1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
കോവിഡ് പുനഃസംഘടന: ഇന്ത്യൻ ടെക് സ്റ്റാർട്ടപ്പുകളിലെ 12,000 ജീവനക്കാരുടെ ജോലി നഷ്ടപ്പെടും
കോവിഡ് പുനഃസംഘടന: ഇന്ത്യൻ ടെക് സ്റ്റാർട്ടപ്പുകളിലെ 12,000 ജീവനക്കാരുടെ ജോലി നഷ്ടപ്പെടും
സ്വന്തം ലേഖകൻ: കോവിഡ് കാലത്ത് പിടിച്ചു നിന്ന ടെക് ലോകത്ത് സാമ്പത്തിക ക്രമീകരണങ്ങളെ തുടർന്ന് 2022ൽ നിരവധി പേർക്ക് ജോലി നഷ്ടം. ഇന്ത്യൻ സ്റ്റാർട്ടപ്പുകളിലെ 12,000 ജീവനക്കാരടക്കമുള്ളവർക്കാണ് ജോലി നഷ്ടപ്പെടുന്നത്. ഒല, ബ്ലിങ്കിറ്റ്, ബൈജൂസ്(വൈറ്റ് ഹാറ്റ് ജൂനിയർ, ടോപ്പർ), അൺഅക്കാദമി, വേദാന്താ, കാർസ്24, മൊബൈൽ പ്രീമിയർ ലീഗ് (എംപിഎൽ), ലിഡോ ലേണിങ്, എംഫൈ, ഫാർഐ, ഫുർലാൻകോ …
ഒമാനിൽ മരുഭൂമിയിൽ കുടുങ്ങിയ നെറ്റ്വർക്ക് ജോലിക്കാരായ തമിഴ്‌നാട് സ്വദേശികൾക്ക് ദാരുണാന്ത്യം
ഒമാനിൽ മരുഭൂമിയിൽ കുടുങ്ങിയ നെറ്റ്വർക്ക് ജോലിക്കാരായ തമിഴ്‌നാട് സ്വദേശികൾക്ക് ദാരുണാന്ത്യം
സ്വന്തം ലേഖകൻ: ഒമാനിൽ മരുഭൂമിയിൽ കുടുങ്ങിയ രണ്ട് തമിഴ്‌നാട് സ്വദേശികൾ മരിച്ചു. മരുഭൂമിയിൽ തൊഴിൽ ആവശ്യങ്ങൾക്കായി പോയ തമിഴ്നാട് തിരുനെൽവേലി സ്വദേശി സയ്യിദ്മുഹമ്മദ് അമീസ് (30), തിരുച്ചിറപ്പള്ളി രാധനെല്ലൂർ സ്വദേശി ഗണേഷ് വർധാൻ (33) എന്നിവരാണ് മരിച്ചത്. ഇരുവരും സഞ്ചരിച്ചിരുന്ന വാഹനത്തിന്റെ ടയർ മണലിൽ താഴ്ന്നാണ് അപകടം സംഭവിച്ചത്. ‌ദോഫാർ തുംറൈത്തിന് അടുത്ത് ഒമാന്റെ അതിർത്തിപ്രദേശമായ …
ഖത്തറിൽ ചൂട് കനക്കുന്നു; പകൽ സമയം ബൈക്കിൽ ഭക്ഷണ വിതരണത്തിന് വിലക്ക്
ഖത്തറിൽ ചൂട് കനക്കുന്നു; പകൽ സമയം ബൈക്കിൽ ഭക്ഷണ വിതരണത്തിന് വിലക്ക്
