1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
ഉദയ്പൂർ കൊലപാതകം: പ്രതികള്‍ക്ക് വിദേശ ബന്ധമുള്ളതായി സൂചന; രാജ്യമൊട്ടാകെ അതീവ ജാഗ്രത
ഉദയ്പൂർ കൊലപാതകം: പ്രതികള്‍ക്ക് വിദേശ ബന്ധമുള്ളതായി സൂചന; രാജ്യമൊട്ടാകെ അതീവ ജാഗ്രത
സ്വന്തം ലേഖകൻ: പ്രവാചകനിന്ദാ പരാമര്‍ശം നടത്തിയ ബിജെപി മുന്‍വക്താവ്‌ നുപൂര്‍ ശര്‍മയെ പിന്തുണച്ച് സാമൂഹിക മാധ്യമങ്ങളില്‍ പോസ്റ്റിട്ടതിന് കൊല്ലപ്പെട്ട കനയ്യലാലിന് നിരവധി തവണ ഭീഷണിയുണ്ടായിരുന്നതായി ഭാര്യ ജഷോദ. പോസ്റ്റിട്ടത്തിന് ശേഷം കൊലപാതക ഭീഷണി വന്നുകൊണ്ടിരുന്നു. ജോലിക്ക് പോവാന്‍ പറ്റിയിരുന്നില്ല. കുറച്ച് ദിവസങ്ങള്‍ക്ക് ശേഷം കട തുറന്നപ്പോഴാണ് അക്രമണമുണ്ടായതെന്നും ജഷോദ പറഞ്ഞു. തയ്യല്‍കടയില്‍ വസ്ത്രത്തിന് അളവെടുക്കാനെന്ന പേരില്‍ …
ബഹ്റൈനിൽ നിന്ന് നാട്ടിലേക്ക് പോകുന്നവരുടെ ശ്രദ്ധക്ക്: കാർഡ്​ ബോർഡ്​ ബോക്സിന് നിശ്ചിത വലുപ്പം മാത്രം
ബഹ്റൈനിൽ നിന്ന് നാട്ടിലേക്ക് പോകുന്നവരുടെ ശ്രദ്ധക്ക്: കാർഡ്​ ബോർഡ്​ ബോക്സിന് നിശ്ചിത വലുപ്പം മാത്രം
സ്വന്തം ലേഖകൻ: കാ​ർ​ഡ്​ ബോ​ർ​ഡ്​ പെ​ട്ടി​യു​മാ​യി ഗ​ൾ​ഫ്​ എ​യ​ർ വി​മാ​ന​ത്തി​ൽ നാ​ട്ടി​ലേ​ക്ക്​ പോ​കു​ന്ന​വ​ർ സൂ​ക്ഷി​ക്കു​ക. എ​യ​ർ​ലൈ​ൻ​സ്​ പ​റ​ഞ്ഞി​ട്ടു​ള്ള അ​ള​വി​ല​ല്ലാ​ത്ത പെ​ട്ടി​ക​ളു​മാ​യാ​ണ്​ പോ​കു​ന്ന​തെ​ങ്കി​ൽ എ​യ​ർ​പോ​ർ​ട്ടി​ൽ​വെ​ച്ച്​ വേ​റെ കാ​ർ​ഡ്​ ബോ​ർ​ഡ്​ പെ​ട്ടി​യി​ലേ​ക്ക്​ സാ​ധ​ന​ങ്ങ​ൾ മാ​റ്റി പാ​ക്ക്​ ചെ​യ്യേ​ണ്ടി വ​രും. ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ൽ നി​ര​വ​ധി പേ​ർ​ക്ക്​ ഈ ​അ​നു​ഭ​വ​മു​ണ്ടാ​യി. ക​ഴി​ഞ്ഞ 22 മു​ത​ലാ​ണ്​ ബ​ഹ്​​റൈ​നി​ൽ​നി​ന്ന്​ ഇ​ന്ത്യ, ബം​ഗ്ലാ​ദേ​ശ്, പാ​കി​സ്താ​ൻ, ശ്രീ​ല​ങ്ക …
സൗദിയിൽ 35 ട്രാഫിക് നിയമ ലംഘനങ്ങള്‍ക്കുള്ള പിഴ പ്രഖ്യാപിച്ചു; കള്ള ടാക്‌സിക ൾക്ക് 1000 റിയാല്‍ പിഴ
