1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
വീണ്ടും തകര്‍ന്നടിഞ്ഞ് ഇന്ത്യൻ രൂപ, ഡോളറിനെതിരെ 80 കടന്നു; ആടിയുലഞ്ഞ് വിപണി
വീണ്ടും തകര്‍ന്നടിഞ്ഞ് ഇന്ത്യൻ രൂപ, ഡോളറിനെതിരെ 80 കടന്നു; ആടിയുലഞ്ഞ് വിപണി
സ്വന്തം ലേഖകൻ: ചരിത്ര തകര്‍ച്ചയില്‍ ഇന്ത്യന്‍ രൂപ, യു എസ് ഡോളറിനെതിരെ വീണ്ടും റെക്കോർഡ് ഇടിവ് രേഖപ്പെടുത്തി 80 കടന്നും രൂപയുടെ മൂല്യം ഇടിയുകയാണ്. കഴിഞ്ഞ ദിവസം രൂപയുടെ മൂല്യം 79.97 എന്ന നിലയിലേക്ക് ഇടിഞ്ഞിരുന്നു, എങ്കിലും 80 തോട്ടിരുന്നില്ല. എന്നാല്‍, ഇന്ന് 79.98 എന്ന നിലയില്‍ പ്രാദേശിക കറൻസി വ്യാപാരം ആരംഭിച്ചതിന് ശേഷം 80.0175 …
നാട്ടിൽ പോകുമ്പോൾ സാധനങ്ങള്‍ പാക്ക് ചെയ്യുന്ന കാർഡ്ബോർഡ് പെട്ടി ശ്രദ്ധയോടെ തിരഞ്ഞെടുക്കാം
നാട്ടിൽ പോകുമ്പോൾ സാധനങ്ങള്‍ പാക്ക് ചെയ്യുന്ന കാർഡ്ബോർഡ് പെട്ടി ശ്രദ്ധയോടെ തിരഞ്ഞെടുക്കാം
സ്വന്തം ലേഖകൻ: ലഗേജുകള്‍‌ ഹാർഡ്ബോർഡ് പെട്ടികളിൽ പാക്ക് ചെയ്ത് നാട്ടില്‍ പോകുന്നതാണ് മലയാളികളുടെ ശീലം. എന്നാല്‍, പെട്ടികൾ തിരഞ്ഞെടുക്കുന്നതില്‍ അശ്രദ്ധ പിണഞ്ഞാല്‍ എയര്‍പോർട്ടിനകത്ത് വലിയ വില നല്‍കേണ്ടി വരും. സംഗതി നിസ്സാരമാണ്, സാധനങ്ങള്‍ പാക്ക് ചെയ്യാന്‍ തിരഞ്ഞെടുക്കുന്ന പെട്ടിക്ക് പുറത്ത് തീപിടിക്കാന്‍ സാധ്യതയുണ്ടെന്ന‌‌ മുന്നറിയിപ്പ് എംബ്ലമുള്ളവ ഒഴിവാക്കണമെന്ന് മാത്രം. അറിയാതെ അത്തരം എംബ്ലമുള്ള പെട്ടികളില്‍ സാധനങ്ങള്‍ …
ഖത്തറിൽ ഇനി രണ്ടാഴ്ച ചൂടേറിയ വരണ്ട കാറ്റ് “സിമൂം“ വീശിയടിക്കുമെന്ന് മുന്നറിയിപ്പ്
ഖത്തറിൽ ഇനി രണ്ടാഴ്ച ചൂടേറിയ വരണ്ട കാറ്റ് “സിമൂം“ വീശിയടിക്കുമെന്ന് മുന്നറിയിപ്പ്