സ്വന്തം ലേഖകൻ: രാജ്യത്ത് താപനില കടുത്തതിനാൽ പകൽ സമയങ്ങളിൽ ബൈക്കുകളിലുള്ള ഫുഡ് ഡെലിവറി സേവനങ്ങൾ പാടില്ലെന്ന് അധികൃതർ. നിർദേശത്തെ സ്വാഗതം ചെയ്ത് ഫുഡ് ഡെലിവറി കമ്പനികളും. രാജ്യത്തെ ഫുഡ് ഡെലിവറി കമ്പനികൾക്ക് ഇതു സംബന്ധിച്ച് തൊഴിൽ മന്ത്രാലയം സർക്കുലർ നൽകിയതായി തലാബത്ത് ഉൾപ്പെടെയുള്ള കമ്പനികൾ ട്വീറ്ററിൽ വ്യക്തമാക്കി. രാവിലെ 10.00 മുതൽ ഉച്ചയ്ക്ക് 3.30 വരെ …
ഹമദ് വിമാനത്താവളത്തിൽ ഇമിഗ്രേഷന് ഇ-ഗേറ്റുകൾ; 2 മിനിറ്റിൽ നടപടികൾ പൂർത്തിയാക്കാം
ഹമദ് വിമാനത്താവളത്തിൽ ഇമിഗ്രേഷന് ഇ-ഗേറ്റുകൾ; 2 മിനിറ്റിൽ നടപടികൾ പൂർത്തിയാക്കാം
സ്വന്തം ലേഖകൻ: ഖത്തറിൽ നിന്നും യാത്ര പോകുന്ന വിദേശികൾക്കും സ്വദേശികൾക്കും ഇമിഗ്രേഷൻ നടപടികൾ വേഗത്തിലാക്കാൻ ഉള്ള സംവിധാനവുമായി ഖത്തർ രംഗത്തെത്തി. ഹമദ് രാജ്യാന്തര വിമാനത്താവളത്തിലെ ഇ-ഗേറ്റുകൾ ഉപയോഗിക്കണമെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ഇമിഗ്രേഷൻ കൗണ്ടറുകളിലെ തിരക്കിലേക്ക് പ്രവേശിക്കാതെ യാത്രക്കാർക്ക് സമയം ലാഭിക്കാൻ സാധിക്കുന്ന തരത്തിലാണ് പുതിയ സംവിധാനം ഉണ്ടാക്കിയിരിക്കുന്നത്. യാത്രക്കാർക്ക് ഏറെ പ്രയോജനകരമാണ് ഇ-ഗേറ്റ്. രണ്ട് …
കുവൈത്തിൽ ഗാർഹിക ജോലിക്കാരുടെ ഇഖാമ സഹൽ ആപ്ലിക്കേഷൻ വഴി
കുവൈത്തിൽ ഗാർഹിക ജോലിക്കാരുടെ ഇഖാമ സഹൽ ആപ്ലിക്കേഷൻ വഴി
സ്വന്തം ലേഖകൻ: കുവൈത്തിൽ ഗാർഹിക ജോലിക്കാരുടെ റെസിഡൻസ് പെർമിറ്റ് ഇനി സഹൽ ആപ്ലിക്കേഷൻ വഴി പൂർത്തിയാക്കാം. ആദ്യ തവണ ഇഖാമ അടിക്കുന്നതിനുള്ള ഇലക്ട്രോണിക് സംവിധാനം സർക്കാർ ഏകജാലക ആപ്ലിക്കേഷനായ സഹലിൽ ഉൾപ്പടുത്തിയതായി അധികൃതർ അറിയിച്ചു. കുവൈത്ത് പൗരന്മാർക്ക് തങ്ങളുടെ ഗാർഹികത്തൊഴിലാളികളുടെ ഇഖാമ നടപടികൾ പൂർത്തിയാക്കുന്നതിനുള്ള നടപടികളാണ് സഹൽ വഴി എളുപ്പമാക്കിയത്. ഗാർഹിക തൊഴിലാളികൾക്ക് ആദ്യമായി റസിഡൻസ് …
പീഡനക്കേസിൽ പി സി ജോര്‍ജ് അറസ്റ്റില്‍; പരാതിക്കാരി സോളാര്‍ കേസ് പ്രതി