സൗദിയിൽ 35 ട്രാഫിക് നിയമ ലംഘനങ്ങള്‍ക്കുള്ള പിഴ പ്രഖ്യാപിച്ചു; കള്ള ടാക്‌സിക ൾക്ക് 1000 റിയാല്‍ പിഴ
സ്വന്തം ലേഖകൻ: 35 ട്രാഫിക് നിയമലംഘനങ്ങള്‍ക്കുള്ള പിഴകള്‍ പ്രഖ്യാപിച്ച് സൗദി പബ്ലിക് ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി. പൊതു, സ്വകാര്യ വാഹനങ്ങളുമായി ബന്ധപ്പെട്ട നിയമ ലംഘനങ്ങള്‍ക്കുള്ള പിഴകളാണ് അധികൃതര്‍ വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചിരിക്കുന്നത്. യാത്രക്കാരെ കയറ്റാനായി റോഡുകളിലൂടെയും മറ്റും ചുറ്റിക്കറങ്ങുന്ന അനധികൃതര്‍ ടാക്‌സികള്‍ ഓടിച്ചാല്‍ 1000 റിയാലാണ് പിഴ ഈടാക്കുക. വാഹനം ഓടിക്കുമ്പോഴോ യാത്ര ചെയ്യുമ്പോഴോ പുകവലിച്ചാല്‍ 500 റിയാലും …
ഫിഫ ലോകകപ്പ്; ആള്‍ക്കൂട്ടത്തെ നിയന്ത്രിക്കാന്‍ സംവിധാനവുമായി ഖത്തര്‍ യൂനിവേഴ്‌സിറ്റി
ഫിഫ ലോകകപ്പ്; ആള്‍ക്കൂട്ടത്തെ നിയന്ത്രിക്കാന്‍ സംവിധാനവുമായി ഖത്തര്‍ യൂനിവേഴ്‌സിറ്റി
സ്വന്തം ലേഖകൻ: ലോകകപ്പ് സമയത്ത് സംഘാടകര്‍ക്ക് ഏറ്റവും വലിയ തലവേദനയായി മാറാന്‍ സാധ്യതയുള്ള ഒരു കാര്യമാണ് ആള്‍ക്കൂട്ടത്തെ നിയന്ത്രിക്കുകയെന്നത്. ചെറിയ രാജ്യമായ ഖത്തറിലെ അടുത്തടുത്തായി കിടക്കുന്ന സ്‌റ്റേഡിയങ്ങളിലായി നടക്കുന്ന മത്സരം കാണാന്‍ ചുരുങ്ങിയത് 15 ലക്ഷം പേര്‍ എത്തുമെന്നാണ് സംഘാടകരുടെ കണക്കുകൂട്ടല്‍. ഇവരെ ശരിയായ വിധത്തില്‍ നിയന്ത്രിക്കുകയെന്നത് വലിയ വെല്ലുവിളിയായാണ് അധികൃതര്‍ കാണുന്നത്. ചെറിയ പ്രശ്‌നങ്ങള്‍ …
കുവൈത്തില്‍ കുടുംബ സന്ദര്‍ശന വിസ അനുവദിക്കുന്നത് താല്‍ക്കാലികമായി നിര്‍ത്തി
കുവൈത്തില്‍ കുടുംബ സന്ദര്‍ശന വിസ അനുവദിക്കുന്നത് താല്‍ക്കാലികമായി നിര്‍ത്തി
