സ്വന്തം ലേഖകൻ: ബലാത്സംഗ കേസില്‍ വിജയ് ബാബു കുറ്റക്കാരനാണെന്ന് തെളിഞ്ഞതായി കൊച്ചി ഡിസിപി വി.യു കുര്യക്കോസ്. ചോദ്യം ചെയ്യലിന് ഹാജരായ വിജയ് ബാബുവിന്റെ അറസ്‌റ് രേഖപ്പെടുത്തി കസ്റ്റഡിയിലെടുത്തിരിക്കുകയാണ്. തെളിവെടുപ്പിനായി വിജയ് ബാബുവിനെ കൊണ്ടുപോകും. അന്വേഷണത്തില്‍ പ്രതികുറ്റം ചെയ്തതായി തെളിഞ്ഞതാണ്. തെളിവെടുപ്പിനായി കൊണ്ടുപോകും. ഇപ്പോള്‍ അറസ്റ്റ് രേഖപ്പെടുത്തി കസ്റ്റഡിയില്‍ എടുത്തിരിക്കുകയാണ്. തെളിവെടുപ്പിന് ശേഷം വീണ്ടും വിശദമായി ചോദ്യം …
സ്വന്തം ലേഖകൻ: വീടുകളിലേക്കുള്ള ഫുഡ് ഡെലിവറി സുരക്ഷിതമാക്കാനുള്ള മാർഗങ്ങൾ പ്രാഥമിക പരിചരണ കോർപറേഷൻ (പിഎച്ച്‌സിസി) നിർദേശിച്ചു.. ഫുഡ് ഡെലിവറിയുടെ സമയം രാവിലെ മുതൽ അർധരാത്രി വരെയാക്കി ക്രമീകരിക്കണം. മോട്ടർ സൈക്കിളുകൾക്ക് പകരം എയർ കണ്ടീഷൻ ചെയ്ത കാറുകൾ ഉപയോഗിക്കണം. തണുത്ത ഭക്ഷണസാധനങ്ങൾ സൂക്ഷിക്കാൻ റഫ്രിജറേറ്ററും ചൂടുള്ളവയ്ക്കായി തെർമൽ കണ്ടെയ്‌നറുകളും ഉണ്ടാകണം. ഓരോന്നും പ്രത്യേകമായി വേണം സൂക്ഷിക്കാൻ. …
സ്വന്തം ലേഖകൻ: ആധുനിക വൈദ്യശാസ്ത്ര മേഖലയിൽ വൻ വിപ്ലവം സൃഷ്ടിച്ച് സൗദി അറേബ്യ ആരംഭിച്ച ലോകത്തിലെ ഏറ്റവും വലിയ വെർച്വൽ ആശുപത്രി ശൃംഖലയിൽ ബഹ്റൈനും കണ്ണിചേരുന്നു. ‘സഹ’ എന്ന ഇന്റർനെറ്റ് ആതുരാലയ ശൃംഖലയിൽ പങ്കാളിയാകുന്ന ആദ്യ രാജ്യംകൂടിയായി മാറുകയാണ് ബഹ്റൈൻ. കഴിഞ്ഞ ദിവസം സൗദിയിലെത്തിയ ബഹ്റൈൻ ആരോഗ്യ മന്ത്രി ഡോ. ജലീല അൽ സയീദ് സൗദി …
സ്വന്തം ലേഖകൻ: സൗദിയില്‍ അടക്കാത്ത ഇലക്ട്രിക് ബില്ലുകളുടെ കുടിശ്ശിക തുക ആയിരം റിയാല്‍ കടന്നാല്‍ വൈദ്യുതി ബന്ധം വിഛേദിക്കുമെന്ന് സൗദി ഇലക്ട്രിസിറ്റി കമ്പനിയുടെ മുന്നറിയിപ്പ്. വൈദ്യുതി ഉപഭോക്താക്കളുടെ അന്വേഷണത്തിനാണ് സൗദി ഇലക്ട്രിസിറ്റി കമ്പനി വിശദീകരണം നല്‍കിയത്. കണക്ഷന്‍ വിഛേദിക്കുന്നത് ഒഴിവാക്കാന്‍ ബില്ലുകള്‍ കൃത്യസമയത്ത് തന്നെ അടക്കണമെന്നും കമ്പനി നിര്‍ദ്ദേശിച്ചു. മൂന്ന് മാസത്തെ വൈദ്യുതി ബില്ലുകള്‍ തുടര്‍ച്ചയായി …
സ്വന്തം ലേഖകൻ: തുടർവിദ്യാഭ്യാസത്തെക്കുറിച്ചുള്ള ആശങ്ക മാറാതെ യുക്രൈനിൽനിന്നെത്തിയ മെഡിക്കൽ വിദ്യാർഥികളും അവരുടെ രക്ഷിതാക്കളും. യുദ്ധം താറുമാറാക്കിയ യുക്രൈനിലേക്ക് ഇനി തിരിച്ചുപോക്ക് എളുപ്പമല്ലെന്നിരിക്കെ ഇക്കാര്യത്തിൽ കേന്ദ്രനിലപാടിലും മെഡിക്കൽ കൗൺസിലിന്റെ തീരുമാനത്തിലും പ്രതീക്ഷയർപ്പിച്ചിരിക്കയാണ് വിദ്യാർഥികൾ. വിദേശത്ത് പഠിച്ച വിദ്യാർഥികളുടെ കാര്യത്തിൽ എന്തു ചെയ്യാനാവുമെന്ന് ഒരു കേസിൽ സുപ്രീംകോടതി ദേശീയ മെഡിക്കൽ കമ്മിഷനോട് റിപ്പോർട്ട് തേടിയിട്ടുണ്ട്. രണ്ടുമാസമാണ് കാലാവധി നൽകിയത്. …
