സ്വന്തം ലേഖകൻ: ഇന്ത്യയിലെ ആദ്യ സോളോഗമിസ്റ്റായി വാർത്തകളിൽ നിറഞ്ഞു നിന്ന ഗുജറാത്ത് സ്വദേശിനി ക്ഷമാ ബിന്ദു(24) സ്വയം വിവാഹം ചെയ്തു. ജൂൺ 11ന് വഡോദര ഹരീശ്വർ ക്ഷേത്രത്തിൽ വെച്ച് നടക്കുമെന്ന് പറഞ്ഞിരുന്ന വിവാഹം ജൂൺ എട്ടിന് വീട്ടിൽ വെച്ചാണ് നടന്നത്. ഹൽദി മുതൽ മെഹന്തി വരെയുള്ള ചടങ്ങുകളടക്കമാണ് വിവാഹം നടത്തിയത്. വിവാഹം വളരെ സ്വകാര്യമായാണ് നടത്തിയതെന്നും …
സ്വന്തം ലേഖകൻ: പ്രവാസികളായ അധ്യാപകരുടെ ഇഖാമ രണ്ട് വര്‍ഷത്തേക്ക് കൂടി നീട്ടാന്‍ ഒരുങ്ങി കുവൈത്ത് വിദ്യാഭ്യാസ വകുപ്പ്. നിലവില്‍ ഒരു വര്‍ഷത്തെ താമസാനുമതിയാണ് രണ്ട് വര്‍ഷത്തേക്ക് കൂടി നീട്ടാന്‍ അധികൃതര്‍ തീരുമാനിച്ചത്. ‘ഇഖാമ കാലാവധി നീട്ടാനുള്ള അനുമതി നല്‍കാന്‍ മന്ത്രാലയം തയ്യാറാണ്. എന്നാല്‍, ആരോഗ്യ മന്ത്രാലയം അധ്യാപക ആരോഗ്യ ഇന്‍ഷുറന്‍സ് ഏകോപിപ്പിക്കണം’, അല്‍ റായ് ദിനപത്രത്തോട് …
സ്വന്തം ലേഖകൻ: രാഷ്ട്രപതി തെരഞ്ഞെടുപ്പ് ജൂലൈ 18ന് നടക്കും. മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ രാജീവ് കുമാറാണ് പ്രഖ്യാപനം നടത്തിയത്. ജൂലൈ 21ന് ഫലപ്രഖ്യാപനവും നടക്കും. രാഷ്ട്രപതി രാംനാഥ് കോവിന്ദിന്റെ കാലാവധി ജൂലൈ 24ന് അവസാനിക്കാനിരിക്കെയാണ് തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിരിക്കുന്നത്. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വിജ്ഞാപനം ഈ മാസം 15ന് തെരഞ്ഞെടുപ്പ് കമ്മീഷൻ പുറത്തിറക്കും. ജൂൺ 29 വരെ നാമനിർദേശ …
സ്വന്തം ലേഖകൻ: ഡോളറിനെതിരെ രൂപയുടെ മൂല്യം റെക്കോർഡ് തകർച്ചയിൽ. ആഗോളവിപണിയിൽ ക്രൂഡോയിൽ വില ഉയർന്നതും പണപ്പെരുപ്പവും ഇന്ത്യൻ ഓഹരി വിപണിയിലെ തകർച്ചയുമാണ് രൂപയുടെ തിരിച്ചടിക്കുള്ള പ്രധാനകാരണം. 77.81 എന്ന ചരിത്രത്തിലെ ഏറ്റവും കുറഞ്ഞ നിരക്കിലാണ് ഡോളറിനെതിരെ രൂപ വ്യാപാരം തുടങ്ങിയത്. 77.79 ആയിരുന്നു ഇതിന് മുമ്പുള്ള ഏറ്റവും കുറഞ്ഞ നിരക്ക്. പിന്നീട് സ്ഥിതിമെച്ചപ്പെടുത്തിയെങ്കിലും 77.78ലാണ് ഡോളറിനെതിരെ …
സ്വന്തം ലേഖകൻ: നയൻതാരയും സംവിധായകൻ വിഗ്നേഷ് ശിവനും വിവാഹിതരായി. ചെന്നൈയ്ക്ക് സമീപം മഹാബലിപുരത്തുള്ള റിസോർട്ടിലായിരുന്നു ഹൈന്ദവാചാരപ്രകാരമുള്ള ചടങ്ങുകൾ. രാവിലെ 8.30ന് നടന്ന ചടങ്ങിൽ ഇരുവരുടെയും കുടുംബാംഗങ്ങളും അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തത്. വിവാഹച്ചിത്രം വിഗ്നേഷ് ശിവന്‍ തന്റെ ട്വിറ്റർ അക്കൗണ്ടിലൂടെ പുറത്തുവിട്ടു. മാധ്യമങ്ങൾക്കടക്കം ചടങ്ങ് നടക്കുന്നിടത്തേക്ക് പ്രവേശനമില്ല. വിവാഹസത്കാരത്തിൽ തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ, …