സ്വന്തം ലേഖകൻ: കുവൈത്തിലേക്ക് കുടുംബ സന്ദര്‍ശനത്തിനും വിനോദ സഞ്ചാരത്തിനുമുള്ള വിസിറ്റ് വിസകള്‍ ഇനി ഒരു അറിയിപ്പുണ്ടാകുന്നത് വരെ അനുവദിക്കില്ലെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. തിങ്കളാഴ്ച മുതലാണ് വിസ അനുവദിക്കുന്നത് നിര്‍ത്തിവച്ചത്. വിസാ നടപടികള്‍ക്കായി പുതിയ മെക്കാനിസം കൊണ്ടുവരുന്നതിന് മുന്നോടിയായി, ആഭ്യന്തര മന്ത്രി ഷെയ്ഖ് അഹമ്മദ് നവാഫ് അല്‍ അഹമ്മദ് അല്‍ സബാഹിന്റെ നിര്‍ദ്ദേശപ്രകാരമാണ് പുതിയ നടപടിയെന്ന് …
മുതിര്‍ന്ന സിപിഎം നേതാവ്‌ ടി. ശിവദാസമേനോന്‍ അന്തരിച്ചു; അന്ത്യം കോഴിക്കോട്ടെ സ്വകാര്യ ആശുപതിയില്‍
മുതിര്‍ന്ന സിപിഎം നേതാവ്‌ ടി. ശിവദാസമേനോന്‍ അന്തരിച്ചു; അന്ത്യം കോഴിക്കോട്ടെ സ്വകാര്യ ആശുപതിയില്‍
സ്വന്തം ലേഖകൻ: മുതിര്‍ന്ന സിപിഎം നേതാവും മുന്‍ മന്ത്രിയുമായ ടി ശിവദാസമേനോന്‍(90) അന്തരിച്ചു. കോഴിക്കോട്ടെ സ്വകാര്യ ആശുപതിയില്‍ വെച്ചായിരുന്നു അന്ത്യം. വാര്‍ധക്യകാല അസുഖങ്ങളെ തുടര്‍ന്ന് ഏറെ നാളായി ചികിത്സയിലായിരുന്നു. പാലക്കാട് വിക്ടോറിയ കോളേജില്‍ നിന്നും വിദ്യാര്‍ഥി രാഷ്ട്രീയത്തിലൂടെ രാഷ്ട്രീയത്തില്‍ പ്രവേശിച്ച ടി.ശിവദാസ മേനോന്‍ രണ്ട് തവണയായി ഇ.കെ നായനാര്‍ മന്ത്രിസഭയില്‍ ധനകാര്യം വൈദ്യുതി, ഗ്രാമവികസന വകുപ്പുകള്‍ …
കുവൈത്തിൽ വിദേശികളുടെ വിസാ വൈദ്യ പരിശോധനക്ക് പുതിയ കേന്ദ്രം
കുവൈത്തിൽ വിദേശികളുടെ വിസാ വൈദ്യ പരിശോധനക്ക് പുതിയ കേന്ദ്രം
സ്വന്തം ലേഖകൻ: കുവൈത്തിൽ വിദേശികളുടെ വിസ നടപടികളുടെ ഭാഗമായുള്ള വൈദ്യ പരിശോധനയ്ക്ക് പുതിയ കേന്ദ്രം ഒരുക്കി ആരോഗ്യമന്ത്രാലയം. മിശ്രിഫ് ഫെയർ ഗ്രൗണ്ടിലെ എട്ടാം നമ്പർ ഹാളാണ് മെഡിക്കൽ ടെസ്റ്റിംഗ് സെന്ററാക്കി മാറ്റിയത്. നേരത്തെ കോവിഡ് ഫീൽഡ് ആശുപത്രിയായിരുന്ന എട്ടാം നമ്പർ ഹാൾ രോഗികൾ ഒഴിഞ്ഞതിനെ തുടർന്ന് അടച്ചിട്ടിരിക്കുകയായിരുന്നു. ഇതാണിപ്പോൾ ടെസ്റ്റിംഗ് സെന്ററാക്കി മാറ്റിയത്. ആരോഗ്യ മന്ത്രി …
കുവൈത്തിലെ ഇന്ത്യൻ എംബസി ഓപ്പൺ ഹൗസ് 29ന്; ഗാർഹികത്തൊഴിലാളി വിഷയം ചർച്ച ചെയ്യും
കുവൈത്തിലെ ഇന്ത്യൻ എംബസി ഓപ്പൺ ഹൗസ് 29ന്; ഗാർഹികത്തൊഴിലാളി വിഷയം ചർച്ച ചെയ്യും
