1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
സംസ്ഥാനത്ത് മങ്കി പോക്‌സ്: ഹൈറിസ്‌ക് പട്ടിക തയ്യാർ; അഞ്ച് ജില്ലകള്‍ക്ക് ജാഗ്രതാ നിര്‍ദേശം
സംസ്ഥാനത്ത് മങ്കി പോക്‌സ്: ഹൈറിസ്‌ക് പട്ടിക തയ്യാർ; അഞ്ച് ജില്ലകള്‍ക്ക് ജാഗ്രതാ നിര്‍ദേശം
സ്വന്തം ലേഖകൻ: സംസ്ഥാനത്ത് മങ്കി പോക്സ് സ്ഥിരീകരിച്ച സാഹചര്യത്തില്‍ എല്ലാ ജില്ലകള്‍ക്കും ജാഗ്രതാ നിര്‍ദേശം നല്‍കിയതായി ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം എന്നീ 5 ജില്ലകളില്‍ നിന്നുള്ളവര്‍ക്ക് വിമാനയാത്രയ്ക്കിടെ സമ്പര്‍ക്കം ഉള്ളതിനാല്‍ ആ ജില്ലകള്‍ക്ക് പ്രത്യേക ജാഗ്രത നല്‍കിയിട്ടുണ്ട്. രാവിലെയും വൈകിട്ടും ആരോഗ്യപ്രവര്‍ത്തകര്‍ ഇവരെ വിളിച്ച് വിവരങ്ങള്‍ അന്വേഷിക്കും. …
ഒമാനില്‍ കനത്ത മഴ തുടരുന്നു; കടലിലിറങ്ങി ഫോട്ടോ എടുക്കുന്നതിനിടെ ഇന്ത്യക്കാർ തിരയിൽപ്പെട്ടു
ഒമാനില്‍ കനത്ത മഴ തുടരുന്നു; കടലിലിറങ്ങി ഫോട്ടോ എടുക്കുന്നതിനിടെ ഇന്ത്യക്കാർ തിരയിൽപ്പെട്ടു
സ്വന്തം ലേഖകൻ: സലാലയിൽ കടലിൽ വീണു കാണാതായ ഇന്ത്യക്കാരിൽ ഒരു കുട്ടിയടക്കം രണ്ടു പേരുടെ മൃതദേഹങ്ങൾ കണ്ടെത്തി. മറ്റുള്ളവർക്കായി തിരച്ചിൽ തുടരുന്നു. കൂടുതൽ സുരക്ഷാ വിഭാഗങ്ങൾ രംഗത്തെത്തി. മൂന്നു കുട്ടികളടക്കം ഒരു കുടുംബത്തിലെ എട്ടു പേരാണു ഞായറാഴ്ച ഉച്ചയോടെ മുഗ്സെയിൽ ബീച്ചിൽ തിരമാലയിൽപ്പെട്ടു കടലിൽ വീണത്. മൂന്നു പേരെ ഉടൻ രക്ഷപ്പെടുത്തി. സുരക്ഷാ ബാരിക്കേഡുകൾ മറികടന്നു …
ലോകത്തെ മനോഹരമായ നഗരങ്ങളുടെ പട്ടികയിൽ ഇടം പിടിച്ച് ദോഹയും
ലോകത്തെ മനോഹരമായ നഗരങ്ങളുടെ പട്ടികയിൽ ഇടം പിടിച്ച് ദോഹയും
