സ്വന്തം ലേഖകൻ: കോഴിക്കോട് ആസ്ഥാനമായി പ്രവർത്തിക്കുന്ന അൽഹിന്ദ് ഗ്രൂപ്പിന് വിമാന സർവീസ് ആരംഭിക്കുന്നതിന് വ്യോമയാന മന്ത്രാലയത്തിൻ്റെ അനുമതി ലഭിച്ചതായി റിപ്പോർട്ട്. ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ്റെ (ഡിജിസിഎ) അന്തിമ അനുമതി കൂടി ലഭിച്ചുകഴിഞ്ഞാൽ ഈ വർഷം അവസാനത്തോടെ വിമാന സർവീസ് ആരംഭിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്. നിലവിൽ 200- 500 കോടി മുതൽമുടക്കിൽ മൂന്ന് എടിആർ-72 …
സ്വന്തം ലേഖകൻ: ഡിജിറ്റൽ തട്ടിപ്പുകൾ കൂടിവരുന്ന സാഹചര്യത്തിൽ വിവര സുരക്ഷയ്ക്കായി ബോധവത്കരണ കാമ്പയിനുമായി ഖത്തർ സെൻട്രൽ ബാങ്ക്. ബാങ്കുകളുടെ പേരിൽ വരുന്ന ഫോൺ വിളികളെ ജാഗ്രതയോടെ സമീപിക്കണമെന്ന് അധികൃതർ ആവശ്യപ്പെട്ടു. സൈബർ ഭീഷണികളെക്കുറിച്ച് പൊതുജനങ്ങളെ ബോധവത്കരിക്കുക. അവ തടയുന്നതിനുള്ള വഴികൾ എല്ലാവരിലേക്കും എത്തിക്കുക എന്നിവയാണ് കാമ്പയിനിന്റെ ലക്ഷ്യങ്ങൾ. ആഭ്യന്തര മന്ത്രാലയം, നാഷണൽ സൈബർ സെക്യൂരിറ്റി ഏജൻസി, …
സ്വന്തം ലേഖകൻ: കുവൈത്തിൻ്റെ വിവിധ ഭാഗങ്ങളിൽ ഏർപ്പെടുത്തിയ പവർ കട്ടിനെ തുടർന്ന് കൊടുംചൂടിൽ വെന്തുരുകി ജനങ്ങൾ. വൈദ്യുതി, ജലം, പുനരുപയോഗ ഊർജ മന്ത്രാലയം ഞായറാഴ്ചയാണ് രാജ്യത്ത് പവർ കട്ട് പ്രഖ്യാപിച്ചത്. വൈദ്യുത നിലയങ്ങളിലേക്കുള്ള പ്രകൃതിവാതക വിതരണം തടസ്സപ്പെട്ടതിനെ തുടർന്നായിരുന്നു ഇത്. രാജ്യത്തെ അറുപതോളം പാർപ്പിട, വ്യാവസായിക മേഖലകളെ പവർ കട്ട് സാരമായി ബാധിച്ചതായി പ്രാദേശിക മാധ്യമങ്ങൾ …
സ്വന്തം ലേഖകൻ: കുവൈത്തിന്‍റെ വിവിധ ഭാഗങ്ങളിലായി 552 വ്യക്തികളുടെ താമസ വിലാസങ്ങള്‍ റദ്ദാക്കുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചതായി പബ്ലിക് അതോറിറ്റി ഫോര്‍ സിവില്‍ ഇന്‍ഫര്‍മേഷന്‍ അറിയിച്ചു. പ്രോപ്പര്‍ട്ടി ഉടമയുടെ അപേക്ഷ പരിഗണിച്ചോ അല്ലെങ്കില്‍ രജിസ്റ്റര്‍ ചെയ്ത വിലാസത്തില്‍ കെട്ടിടം ഇല്ലെന്ന് പരിശോധനയില്‍ കണ്ടെത്തിയതിനെ തുടര്‍ന്നോ ആണ് അഡ്രസുകള്‍ റദ്ദാക്കിയതെന്ന് അധികൃതര്‍ വ്യക്തമാക്കി. പബ്ലിക് അതോറിറ്റിയുടെ തീരുമാനം സര്‍ക്കാര്‍ …