സ്വന്തം ലേഖകൻ: ഗാർഹിക തൊഴിലാളികളുടെ റിക്രൂട്ട്മെന്റും ക്ഷേമവും എന്ന വിഷയത്തിൽ കുവൈത്തിലെ ഇന്ത്യൻ എംബസി ഓപ്പൺ ഹൗസ് സംഘടിപ്പിക്കുന്നു. 29ന് വൈകിട്ട് ആറിന് എംബസി അങ്കണത്തിലാണ് പരിപാടി. 2021ൽ ഇന്ത്യയും കുവൈത്തും തമ്മിൽ ഒപ്പുവച്ച് നടപ്പിൽവരുത്തിയ ഗാർഹിക തൊഴിലാളി റിക്രൂട്ട്മെന്റ് കരാർ സംബന്ധിച്ച് വിശദമായി ചർച്ച ചെയ്യും. തൊഴിൽ കരാർ ഒപ്പുവയ്ക്കുന്ന ഗാർഹിക തൊഴിലാളികളുടെ തൊഴിൽ, …
മനുഷ്യക്കടത്തുകാരൻ മജീദി ന്റെ ചതിയിൽപ്പെട്ട മലയാളി യുവതി രക്ഷപ്പെട്ട് കുവൈത്ത് ഇന്ത്യൻ എംബസിയിൽ
മനുഷ്യക്കടത്തുകാരൻ മജീദി ന്റെ ചതിയിൽപ്പെട്ട മലയാളി യുവതി രക്ഷപ്പെട്ട് കുവൈത്ത് ഇന്ത്യൻ എംബസിയിൽ
സ്വന്തം ലേഖകൻ: മനുഷ്യക്കടത്തിൽപ്പെട്ടു ജനുവരിയിൽ കുവൈത്തിൽ എത്തിയ ഒരു യുവതി കൂടി ഇന്ത്യൻ എംബസിയിൽ അഭയം തേടി. ജനുവരി 15ന് കുവൈത്തിലെത്തിയ മലയാളി യുവതിയാണ് അഭയ കേന്ദ്രത്തിൽ കഴിയുന്നത്. കുവൈത്ത് വിമാനത്താവളത്തിൽ എത്തിയ തന്നെ മനുഷ്യക്കടത്തു കേസിലെ മുഖ്യപ്രതി കണ്ണൂർ സ്വദേശി മജീദാണു സ്വദേശിയുടെ വീട്ടിൽ എത്തിച്ചതെന്ന് ഇവർ പറയുന്നു. രണ്ടു കുട്ടികളെ നോക്കാനെന്നു പറഞ്ഞാണ് …
ജാക്ക് സ്പാരോയായി തിരികെ വരണമെന്ന് ജോണി ഡെപ്പിനോട് ഡിസ്‌നി; 2360 കോടി വാഗ്ദാനം
ജാക്ക് സ്പാരോയായി തിരികെ വരണമെന്ന് ജോണി ഡെപ്പിനോട് ഡിസ്‌നി; 2360 കോടി വാഗ്ദാനം
സ്വന്തം ലേഖകൻ: മുന്‍ഭാര്യ ആംബര്‍ ഹേഡുമായുള്ള മാനനഷ്ടക്കേസിലെ അന്തിമ വിധി ജോണി ഡെപ്പിന് അനുകൂലമായതോടെ പൈരേറ്റ്‌സ് ഓഫ് ദ കരീബിയന്‍ ഫ്രാഞ്ചൈസിലേക്ക് ഡെപ്പിനെ തിരികെ കൊണ്ടുവരാന്‍ ഡിസ്‌നി. ഡെപ്പിനെ തിരികെ കൊണ്ടുവരാന്‍ 2360 കോടി രൂപയാണ് ഡിസ്നി വാഗ്ദാനം ചെയ്തിരിക്കുന്നത് എന്നാണ് പുറത്തു വരുന്ന റിപ്പോര്‍ട്ടുകള്‍. ഹേര്‍ഡ് ഡെപ്പിനെതിരേ ഗാര്‍ഹിക പീഡനവും ബലാത്സംഗവും ആരോപിച്ച ഘട്ടത്തില്‍ …