1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
തിരുവനന്തപുരം വിമാനത്താവ ളത്തില്‍ എയര്‍ ഇന്ത്യ വിമാനത്തിന് ബോംബ് ഭീഷണി; യാത്രക്കാരെ ചോദ്യംചെയ്യും
തിരുവനന്തപുരം വിമാനത്താവ ളത്തില്‍ എയര്‍ ഇന്ത്യ വിമാനത്തിന് ബോംബ് ഭീഷണി; യാത്രക്കാരെ ചോദ്യംചെയ്യും
സ്വന്തം ലേഖകൻ: തിരുവനന്തപുരം വിമാനത്താവളത്തില്‍ അടിയന്തര ലാന്‍ഡിങ് നടത്തിയ എയര്‍ ഇന്ത്യ വിമാനത്തിന് ബോംബ് ഭീഷണി ലഭിച്ചത് ശുചിമുറയില്‍നിന്ന്. മുംബൈ-തിരുവനന്തപുരം എയര്‍ ഇന്ത്യ വിമാനത്തില്‍ ബോംബ് വെച്ചതായുള്ള ഭീഷണിയെ തുടര്‍ന്ന് ഇന്ന് രാവിലെയാണ് വിമാനം അടിയന്തര ലാന്‍ഡിങ് നടത്തിയത്. തുടര്‍ന്ന് വിമാനത്താവളത്തില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ച് പരിശോധന നടത്തിയിരുന്നു. ശുചിമുറിയില്‍നിന്ന് കണ്ടെടുത്ത ടിഷ്യൂ പേപ്പറില്‍ ‘വിമാനത്തില്‍ ബോംബ്’ …
പ്രവാസി ബാച്ചിലർമാരുടെ താമസ കേന്ദ്രങ്ങളിൽ പരിശോധന; 26 കെട്ടിടങ്ങളിൽ ഇനി വൈദ്യുതിയില്ല
പ്രവാസി ബാച്ചിലർമാരുടെ താമസ കേന്ദ്രങ്ങളിൽ പരിശോധന; 26 കെട്ടിടങ്ങളിൽ ഇനി വൈദ്യുതിയില്ല
സ്വന്തം ലേഖകൻ: കുവൈത്തിൽ പ്രവാസി ബാച്ചിലർമാർ താമസിക്കുന്ന കെട്ടിടങ്ങളിലും വീടുകളിലും നടത്തിയ പരിശോധനയിൽ വ്യാപക ക്രമക്കേടുകൾ കണ്ടത്തിയതായി റിപ്പോർട്ട്. കുവൈത്ത് മുനിസിപ്പാലിറ്റി, വൈദ്യുതി, ജല മന്ത്രാലയവുമായി സഹകരിച്ച് ഖൈത്താന്‍ റെസിഡന്‍ഷ്യല്‍ ഏരിയയിൽ നടത്തിയ പരിശോധനയിലാണ് ചട്ടങ്ങള്‍ ലംഘിച്ച് ബാച്ചിലര്‍മാര്‍ കൈവശം വച്ചിരിക്കുന്ന കെട്ടിടങ്ങൾ കണ്ടെത്തിയതെന്ന് അധികൃതർ അറിയിച്ചു. ഇതേത്തുടർന്ന് 26 വസ്തുവകകളില്‍ വൈദ്യുതി ബന്ധം വിച്ഛേദിച്ചതായി …
തായ്‌ലന്‍റിൽ സ്ഥിരീകരിച്ച എം പോക്‌സ് ഏറ്റവും അപകടകരമെന്ന് റിപ്പോർട്ട്; അതീവ ജാഗ്രത
തായ്‌ലന്‍റിൽ സ്ഥിരീകരിച്ച എം പോക്‌സ് ഏറ്റവും അപകടകരമെന്ന് റിപ്പോർട്ട്; അതീവ ജാഗ്രത