പീഡനക്കേസിൽ പി സി ജോര്‍ജ് അറസ്റ്റില്‍; പരാതിക്കാരി സോളാര്‍ കേസ് പ്രതി
സ്വന്തം ലേഖകൻ: പീഡനപരാതിയില്‍ പൂഞ്ഞാര്‍ മുന്‍ എംഎല്‍എ പി സി ജോര്‍ജ് അറസ്റ്റില്‍. സോളാര്‍ കേസ് പ്രതിയുടെ പരാതിയില്‍ മ്യൂസിയം പോലീസാണ് കേസെടുത്ത് അറസ്റ്റ് ചെയ്തത്. സ്ത്രീത്വത്തെ അപമാനിച്ചതിന് 354, 354 (A) വകുപ്പുകള്‍ ചേര്‍ത്താണ് ജോര്‍ജിനെതിരെ കേസെടുത്തത്. സര്‍ക്കാരിനെതിരായ ഗൂഡാലോചന നടത്തിയെന്ന കേസില്‍ ജോര്‍ജിനെ ചോദ്യം ചെയ്യാനായി തൈക്കാട് ഗസ്റ്റ്ഹൗസിലേക്ക് ഇന്ന് വിളിച്ചു വരുത്തിയിരുന്നു. …
കോവിഡ് കൂടുന്നു; ഒമാനിൽ ആരോഗ്യ സ്ഥാപനങ്ങളില്‍ വീണ്ടും മാസ്‌ക് നിര്‍ബന്ധമാക്കി
കോവിഡ് കൂടുന്നു; ഒമാനിൽ ആരോഗ്യ സ്ഥാപനങ്ങളില്‍ വീണ്ടും മാസ്‌ക് നിര്‍ബന്ധമാക്കി
സ്വന്തം ലേഖകൻ: ഒമാനിലെ ആരോഗ്യ സ്ഥാപനങ്ങളിൽ മാക്സ് വീണ്ടും നിർബന്ധമാക്കി. കൊവി‍ഡ് കേസുകൾ കൂടുന്ന സാഹചര്യത്തിലാണ് മാസ്ക് നിർബന്ധമാക്കിയിരിക്കുന്നത്. ആരോഗ്യ മന്ത്രാലയം ആണ് ഇതുസംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചത്. ജീവനക്കാരും, രോഗികളും, സന്ദർശകരും മാസ്ക് ധരിക്കണമെന്ന് മന്ത്രാലയം പുറത്തിറക്കിയ സർക്കുലറിൽ പറയുന്നു. രണ്ട് ഡോസ് വാക്സിൻ എടുത്ത ആരോഗ്യ പ്രവർത്തകർ ആണെങ്കിൽ ബൂസ്റ്റർ ഡോസ് എടുക്കണം. ബൂസ്റ്റര്‍ …
ഖത്തര്‍ ലോകകപ്പിന്റെ അടുത്ത ടിക്കറ്റ് വില്‍പ്പന ജൂലൈ അഞ്ച് മുതല്‍; ബുക്ക് ചെയ്താൽ ഉടന്‍ ടിക്കറ്റ്
ഖത്തര്‍ ലോകകപ്പിന്റെ അടുത്ത ടിക്കറ്റ് വില്‍പ്പന ജൂലൈ അഞ്ച് മുതല്‍; ബുക്ക് ചെയ്താൽ ഉടന്‍ ടിക്കറ്റ്
