സ്വന്തം ലേഖകൻ: ഡൽഹി വിമാനത്താവളത്തിലെ കാർഗോ ബേയിൽ പുഷ്ബാക് ടോവിങ് വാഹനത്തിന് തീപിടിച്ചു. വെള്ളിയാഴ്ച വൈകിട്ട് 5.25നാണ് സംഭവം. കാർഗോ ബേയിലെ 262ാം നമ്പർ വാഹനത്തിനാണ് തീപിടിച്ചത്. വിമാനത്താവളത്തിനുള്ളിലെ ഫയർഫോഴ്സ് ഉടൻ സ്ഥലത്തെത്തി 5.48 ഓടെ തീ പൂർണമായി നിയന്ത്രണ വിധേയമാക്കി. അപകട സമയം വാഹനത്തിനോട് ചേർന്ന് നിരവധി വിമാനങ്ങളും ഉണ്ടായിരുന്നു. ഫയർഫോഴ്സിന്‍റെ സമയോജിതമായ ഇടപെടലാണ് …
സ്വന്തം ലേഖകൻ: സൗദിയിൽ എട്ട് തസ്തികകളിൽ ഇനി സൗദി വിദേശ റിക്രൂട്ട്മെന്റ് നടത്തില്ല. എൻജിനീയർ, സാങ്കേതിക വിദഗ്ദ്ധൻ, ഡോക്ടർ, സ്‍പെഷ്യലിസ്റ്റ്, കൺട്രോൾ ടെക്നീഷ്യൻ, തൊഴിലാളികൾ, എന്നിവർക്ക് ആണ് നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരിക്കുന്നത്. ഈ തസ്തികകളിൽ നിലവിലുള്ളവർ മറ്റൊരു തസ്തികയിലേക്ക് മാറണം എങ്കിൽ ഇനി തൊഴിലാളിയുടെ അനുമതി കൂടാതെ തന്നെ ഇനി തൊഴിലുടമക്ക് കഴിയും. തൊഴിൽ മന്ത്രാലയത്തിന്റെ ‘ക്വിവ’ …
സ്വന്തം ലേഖകൻ: ഒമാനില്‍ പ്രതിദിന കൊവിഡ് കേസുകളില്‍ വലിയ തോതില്‍ കുറവുണ്ടായ സാഹചര്യത്തില്‍, കോവിഡ് പ്രതിരോധത്തിനായി രൂപീകൃതമായ സുപ്രീം കമ്മിറ്റിയുടെ പ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിച്ചു. കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി വിവിധ മേഖലകളില്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ ഒന്നൊന്നായി നിര്‍ത്തലാക്കുകയും രാജ്യത്ത് ജനജീവിതം സാധാരണ നിലയിലേക്ക് തിരികെ എത്തുകയും ചെയ്ത സാഹചര്യത്തിലാണ് സുപ്രീം കമ്മിറ്റിയുടെ പ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിക്കാന്‍ കഴിഞ്ഞ ദിവസം …
സ്വന്തം ലേഖകൻ: ഇന്ത്യൻ ബജറ്റ് വിമാന കമ്പനിയായ ഗോ എയർ കൊച്ചിയിൽനിന്ന് കുവൈത്തിലേക്ക് സർവിസ് ആരംഭിച്ചു. ബുധൻ, ശനി ദിവസങ്ങളിലാണ് സർവിസ്. കൊച്ചിയിൽനിന്ന് രാത്രി 8.15ന് പുറപ്പെട്ട് കുവൈത്ത് സമയം 10.55ന് കുവൈത്തിലെത്തും. തിരിച്ച് കുവൈത്തിൽനിന്ന് രാത്രി 11.55ന് പുറപ്പെട്ട് ഇന്ത്യൻ സമയം രാവിലെ 7.15ന് കൊച്ചിയിലെത്തും. നേരത്തെ ഗോ എയറിന് കുവൈത്തിലേക്ക് കണ്ണൂർ, മുംബൈ …
സ്വന്തം ലേഖകൻ: വാട്സാപ്പിൽ കൂടുതൽ പുതിയ ഫീച്ചറുകൾ വരുന്നു. അടുത്തിടെയാണ് വോയിസ് മെസേജിലെ മാറ്റങ്ങള്‍, ഇമോജി റിയാക്ഷനുകൾ, 2 ജിബി വരെ വലുപ്പമുള്ള ഡോക്യുമെന്റുകൾ അയയ്ക്കാനുള്ള സംവിധാനം എന്നിവ വാട്സാപ്പിൽ ഉൾപ്പെടുത്തിയത്. ഗ്രൂപ്പ് അംഗങ്ങളെ ചേര്‍ക്കുന്നതിനുളള പരിധിയും വർധിപ്പിച്ചിരുന്നു. ഇതിനെല്ലാം പുറമെ അയച്ച മെസേജുകൾ ഡിലീറ്റ് ചെയ്യാതെ തന്നെ എഡിറ്റ് ചെയ്യാനുള്ള പുതിയ ഫീച്ചറും വാട്സാപ് …