സ്വന്തം ലേഖകൻ: തായ്‌ലന്റിൽ സ്ഥിരീകരിച്ച എം പോക്‌സ് കേസ് ഏറ്റവും അപകടകരമായ വൈറസെന്ന് റിപ്പോർട്ട്. കഴിഞ്ഞ ദിവസമാണ് തായ്‌ലന്റിൽ യൂറോപ്യൻ പൗരന് എം പോക്‌സ് സ്ഥിരീകരിച്ചത്. അപകടകരമായ ജനിതകമാറ്റം സംഭവിച്ച വകഭേദമാണ് ഇതെന്നാണ് എ.എഫ്.പി യുടെ റിപ്പോർട്ട്. ഒരാഴ്ച മുമ്പ് ആഫ്രിക്കയിൽ നിന്നെത്തിയ ഇയാൾക്ക് പരിശോധനയ്ക്ക് പിന്നാലെ രോഗം സ്ഥിരീകരിക്കുകയായിരുന്നു. അതേസമയം വകഭേദത്തെ കുറിച്ചറിയാൻ കൂടുതൽ …
ഗാസ വെടിനിർത്തല്‍ കരാർ: നിർദേശങ്ങള്‍ നെതന്യാഹു അംഗീകരിച്ചതായി ബ്ലിങ്കൻ; ഉടക്കി ഹമാസ്
ഗാസ വെടിനിർത്തല്‍ കരാർ: നിർദേശങ്ങള്‍ നെതന്യാഹു അംഗീകരിച്ചതായി ബ്ലിങ്കൻ; ഉടക്കി ഹമാസ്
സ്വന്തം ലേഖകൻ: ഗാസയില്‍ വെടിനിർത്തല്‍ കരാരിലെ അഭിപ്രായവ്യത്യാസങ്ങള്‍ പരിഹരിക്കുന്നതിനായി മുന്നോട്ടുവെച്ച നിർദേശങ്ങള്‍ ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു അംഗീകരിച്ചതായി യുഎസ് വിദേശകാര്യ സെക്രട്ടറി ആന്റണി ബ്ലിങ്കൻ. ഹമാസും സമാനമായ നിലപാട് സ്വീകരിക്കണമെന്നും ബ്ലിങ്കൻ ആവശ്യപ്പെട്ടു. നെതന്യാഹുവുമായി രണ്ടര മണിക്കൂർ നടത്തിയ ചർച്ചയ്ക്ക് ശേഷമായിരുന്നു ബ്ലിങ്കന്റെ പ്രതികരണം. ഇതിനുപുറമെ ഇസ്രയേലി ഉദ്യോഗസ്ഥരുമായും ബ്ലിങ്കൻ സംസാരിച്ചിരുന്നു. ഗാസയില്‍ വെടിനിർത്തല്‍ …
ഹിറ്റ്‌ലർക്കും ട്രംപിനും ജയ് വിളികളുമായി തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ നവനാസികള്‍ സജീവം
ഹിറ്റ്‌ലർക്കും ട്രംപിനും ജയ് വിളികളുമായി തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ നവനാസികള്‍ സജീവം
സ്വന്തം ലേഖകൻ: അമേരിക്കയില്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പ് പ്രചാരണം ശക്തമാകുന്നതിനിടെ, ഡോണൾഡ് ട്രംപിന് പിന്തുണ പ്രഖ്യാപിച്ച് നവനാസികളായ വെള്ള വംശീയവാദികള്‍. ഡെറ്റ്‌ട്രോയിറ്റിലെ ഹോവല്‍ നഗരത്തിലാണ് വംശീയവാദികള്‍ ഹിറ്റ്‌ലറിനും ട്രംപിനും അഭിവാദ്യമര്‍പ്പിച്ച് പ്രകടനം നടത്തിയത്. യോഗത്തില്‍ കമല ഹാരിസിനെ മാര്‍ക്‌സിസ്റ്റ് അനുകൂലിയെന്ന് വിമര്‍ശിച്ച ട്രംപ്, ബ്ലാക്ക് ലൈവ്‌സ് മാറ്റര്‍ എന്ന കറുത്ത വംശജരുടെ പ്രസ്ഥാനമാണ് രാജ്യത്തെ അക്രമസംഭവങ്ങള്‍ക്കു പിന്നിലെന്നും …