സ്വന്തം ലേഖകൻ: ഗൾഫ് രാജ്യങ്ങളിൽ എല്ലാം ഇപ്പോൾ ചൂട് കൂടുന്ന സമയം ആണ്. ഇതോടെ മുന്നറിയിപ്പുമായി പല രാജ്യങ്ങളും രംഗത്തെത്തിയിട്ടുണ്ട്. ഇനി രണ്ടാഴ്ച ചൂടേറിയ വരണ്ട കാറ്റ് വീശുമെന്നാണ് ഖത്തർ നൽകിയിരിക്കുന്ന മുന്നറിയിപ്പ്. ഖത്തര്‍ കലണ്ടര്‍ ഹൗസ് ആണ് ഇതുസംബന്ധിച്ച മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. ‘സിമൂം’ എന്നാണ് ഈ കാറ്റ് അറിയപ്പെടുന്നത്. അന്തരീക്ഷത്തിൽ വലിയ പൊടിപടലങ്ങൾ ആണ് …
കുവൈത്തിൽ സ്വകാര്യ മെഡിക്കൽ സെന്ററുകളുടെ സേവനം വിലയിരുത്തുന്നതിന് പരിശോധന
കുവൈത്തിൽ സ്വകാര്യ മെഡിക്കൽ സെന്ററുകളുടെ സേവനം വിലയിരുത്തുന്നതിന് പരിശോധന
സ്വന്തം ലേഖകൻ: സ്വകാര്യമേഖലയിൽ പ്രവർത്തിക്കുന്ന മെഡിക്കൽ സെന്ററുകളുടെ സേവനം വിലയിരുത്തുന്നതിനും നിയമലംഘനങ്ങൾ കണ്ടെത്തുന്നതിനുമായി കുവൈത്ത് ആരോഗ്യമന്ത്രാലയം പരിശോധനാ ക്യാമ്പയിൻ ആരംഭിച്ചു. വീട്ടുജോലിക്കാരിയായ യുവതി തൊഴിലെടുക്കുന്നതായി കണ്ടെത്തിയതിനെ തുടർന്നു ജാബിരിയയിലെ ഒരു ക്ലിനിക്കിനെതിരെ നിയമ നടപടി സ്വീകരിച്ചതായി അധികൃതർ അറിയിച്ചു. രോഗികൾക്ക് മികച്ച സേവനം നൽകുന്നുവെന്ന് ഉറപ്പാക്കുന്നതിനും ആരോഗ്യത്തെയോ, സേവനവ്യവസ്ഥയെയോ ദോഷകരമായി ബാധിക്കുന്ന നിയമലംഘനങ്ങൾ തടയുന്നതിനും ആണ് …
കേരളത്തിലേക്കുള്ള പ്രവാസിപ്പണം പകുതിയായി കുറഞ്ഞതായി റിസർവ് ബാങ്ക് കണക്കുകൾ
കേരളത്തിലേക്കുള്ള പ്രവാസിപ്പണം പകുതിയായി കുറഞ്ഞതായി റിസർവ് ബാങ്ക് കണക്കുകൾ
സ്വന്തം ലേഖകൻ: വിദേശ മലയാളികൾ കേരളത്തിലേക്ക് അയയ്ക്കുന്ന പണത്തിന്റെ വിഹിതം 5 വർഷത്തിനിടെ പകുതിയായി കുറഞ്ഞുവെന്നു വ്യക്തമാക്കി റിസർവ് ബാങ്കിന്റെ ഗവേഷണ ലേഖനം. 2016–17ൽ ഏറ്റവും കൂടുതൽ പ്രവാസിപ്പണം ലഭിച്ചിരുന്ന കേരളത്തെ 2020-21 കണക്കുപ്രകാരം മഹാരാഷ്ട്ര മറികടന്നു. 5 വർഷം മുൻപ് രാജ്യത്തെത്തിയിരുന്ന പ്രവാസി പണത്തിന്റെ 19 ശതമാനവും കേരളത്തിലേക്കായിരുന്നു. ഇത് 10.2% ആയാണു ചുരുങ്ങിയത്. …
