സ്വന്തം ലേഖകൻ: മുഖ്യമന്ത്രി പിണറായി വിജയനെതിരെ മലപ്പുറം മുതല്‍ കോഴിക്കോട് വരെ വഴിനീളെ പ്രതിഷേധം. മലപ്പുറം കുര്യാട് കോണ്‍ഗ്രസ്–മുസ്‌ലിം ലീഗ് പ്രവര്‍ത്തകരും കോട്ടക്കലില്‍ യൂത്ത് ലീഗ് പ്രവര്‍ത്തകരും മുഖ്യമന്ത്രിയെ കരിങ്കൊടി കാണിച്ചു. മലപ്പുറം പുത്തനത്താണിയിലും കക്കാടും കോൺഗ്രസ് പ്രവർത്തകർ കരിങ്കൊടി കാട്ടി. കോഴിക്കോട് പന്തീരങ്കാവ് കൊടല്‍ നടക്കാവില്‍ യുവമോര്‍ച്ച പ്രവര്‍ത്തകര്‍ കരിങ്കൊടി കാണിച്ചു. രാവിലെ കുന്നംകുളത്ത് …
സ്വന്തം ലേഖകൻ: സൗദിയിലെ സ്ത്രീകൾ അവരുടെ തിരിച്ചറിയൽ കാർഡുകളിലെ ഫോട്ടോകളിൽ മുടിയും കഴുത്തും മറക്കണമെന്ന് ആവർത്തിച്ച് സിവിൽ അഫയേഴ്‌സ് മന്ത്രാലയം. സ്ത്രീകളുടെ ദേശീയ തിരിച്ചറിയൽ കാർഡിലെ ഫോട്ടോയിൽ മുടിയോ കഴുത്തോ കാണിക്കമെന്ന ധാരണ ശരിയല്ലെന്ന് സിവിൽ സ്റ്റാറ്റസ് ഡിപ്പാർട്ട്മെൻറ് വക്താവ് മുഹമ്മദ് അൽ-ജാസിർ വ്യക്തമാക്കി. ഇതു സംബന്ധമായി പ്രചരിക്കുന്നത് ദുഷ്പ്രചാരണങ്ങളാണെന്നും വസ്തുതാവിരുദ്ധമാണെന്നും ഔദ്യോഗികമായ വൃത്തങ്ങളിൽനിന്ന് ലഭിക്കുന്ന …
സ്വന്തം ലേഖകൻ: സൗദി അറേബ്യയിലെ വിമാനത്താവളത്തില്‍ വീട്ടുജോലിക്കാരെ സ്വീകരിക്കാനുള്ള ഇലക്ട്രോണിക് സംവിധാനം പ്രാബല്യത്തില്‍. രാജ്യത്തെ നാല് വിമാനത്താവളങ്ങളില്‍ ഗാര്‍ഹിക തൊഴിലാളികളെ സ്വീകരിക്കുന്നതിനുള്ള ഇലക്ട്രോണിക് അംഗീകാരം ഇപ്പോള്‍ ലഭ്യമാണെന്ന് അബ്ഷര്‍ പ്ലാറ്റ്‌ഫോം സ്ഥിരീകരിച്ചു. റിയാദിലെ കിംഗ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളം, ദമാമിലെ കിംഗ് ഫഹദ് അന്താരാഷ്ട്ര വിമാനത്താവളം, ജിദ്ദയിലെ കിംഗ് അബ്ദുല്‍ അസീസ് അന്താരാഷ്ട്ര വിമാനത്താവളം, മദീനയിലെ …