സ്വന്തം ലേഖകൻ: ലോകത്തിലെ ഏറ്റവും മികച്ച നഗരങ്ങളുടെ പട്ടികയിൽ ഇടം പിടിച്ച് ദേഹ. ടെെം മാഗസിൻ ആണ് ഇതുമായി ബന്ധപ്പെട്ട പട്ടിക പുറത്തുവിട്ടത്. 50 സ്ഥലങ്ങളാണ് പട്ടികയിൽ ഉള്ളത്. ലോകകപ്പിനായി ഒരുങ്ങുന്ന ഖത്തർ നിരവധി സംവിധാനങ്ങൾ ആണ് ഒരുക്കിയിരിക്കുന്നത്. ലോകമെങ്ങുമുള്ള സഞ്ചാരികളെ ഖത്തറിലേക്ക് എത്തിക്കുന്നതിന് വേണ്ടിയാണ് ഇത്തരത്തിലുള്ള സംവിധാനങ്ങൾ ഖത്തർ ഒരുക്കിയിരിക്കുന്നത്. ‘ലോകത്തെ മഹത്തരമായ സ്ഥലങ്ങൾ’ …
കുവൈത്തിലെ ജനപ്രിയനായ ഇന്ത്യൻ സ്ഥാനപതി സിബി ജോർജ് ജപ്പാനിലേക്കു മാറും
കുവൈത്തിലെ ജനപ്രിയനായ ഇന്ത്യൻ സ്ഥാനപതി സിബി ജോർജ് ജപ്പാനിലേക്കു മാറും
സ്വന്തം ലേഖകൻ: രണ്ടു വർഷത്തെ ഫലപ്രദമായ ഇടപെടലുകളിലൂടെ ജനകീയനായ കുവൈത്തിലെ ഇന്ത്യൻ അംബാസഡർ സിബി ജോർജ് കുവൈത്തിലെ സേവനം അവസാനിപ്പിച്ച് മടങ്ങുന്നു. ഇന്ത്യയിലെ ദേശീയ മാധ്യമങ്ങൾ പ്രസിദ്ധീകരിച്ച റിപ്പോർട്ടനുസരിച്ച് അദ്ദേഹം ജപ്പാനിലെ അംബാസഡറാകും. ഇതുസംബന്ധിച്ച് ഔദ്യോഗിക പ്രഖ്യാപനം വന്നിട്ടില്ല. ആരാകും കുവൈത്തിലെ പുതിയ അംബാസഡർ എന്നത് സംബന്ധിച്ചും റിപ്പോർട്ടിൽ ഇല്ല. മലയാളികൂടിയായ സിബി ജോർജിന്റെ മടക്കം …
ഗൾഫിൽ ജീവിതച്ചെലവ് ഏറ്റവും കുറവ് കുവൈത്തിൽ; മറ്റു രാജ്യങ്ങളുടെ നില ഇങ്ങനെ
ഗൾഫിൽ ജീവിതച്ചെലവ് ഏറ്റവും കുറവ് കുവൈത്തിൽ; മറ്റു രാജ്യങ്ങളുടെ നില ഇങ്ങനെ
സ്വന്തം ലേഖകൻ: ജീവിതച്ചെലവ് ഏറ്റവും കുറഞ്ഞ ഗൾഫ് രാജ്യം കുവൈത്ത്. അറബ് ലോകത്ത് ഒൻപതാം സ്ഥാനത്തും. ലോകത്തെ 137 രാജ്യങ്ങളിൽ ഈ വർഷം ആദ്യ ആറു മാസത്തെ കണക്കു പരിശോധിച്ച് ആഗോള ഡേറ്റാബേസ് വെബ്സൈറ്റായ നമ്പിയോ തയാറാക്കിയ ജീവിതച്ചെലവ് സൂചികയിലാണ് ഇക്കാര്യമുള്ളത്. ഭക്ഷ്യോൽപന്നങ്ങളുടെ വില, ഭക്ഷണ വില, ഗതാഗതം, ജല, വൈദ്യുതി നിരക്ക്, വാടക തുടങ്ങിയവയെല്ലാം …
യുഎഇയിൽ നിന്ന് കേരളത്തിലെത്തിയ ഒരാൾക്ക് മങ്കി പോക്സെന്ന് സംശയം; ജാഗ്രത