സ്വന്തം ലേഖകൻ: രാജ്യത്ത് വീണ്ടും കോവിഡ് വ്യാപിക്കുന്ന സാഹചര്യത്തിൽ വിമാനയാത്രക്കാർക്കു പുതിയ മാർഗനിർദേശവുമായി ഡയറക്ടർ ജനറൽ ഓഫ് സിവിൽ ഏവിയേഷൻ(ഡിജിസിഎ). മാസ്ക് ധരിക്കാതെയും കോവിഡ് മാനദണ്ഡങ്ങൾ പാലിക്കാതെയും വിമാനത്താവളത്തിൽ പ്രവേശിക്കുന്നവർക്കെതിരെ ശക്തമായ നടപടി കൈക്കൊള്ളുമെന്ന് ഡിജിസിഎ അറിയിച്ചു. മാസ്ക് ധരിക്കാതെ വിമാനത്താവളത്തിൽ എത്തുന്നവരെ അച്ചടക്കമില്ലാത്ത യാത്രക്കാരായി കാണുകയും അവരെ വിമാനം പുറപ്പെടുന്നതിനു മുൻപ് പുറത്താക്കുമെന്നും ഡിജിസിഎ …
സ്വന്തം ലേഖകൻ: സ്വകാര്യമേഖലയിൽ സ്വദേശിവത്കരണം ശക്തമാക്കിയിരിക്കുകയാണ് ഖത്തർ. ഖത്തർ തൊഴിൽ മന്ത്രാലയം ആണ് ഇതുസംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചത്. കൂടുതൽ പേരെ ജോലിയിൽ പ്രവേശനം നൽകുന്നതിന് വേണ്ടിയുള്ള പ്രവർത്തനങ്ങൾ ആരംഭിച്ചിട്ടുണ്ട്. കഴിഞ്ഞ മാസം 200 സ്വദേശികൾക്ക് ആണ് ഖത്തർ തൊഴിൽ നൽകിയത്. ഒരോ മാസവും എത്ര സ്വദേശികൾക്ക് തൊഴിൽ നൽകിയെന്ന് റിപ്പോർട്ട് സമർപ്പിക്കണം. രാജ്യത്തെ ഫിനാൻസ്, ഇൻഷുറൻസ് …
സ്വന്തം ലേഖകൻ: രാജ്യത്തെ ആഭ്യന്തര മന്ത്രാലയത്തിലെ ഉദ്യോഗസ്ഥര്‍ക്കെതിരെ പരാതിപ്പെടാന്‍ പ്രവാസികള്‍ക്ക് അവകാശമുണ്ടെന്ന് ആഭ്യന്തരമന്ത്രി. ഏകപക്ഷീയമായ അറസ്‌റ്റോ അവകാശ ലംഘനമോ ഉണ്ടായാല്‍ മന്ത്രാലയ ഉദ്യോഗസ്ഥര്‍ക്കെതിരെ പരാതി നല്‍കാന്‍ പൗരന്മാര്‍, താമസക്കാര്‍ ഉള്‍പ്പെടെ എല്ലാവര്‍ക്കും അവകാശമുണ്ടെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. സുരക്ഷാ ഉദ്യോഗസ്ഥര്‍ എല്ലാ നടപടിക്രമങ്ങളിലും നിയമങ്ങള്‍ക്ക് വിധേയരാണെന്നും പ്രതിജ്ഞാബദ്ധരാണെന്നും കൂട്ടിച്ചേര്‍ത്തു. മുന്‍കൂര്‍ അന്വേഷണങ്ങള്‍ അനുസരിച്ചും പബ്ലിക് പ്രോസിക്യൂഷനില്‍ …
സ്വന്തം ലേഖകൻ: സ്വപ്‌ന സുരേഷ് കോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തിന്റെ വിശദാംശങ്ങള്‍ പുറത്ത്. മുഖ്യമന്ത്രി അടക്കമുള്ളവര്‍ക്കെതിരേ കസ്റ്റംസ് കേസില്‍ മൊഴി നല്‍കിയിരുന്നെങ്കിലും ഇതില്‍ അന്വേഷണം ഉണ്ടായില്ലെന്നും തന്റെ മൊഴിയില്‍ ഉള്ളവരേക്കുറിച്ച് അന്വേഷണം വേണമെന്നും സ്വപ്ന സത്യവാങ്മൂലത്തില്‍ ആവശ്യപ്പെടുന്നു. കഴിഞ്ഞ ദിവസം എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയിലാണ് സ്വപ്‌ന സത്യവാങ്മൂലം നല്‍കിയത്. സത്യവാങ്മൂലത്തില്‍ കസ്റ്റംസിനെതിരേയാണ് പ്രധാനമായും വിമര്‍ശനമുള്ളത്. കസ്റ്റംസ് …
സ്വന്തം ലേഖകൻ: പ്രവാസിച്ചിട്ടിക്ക് റിസർവ് ബാങ്കിന്റെ ഇടപെടൽ മൂലം തടസ്സങ്ങളൊന്നും ഇല്ലെന്നും മികച്ച നിലയിൽ ലാഭത്തിലാണു പ്രവർത്തിക്കുന്നതെന്നും കെഎസ്എഫ്ഇ അധികൃതർ വ്യക്തമാക്കി. 2015-ൽ ഫെമ (ഫോറിൻ എക്സ്ചേഞ്ച് മാനേജ്മെന്റ് ആക്ടിൽ) ഭേദഗതികൾ വരുത്തിയത് അനുസരിച്ചാണ് കെഎസ്എഫ്ഇക്ക് ചിട്ടി നടത്താൻ അനുമതി ലഭിച്ചത്. പ്രവാസികളെ ചിട്ടിയിൽ ചേർക്കാൻ സംസ്ഥാന സർക്കാരിന്റെ പ്രത്യേക അനുമതിയുമുണ്ട്. വിദേശത്തുനിന്ന് ചിട്ടിയിൽ ചേരാനും …