സ്വന്തം ലേഖകൻ: നടൻ ഷമ്മി തിലകനെ താരസംഘടനയായ ‘അമ്മ’യിൽനിന്ന് പുറത്താക്കി. ഞായറാഴ്ച കൊച്ചിയിൽ ചേർന്ന ജനറൽ ബോഡി യോഗത്തിലാണു തീരുമാനം. ‘അമ്മ’യുടെ യോഗം മൊബൈൽ ഫോണിൽ പകർത്താൻ ശ്രമിച്ചതിനാണു നടപടി. യോഗം ചിത്രീകരിച്ചത് തെറ്റാണെന്നാണു യോഗത്തിലെ പൊതുവികാരം. 2021 ൽ കൊച്ചിയിൽ നടന്ന യോഗം ഷമ്മി തിലകൻ ചിത്രീകരിച്ചത് വിവാദമായിരുന്നു. അച്ചടക്ക സമിതിക്ക് ഷമ്മി തിലകൻ …
സ്വന്തം ലേഖകൻ: കോഴിക്കോട്ടേക്കുള്ള പ്രവാസികൾക്ക് അവധിക്കാല യാത്രയൊരുക്കാൻ ട്രാവൽ ഏജൻസിയുടെ ചാർട്ടേഡ് വിമാനവും റെഡി. തിരക്കേറിയ യാത്രാ സീസണിൽ ദോഹയിലെ ഗോ മുസാഫിർ ട്രാവൽ എന്ന യാത്രാ ഏജൻസിയാണ് നിരക്കിളവോടെ ഇൻഡിഗോയുടെ പ്രത്യേക ചാർട്ടേഡ് വിമാനങ്ങൾ സജ്ജമാക്കുന്നത്. ടിക്കറ്റ് വർധനയിൽ ആശ്വാസം പകരാനാണ് യാത്ര ഒരുക്കുന്നതെന്ന് ഗോ മുസാഫിർ ജനറൽ മാനേജർ ഫിറോസ് നാട്ടു വ്യക്തമാക്കി. …
സ്വന്തം ലേഖകൻ: രാജ്യത്ത് മൂല്യവർധിത നികുതി ധൃതിപിടിച്ച് നടപ്പാക്കില്ലെന്ന് ഖത്തർ. ഖത്തർ ധനമന്ത്രി അലി ബിന്‍ അഹ്മദ് അല്‍ കുവാരി ആണ് ഇക്കാര്യം അറിയിച്ചത്. ഖത്തർ സാമ്പത്തിക ഫോറത്തിൽ പങ്കെടുത്തുകൊണ്ടായിരുന്നു അദ്ദേഹം ഇക്കാര്യം അറിയിച്ചത്. നികുതി പരിഷ്കാരം സർക്കാറിന്‍റെ ഭാവിപദ്ധതികളിൽ ഒന്നാണ്. രാജ്യത്ത് എണ്ണ ഇതര വരുമാനം വർധിപ്പിക്കാൻ വേണ്ടിയാണ് പുതിയ പദ്ധതികൾ കൊണ്ടുവരുന്നത്. ധനമന്ത്രിയാണ് …
സ്വന്തം ലേഖകൻ: മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെയ്ക്കെതിരെ വിമത എംഎൽഎമാരുടെ സംഘത്തിനു നേതൃത്വം നൽകുന്ന ഏക്നാഥ് ഷിൻഡെ പുതിയ പാർട്ടി രൂപീകരിച്ചേക്കും. ‘ശിവസേന ബാലാസാഹേബ് താക്കറെ’ എന്ന പേരിൽ ഷിൻഡെ പാർട്ടിയുണ്ടാക്കുമെന്നാണു പുറത്തുവരുന്ന വിവരം. നിയമവശം പരിശോധിച്ച ശേഷം വൈകിട്ട് നാലിന് പ്രഖ്യാപനം നടത്തുമെന്ന് വിമതർ അറിയിച്ചു. പ്രശ്ന സാധ്യത കണക്കിലെടുത്ത് മുംബൈയിലും താനെയിലും നിരോധനാജ്ഞ …
സ്വന്തം ലേഖകൻ: രാഹുൽ ഗാന്ധിയുടെ എംപി ഓഫീസിനു നേരെയുണ്ടായ എസ്.എഫ്.ഐ പ്രവർത്തകരുടെ ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ എസ്.എഫ്.ഐ നേതാക്കളെ എകെജി സെന്ററിലേക്ക് സിപിഎം വിളിച്ചുവരുത്തി. അഖിലേന്ത്യ പ്രസിഡന്റ് വി.പി സാനു, സംസ്ഥാന പ്രസിഡന്റ് കെ. അനുശ്രീ എന്നിവരെയാണ് സിപിഎം വി്‌ളിച്ചു വരുത്തിയത്. സംഭവത്തിൽ പ്രവർത്തകർക്കെതിരെ ഇന്നു തന്നെ അച്ചടക്ക നടപടിയുണ്ടായേക്കുമെന്നാണ് സൂചന. അതേസമയം കേസിൽ പ്രതികളായ എസ്.എഫ്.ഐ …