മോദി പോളണ്ടിൽ; നാല് പതിറ്റാണ്ടിനു ശേഷം രാജ്യം സന്ദർശിക്കുന്ന ആദ്യ ഇന്ത്യൻ പ്രധാനമന്ത്രി
മോദി പോളണ്ടിൽ; നാല് പതിറ്റാണ്ടിനു ശേഷം രാജ്യം സന്ദർശിക്കുന്ന ആദ്യ ഇന്ത്യൻ പ്രധാനമന്ത്രി
സ്വന്തം ലേഖകൻ: സാമ്പത്തിക, നയതന്ത്ര സഹകരണം ശക്തമാക്കുകയെന്ന ലക്ഷ്യവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി ​പോളണ്ടിൽ. 45 വർഷത്തിന് ശേഷം ഇതാദ്യമായാണ് ഒരു ഇന്ത്യൻ പ്രധാനമന്ത്രി പോളണ്ട് സന്ദർശിക്കുന്നത്. 1979ൽ മൊറാർജി ദേശായിയാണ് ഒടുവിൽ പോളണ്ട് സന്ദർശിച്ചത്. രണ്ട് ദിവസത്തേക്കാണ് സന്ദർശനം. ഇന്ത്യ പോളണ്ടുമായി നയതന്ത്രബന്ധം സ്ഥാപിച്ച് 70 വർഷം തികയുന്ന വേളയിലാണ് സന്ദർശനമെന്ന് പ്രധാനമന്ത്രി എക്സിൽ …
കാസ്റ്റിം​ഗ് കൗച്ച്, ലൈം​ഗിക ചൂഷണം, ലഹരി മാഫിയ! മോളിവുഡിന്റെ തൊലിയുരിച്ച് ഹേമ കമ്മിറ്റി റിപ്പോർട്ട്
കാസ്റ്റിം​ഗ് കൗച്ച്, ലൈം​ഗിക ചൂഷണം, ലഹരി മാഫിയ! മോളിവുഡിന്റെ തൊലിയുരിച്ച് ഹേമ കമ്മിറ്റി റിപ്പോർട്ട്
സ്വന്തം ലേഖകൻ: മലയാള സിനിമാ വ്യവസായത്തിൽ കടുത്ത ലിം​ഗ അനീതിയും ലൈം​ഗിക ചൂഷണവുമെന്ന വെളിപ്പെടുത്തലുമായി ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്ത്. പുറമേ കാണുന്നത് പോലെ സുന്ദരമല്ല മലയാള സിനിമയിലെ താരങ്ങളും നക്ഷത്രങ്ങളുമെന്ന ആമുഖത്തോടെയാണ് ലിം​ഗ വിവേചനവും ലൈം​ഗിക അതിക്രമവും ക്രിമിനൽ പ്രവര‍്ത്തികളും ലോബിയിം​ഗും വെളിപ്പെടുത്തുന്ന വിശദമായ റിപ്പോർട്ട് സർക്കാർ പുറത്തുവിട്ടിരിക്കുന്നത്. നിർമ്മാതാക്കളുടെയും സംവിധായകരുടെയും അടക്കം …
എംപോക്സ് കോവിഡ് പോലെ കത്തിപ്പടരുമോ? മറുപടിയുമായി ലോകാരോ​ഗ്യസംഘടന
എംപോക്സ് കോവിഡ് പോലെ കത്തിപ്പടരുമോ? മറുപടിയുമായി ലോകാരോ​ഗ്യസംഘടന
