സ്വന്തം ലേഖകൻ: ലോകത്തെ ഇപ്പോഴത്തെ ഏറ്റവും വലിയ സാമ്പത്തിക ശക്തിയായ അമേരിക്ക വൻ സാമ്പത്തിക മാന്ദ്യത്തിലേക്കു പോയേക്കാമെന്ന് മാസങ്ങളായി നിലനില്‍ക്കുന്ന സൂചന ജൂലൈ 22ന് കൂടുതല്‍ ബലപ്പെട്ടു. ജനപ്രിയ സമൂഹമാധ്യമമായ സ്‌നാപ്ചാറ്റിന്റെ കഴിഞ്ഞ പാദത്തിലെ നഷ്ടത്തെക്കുറിച്ചുള്ള വിവരങ്ങള്‍ പുറത്തു വിടുകയും അസ്ഥിരമായ ഭാവിയെക്കുറിച്ചുള്ള ഭീതി കമ്പനി മേധാവി മാധ്യമങ്ങളോട് പങ്കുവയ്ക്കുകയും ചെയ്തതോടെയാണ് പുതിയ സംഭവ വികാസങ്ങള്‍ …
സ്വന്തം ലേഖകൻ: നമ്മൾ ഉപയോഗിക്കുന്ന ഇന്റര്‍നെറ്റ് കണക്ഷന്‍ അയല്‍വാസികളുമായി പങ്കുവെയ്‍ക്കരുതെന്ന് ഒമാന്‍ ടെലികമ്മ്യൂണിക്കേഷന്‍സ് റെഗുലേറ്ററി അതോറിറ്റിയുടെ അറിയിപ്പ്. നിരവധി പ്രശ്നങ്ങൾ ഉണ്ടാകാൻ സാധ്യതയുള്ളതിനാൽ ആണ് ഇത്തരത്തിലുള്ള ഒരു നിർദ്ദേശവുമായി അധികൃതർ രംഗത്തെത്തിയിരിക്കുന്നത്. നിരവധി പ്രശ്നങ്ങൾ ഉണ്ടാകാനുള്ള സാധ്യതകള്‍ ഇതുമായി ബന്ധപ്പെട്ട് ഉണ്ടെന്നും എന്തെങ്കിലും നിയമ ലംഘനങ്ങൾ കണ്ടെത്തിയാൽ അത് കണക്ഷന്റെ യഥാര്‍ത്ഥ ഉടമയ്‍ക്ക് നിയമപരമായി വലിയ …
സ്വന്തം ലേഖകൻ: ഖത്തർ എയർവേയ്‌സിന്റെ ഫിഫ ലോകകപ്പ് -2022 യാത്രാ പാക്കേജ് വിൽപന സജീവം. ലോകകപ്പിലേക്കു ഏതാനും മാസങ്ങൾ മാത്രം ബാക്കി നിൽക്കെ മത്സര ടിക്കറ്റുകൾക്കുള്ള ഡിമാൻഡ് ആഗോള തലത്തിൽ വർധിച്ചു കഴിഞ്ഞു. 2021 സെപ്റ്റംബറിലാണ് ഖത്തർ എയർവേയ്‌സ് ഫിഫ ലോകകപ്പിന്റെ പ്രത്യേക യാത്രാ പാക്കേജ് പ്രഖ്യാപിച്ചത്. കാണികൾക്കു തങ്ങളുടെ ഇഷ്ട ടീമിന്റെ മത്സരം കാണാനുള്ള …
സ്വന്തം ലേഖകൻ: രാജ്യത്ത് നിലനില്‍ക്കുന്ന സ്‌പോണ്‍സര്‍ഷിപ്പ് സമ്പ്രദായം അടിമത്തത്തിനും നിര്‍ബന്ധിത ജോലിക്കും സമാനമാണെന്നും അത് നിര്‍ത്തലാക്കാന്‍ അടിയന്തര നടപടി സ്വീകരിക്കുണമെന്നും കുവൈത്ത് ദേശീയ മനുഷ്യാവകാശ ഓഫീസ് മേധാവി അംബാസഡര്‍ ജാസിം അല്‍-മുബാറകി ആവശ്യപ്പെട്ടു മനുഷ്യക്കടത്തുമായി ബന്ധപ്പെട്ട യുഎസ് വിദേശകാര്യ മന്ത്രാലത്തിന്റെ വാര്‍ഷിക വാച്ച് ലിസ്റ്റില്‍ കുവൈത്ത് രണ്ടാം നിരയിലേക്ക് അഥവാ ഓറഞ്ച് ഗണത്തിലേക്ക് തരംതാഴ്ത്തപ്പെട്ട സാഹചര്യത്തിലാണ് …
സ്വന്തം ലേഖകൻ: സംസ്ഥാനത്ത് ഒരാൾക്കു കൂടി മങ്കിപോക്സ് സ്ഥിരീകരിച്ചു. ഈ മാസം ആറിന് യു.എ.ഇയിൽ നിന്നെത്തിയ മലപ്പുറം സ്വദേശിക്കാണ് രോഗം സ്ഥിരീകരിച്ചത്. രോഗി മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. രോഗിയുമായി സമ്പർക്കത്തിലുള്ളവരെ നിരീക്ഷണത്തിലാക്കി. ഇതോടെ സംസ്ഥാനത്ത് മങ്കിപോക്‌സ് സ്ഥിരീകരിച്ചവരുടെ എണ്ണം മൂന്നായി. കൊല്ലത്താണ് സംസ്ഥാനത്ത് ആദ്യമായി മങ്കിപോക്സ് സ്ഥിരീകരിച്ചത്. പിന്നാലെ കണ്ണൂരിലും മങ്കിപോക്സ് റിപ്പോർട്ട് …