സ്വന്തം ലേഖകൻ: ലോക ഫുട്‌ബോള്‍ ആരാധകര്‍ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഫിഫ 2022 ലോകകപ്പിനുള്ള അടുത്ത ടിക്കറ്റ് വില്‍പന ജൂലൈ അഞ്ചിന് ആരംഭിക്കുമെന്ന് ഫിഫ അറിയിച്ചു. ഖത്തര്‍ സമയം ഉച്ചക്ക് 12 മണിക്ക് ആരംഭിക്കുന്ന ടിക്കറ്റ് വില്‍പ്പന ആഗസ്ത് 16 ഉച്ചക്ക് 12 മണി വരെ നീണ്ടു നില്‍ക്കും. ഇതുവരെയുള്ള നറുക്കെടുപ്പ് രീതിയില്‍ നിന്ന് വ്യത്യസ്തമായി ആദ്യം …
കുവൈത്ത് തൊഴിൽ വിപണിയിൽ ഡിമാൻഡുള്ള ജോലികൾ? സിവിൽ സർവിസ് കമ്മീഷൻ പട്ടിക
കുവൈത്ത് തൊഴിൽ വിപണിയിൽ ഡിമാൻഡുള്ള ജോലികൾ? സിവിൽ സർവിസ് കമ്മീഷൻ പട്ടിക
സ്വന്തം ലേഖകൻ: കുവൈത്തിലെ തൊഴിൽ വിപണിയിൽ ഏറ്റവും ഡിമാൻഡുള്ള ബാച്ചിലേഴ്സ് ഡിഗ്രി സ്പെഷ്യാലിറ്റികൾ ഏതാണ്. സിവിൽ സർവിസ് കമീഷൻ പറയുന്നതനുസരിച്ച് മെഡിസിൻ, ഡെന്റിസ്ട്രി, വെറ്ററിനറി മെഡിസിൻ, നഴ്സിങ്, മെഡിക്കൽ ലാബുകൾ, ഇമേജിങ്, ഫിസിയോതെറപ്പി, സ്പീച്ച് തെറപ്പി, ഫാർമക്കോളജി, സോഷ്യൽ വർക്ക്, ഗ്രാഫിക്സ്, മനഃശാസ്ത്രം, ഭൗതികശാസ്ത്രം, ബിബ്ലിയോഗ്രഫി, ഇൻഫർമേഷൻ ടെക്നോളജി, കമ്യൂണിക്കേഷൻ എൻജിനീയറിങ്, ആർക്കിടെക്ചർ, സോഷ്യോളജി, ഇലക്ട്രിക്കൽ …
വിദേശ ജോലി തട്ടിപ്പുകൾ; മലയാളികൾ ജാഗ്രത പാലിക്കണമെന്ന് നോര്‍ക്ക റൂട്ട്‌സ്
വിദേശ ജോലി തട്ടിപ്പുകൾ; മലയാളികൾ ജാഗ്രത പാലിക്കണമെന്ന് നോര്‍ക്ക റൂട്ട്‌സ്
സ്വന്തം ലേഖകൻ: മലയാളികള്‍ വിദേശത്തു തൊഴില്‍ത്തട്ടിപ്പിനിരയാകുന്ന സംഭവങ്ങള്‍ ഒഴിവാക്കാന്‍ ഉദ്യോഗാര്‍ഥികള്‍ ജാഗ്രത പാലിക്കണമെന്നു നോര്‍ക്ക റൂട്ട്‌സ് അറിയിച്ചു. വിദേശ യാത്രയ്ക്കു മുൻപു തൊഴില്‍ദാതാവിനെ കുറിച്ചുള്ള വിവരങ്ങള്‍ കൃത്യമായി മനസ്സിലാക്കിയിരിക്കണം. ഇ- മൈഗ്രേറ്റ് വെബ്‌പോര്‍ട്ടലില്‍ റജിസ്റ്റര്‍ ചെയ്തിട്ടുള്ള റിക്രൂട്ടിങ് ഏജന്‍സികള്‍ മുഖേന മാത്രമേ വിദേശത്തേക്കു തൊഴില്‍ യാത്ര നടത്തുവാന്‍ പാടുള്ളു. റിക്രൂട്ടിങ് ഏജന്‍സിയുടെ വിശദാംശങ്ങള്‍ കേന്ദ്രസര്‍ക്കാരിന്റെ www.emigrate.gov.in-ല്‍ …