സ്വന്തം ലേഖകൻ: തൃക്കാക്കര ഉപതിരഞ്ഞെടുപ്പില്‍ റെക്കോര്‍ഡ് ഭൂരിപക്ഷത്തോടെ വിജയം നേടി യുഡിഎഫ് സ്ഥാനാര്‍ഥി ഉമാ തോമസ്. 25016 വോട്ടുകളുടെ ലീഡോടെ മണ്ഡലത്തിലെ ഏറ്റവും ഉയര്‍ന്ന ഭൂരിപക്ഷം നേടിയാണ് എല്‍ഡിഎഫ് സ്ഥാനാര്‍ഥി ജോ ജോസഫിനെ പരാജയപ്പെടുത്തിയത്. എറണാകുളം മഹാരാജാസ് കോളേജിലായിരുന്നു വോട്ടെണ്ണല്‍. പോസ്റ്റല്‍ വോട്ടുകള്‍ മുതല്‍ അവസാന വോട്ടിങ് മെഷീനിലെ വോട്ടെണ്ണുന്നത് വരെ ഉമാ തോമസ് എതിരാളികളെ …
സ്വന്തം ലേഖകൻ: ഒമാനില്‍ കുറഞ്ഞ നിരക്കില്‍ പ്രവാസികളുടെ വിസ പുതുക്കാം. പുതിയ നിബന്ധന ഇന്ന് മുതല്‍ പ്രാബല്യത്തില്‍ വരും. ഭരണാധികാരി സുല്‍ത്താന്‍ ഹൈതം ബിന്‍ താരിഖിന്റെ നിര്‍ദേശപ്രകാരമാണ് പ്രവാസികളുടെ വിസ നിരക്ക് കുറച്ചത്. ഇതിന്റെ പശ്ചാത്തലത്തില്‍ തൊഴില്‍ പെര്‍മിറ്റുകളുടെ കാലാവധി പുതുക്കുന്നതില്‍ കാലതാമസം വരുത്തിയവര്‍ക്കുള്ള പിഴയും ഒഴിവാക്കിയിട്ടുണ്ട്. എന്നാല്‍, സെപ്തംബര്‍ ഒന്നിനകം നടപടികള്‍ പൂര്‍ത്തിയാക്കിയിരിക്കണം. വിസ …
സ്വന്തം ലേഖകൻ: സന്ദർശകർക്കും വിനോദ സഞ്ചാരികൾക്കും നിശ്ചയിച്ച ആരോഗ്യ ഇൻഷുറൻസിന്‍റെ പ്രീമിയം സംബന്ധിച്ച മന്ത്രാലയത്തിന്‍റെ നിർദേശത്തിന് ഖത്തർ മന്ത്രിസഭയുടെ അംഗീകാരം. ബുധനാഴ്ച പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ശൈഖ് ഖാലിദ് ബിൻ ഖലീഫ ബിൻ അബ്ദുൽ അസീസ് ആൽഥാനിയുടെ അധ്യക്ഷതയിൽ ചേർന്ന മന്ത്രിസഭ യോഗമാണ് ആരോഗ്യ ഇൻഷുറൻസ് സംബന്ധിച്ച മുൻ തീരുമാനത്തിന്‍റെ തുടർച്ച എന്ന നിലയിൽ പ്രീമിയവും …
സ്വന്തം ലേഖകൻ: ലോകത്തിലെ ഏറ്റവും മോശം വിമാനത്താവളങ്ങളുടെ പട്ടികയിൽ കുവൈത്തിന് രണ്ടാം സ്ഥാനം. വ്യോമയാന മേഖലാ വിദഗ്ധരായ ജർമൻ വെബ്സൈറ്റ് ബിസിനസ് ഇൻസൈഡർ ആണ് പട്ടിക പ്രസിദ്ധീകരിച്ചത്. പോർച്ചുഗലിലെ ലിസ്ബൺ പോർടേല എയർപോർട്ടാണ് ഈ വിഭാഗത്തിൽ ഒന്നാമത്. വിമാന സമയക്രമം പാലിക്കൽ, വിമാനത്താവള സേവന നിലവാരം, ശുചിത്വം, മറ്റു സൗകര്യങ്ങൾ എന്നിവ വിലയിരുത്തിയാണ് പട്ടിക പ്രസിദ്ധീകരിച്ചത്. …
സ്വന്തം ലേഖകൻ: നടിയെ പീഡിപ്പിച്ച കേസില്‍ വിജയ്ബാബുവിന്റെ ഇടക്കാല ജാമ്യം തുടരും. വിജയ്ബാബുവിന്റെ മുന്‍കൂര്‍ ജാമ്യഹര്‍ജി പരിഗണിക്കുന്നത് ഹൈക്കോടതി ജൂണ്‍ ഏഴിലേക്ക് മാറ്റി. അതേസമയം, അന്വേഷണവുമായി സഹകരിക്കണമെന്നും പരാതിക്കാരിയെ കാണാനോ സ്വാധീനിക്കാനോ ശ്രമിക്കരുതെന്നും കോടതി നിര്‍ദേശിച്ചിട്ടുണ്ട്. കഴിഞ്ഞദിവസം തുടര്‍ച്ചയായ ഒമ്പത് മണിക്കൂറാണ് പോലീസ് സംഘം വിജയ്ബാബുവിനെ ചോദ്യംചെയ്തത്. കേസില്‍ താന്‍ കുറ്റക്കാരനല്ലെന്നായിരുന്നു വിജയ്ബാബുവിന്റെ മൊഴി. പരസ്പര …