സ്വന്തം ലേഖകൻ: ബിജെപി നേതാവിൻ്റെ വിവാദപ്രസ്താവനയുടെ പേരിൽ ഇന്ത്യയ്ക്കെതിരായ ഒഐസിയുടെ നിലപാട് തള്ളി വിദേശകാര്യമന്ത്രാലയം. ഇസ്ലാമിക രാജ്യങ്ങളുടെ സംഘടനയായ ഓര്‍ഗനൈസേഷൻ ഓഫ് ഇസ്ലാമിക് കോര്‍പ്പറേഷൻ്റെ പ്രസ്താവന സങ്കുചിതവും അന്യായവുമാണെന്ന് വിദേശകാര്യമന്ത്രാലയം വ്യക്തമാക്കി. വിദേശകാര്യ വക്താവ് അരിന്ദാം ബാഗ്ജിയാണ് ഇന്ത്യയുടെ നിലപാട് വ്യക്തമാക്കിയത്. രണ്ട് ബിജെപി നേതാക്കള്‍ പ്രവാചകൻ മുഹമ്മദ് നബിയ്ക്കെതിരെ നടത്തിയ പരാമര്‍ശങ്ങളാണ് അന്താരാഷ്ട്രതലത്തിൽ വിവാദമായത്. …
സ്വന്തം ലേഖകൻ: മധ്യവേനൽ അവധിക്കായി യുഎഇയിൽ ഈ മാസാവസാനം സ്കൂളുകൾ അടയ്ക്കാനിരിക്കെ ഇന്ത്യയിലേക്കുള്ള ടിക്കറ്റ് നിരക്കിന് റോക്കറ്റ് വേഗം. കഴിഞ്ഞ മേയിൽ ചില എയർലൈനുകൾ ഓഫറിൽ 299 ദിർഹത്തിന് (6324 രൂപ) കൊടുത്തിരുന്ന ടിക്കറ്റിന് ഈ മാസം അവസാന വാരം 1500 ദിർഹമായി (31728 രൂപ) ഉയർത്തി. ബുക്ക് ചെയ്യാൻ വൈകുന്തോറും നിരക്ക് കൂടുന്നു. നേരിയ …
സ്വന്തം ലേഖകൻ: യുഎഇയിൽ ജൂണിന് പതിവിൽ കവിഞ്ഞ ചൂട്. ജൂലൈ, ഓഗസ്റ്റ് മാസങ്ങളിൽ വരാനിരിക്കുന്നത് അതി കഠിനവും. കടുത്ത ചൂടിൽ ജോലി ചെയ്യുന്നവരും വിനോദത്തിനായി പുറത്തു പോകുന്നവരും വാഹനം ഓടിക്കുന്നവരുമെല്ലാം അതീവ ജാഗ്രത പുലർത്തണമെന്ന് ഡോക്ടർമാർ മുന്നറിയിപ്പ് നൽകി. യുഎഇയുടെ ചില ഭാഗങ്ങളിൽ നാളെ താപനില 48 ഡിഗ്രി വരെ ഉയരുമെന്നും വരും ദിവസങ്ങളിലും 47 …
സ്വന്തം ലേഖകൻ: വേനൽക്കാലത്ത് 15 ശതമാനം വൈദ്യുതി നിരക്കിളവ് നൽകാനുള്ള നീക്കവുമായി ഒമാൻ. ഈ സമയത്ത് വലിയ രീതിയിൽ വെെദ്യുതി ഉപയോഗം കൂടാൻ സാധ്യതയുണ്ട്. ഇത് മുന്നിൽ കണ്ട് ആണ് നിരക്ക് കുറക്കാൻ തീരുമാനിച്ചിരിക്കുന്നത്. ചൊവ്വാഴ്ച ചേർന്ന മന്ത്രിസഭ യോഗത്തിലാണ് സുൽത്താൻ ഹൈതം ബിൻ താരിഖ് നിരക്കിളവ് നിർദേശം നൽകിയത്. ഒമാനിൽ വേനലിന്റെ തുടക്കത്തിൽ തന്നെ …
സ്വന്തം ലേഖകൻ: യുക്രൈനിൽ ഫെബ്രുവരി 24ന് റഷ്യ യുദ്ധം ആരംഭിച്ചിട്ട് നൂറിലേറെ ദിവസം പിന്നിട്ടു. ലോകമെമ്പാടും അവശ്യസാധനങ്ങളുടെ വില കുത്തനെ കുതിച്ചുയരുന്നു. ഭക്ഷ്യസാധനങ്ങളുടെ വിലക്കയറ്റം ആഗോള ഭക്ഷ്യ പ്രതിസന്ധിക്ക് കാരണമായേക്കുമെന്ന് ഐക്യരാഷ്ട്ര സംഘടന തന്നെ മുന്നറിയിപ്പ് നൽകിയിരിക്കുകയാണ്. ആഗോളതലത്തിൽ ഏറ്റവുമധികം വിൽക്കുന്ന ഭക്ഷ്യവസ്തുക്കളുടെ വില അളക്കുന്ന യുഎൻ ഫുഡ് ആൻഡ് അഗ്രികൾച്ചർ ഓർഗനൈസേഷന്റെ (എഫ്എഒ) ഭക്ഷ്യവില …