യുഎഇയിൽ നിന്ന് കേരളത്തിലെത്തിയ ഒരാൾക്ക് മങ്കി പോക്സെന്ന് സംശയം; ജാഗ്രത
സ്വന്തം ലേഖകൻ: കേരളത്തിൽ ഒരാൾക്ക് മങ്കി പോക്സെന്ന് ( monkeypox) സംശയമെന്ന് മന്ത്രി വീണ ജോർജ്. യുഎഇയിൽ നിന്നെത്തിയ ഒരു വ്യക്തിക്കാണ് രോഗസംശയം. മൂന്ന് ദിവസം മുന്നേയാണ് ഇയാൾ സംസ്ഥാനത്ത് എത്തിയത്. നേരത്തെ മങ്കിപോക്സ് സ്ഥിരീകരിച്ച വ്യക്തിയുമയി അടുത്ത സമ്പർക്കം ഉള്ള വ്യക്തിയാണ് ഇതെന്ന് മന്ത്രി പറഞ്ഞു. ഇയാൾക്ക് കൃത്യമായ രോഗലക്ഷണങ്ങളുണ്ട്. ഇയാളുടെ സാമ്പിളുകൾ പരിശോധനയ്ക്ക് …
ഖത്തറിൽ റസ്റ്ററന്റുകൾ ഉപഭോക്താക്കളോട് മിനിമം ഓർഡർ ആവശ്യപ്പെടരുത്
ഖത്തറിൽ റസ്റ്ററന്റുകൾ ഉപഭോക്താക്കളോട് മിനിമം ഓർഡർ ആവശ്യപ്പെടരുത്
സ്വന്തം ലേഖകൻ: റസ്റ്ററന്റുകൾ ഉപഭോക്താക്കളോട് മിനിമം ഓർഡർ ആവശ്യപ്പെടരുതെന്ന് നിർദേശം. വാണിജ്യ-വ്യവസായ മന്ത്രാലയമാണ് ഉപഭോക്താക്കളിൽ നിന്ന് മിനിമം ഓർഡർ ആവശ്യപ്പെടരുതെന്ന നിർദേശം റസ്റ്ററന്റുകൾക്ക് നൽകിയത്. മിനിമം ഓർഡർ ചെയ്യണമെന്ന റസ്റ്ററന്റുകളുടെ നിബന്ധനയെ തുടർന്ന് ആവശ്യത്തിൽ കൂടുതൽ ഭക്ഷണം ഓർഡർ ചെയ്യേണ്ടി വരികയും ചെലവ് കൂടുകയും ചെയ്യുന്നതായി പരാതികൾ ലഭിച്ച സാഹചര്യത്തിലാണ് അധികൃതരുടെ നിർദേശം. അതിനിടെ ഫുഡ് …
ഫിഫ ലോകകപ്പ് ഖത്തറിന്റെ സമ്പദ് വ്യവസ്ഥയ്ക്ക് ബൂസ്റ്ററാകും; പ്രതീക്ഷ 220 കോടി ഡോളർ വരുമാനം
ഫിഫ ലോകകപ്പ്  ഖത്തറിന്റെ സമ്പദ് വ്യവസ്ഥയ്ക്ക് ബൂസ്റ്ററാകും; പ്രതീക്ഷ 220 കോടി ഡോളർ വരുമാനം
