സ്വന്തം ലേഖകൻ: ഇന്ത്യ കണ്ട എക്കാലത്തെയും മികച്ച അത്‌ലറ്റുകളിലൊരാളായ പി ടി ഉഷ, സംഗീതജ്ഞന്‍ ഇളയരാജ, പ്രശസ്ത തിരക്കഥാകൃത്ത് വി വിജയേന്ദ്ര പ്രസാദ്, ജീവകാരുണ്യപ്രവര്‍ത്തകനും ആത്മീയ നേതാവുമായ വീരേന്ദ്ര ഹെഗ്‌ഡെഡ എന്നിവരെ രാജ്യസഭയിലേക്കു നാമനിര്‍ദേശം ചെയ്തത് വലിയ തോതില്‍ ശ്രദ്ധയാകര്‍ഷിക്കപ്പെട്ടിരിക്കുകയാണ്. 2016ല്‍ കോഴിക്കോട്ട് നടന്ന ബി ജെ പി ദേശീയ എക്സിക്യൂട്ടീവ് യോഗത്തിന്റെ സംഘാടക സമിതി …
സ്വന്തം ലേഖകൻ: ഖത്തറിൽ ബലി പെരുന്നാൾ അവധി പ്രഖ്യാപിച്ചു. രാജ്യത്തെ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കും മന്ത്രാലയങ്ങള്‍ക്കും ഒന്‍പത് ദിവസത്തെ അവധി ആയിരിക്കും ലഭിക്കുക. അമീരി ദിവാനില്‍ നിന്നാണ് അവധി പ്രഖ്യാപിച്ചിരിക്കുന്ന വിവരം എത്തിയിരിക്കുന്നത്. ബലി പെരുന്നാളിനോടനുബന്ധിച്ച് ജൂലൈ 10 ഞായറാഴ്ചയാണ് രാജ്യത്ത് ഔദ്യോഗിക അവധി തുടങ്ങുന്നത്. തുടർന്ന് ജൂലൈ 17 ഞായറാഴ്ചയായിരിക്കും സര്‍ക്കാര്‍ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം പുനഃരാരംഭിക്കുക. …
സ്വന്തം ലേഖകൻ: കുവൈത്തില്‍ പുതിയ വിസയില്‍ എത്തുന്ന പ്രവാസികളുടെ വിസ നടപടികളുടെ ഭാഗമായുള്ള മെഡിക്കല്‍ പരിശോധനക്ക് പുതിയ സംവിധാനം ഏര്‍പ്പെടുത്താന്‍ പബ്ലിക് അതോറിറ്റി ഫോര്‍ മാന്‍പവര്‍ ആലോചിക്കുന്നതായി റിപ്പോര്‍ട്ട്. നിലവില്‍ കുവൈത്തിലെ മെഡിക്കല്‍ പരിശോധനാ കേന്ദ്രങ്ങളില്‍ വന്‍ തിരക്ക് അനുഭവപ്പെടുന്ന സാഹചര്യത്തില്‍ അത് കുറയ്ക്കുകയെന്ന ലക്ഷ്യത്തോടെയാണ് ബദല്‍ സംവിധാനത്തെ കുറിച്ച് അധികൃതര്‍ ആലോചിക്കുന്നത്. തൊഴിലാളികള്‍ ഖത്തറിലേക്ക് …
സ്വന്തം ലേഖകൻ: ഫെയ്‌സ്ബുക്ക് സ്ഥാപകന്‍ മാര്‍ക്ക് സക്കര്‍ബര്‍ഗിനെ കുറിച്ച് വിചിത്രമായൊരു വെളിപ്പെടുത്തലുമായി മുന്‍ ജീവനക്കാരന്‍. ഫെയ്‌സ്ബുക്കിന്റെ ആദ്യകാല ജീവനക്കാരില്‍ ഒരാളായിരുന്ന നോവ കാഗനാണ് ഫെയ്‌സ്ബുക്കില്‍ ജോലി ചെയ്തിരുന്ന കാലത്തെ അനുഭവങ്ങള്‍ പറഞ്ഞുകൊണ്ട് ഒരു വീഡിയോ പങ്കുവെച്ചത്. ജീവനക്കാര്‍ തയ്യാറാക്കുന്ന കോഡുകള്‍ ഇഷ്ടപ്പെട്ടില്ലെങ്കിലും വെബ്‌സൈറ്റിലിട്ട എന്തെങ്കിലും ഇഷ്ടപ്പെട്ടില്ലെങ്കിലും ഓഫീസിനുള്ളില്‍ വാള്‍ വീശി നടക്കുന്ന രീതി സക്കര്‍ബര്‍ഗിനുണ്ടായിരുന്നത്രെ. ‘ഇത് …
സ്വന്തം ലേഖകൻ: അന്താരാഷ്ട്ര പണമിടപാട് സംവിധാനമായ സ്വിഫ്റ്റിന് ബദല്‍ വികസിപ്പിക്കാനൊരുങ്ങി നാഷണല്‍ പെയ്‌മെന്റ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യ(എന്‍പിസിഐ). യുപിഐ അധിഷ്ഠിത സംവിധാനം കൊണ്ടുവരുന്നതോടെ 3.2 കോടിയോളംവരുന്ന വിദേശ ഇന്ത്യക്കാര്‍ക്ക് കുറഞ്ഞ ചെലവില്‍ എളുപ്പത്തില്‍ നാട്ടിലേയ്ക്ക് പണമയയ്ക്കാനാകും. വേള്‍ഡ് ബാങ്കിന്റെ കണക്കുപ്രകാരം വിദേശ ഇന്ത്യക്കാര്‍ കഴിഞ്ഞ വര്‍ഷം ഇന്ത്യയിലേയ്ക്ക് അയച്ചത് ശരാശരി ഏഴ് ലക്ഷം കോടി (87 …
