സ്വന്തം ലേഖകൻ: മുൻ മുഖ്യമന്ത്രി ഒ.പനീർസെൽവത്തെ പാർട്ടിയിൽനിന്നു പുറത്താക്കി അണ്ണാഡിഎംകെ. തിങ്കളാഴ്ച ചേർന്ന പാർട്ടി ജനറൽ കൗണ്‍സിൽ യോഗത്തിൽ എടപ്പാടി പളനിസാമിയെ ഇടക്കാല ജനറൽ സെക്രട്ടറിയായി പ്രഖ്യാപിച്ചതിനു തൊട്ടുപിന്നാലെയാണ് നീക്കം. ‘പാർട്ടി വിരുദ്ധ’ പ്രവർത്തനങ്ങളുടെ പേരിലാണ് ഒപിഎസിനെ പുറത്താക്കിയത്. പനീർസെൽവത്തെ പാർട്ടിയിൽനിന്ന് പുറത്താക്കാൻ നടപടി വേണമെന്ന് ജനറൽ കൗൺസിൽ യോഗത്തിൽ ആവശ്യമുയർന്നിരുന്നു. ഇതിനെ തുടർന്ന് പ്രത്യേകപ്രമേയം …
സ്വന്തം ലേഖകൻ: അടുത്തിടെ വിവാദങ്ങളിലൂടെ മാത്രം വാർത്തകളിൽ ഇടംപിടിച്ച വ്യക്തിയാണ് വേൾഡ് റെസ്‌ലിങ് എന്‍റര്‍ടയിന്‍മെന്‍റ് (World Wrestling Entertainment – WWE) മുൻ സിഇഒ വിന്‍സ് മക്മഹൻ. തനിക്കെതിരായ ലൈംഗിക ആരോപണങ്ങൾ പിൻവലിക്കാൻ റെസലിങ് ഒഫീഷ്യൽസിന് മക്മഹൻ മൂന്ന് മില്യൺ ഡോളർ നൽകിയെന്ന റിപ്പോർട്ടുകൾ നേരത്തെ പുറത്ത് വന്നിരുന്നു. ഇതിന് പിന്നാലെ ഇദ്ദേഹത്തിനെതിരെ കമ്പനി അന്വേഷണം …
സ്വന്തം ലേഖകൻ: ചൈനയിലെ ഷാങ് ഹായിയില്‍ കൂറ്റന്‍ കെട്ടിടം ആദ്യമിരുന്നിടത്തേക്ക് ‘നടന്ന്’ നീങ്ങിയെത്തി. 3800 ടണ്‍ഭാരമുള്ള, ഒരു നൂറ്റാണ്ട് പഴക്കംചെന്ന കെട്ടിടമാണ് പൂര്‍വസ്ഥാനത്തേക്ക് റെയിലുകള്‍ ഉപയോഗിച്ച് കേടുപാടുകള്‍ കൂടാതെ എത്തിച്ചത്. ഷാങ് ഹായ് നഗരത്തില്‍ ഇത്തരത്തില്‍ സ്ഥലംമാറ്റുന്ന ഏറ്റവും വലിയ കെട്ടിടങ്ങളില്‍ ഒന്നാണിത്. തറയില്‍നിന്ന് ഉയര്‍ത്തിനിര്‍ത്തി പ്രത്യേക സാങ്കേതികവിദ്യ ഉപയോഗിച്ച് റെയിലുകള്‍ ഘടിപ്പിച്ചാണ് മാറ്റിയത്. 2020-ല്‍ …
സ്വന്തം ലേഖകൻ: ഫിഫ ഖത്തർ ലോകകപ്പ് സ്റ്റേഡിയങ്ങളിലെ ഇരിപ്പിടങ്ങളിൽ മദ്യം അനുവദിക്കില്ല. ആരാധകർക്ക് മൽസരത്തിനു മുൻപും ശേഷവും സ്റ്റേഡിയങ്ങൾക്ക് പുറത്ത് മാത്രമേ ബീയർ അനുവദിക്കുകയുള്ളുവെന്ന് റിപ്പോർട്ട്. കാണികൾക്ക് മത്സരങ്ങൾക്ക് മുൻപും ശേഷവും സ്റ്റേഡിയങ്ങൾക്ക് പുറത്ത് ബീയർ അനുവദിക്കുമെന്ന് റോയിട്ടേഴ്‌സിന്റെ റിപ്പോർട്ടിൽ പറയുന്നു. മത്സര സമയങ്ങളിൽ കാണികൾക്ക് ഇരിപ്പിടങ്ങളിൽ മദ്യ-രഹിത പാനീയങ്ങൾ മാത്രമേ അനുവദിക്കൂ. നവംബർ 21 …
സ്വന്തം ലേഖകൻ: യുക്രൈനിൽനിന്നു മടങ്ങിയ ഇന്ത്യൻ മെഡിക്കൽ വിദ്യാർഥികൾക്ക് റഷ്യൻ സർവകലാശാലകളിൽ തുടർപഠനം ഒരുക്കാമെന്ന വാഗ്ദാനത്തോടു മലയാളി വിദ്യാർഥികൾക്കു വൈമനസ്യം. 3,379 മെഡിക്കൽ വിദ്യാർഥികളാണ് യുക്രൈനിൽനിന്നു കേരളത്തിൽ തിരിച്ചെത്തിയത്. ഇവരിൽ റഷ്യയിൽ പഠനത്തിനു സന്നദ്ധ പ്രകടിപ്പിച്ചത് 5 പേർ മാത്രം. ഇന്ത്യയിൽ തുടർപഠനത്തിന് സൗകര്യം ലഭിക്കുമെന്ന പ്രതീക്ഷയിലാണ് വിദ്യാർഥികൾ റഷ്യയോടു വിമുഖത കാട്ടുന്നതെന്നാണു സൂചന. യുക്രൈനിൽനിന്നു …