സംസ്ഥാനത്ത് ഒരാൾക്ക് കൂടി മങ്കിപോക്സ്; രോ​ഗം ദുബായിൽ നിന്നെത്തിയ കണ്ണൂർ സ്വദേശിയ്ക്ക്
സംസ്ഥാനത്ത് ഒരാൾക്ക് കൂടി മങ്കിപോക്സ്; രോ​ഗം ദുബായിൽ നിന്നെത്തിയ കണ്ണൂർ സ്വദേശിയ്ക്ക്
സ്വന്തം ലേഖകൻ: സംസ്ഥാനത്ത് ഒരാൾക്ക് കൂടി മങ്കിപോക്സ് സ്ഥിരീകരിച്ചു. ദുബായിൽ നിന്നെത്തിയ കണ്ണൂർ സ്വദേശിക്കാണ് രോ​ഗം സ്ഥിരീകരിച്ചത്. പരിയാരം മെഡിക്കൽ കോളേജിൽ ചികിത്സയിലാണ് യുവാവ്. മേയ് പതിമൂന്നിനാണ് യുവാവ് ദുബായിൽ നിന്നെത്തിയത്. രോ​ഗിയുമായി സമ്പർ‌ക്കത്തിൽ ഏർപ്പെട്ടവർ നിരീക്ഷണത്തിലാണ്. നേരത്തേ കൊല്ലത്ത് മങ്കിപോക്സ് സ്ഥിരീകരിച്ചതിനു പിന്നാലെ വിമാനത്താവളങ്ങളിൽ പരിശോധന കർശനമാക്കുകയും രോ​ഗലക്ഷണമുള്ളവരുടെ സാമ്പിൾ പരിശോധിക്കുന്നത് അടക്കമുള്ള നടപടികളിലേക്ക് …
സ്ഥിരം യാത്രക്കാർക്കായി ഫ്ലെെറ്റ് പാസ് അവതരിപ്പിച്ച് ഗൾഫ് എയർ; ടിക്കറ്റ് നിരക്കിൽ 50%വരെ കുറവ്
സ്ഥിരം യാത്രക്കാർക്കായി ഫ്ലെെറ്റ് പാസ് അവതരിപ്പിച്ച് ഗൾഫ് എയർ; ടിക്കറ്റ് നിരക്കിൽ 50%വരെ കുറവ്
സ്വന്തം ലേഖകൻ: ബഹ്റൈൻ ദേശീയ വിമാനക്കമ്പനിയായ ഗൾഫ് എയർ സ്ഥിരം യാത്രക്കാർക്കായി ഫ്ലെെറ്റ് പാസ് സംവിധാനം കൊണ്ടുവരുന്നു. യാത്ര സേവന ദാതാക്കളായ ഓപ്ഷൻ ടൗണുമായി സഹകരിച്ചാണ് ഇത് നടപ്പിലാക്കുന്നത്. സ്ഥിരമായി യാത്ര ചെയ്യുന്നവർക്ക് വലിയ രീതിയിൽ ഉപകാരമാകുന്ന തരത്തിലാണ് ഈ പുതിയ സംവിധാനം കൂടുതൽ ഉപയോഗമാകുന്നത്. ലോകത്തിലെ പല പ്രമുഖ വിമാന കമ്പനികളും ഈ സംവിധാനം …
കുവൈത്തിലേക്ക് കൂടുതൽ ഇന്ത്യൻ നഴ്സുമാർ; രണ്ടു മാസത്തിനുള്ളിൽ 2000 പേരെത്തും
കുവൈത്തിലേക്ക് കൂടുതൽ ഇന്ത്യൻ നഴ്സുമാർ; രണ്ടു മാസത്തിനുള്ളിൽ 2000 പേരെത്തും
