1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
വെല്ലുവിളിയുമായി ആപ്പിൾ; ലോക്ഡൗണ്‍ മോഡ് തകര്‍ക്കുന്നവര്‍ക്ക് 2 ദശലക്ഷം ഡോളര്‍!
വെല്ലുവിളിയുമായി ആപ്പിൾ; ലോക്ഡൗണ്‍ മോഡ് തകര്‍ക്കുന്നവര്‍ക്ക് 2 ദശലക്ഷം ഡോളര്‍!
സ്വന്തം ലേഖകൻ: പുതിയ സുരക്ഷാ ഫീച്ചറായ ലോക്ഡൗണ്‍ മോഡ് (Lockdownmode) തകര്‍ക്കുന്ന ഹാക്കര്‍മാര്‍ക്ക് 20 ലക്ഷം ഡോളര്‍ വരെയുള്ള സമ്മാനങ്ങള്‍ പ്രഖ്യാപിച്ച് ആപ്പിൾ (Apple). ഉന്നത വ്യക്തികള്‍ക്ക് അടക്കം അതീവ സുരക്ഷ നല്‍കാനായി തയാറാക്കിയ ലോക്ഡൗണ്‍ മോഡ് ഐഒഎസ് 16 ല്‍ ലഭ്യമാക്കുമെന്നും കമ്പനി അറിയിച്ചു. തങ്ങളാണ് ലോകത്തെ ഏറ്റവും സുരക്ഷിതമായ മൊബൈല്‍ ഉപകരണം നിര്‍മിക്കുന്നതെന്ന് …
അവധി ദിവസങ്ങളില്‍ നേരത്തെ എത്തണമെന്ന് ഷാര്‍ജ വിമാനത്താവള അധികൃതർ
അവധി ദിവസങ്ങളില്‍ നേരത്തെ എത്തണമെന്ന് ഷാര്‍ജ വിമാനത്താവള അധികൃതർ
സ്വന്തം ലേഖകൻ: സുരക്ഷിതവും സുഖമവുമായ യാത്ര ഉറപ്പാക്കുന്നതിനായി യാത്രക്കാര്‍ നേരത്തെ വിമാനത്താവളത്തിലെത്തണമെന്ന് ഷാര്‍ജ എയര്‍പോര്‍ട്ട് അതോറിറ്റി യാത്രക്കാരോട് അഭ്യര്‍ത്ഥിച്ചു. വേനലവധിക്കാലത്ത് ഷാര്‍ജയിലേക്കും തിരിച്ചുമുള്ള ഫ്‌ളൈറ്റുകളുടെ എണ്ണത്തിലുണ്ടാവുന്ന വലിയ വര്‍ദ്ധനവിന്റെ പശ്ചാത്തലത്തിലാണ് ഈ മുന്നറിയിപ്പ്. യാത്രക്കാരുടെ എണ്ണം വര്‍ധിച്ചതോടെ നടപടിക്രമങ്ങള്‍ സുഗമമാക്കാനുള്ള തയാറെടുപ്പിലാണ് അധികൃതര്‍. ഇതിനായി ഏറ്റവും പുതിയ സാങ്കേതികവിദ്യകളും സ്വയം ചെക്ക്-ഇന്‍, സ്മാര്‍ട്ട് ഗേറ്റുകള്‍ എന്നിവ …
സൗദിവൽക്കരണം: സെക്യൂരിറ്റി കമ്പനികളിലെ ഉദ്യോഗസ്ഥർ സ്വദേശികളായിരിക്കണമെന്ന് സൗദി
സൗദിവൽക്കരണം: സെക്യൂരിറ്റി കമ്പനികളിലെ ഉദ്യോഗസ്ഥർ സ്വദേശികളായിരിക്കണമെന്ന് സൗദി