സ്വന്തം ലേഖകൻ: മെട്രോ യാത്രക്കാർ സ്‌റ്റേഷനുകളിലെ പാർക്ക് ആൻഡ് റൈഡ് സേവനങ്ങൾ ഉപയോഗപ്പെടുത്തണമെന്ന് ഖത്തർ റെയിൽ. ചുരുങ്ങിയ സമയത്തിൽ ചെലവു കുറഞ്ഞ യാത്ര ഉറപ്പാക്കാനാണ് പാർക്ക് ആൻഡ് റൈഡ് സേവനങ്ങൾക്ക് തുടക്കമിട്ടത്. നിലവിൽ ദോഹ മെട്രോയുടെ 12 കേന്ദ്രങ്ങളിലാണ് ഈ സൗകര്യമുള്ളത്. 18,500 വാഹനങ്ങൾക്കുള്ള പാർക്കിങ് സൗകര്യമാണുള്ളത്. പാർക്ക് ആൻഡ് റൈഡ് സേവനങ്ങൾ ഉപയോഗിക്കുന്നതിലൂടെ വലിയ …
സ്വന്തം ലേഖകൻ: അവധിക്കാലത്ത് നാട്ടിലേക്ക് മടങ്ങാനിരിക്കുന്ന പ്രവാസികൾക്ക് തിരിച്ചടിയായി വിമാന ടിക്കറ്റ് നിരക്ക്. ഇരട്ടിയിലേറെ വർധനയാണ് പെരുന്നാൾ സമയത്തും അവധിക്കാലത്തും ദോഹയിൽ നിന്നുള്ള യാത്രാ നിരക്കിൽ ഉണ്ടായിരിക്കുന്നത്. ജൂലൈയിലാണ് സ്‌കൂളുകളിൽ മധ്യവേനലവധി തുടങ്ങുന്നത്. ജൂലൈ ഒൻപതിനോ 10 നോ ആയിരിക്കും ബലി പെരുന്നാൾ. പെരുന്നാളാഘോഷത്തിനും അവധിയാഘോഷത്തിനുമായി നാട്ടിലേക്ക് മടങ്ങാനുള്ള തയ്യാറെടുപ്പിലാണ് പ്രവാസി കുടുംബങ്ങൾ. എന്നാൽ ശരവേഗത്തിലാണ് …
സ്വന്തം ലേഖകൻ: ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങള്‍ക്ക് കടിഞ്ഞാണിടാന്‍ കേന്ദ്ര ഉപഭോക്തൃ സംരക്ഷണ അതോറിറ്റി പുതിയ മാര്‍ഗരേഖ പുറത്തിറക്കി.എല്ലാ മാധ്യമങ്ങളിലൂടെയുമുള്ള പരസ്യങ്ങള്‍ക്ക് മാര്‍ഗരേഖ ബാധകമാണ്. പരസ്യംചെയ്യാന്‍ വിലക്കുള്ള ഉത്പന്നങ്ങള്‍ മറ്റൊരുപേരില്‍ പരസ്യം ചെയ്യുന്നതും നിരോധിച്ചിട്ടുണ്ട്. കുട്ടികളുടെ നിഷ്‌കളങ്കതയെയും അറിവില്ലായ്മയെയും പരസ്യങ്ങള്‍ ചൂഷണം ചെയ്യരുതെന്ന് മാര്‍ഗരേഖ നിര്‍ദേശിക്കുന്നു. ഇത് ലംഘിക്കുന്നവര്‍ക്ക് ശിക്ഷയും വ്യവസ്ഥചെയ്തിട്ടുണ്ട്. സൗജന്യമായി കൈപ്പറ്റാന്‍ ഉപഭോക്താവ് എന്തുചെയ്യണമെന്ന് …
സ്വന്തം ലേഖകൻ: ബഹ്‌റൈനില്‍ ഒറ്റത്തവണ മാത്രം ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് ബാഗുകള്‍ക്ക് നിരോധനം. ഈ ബാഗുകളെ പൂര്‍ണ്ണമായും നിര്‍മാര്‍ജ്ജനം ചെയ്യാന്‍ കടകളില്‍ നടപടികള്‍ തുടങ്ങി. പല കടകളും 35 മൈക്രോണിനേക്കാള്‍ കൂടുതല്‍ പ്ലാസ്റ്റിക് ഉപയോഗിക്കുന്നതിലേക്ക് മാറിക്കഴിഞ്ഞു. സെപ്തംബര്‍ 19 മുതല്‍ രാജ്യത്ത് പൂര്‍ണമായും പ്ലാസ്റ്റിക് ബാഗുകള്‍ നീക്കം ചെയ്യപ്പെടും. പഴയ സ്റ്റോക്ക് തീരുന്ന സെപ്തംബര്‍ വരെ കാത്തിരിക്കാതെ …