സ്വന്തം ലേഖകൻ: രണ്ട് മാസത്തിനകം കൂടുതൽ ഇന്ത്യൻ നഴ്‌സുമാർ കുവൈത്തിലെത്തുമെന്ന് റിപ്പോർട്ട്. ഇരു രാജ്യങ്ങൾക്കുമിടയിൽ 2,700 പുതിയ ഇന്ത്യൻ നഴ്‌സുമാർക്ക് ജോലി നൽകാൻ കരാർ ഉണ്ടായിരുന്നു. എന്നാൽ കോവിഡ് മൂലം കൂടുതൽ ആളുകൾക്ക് പോകാൻ കഴിഞ്ഞിരുന്നില്ല. 700 നഴ്‌സുമാർ കഴിഞ്ഞ ആറ് മാസത്തിനുള്ളിൽ ഇതിനകം കുവൈത്തിൽ എത്തിയിട്ടുണ്ട്. ബാക്കിയുള്ളവർ രണ്ട് മാസത്തിനുള്ളിൽ എത്തുമെന്ന് കുവൈത്തിലെ ഇന്ത്യൻ …
ഷാർജ-ഹൈദരാബാദ് ഇൻഡി ഗോ വിമാനത്തിന് സാങ്കേതിക തകരാർ; കറാച്ചിയിൽ അടിയന്തിര ലാൻഡിംഗ്
ഷാർജ-ഹൈദരാബാദ് ഇൻഡി ഗോ വിമാനത്തിന് സാങ്കേതിക തകരാർ; കറാച്ചിയിൽ അടിയന്തിര ലാൻഡിംഗ്
സ്വന്തം ലേഖകൻ: ഷാർജയിൽ നിന്ന് ഹൈദരാബാദിലേക്ക് പുറപ്പെട്ട ഇൻഡിഗോ വിമാനത്തിൽ സാങ്കേതിക തകരാർ അനുഭവപ്പെട്ടതിനെ തുടർന്ന് പാകിസ്താനിലെ കറാച്ചിയിലേക്ക് തിരിച്ചുവിട്ടതായി റിപ്പോർട്ട്. യാത്രക്കാരെ ഹൈദരാബാദ് എത്തിക്കാനായി ഇന്ത്യയിൽ നിന്നും മറ്റൊരു ഇൻഡിഗോ വിമാനം കറാച്ചിയിലേക്ക് എത്തിക്കുന്നത് സംബന്ധിച്ച് അധികൃതർ ചർച്ചയിലാണെന്ന് ഇൻഡിഗോ പ്രസ്താവനയിലൂടെ അറിയിച്ചു. കഴിഞ്ഞ രണ്ടാഴ്ചയ്‌ക്കിടെ കറാച്ചിയിൽ ഇറങ്ങുന്ന രണ്ടാമത്തെ ഇന്ത്യൻ വിമാനാണിത്. ജൂലൈ …
രാജ്യത്ത് രാഷ്‌ട്രപതി തെരഞ്ഞെടുപ്പ് നാളെ; 60 ശതമാനത്തിലധികം വോട്ടുകൾ ഉറപ്പാക്കി ദ്രൗപദി മുർമു
രാജ്യത്ത് രാഷ്‌ട്രപതി തെരഞ്ഞെടുപ്പ് നാളെ; 60 ശതമാനത്തിലധികം വോട്ടുകൾ ഉറപ്പാക്കി ദ്രൗപദി മുർമു
സ്വന്തം ലേഖകൻ: രാഷ്‌ട്രപതി തെരഞ്ഞെടുപ്പ് നാളെ നടക്കും. ജാർഖണ്ഡ് മുൻ ഗവർണർ ദ്രൗപദി മുർമുവും യശ്വന്ത് സിൻഹയുമാണ് നാളെ ഏറ്റുമുട്ടുന്നത്. എൻഡിഎ സ്ഥാനാർഥിയായ ദ്രൗപദി മുർമു 60 ശതമാനത്തിലധികം വോട്ടുകൾ ഇതിനകം ഉറപ്പാക്കി കഴിഞ്ഞു. യശ്വന്ത് സിൻഹക്ക് മികച്ച മത്സരം കാഴ്ച വെക്കാൻ സാധിക്കുമെന്നാണ് പ്രതിപക്ഷ പാർട്ടികളുടെ വിശ്വാസം. നാളെ പാ‍ര്‍ലമെൻ്റിന്‍റെ വർഷകാല സമ്മേളനം ആരംഭിക്കുകയാണ്. …