സ്വന്തം ലേഖകൻ: ഫിഫ ലോകകപ്പിനു ശേഷം ഖത്തറിന്റെ സമ്പദ് വ്യവസ്ഥയിൽ മാന്ദ്യമുണ്ടാകില്ലെന്നും ലോകകപ്പിന്റെ ആതിഥേയത്വം സമ്പദ് വ്യവസ്ഥയുടെ വളർച്ചയ്ക്ക് ആക്കം കൂട്ടുമെന്നും അധികൃതർ. ഫിഫ ലോകകപ്പിന്റെ ആതിഥേയത്വത്തിന് ശേഷം ഖത്തറിന്റെ സമ്പദ് വ്യവസ്ഥ മാന്ദ്യത്തിലേക്ക് കടക്കുമെന്നതിനെ പൂർണമായും തള്ളിക്കളഞ്ഞു കൊണ്ടാണ് ഖത്തർ ദേശീയ ദർശന രേഖ-2030ന്റെ ലക്ഷ്യങ്ങൾ നിറവേറ്റാനുള്ള ഉചിതമായ അവസരമാണ് ലോകകപ്പ് എന്ന് ഖത്തരി …
പ്രവാസികൾക്ക് പ്രിയങ്കരമായ രാജ്യങ്ങളിൽ യുഎഇ ആറാം സ്ഥാനത്ത്; ബഹ്റൈന് 15ാം സ്ഥാനം
പ്രവാസികൾക്ക് പ്രിയങ്കരമായ രാജ്യങ്ങളിൽ യുഎഇ ആറാം സ്ഥാനത്ത്; ബഹ്റൈന് 15ാം സ്ഥാനം
സ്വന്തം ലേഖകൻ: പ്രവാസികൾക്ക് പ്രിയങ്കരമായ രാജ്യങ്ങളിൽ ബഹ്റൈന് 15ാം സ്ഥാനം. ലോകത്തിലെ ഏറ്റവും വലിയ പ്രവാസി കൂട്ടായ്മയായ ഇന്‍റർനേഷൻസ് നടത്തിയ ‘എക്സ്പാറ്റ് ഇൻസൈഡർ സർവേ’യിലാണ് ബഹ്റൈൻ നേട്ടം സ്വന്തമാക്കിയത്. ജി.സി.സി രാജ്യങ്ങളിൽ മൂന്നാമതാണ് ബഹ്റൈന്റെ സ്ഥാനം. ആറാം സ്ഥാനത്തുള്ള യു.എ.ഇയും 12ാം സ്ഥാനത്തുള്ള ഒമാനുമാണ് മുന്നിലുള്ളത്. ഖത്തർ (26), സൗദി അറേബ്യ (27), കുവൈത്ത് (52) …
കോവിഡ് മഹാമാരി അവസാനിക്കാറായിട്ടില്ല; ജാഗ്രത തുടരണമെന്ന് ലോകാരോ​ഗ്യ സംഘടന
കോവിഡ് മഹാമാരി അവസാനിക്കാറായിട്ടില്ല; ജാഗ്രത തുടരണമെന്ന് ലോകാരോ​ഗ്യ സംഘടന
സ്വന്തം ലേഖകൻ: കോവിഡ് മഹാമാരി അവസാനിക്കാറായിട്ടില്ലെന്ന് ലോകാരോ​ഗ്യസംഘടന. ലോകമെമ്പാടും കോവിഡ് ബാധിക്കുന്നവരുടെ എണ്ണം കൂടുന്ന സാഹചര്യത്തിലാണ് പുതിയ പ്രസ്താവന. കഴിഞ്ഞ രണ്ടാഴ്ച്ചയ്ക്കിടെ പുതുതായി രോ​ഗം ബാധിക്കുന്നവരുടെ എണ്ണം മുപ്പതുശതമാനത്തോളം ഉയർന്നിട്ടുണ്ടെന്നാണ് ലോകാരോ​ഗ്യസംഘടനയുടെ കണ്ടെത്തൽ. കോവി‍‍‍ഡ് 19 കേസുകൾ തുടർച്ചയായി ഉയർന്നുകൊണ്ടിരിക്കുന്നത് ആശങ്കപ്പെടുത്തുന്നുണ്ടെന്നും ഇത് ആരോ​ഗ്യസംവിധാനത്തെ കൂടുതൽ സമ്മർദത്തിൽ ആഴ്ത്തുകയാണെന്നും ലോകാരോ​ഗ്യസംഘടനയുടെ ഡയറക്ടർ ജനറലായ ടെഡ‍്രോസ് അഥനോം …