സ്വന്തം ലേഖകൻ: ഭരണഘടനയ്‌ക്കെതിരായ വിവാദ പരാമര്‍ശത്തില്‍ മന്ത്രി സജി ചെറിയാനെതിരെ പ്രതിഷേധം ശക്തമായി തുടരുന്നതിനിടെ തലസ്ഥാനത്ത് നിര്‍ണായക നീക്കങ്ങള്‍. മുഖ്യമന്ത്രി പിണറായി വിജയനും സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും എ.കെ.ജി.സെന്ററിലെത്തി. എജി അടക്കമുള്ളവരുമായി സിപിഎം നേതാക്കള്‍ ചര്‍ച്ച നടത്തി. പലതലങ്ങളിലായി ഈ വിഷയത്തില്‍ രാജി ഒഴിവാക്കാന്‍ കഴിയുമോ എന്നതും പരാമര്‍ശം ഉന്നയിച്ച് ആരെങ്കിലും കോടതിയിലെത്തിയാല്‍ …
സ്വന്തം ലേഖകൻ: നഴ്സിങ്, മിഡ്വൈഫറി പ്രഥമ അന്താരാഷ്ട്ര സമ്മേളനത്തിന് ബഹ്റൈൻ വേദിയാവുമെന്ന് ബഹ്റൈൻ നഴ്സസ് അസോസിയേഷൻ ഭാരവാഹികൾ അറിയിച്ചു. ആരോഗ്യകാര്യ സുപ്രീം കൗൺസിൽ ചെയർമാൻ ശൈഖ് മുഹമ്മദ് ബിൻ അബ്ദുല്ല ആൽ ഖലീഫയുടെ രക്ഷാധികാരത്തിൽ ഡിസംബറിലാണ് സമ്മേളനം നടക്കുക. ഗൾഫ് കൺവെൻഷൻ സെന്‍ററിൽ ഡിസംബർ 21 മുതൽ 23വരെ നടക്കുന്ന സമ്മേളനത്തിന് ആരോഗ്യ മന്ത്രാലയവും പങ്കാളികളാകും. …
സ്വന്തം ലേഖകൻ: കുവൈത്തിൽ തൊഴിൽ വിപണി ക്രമീകരണവുമായി ബന്ധപ്പെട്ട നിർദേശങ്ങൾ മാൻപവർ അതോറിറ്റി ചർച്ച ചെയ്യുന്നു. ചില പ്രത്യേക മേഖലകളിൽ ജോലി ചെയ്യുന്ന തൊഴിലാളികളുടെ വിസമാറ്റ ചട്ടങ്ങളിൽ ഭേദഗതി വരുത്തുന്നതുൾപ്പെടെയുള്ള നിർദേശങ്ങളാണ് മാൻപവർ അതോറിറ്റി ഡയറക്ടർ ബോർഡ് യോഗം ചർച്ച ചെയ്യുന്നത്. വിസക്കച്ചവടം തടയുക, ജനസംഖ്യ സന്തുലനം നടപ്പാക്കുക, തൊഴിൽ വിപണി ക്രമീകരിക്കുക തുടങ്ങിയ ലക്ഷ്യങ്ങളോടെയാണ് …
സ്വന്തം ലേഖകൻ: ഡൽഹിയിൽനിന്ന് ദുബായിലേക്കുള്ള സ്‌പേസ്‌ജെറ്റ് വിമാനം ഇലക്ട്രിക് തകരാർ, ഇന്ധന ടാങ്കിലെ അസ്വാഭികത എന്നിവ മൂലം പാകിസ്താനിലെ കറാച്ചിയിൽ അടിയന്തരമായി ഇറക്കി. ഇൻഡിക്കേറ്റർ ലൈറ്റ് പ്രവർത്തന രഹിതമായതും ഇന്ധന ടാങ്കിൽ ഇന്ധനം അസ്വാഭാവികമായി കുറയുന്നതായി കണ്ടതുമാണ് വിമാനം ഇറക്കാനിടയാക്കിയത്. സ്‌പേസ്‌ജെറ്റ് ബി737നാണ് തകരാറുണ്ടായത്. യാത്രക്കാർ സുരക്ഷിതരാണെന്നും അവരെ ദുബായിലേക്ക് കൊണ്ടുപോകാൻ സൗകര്യം ഒരുക്കിയതായും വിമാന …
സ്വന്തം ലേഖകൻ: ഇംഗ്ലണ്ടിനെതിരായ അഞ്ചാം ക്രിക്കറ്റ് ടെസ്റ്റിനിടെ ഇന്ത്യന്‍ ആരാധകര്‍ വംശീയമായി അധിക്ഷേപിക്കപ്പെട്ടതായി ആരോപണം. എജ്ബാസ്റ്റണ്‍ ടെസ്റ്റിന്റെ നാലാം ദിനത്തിലാണ് സംഭവം. തിങ്കളാഴ്ച സ്റ്റേഡിയത്തിലുണ്ടായിരുന്ന ഇന്ത്യന്‍ ആരാധകരില്‍ ചിലര്‍ ഇംഗ്ലണ്ട് കാണികളില്‍ നിന്നുണ്ടായ മോശം അനുഭവം സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചതോടെയാണ് ഇക്കാര്യം പുറംലോകം അറിയുന്നത്. ഇന്ത്യന്‍ ആരാധകര്‍ക്ക് നേര്‍ക്ക് കേട്ടാലറയ്ക്കുന്ന വാക്കുകള്‍ ഇംഗ്ലണ്ട് കാണികള്‍ ഉപയോഗിച്ചുവെന്ന് …