകാരോഗ്യ സംഘടന. ലോകാരോഗ്യ സംഘടനയുടെ ഉന്നതതല യോഗത്തിലാണ് തീരുമാനം. ഡബ്ല്യൂ.എച്ച.ഒ ഡയറക്ടര്‍ ടെഡ്രോസ് അഥാനം ആണ് ഇത് സംബന്ധിച്ച ഉത്തരവിറക്കിയത്. കൂടുതല്‍ രാജ്യങ്ങളിലേക്ക് രോഗം വ്യാപിക്കുന്നതിന്റെ പശ്ചാത്തലത്തിലാണ് നടപടിയെന്ന് അദ്ദേഹം വ്യക്തമാക്കി. 72 രാജ്യങ്ങളിലാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചത്. മെയ് മുതലാണ് രോഗം മറ്റ് പ്രദേശങ്ങളിലേക്ക് കൂടി …
സ്വന്തം ലേഖകൻ: ടോക്യോ ഒളിമ്പിക്‌സിനു പിന്നാലെ ലോക അത്‌ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പിലും ചരിത്രമെഴുതി ഇന്ത്യയുടെ നീരജ് ചോപ്ര. ഒളിമ്പിക്‌സില്‍ ജാവലിന്‍ ത്രോയില്‍ സ്വര്‍ണ മെഡല്‍ നേട്ടത്തോടെ ഇന്ത്യയുടെ അഭിമാനമായ നീരജ് ലോക ചാമ്പ്യന്‍ഷിപ്പില്‍ വെള്ളി മെഡല്‍ സ്വന്തമാക്കി വീണ്ടും അഭിമാന താരമായി. ജാവലിന്‍ ത്രോ ഫൈനലില്‍ 88.13 മീറ്റര്‍ ദൂരം കണ്ടെത്തിയ നീരജ് ലോക അത്‌ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പില്‍ …
സ്വന്തം ലേഖകൻ: സൗദിയില്‍ മൂന്നു മാസത്തില്‍ കുറഞ്ഞ കാലയളവിലേക്ക് കെട്ടിടങ്ങള്‍ വാടകയ്ക്ക് നല്‍കാനാവില്ലെന്ന് അധികൃതര്‍ വ്യക്തമാക്കി. വാടകക്കരാര്‍ ചുരുങ്ങിയത് മൂന്നു മാസത്തേക്ക് മാത്രമേ അനുവദിക്കൂ എന്ന് സൗദി മുനിസിപ്പല്‍ ഗ്രാമ പാര്‍പ്പിടകാര്യ മന്ത്രാലയത്തിനു കീഴിലുള്ള ഈജാര്‍ അതോറിറ്റി വ്യക്തമാക്കി. ഇനി മുതല്‍ കെട്ടിട വാടക കരാര്‍ അഥവാ ഈജാറിന്‍റെ ഏറ്റവും കുറഞ്ഞ സമയപരിധി മൂന്ന് മാസമായിരിക്കുമെന്ന് …
സ്വന്തം ലേഖകൻ: ഫിഫ ലോകകപ്പിന് നാലു മാസം മാത്രം ബാക്കി നിൽക്കെ നിർമാണ പ്രവർത്തനങ്ങൾ ഊർജിതമായി. ഫുട്‌ബോൾ ആരാധകരെ സ്വീകരിക്കാൻ സ്ട്രീറ്റുകളും പൊതു ഇടങ്ങളും ഏറ്റവും മനോഹരമാക്കുകയാണു ലക്ഷ്യം. ലോകകപ്പുമായി ബന്ധപ്പെട്ട അടിസ്ഥാന സൗകര്യങ്ങൾ 95 ശതമാനത്തിലധികവും പൂർത്തിയായതായി അധികൃതർ പ്രഖ്യാപിച്ചിരുന്നു. സ്റ്റേഡിയങ്ങളിലേക്കും പരിസരപ്രദേശങ്ങളിലേക്കുമുള്ള റോഡുകളും ഏറെക്കുറെ പ്രവർത്തന സജ്ജമാണ്. അവസാന വട്ട നിർമാണങ്ങളും പാർപ്പിട …
സ്വന്തം ലേഖകൻ: പുതിയ വിസയിൽ രാജ്യത്തേക്ക് എത്തുന്നവരുടെ പൊലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റിന് ഓൺലൈൻ വെരിഫിക്കേഷൻ നിർബന്ധമാക്കാൻ ഒരുങ്ങി കുവൈത്ത് ആഭ്യന്തര മന്ത്രാലയം. ഇന്ത്യക്കാർക്കാണ് ആദ്യഘട്ടത്തിൽ ഓൺലൈന്‍ വെരിഫിക്കേഷൻ നിർബന്ധമാക്കുക. സെപ്റ്റംബറോടെ എല്ലാ രാജ്യക്കാർക്കും ബാധകമാക്കുമെന്നും ആഭ്യന്തര മന്ത്രാലയവൃത്തങ്ങൾ വെളിപ്പെടുത്തി. നിലവിൽ പുതിയ വിസയിൽ കുവൈത്തിലേക്ക് വരുന്നവർ വിസ സ്റ്റാമ്പിങ് വേളയിൽ നാട്ടിൽ നിന്നുള്ള പൊലീസ് ക്ലിയറൻസ് …