സ്വന്തം ലേഖകൻ: സെക്യൂരിറ്റി കമ്പനികളിലെ ഉദ്യോഗസ്ഥർ സ്വദേശി പൗരന്മാരായിരിക്കണമെന്ന് സൗദി പബ്ലിക് പ്രോസിക്യൂഷൻ. സ്വദേശി ഉദ്യോഗസ്ഥരുടെ സുരക്ഷാ ചുമതലയും സ്വദേശികൾക്കായിരിക്കണം. തീർഥാടകരുടെ സുരക്ഷാ ചുമതലയും സ്വദേശികൾ വഹിക്കണമെന്നും ഇതിനു സ്വകാര്യ സെക്യൂരിറ്റി കമ്പനികളെ ആശ്രയിക്കരുതെന്നും പറഞ്ഞു. നിയമലംഘകരുടെ ലൈസൻസ് റദ്ദാക്കും. സ്ഥാപനം ഒരു മാസത്തേക്കു അടയ്ക്കുകയും 50,000 റിയാൽ പിഴയും (10 ലക്ഷം രൂപ) ഈടാക്കുകയും …
കുവൈത്തില്‍ ഡ്രൈവിങ് ലൈസന്‍സുമായി ബന്ധപ്പെട്ട സേവനങ്ങള്‍ ഇനി എളുപ്പം
കുവൈത്തില്‍ ഡ്രൈവിങ് ലൈസന്‍സുമായി ബന്ധപ്പെട്ട സേവനങ്ങള്‍ ഇനി എളുപ്പം
സ്വന്തം ലേഖകൻ: കുവൈത്തില്‍ ഡ്രൈവിങ് ലൈസന്‍സുമായി ബന്ധപ്പെട്ട സേവനങ്ങള്‍ ഇനി കൂടുതല്‍ എളുപ്പമാകും. ഡ്രൈവിങ് ലൈസന്‍സ് പുതുക്കല്‍ ഉള്‍പ്പെടെയുള്ള സേവനങ്ങള്‍ ഏകീകൃത മൊബൈല്‍ ആപ്പില്‍ ഉള്‍പ്പെടുത്തുമെന്ന് അധികൃതര്‍ വ്യക്തമാക്കി. ഇലക്ട്രോണിക് സേവനങ്ങള്‍ക്കായുള്ള ഏകീകൃത സര്‍ക്കാര്‍ ആപ്ലിക്കേഷനായ സഹല്‍ വഴി ഡ്രൈവിങ് ലൈസന്‍സുമായി ബന്ധപ്പെട്ട സേവനങ്ങള്‍ എളുപ്പത്തില്‍ നിര്‍വഹിക്കാനാകുമെന്ന് സഹല്‍ വക്താവ് യൂസഫ് അല്‍ കാസിം പറഞ്ഞു. …
ഗോള്‍ നേടിയാല്‍ കല്യാണമെന്ന് പന്തയം; വൈറലായി വനിതാ ഹോക്കി ലോകകപ്പിലെ പ്രൊപ്പോസല്‍
ഗോള്‍ നേടിയാല്‍ കല്യാണമെന്ന് പന്തയം; വൈറലായി വനിതാ ഹോക്കി ലോകകപ്പിലെ പ്രൊപ്പോസല്‍
സ്വന്തം ലേഖകൻ: എഫ്.ഐ.എച്ച് വനിതാ ഹോക്കി ലോകകപ്പില്‍ ബുധനാഴ്ച നടന്ന നെതര്‍ലന്‍ഡ്‌സ് – ചിലി മത്സരം ശ്രദ്ധനേടിയത് കളിക്കളത്തിലെ വീറും വാശിയും കൊണ്ടായിരുന്നില്ല. ലോകമെമ്പാടും ആ മത്സരം ചര്‍ച്ച ചെയ്യപ്പെട്ടത് ഫ്രാന്‍സിസ്‌ക ടാല എന്ന ചിലിയന്‍ താരം നടത്തിയ ഒരു വ്യത്യസ്ത വിവാഹാഭ്യര്‍ഥനയുടെ പേരിലായിരുന്നു. മത്സരം ഒന്നിനെതിരേ മൂന്നു ഗോളുകള്‍ക്ക് നിലവിലെ ജേതാക്കളായ നെതര്‍ലന്‍ഡ്‌സ് സ്വന്തമാക്കിയെങ്കിലും …