സ്വന്തം ലേഖകൻ: രാജ്യത്ത് ഉപയോഗിക്കാത്ത അവധി ദിനങ്ങളില്‍ തൊഴിലാളികള്‍ക്ക് ശമ്പളം. ഇത്തരത്തില്‍ പ്രവാസികള്‍ ഉള്‍പ്പെടെയുള്ള സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് ശമ്പളം ലഭിക്കും. കുവൈത്ത് സ്റ്റേറ്റ് സിവില്‍ സര്‍വീസ് കമ്മീഷന്‍ വൃത്തങ്ങളെ ഉദ്ധരിച്ച് ഒരു കുവൈത്ത് ദിനപത്രം അറിയിച്ചു. കഴിഞ്ഞ ഏപ്രിലില്‍, കുവൈത്ത് സര്‍ക്കാര്‍ തൊഴിലാളികളുടെ ഉപയോഗിക്കാത്ത അവധി ദിവസങ്ങള്‍ക്ക് പകരമായി ശമ്പളം നല്‍കാന്‍ അനുമതി നല്‍കി ഉത്തരവിറക്കിയിരുന്നു. …
സ്വന്തം ലേഖകൻ: മാനനഷ്ടക്കേസില്‍ മുന്‍ഭാര്യ ആംബര്‍ ഹേര്‍ഡിന്റെ കയ്യില്‍ നിന്ന് ലഭിക്കേണ്ട തുക ജോണി ഡെപ്പ് നിരസിച്ചേക്കുമെന്ന് അഭിഭാഷകന്‍. ഡെപ്പിന് ഇത്രയും തുക നല്‍കാന്‍ ആംബറിന് സാധിക്കില്ലെന്ന് അഭിഭാഷക കോടതിയെ അറിയിച്ചിരുന്നു. ഈ കേസ് പണത്തിനു വേണ്ടിയായിരുന്നില്ലെന്നും, അഭിമാനത്തിന്റെ വിഷയമായിരുന്നുവെന്നും ഡെപ്പിന്റെ അഭിഭാഷകരിലൊരാളായ ബെഞ്ചമിന്‍ ച്യൂ ഒരു അഭിമുഖത്തില്‍ പറഞ്ഞു. ഡെപ്പ് പണം വേണ്ടെന്ന് വയ്ക്കും. …
സ്വന്തം ലേഖകൻ: രാജ്യത്ത് കോവിഡ് കേസുകൾ ഉയരുന്ന സാഹചര്യത്തിൽ പരിശോധനകളുടെ എണ്ണം വർധിപ്പിക്കാൻ സംസ്ഥാനങ്ങൾക്ക് കേന്ദ്രത്തിന്റെ നിർദേശം. വ്യാഴാഴ്ച 7,240 പേർ രോഗ ബാധിതരായതിന് പിന്നാലെയാണ് ഇടപെടൽ. മഹാരാഷ്ട്ര, കേരളം, ഡൽഹി, കർണാടക എന്നീ സംസ്ഥാനങ്ങളിൽ കോവിഡ് വ്യാപനം രൂക്ഷമാകുന്ന പശ്ചാത്തലത്തിൽ ആരോഗ്യ സെക്രട്ടറി രാകേഷ് ഭൂഷൺ സംസ്ഥാനങ്ങൾക്ക് കത്തയച്ചു. പരിശോധനകൾ വർധിപ്പിക്കുന്നതിനൊപ്പം രോഗസ്ഥിരീകരണ നിരക്കും …