സ്വന്തം ലേഖകൻ: രാജ്യത്ത് വീണ്ടും ആശങ്ക ഉയർത്തി കോവിഡ് കേസുകൾ. ജൂൺൺ മാസത്തിൽ ആദ്യ നാല് ദിവസത്തിൽ തന്നെ മഹാരാഷ്ട്രയിൽ മാത്രം മുൻ മാസത്തേക്കാൾ ഇരട്ടിയോളം കേസുകളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. അതേസമയം, രാജ്യത്ത് ഇപ്പോഴും ഒമിക്രോൺ വകഭേദം തന്നെയാണ് വ്യാപിക്കുന്നത് എന്നും ആശങ്കയ്ക്കുള്ള കാര്യമില്ലെന്നും അധികൃതർ വ്യക്തമാക്കുന്നു. ജൂൺ മാസത്തിലെ ഇതുവരെയുള്ള കണക്ക് പരിശോധിച്ചാൽ മുംബൈ …
സ്വന്തം ലേഖകൻ: നംബറില്‍ ആരംഭിക്കുന്ന ഖത്തര്‍ ലോകകപ്പിന്റെ പ്രധാന വേദികളിലൊന്നായ അല്‍ തുമാമ സ്റ്റേഡിയത്തിന് സുസ്ഥിരതയ്ക്കുള്ള ആഗോള അംഗീകാരം. ഗ്ലോബല്‍ സസ്‌റ്റെയിനബിലിറ്റി അസെസ്സ്‌മെന്റ് സിസ്റ്റത്തിന്റെ (ജിഎസ്എഎസ്) ഫൈവ് സ്റ്റാര്‍ സര്‍ട്ടിഫിക്കറ്റാണ് കഴിഞ്ഞ വര്‍ഷത്തെ അമീര്‍ കപ്പ് ഫൈനല്‍ മല്‍സരത്തിലൂടെ ഉദ്ഘാടനം ചെയ്യപ്പെട്ട അല്‍ തുമാമ സ്റ്റേഡിയത്തെ തേടി എത്തിയിരിക്കുന്നത്. ഡിസൈന്‍ ആന്റ് ബില്‍ഡ് വിഭാഗത്തിലാണ് ഈ …
സ്വന്തം ലേഖകൻ: സേവനങ്ങൾ ഡിജിറ്റലൈസ് ചെയ്യുന്നതിന്‍റെ ഭാഗമായി നാല് പുതിയ ഇ-സർവിസുകൾ കൂടി ആരംഭിച്ച് തൊഴിൽമന്ത്രാലയം. പ്രവർത്തനങ്ങൾ കൂടുതൽ ലളിതവും സുതാര്യവും അതിവേഗത്തിലുമാക്കുന്നതിന്‍റെ ഭാഗംകൂടിയാണ് ഈ മാറ്റം. താൽക്കാലിക തൊഴിൽവിസകൾക്കുള്ള റിക്രൂട്ട്മെന്റ് അപേക്ഷ സമർപ്പിക്കൽ, ഫെസിലിറ്റി രജിസ്ട്രിയിലേക്ക് സർക്കാർ കരാർ ചേർക്കൽ, സർക്കാർ-അർധ സർക്കാർ സ്ഥാപനങ്ങൾക്കായി ലേബർ റിക്രൂട്ട്‌മെന്റ് അപേക്ഷകൾ സമർപ്പിക്കാനുള്ള സേവനം, ഖത്തർ ഫിനാൻഷ്യൽ …
സ്വന്തം ലേഖകൻ: മിലിപോൾ ആഭ്യന്തര സുരക്ഷ പ്രദർശനവേളയിൽ മന്ത്രാലയം പുറത്തിറക്കിയ ‘ഡിജിറ്റൽ ഐ.ഡി’ആപ്ലിക്കേഷൻ ആപ്പ് സ്റ്റോറിലൂടെ ലഭ്യമായിത്തുടങ്ങി. കഴിഞ്ഞ ദിവസമാണ് ആദ്യഘട്ടമെന്ന നിലയിൽ ആപ്പ് സ്റ്റോർ വഴി പുറത്തിറക്കിയത്. ‘ക്യൂ.ഡി.ഐ’എന്ന പേരിൽ സർച് ചെയ്ത് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്ത് ഐ.ഡി നമ്പർ നൽകിയോ സ്കാൻ ചെയ്തോ രജിസ്ട്രേഷൻ ചെയ്യാം. തുടർന്ന്, ഉപയോക്താവിന്‍റെ മുഖം സ്കാൻ ചെയ്താൽ …
സ്വന്തം ലേഖകൻ: രാജ്യത്ത് ക്രിമിനൽ സ്റ്റാറ്റസ് റിപ്പോർട്ട് ഓൺലൈൻ വഴി ലഭ്യമാക്കുന്ന സേവനം ആരംഭിച്ചതായി ആഭ്യന്തര മന്ത്രാലയം. സർക്കാർ സേവനങ്ങൾക്കുള്ള ഏകജാലകമായ സഹൽ ആപ്ലിക്കേഷൻ വഴിയാണ് ലഭ്യമാവുക. രാജ്യത്തിന് പുറത്തുനിന്ന് ആധികാരികത ഉറപ്പാക്കാൻ കഴിയുന്ന തരത്തിൽ ക്യു.ആർ സെക്യൂരിറ്റി കോഡ് സഹിതമാണ് ക്രിമിനൽ സ്റ്റാറ്റസ് ഇഷ്യൂ ചെയ്യുകയെന്ന് അധികൃതർ അറിയിച്ചു. ആഭ്യന്തര മന്ത്രാലയത്തിലെ ഇൻഫർമേഷൻ സിസ്റ്റം …