കുട്ടികൾക്കു മുന്നിൽ നഗ്‌നതാ പ്രദർശനം; ജാമ്യത്തിനായി നടൻ ശ്രീജിത്ത് രവി ഹൈക്കോടതിയിൽ
കുട്ടികൾക്കു മുന്നിൽ നഗ്‌നതാ പ്രദർശനം; ജാമ്യത്തിനായി നടൻ ശ്രീജിത്ത് രവി ഹൈക്കോടതിയിൽ
സ്വന്തം ലേഖകൻ: ഫ്ലാറ്റിനു മുന്നിൽ കളിച്ചുകൊണ്ടിരുന്ന പെൺകുട്ടികൾക്കു മുന്നിൽ നഗ്നതാ പ്രദർശനം നടത്തിയതുമായി ബന്ധപ്പെട്ട പോക്സോ കേസിൽ റിമാൻഡിലുള്ള നടൻ ശ്രീജിത്ത് രവി ജാമ്യാപേക്ഷയുമായി ഹൈക്കോടതിയിൽ. നടന്റെ ജാമ്യാപേക്ഷ കോടതി ഇന്നു തന്നെ പരിഗണിച്ചേക്കുമെന്നാണ് സൂചന. മാനസിക രോഗത്തിന് ചികിത്സയിലാണെന്നും സ്വഭാവ വൈകൃതത്തിന്റെ ഭാഗമായാണ് സംഭവം ഉണ്ടായതെന്നും ഹർജിയിൽ പറയുന്നു. അന്വേഷണവുമായി സഹകരിക്കാൻ തയ്യാറാണ്. ജാമ്യം …
കോവിഡ് ഉയരുന്നു; ഖത്തറിൽ അടച്ചിട്ട പൊതു ഇടങ്ങളിൽ മാസ്‌ക് നിര്‍ബന്ധമാക്കി
കോവിഡ് ഉയരുന്നു; ഖത്തറിൽ അടച്ചിട്ട പൊതു ഇടങ്ങളിൽ മാസ്‌ക് നിര്‍ബന്ധമാക്കി
സ്വന്തം ലേഖകൻ: ഇടവേളക്കുശേഷം ഖത്തറിലെ ജീവിതം വീണ്ടും മാസ്കിന്‍റെ വലയത്തിലേക്ക്. കോവിഡ് കേസുകൾ കൂടിയ സാഹചര്യത്തിൽ വ്യാഴാഴ്ച മുതൽ രാജ്യത്ത് മാസ്ക് നിർബന്ധമാക്കി ഖത്തർ മന്ത്രിസഭ യോഗം തീരുമാനം. പ്രതിദിന ശരാശരി 599 ലെത്തിയതായി തിങ്കളാഴ്ച റിപ്പോർട്ട് പുറത്തു വന്നതിനുപിന്നാലെ, ബുധനാഴ്ച പ്രധാനമന്ത്രി ശൈഖ് ഖാലിദ് ബിൻ ഖലീഫ ബിൻ അബ്ദുൽ അസീസ് ആൽഥാനിയുടെ അധ്യക്ഷതയിൽ …
കുവൈത്തില്‍ പ്രവാസികള്‍ക്ക് ഫ്‌ളാറ്റ് സ്വന്തമാക്കാന്‍ അവസരമൊരുങ്ങുന്നു
കുവൈത്തില്‍ പ്രവാസികള്‍ക്ക് ഫ്‌ളാറ്റ് സ്വന്തമാക്കാന്‍ അവസരമൊരുങ്ങുന്നു