സ്വന്തം ലേഖകൻ: സിബിഎസ്ഇ പത്താംക്ലാസ് പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. ഇന്ന് ഉച്ചയ്ക്ക് രണ്ട് മണിക്കാണ് ഫലം പുറത്തുവന്നത്. ടേം 1, ടേം 2 പരീക്ഷ എഴുതിയ വിദ്യാര്‍ഥികള്‍ക്ക് അവരുടെ പരീക്ഷാഫലം digilocker.gov.in, parikshasangam.cbse.gov.in, cbseresults.nic.in എന്നീ വെബ്സൈറ്റുകളില്‍ ലഭ്യമാകും. 94.40 ശതമാനമാണ് വിജയം. ദേശീയ തലത്തില്‍ വിജയശതമാനം ഏറ്റവും കൂടുതലുള്ള മേഖലയായി തിരുവനന്തപുരം. 99.68 ശതമാനം വിജയമാണ് …
സ്വന്തം ലേഖകൻ: സൗദി അറേബ്യയിലേക്ക് വരുമ്പോൾ കൊണ്ടുവരാവുന്നത് കുറഞ്ഞ അളവിലുള്ള സാധനങ്ങൾ മാത്രമാണെന്ന് സക്കാത്ത്, ടാക്‌സ് ആൻഡ് കസ്റ്റംസ് വൃത്തങ്ങൾ അറിയിച്ചു. വ്യാപര ആവശ്യത്തിനുള്ള സാധനങ്ങൾ ആണെങ്കിൽ പരിധിയിൽ കൂടുതൽ ഒരിക്കലും കൊണ്ടുവരാൻ പാടില്ലെന്ന് അധികൃതർ അറിയിച്ചിരിക്കുന്നത്. പരിധിയിൽ കൂടുതൽ ആണെങ്കിൽ അതിന് നികുതി ചുമത്തും. നിയമത്തിൽ എതിരായ രീതിയിൽ ആണ് സൗധനങ്ങൾ സൗദിയിലേക്ക് കൊണ്ടുവരുകയാണെങ്കിലും …
സ്വന്തം ലേഖകൻ: രാജ്യത്തെ സൈബർ സുരക്ഷ ശക്തമാക്കുന്നതിന്റെ ഭാഗമായി പുതിയ പദ്ധതികളുമായി ഖത്തർ രംഗത്ത്. സെെബർ ആക്രമണങ്ങളെ പ്രതിരോധിക്കുന്നതിൽ മുൻപന്തിയിൽ നിൽക്കുന്ന രാജ്യമാണ് ഖത്തർ. സെെബർ സുരക്ഷ വർധിപ്പിക്കുന്നതിന് വേണ്ടി പുതിയ സുരക്ഷ പ്ലാറ്റ്ഫോം അവതരിപ്പിക്കാൻ ഒരുങ്ങിയിരിക്കുകയാണ് ഖത്തർ. കോർപറേഷനുകൾക്കും അടിസ്ഥാന സൗകര്യങ്ങൾക്കുമെതിരായ സുരക്ഷ ഭീഷണികൾ കണ്ടെത്തി ആധുനിക സാങ്കേതിക വിദ്യ ഉപയോഗിച്ച് അതിന് എതിരെ …
സ്വന്തം ലേഖകൻ: വിദേശത്തുള്ളവർക്ക് ഇനിമുതൽ ബഹ്റൈനിലെ സ്വഭാവ സർട്ടിഫിക്കറ്റിന് ഓൺലൈൻ വഴി അപേക്ഷ സമർപ്പിക്കാം. വിദേശത്തുള്ള ബഹ്റൈനികൾക്കും ഇവിടെ മുമ്പ് ജോലി ചെയ്ത ജി.സി.സി പൗരന്മാർക്കും മറ്റു വിദേശികൾക്കും ഈ സേവനം ഉപയോഗപ്പെടുത്താവുന്നതാണ്. bahrain.bh എന്ന നാഷനൽ ഇ-ഗവൺമെന്‍റ് പോർട്ടലിലാണ് പുതിയ ഇലക്ട്രോണിക് സേവനം ഏർപ്പെടുത്തിയിരിക്കുന്നതെന്ന് ആഭ്യന്തര മന്ത്രാലയത്തിന് കീഴിലെ ക്രിമിനൽ ഇൻഫർമേഷൻ ഡിപ്പാർട്മെന്‍റ് അറിയിച്ചു. …
സ്വന്തം ലേഖകൻ: തൊഴിലുടമയും ജോലിക്കാരനും തമ്മിൽ തൊഴിൽ തർക്കങ്ങളുണ്ടായാൽ മറ്റൊരു തൊഴിലുടമക്കായി ജോലിചെയ്യുവാൻ തൊഴിലാളി ആഗ്രഹിക്കുന്നുവെങ്കിൽ അതിന് അനുവദിക്കണമെന്നുള്ള കുവൈത്ത് ഡൊമസ്റ്റിക് ഹെൽപ് ഓഫിസ് യൂനിയന്റെ (ഡി.എച്ച്.ഒ.യു) ശിപാർശ നടപ്പാക്കുന്നതിനെക്കുറിച്ച് ആഭ്യന്തര മന്ത്രാലയവും പബ്ലിക് അതോറിറ്റി ഫോർ മാൻപവറും (പി.എ.എം) ആലോചിക്കുന്നു. രാജ്യത്തെ ഒന്നര ലക്ഷത്തോളം വരുന്ന അനധികൃത താമസക്കാർക്കെതിരെ ആഭ്യന്തര മന്ത്രാലയ നടപടികൾ തുടരവെ …