സ്വന്തം ലേഖകൻ: ഡോളറിനെതിരെ രൂപയുടെ മൂല്യത്തകർച്ച തടയുന്നതിനും വിദേശ നിക്ഷേപത്തിന്റെ വരവ് കൂട്ടുന്നതിനുമായി റിസർവ് ബാങ്ക് പല പുതിയ നടപടികളും നടപ്പിൽ വരുത്തുന്നു. പ്രവാസികളിൽ നിന്നും കൂടുതൽ നിക്ഷേപം ആകർഷിക്കാനായി നിക്ഷേപത്തിന് കൂടുതൽ ആദായം നൽകുന്ന തരത്തിലുള്ള നടപടികൾ കൈക്കൊള്ളണമെന്ന് റിസർവ് ബാങ്ക് പൊതുമേഖല, സ്വകാര്യ ബാങ്കുകൾക്ക് നിർദേശം നൽകി. ഇന്ത്യയുടെ വിദേശനാണ്യ കരുതൽ ശേഖരം …
സ്വന്തം ലേഖകൻ: ഹമദ് രാജ്യാന്തര വിമാനത്താവളത്തിൽ ഖത്തർ എയർവേയ്‌സിന്റെ 3 പുതിയ ലോഞ്ചുകൾ തുറന്നു. ഖത്തർ എയർവേയ്‌സിന്റെ പ്രിവിലേജ് ക്ലബിലെ പ്ലാറ്റിനം, ഗോൾഡ്, സിൽവൽ ലോയൽറ്റി അംഗങ്ങൾക്കും വൺവേൾഡ് അലയൻസ് എമറാൾഡ്, സഫയർ കാർഡ് ഉടമകൾക്കുമായി പ്ലാറ്റിനം, ഗോൾഡ്, സിൽവർ എന്നിങ്ങനെ 3 ലോഞ്ചുകളാണ് തുറന്നത്. യാത്രക്കാർക്ക് വിശ്രമിക്കാനും രാജ്യാന്തര രുചി വൈവിധ്യങ്ങൾ ആസ്വദിക്കാനുമുള്ള ആഡംബര …
സ്വന്തം ലേഖകൻ: കുവൈത്തിൽ അടഞ്ഞ സ്ഥലങ്ങളിൽ മാസ്‌ക് ധരിക്കുന്നത് നിർബന്ധമാക്കാൻ തീരുമാനമെടുത്തിട്ടില്ലെന്ന് ആരോഗ്യമന്ത്രി ഡോ. ഖാലിദ് അൽ സയീദ്. പെരുന്നാൾ ഒത്തുചേരലുകളിൽ പ്രായമായവരും രോഗപ്രതിരോധ ശേഷി കുറഞ്ഞവരും ജാഗ്രതയോടെ പങ്കെടുക്കണമെന്നും വായുസഞ്ചാരം കുറഞ്ഞ സ്ഥലങ്ങളിൽ മാസ്‌ക് ഉപയോഗിക്കുന്നതാണ് നല്ലതെന്നും മന്ത്രി കൂട്ടിച്ചേർത്തു. പെരുന്നാൾ ആഘോഷത്തിന്റെ ഭാഗമായും മറ്റും അടഞ്ഞ സ്ഥലങ്ങളിൽ ഒത്തുചേരുമ്പോൾ പ്രായമായവരും പ്രതിരോധ ശേഷി …
സ്വന്തം ലേഖകൻ: അമർനാഥിലെ മേഘവിസ്‌ഫോടനത്തിൽ മരിച്ചവരുടെ എണ്ണം 16 ആയി. 40 ലധികം പേരെ കാണാതായതായാണ് വിവരം. 15,000 ലധികം പേരെ രക്ഷപ്പെടുത്തിയതായി റിപ്പോർട്ടുകൾ. ഗുഹാക്ഷേത്രത്തിന് സമീപം മണിക്കൂറുകളായി ശക്തമായ മഴ തുടരുന്നതിനാൽ രക്ഷാപ്രവർത്തനത്തിന് ചില തടസ്സങ്ങൾ നേരിടുന്നുണ്ട്. മഴ ശക്തമായതിനാൽ രക്ഷാപ്രവർത്തനത്തിനായി ഹെലിക്കോപ്ടർ ഉപയോഗിക്കുന്നതിന് തടസ്സം നേരിടുകയാണെന്ന് സുരക്ഷാ ഉദ്യോഗസ്ഥർ വ്യക്തമാക്കിയിട്ടുണ്ട്. അപകടത്തെ തുടർന്ന് …
സ്വന്തം ലേഖകൻ: മുൻ പ്രധാനമന്ത്രിയും ലോകരംഗത്തെ പ്രശസ്ത ഏഷ്യൻ നേതാക്കളിൽ ഒരാളുമായ ഷിൻസോ ആബെ വെടിയേറ്റു കൊല്ലപ്പെട്ടു. ജപ്പാന്റെ തെക്കൻ നഗരമായ നരായിൽ പ്രസംഗിച്ചുകൊണ്ടിരിക്കവേയാണ് ആബെയ്ക്ക് വെടിയേറ്റത്. അക്രമി രണ്ടു തവണ നിറയൊഴിച്ചു. രണ്ടു ബുള്ളറ്റുകളും ആബെയ്ക്ക് കൊണ്ടോയെന്ന കാര്യത്തിൽ തീർച്ചയില്ല. വെടിവയ്പിനു ശേഷം കുറച്ചു മിനിറ്റുകൾ ആബെയ്ക്ക് ബോധമുണ്ടായിരുന്നു. എന്നാൽ പിന്നീട് അദ്ദേഹത്തിന്റെ നില …