സ്വന്തം ലേഖകൻ: കുവൈത്തിൽ പ്രവാസികൾക്കും റെസിഡൻസ് ഫ്‌ളാറ്റ് ഉൾപ്പെടെ സ്വന്തമാക്കാൻ അവസരമൊരുങ്ങുന്നു. ഇതുമായി ബന്ധപ്പെട്ട കാര്യങ്ങൾ പഠിച്ച് ശുപാർശ സമർപ്പിക്കുന്നതിനായി സർക്കാർ ഒരു പഠന സംഘത്തെ നിയോഗിച്ചിരിക്കുകയാണ്. നടക്കാനിരിക്കുന്ന പാർലമെന്റ് തെരഞ്ഞെടുപ്പിന് ശേഷം സമിതി സർക്കാരിന് റിപ്പോർട്ട് സമർപ്പിക്കും. രാജ്യത്ത് ഇതുവരെയുള്ള താമസ കാലത്തിനിടയിൽ ഏതെങ്കിലും കേസിൽ ശിക്ഷിക്കപ്പെടാത്ത പ്രവാസികൾക്കായിരിക്കും റിയൽ എസ്റ്റേറ്റിൽ നിക്ഷേപം ഇറക്കാൻ …
എല്ലാവർക്കും പറക്കാം! ഇന്ത്യയിൽ ഏറ്റവും കുറഞ്ഞ വിമാന ടിക്കറ്റ് നിരക്കുമായി ആകാശ
എല്ലാവർക്കും പറക്കാം! ഇന്ത്യയിൽ ഏറ്റവും കുറഞ്ഞ വിമാന ടിക്കറ്റ് നിരക്കുമായി ആകാശ
സ്വന്തം ലേഖകൻ: രാകേഷ് ജുൻജുൻവാലയുടെ പിന്തുണയുള്ള ഇന്ത്യയിലെ ഏറ്റവും പുതിയ ചെലവുകുറഞ്ഞ എയർലൈനായ ആകാശ എയർ ഇനി പറന്നു തുടങ്ങും. പ്രവർത്തനം ആരംഭിക്കാൻ ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷനിൽ (ഡിജിസിഎ) നിന്നും എയർലൈനിന് എയർ ഓപ്പറേറ്റർ സർട്ടിഫിക്കറ്റ് ലഭിച്ചു. എയർ ഓപ്പറേറ്റർ സർട്ടിഫിക്കറ്റ് ലഭിച്ച വിവരം ആകാശ എയർ ട്വിറ്ററിലൂടെ പങ്കുവെച്ചു. ഇത് ഒരു …
കുട്ടികള്‍ക്ക് മുന്നില്‍ നഗ്നത പ്രദര്‍ശനം; നടൻ ശ്രീജിത്ത് രവിക്ക് ജാമ്യമില്ല; 14 ദിവസം റിമാൻഡിൽ
കുട്ടികള്‍ക്ക് മുന്നില്‍ നഗ്നത പ്രദര്‍ശനം; നടൻ ശ്രീജിത്ത് രവിക്ക് ജാമ്യമില്ല; 14 ദിവസം റിമാൻഡിൽ
സ്വന്തം ലേഖകൻ: കുട്ടികൾക്ക് മുമ്പിൽ നഗ്നത പ്രദർശിപ്പിച്ച നടൻ ശ്രീജിത്ത് രവി തൃശൂരിൽ അറസ്റ്റിൽ. രണ്ടാഴ്ചത്തേയ്ക്ക് കോടതി റിമാൻഡ് ചെയ്തു. അയ്യന്തോൾ എസ്എൻ പാർക്കിന് സമീപത്തെ ഫ്ലാറ്റിന്റെ മുറ്റത്ത് കഴിഞ്ഞ നാലിനായിരുന്നു സംഭവം. 14 ഉം 9 ഉം വയസുള്ള രണ്ട് പെൺകുട്ടികൾക്ക് നേരെയായിരുന്നു ശ്രീജിത്ത് രവിയുടെ നഗ്നത പ്രദർശനം. കുട്ടികൾ പരിഭ്രാന്തരായി ഓടി. ഉടനെ …