സ്വന്തം ലേഖകൻ: ആഫ്രിക്കയിൽ എംപോക്സ്( മുമ്പത്തെ മങ്കിപോക്സ്) തീവ്രമായി വ്യാപിക്കുന്ന പശ്ചാത്തലത്തിൽ ലോകാരോ​ഗ്യസംഘടന ആരോ​ഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരുന്നു. കോവിഡ് പോലെ മങ്കിപോക്സും ​ആ​ഗോളതലത്തിൽ തീവ്രവ്യാപനത്തിനും മരണത്തിനും കാരണമാകുമോ എന്ന സംശയമുള്ളവരുണ്ട്. എന്നാൽ കോവിഡ് പോലെയല്ല എംപോക്സ് എന്ന വ്യക്തമാക്കുകയാണ് ലോകാരോ​ഗ്യസംഘടനയുടെ യൂറോപ്പ് റീജിയണൽ ഡയറക്ടറായ ഹാൻസ് ക്ലൂ​ഗ്. എംപോക്സിന്റെ പഴയതോ, പുതിയതോ ആയ വകഭേദമാവട്ടെ, അവ …
കരിപ്പൂരില്‍ നിന്നുള്ള മലേഷ്യൻ സർവീസിന് വൻ സ്വീകാര്യത; കൂടുതല്‍ സര്‍വീസ് തുടങ്ങാൻ എയര്‍ഏഷ്യ
കരിപ്പൂരില്‍ നിന്നുള്ള മലേഷ്യൻ സർവീസിന് വൻ സ്വീകാര്യത; കൂടുതല്‍ സര്‍വീസ് തുടങ്ങാൻ എയര്‍ഏഷ്യ
സ്വന്തം ലേഖകൻ: കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തില്‍നിന്ന് മലേഷ്യയുടെ തലസ്ഥാനമായ ക്വലാലംപുരിലേക്ക് എയര്‍ ഏഷ്യ തുടങ്ങിയ സര്‍വീസ് വന്‍ വിജയം. സെപ്റ്റംബര്‍, ഒക്ടോബര്‍ മാസങ്ങളിലേക്കുള്ള ടിക്കറ്റ് ബുക്കിങ് ഏറക്കുറെ പൂര്‍ത്തിയായി. ഇതോടെ സര്‍വീസുകള്‍ വര്‍ധിപ്പിക്കാനൊരുങ്ങുകയാണ് എയര്‍ ഏഷ്യ. ഇതിനായി ഡി.ജി.സി.എ.യ്ക്ക് അപേക്ഷ നല്‍കി. ഓഗസ്റ്റ് രണ്ടിനാണ് എയര്‍ ഏഷ്യ ക്വലാലംപുര്‍-കോഴിക്കോട് സര്‍വീസ് തുടങ്ങിയത്. ചൊവ്വ, വ്യാഴം, ശനി …
കൊൽക്കത്ത ബലാത്സംഗ ക്കൊല: ഡോക്ടർമാരുടെ സുരക്ഷ ഉറപ്പാക്കാൻ സുപ്രീം കോടതിയുടെ ടാസ്ക് ഫോഴ്സ്
കൊൽക്കത്ത ബലാത്സംഗ ക്കൊല: ഡോക്ടർമാരുടെ സുരക്ഷ ഉറപ്പാക്കാൻ സുപ്രീം കോടതിയുടെ ടാസ്ക് ഫോഴ്സ്
സ്വന്തം ലേഖകൻ: കൊല്‍ക്കത്ത ആർജി കർ ആശുപത്രിയിലെ വനിതാ ഡോക്ടറുടെ ബലാത്സംഗക്കൊലയുടെ പശ്ചാത്തലത്തില്‍ ഡോക്ടര്‍മാരുടെ സുരക്ഷ ഉറപ്പാക്കാന്‍ ദേശീയ ദൗത്യസംഘത്തിന് (ടാസ്ക് ഫോഴ്സ്) രൂപം നല്‍കി സുപ്രീംകോടതി. നാവിക സേന മെഡിക്കല്‍ വിഭാഗം മേധാവി സര്‍ജന്‍റ് വൈസ് അഡ്മിറല്‍ ഡോക്ടര്‍ ആര്‍ സരിന്റെ നേതൃത്വത്തിലാണ് സംഘം രൂപികരിച്ചത്. ഡോക്ടര്‍മാര്‍ക്കെതിരായ അക്രമം തടയാന്‍ കേരളത്തിലടക്കം നിയമമുണ്ടെങ്കിലും മെഡിക്കല്‍ …