സ്വന്തം ലേഖകൻ: യുഎസിലെ ടെക്‌സസിലുണ്ടായ വാഹനാപകടത്തില്‍ നാലംഗ ഇന്ത്യന്‍കുടുംബത്തിലെ മൂന്നുപേര്‍ക്ക് ദാരുണാന്ത്യം. അരവിന്ദ് മണി (45), ഭാര്യ പ്രദീപ അരവിന്ദ് (40), ഇവരുടെ മകള്‍ ആന്‍ഡ്രില്‍ അരവിന്ദ് എന്നിവരാണ് മരിച്ചത്. ടെക്‌സസിലെ ലിയാണ്ടറിലെ താമസക്കാരായിരുന്നു ഇവര്‍. ബുധനാഴ്ച രാവിലെ അഞ്ചേമുക്കാലോടെ ലാംപാസ് കൗണ്ടിക്ക് സമീപമായിരുന്നു അപകടമെന്ന് യു.എസ്. പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. അരവിന്ദും കുടുംബവും …
സ്വന്തം ലേഖകൻ: സ്വയംതൊഴില്‍, മൈക്രോബിസിനസ്സുകള്‍ എന്നിവ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി കുവൈത്തിലെ വാണിജ്യ വ്യവസായ മന്ത്രാലയം വാണിജ്യ സ്റ്റോറുകള്‍ക്ക് ലൈസന്‍സ് നേടുന്നതിനുള്ള ആവശ്യകതകളില്‍ നിന്ന് 175 പ്രവര്‍ത്തനങ്ങളെ ഒഴിവാക്കി. ലൈസന്‍സിംഗ് പ്രക്രിയ ലളിതമാക്കിയും ചെറുകിട വ്യവസായങ്ങള്‍ക്ക് അഭിവൃദ്ധി പ്രാപിക്കാന്‍ കൂടുതല്‍ അവസരങ്ങള്‍ നല്‍കിയും സംരംഭങ്ങളെ പ്രോത്സാഹിപ്പിക്കുകയെന്ന ലക്ഷ്യത്തോടെയാണിത്. മന്ത്രിതല പ്രമേയം 168/2024 പ്രകാരം, ഈ ഒഴിവാക്കപ്പെട്ട പ്രവര്‍ത്തനങ്ങളില്‍ …
സ്വന്തം ലേഖകൻ: കടുത്ത സ്ത്രീവിരുദ്ധതയെ തീവ്രവാദത്തിന്റെ പരിധിയിൽ കൊണ്ടുവരാനൊരുങ്ങി യുകെ. ബ്രിട്ടീഷ് പ്രധാനമന്ത്രി കെയിർ സ്റ്റാമറിന്റെ നേതൃത്വത്തിലുള്ള ലേബർ പാർട്ടി സർക്കാറിന്റെ തീവ്രവാദ വിരുദ്ധ അവലോകങ്ങളുടെ ഭാഗമായാണ് പുതിയ നീക്കം. സ്ത്രീകൾക്കും പെൺകുട്ടികൾക്കുമെതിരായ വർധിച്ചുവരുന്ന അതിക്രമങ്ങൾ നേരിടാനും ഓൺലൈനിലൂടെയുള്ള സ്ത്രീവിരുദ്ധ പരാമർശങ്ങൾക്ക് തടയിടാനും ലക്ഷ്യമിട്ടാണ് നടപടി. യുകെയിലെ തീവ്രവാദവിരുദ്ധ സംവിധാനങ്ങളില്‍ വിടവുകൾ പരിഹരിക്കാൻ ആഭ്യന്തര മന്ത്രി …
സ്വന്തം ലേഖകൻ: ആഫ്രിക്കയിൽ പടരുന്ന എംപോക്സ് രോഗം അടുത്ത ആഗോളമഹാമാരിയായേക്കുമെന്ന് സൂചന. എംപോക്സിന്റെ അതിവേഗം പടരുന്ന പുതിയ വകഭേദമായ ക്ലേഡ് ഐ.ബി. പാകിസ്താനിലും സ്ഥിരീകരിച്ചതോടെയാണ് സ്ഥിതിവഷളായത്. സ്വീഡനിലും രോഗബാധ റിപ്പോർട്ടുചെയ്തു. രോഗവ്യാപനം കണക്കിലെടുത്ത് ലോകാരോഗ്യസംഘടന(ഡബ്ല്യു.എച്ച്.ഒ.) ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരിക്കയാണ്. 1958-ൽ കുരുങ്ങുകളിലാണ് എംപോക്സ് ബാധ ആദ്യം കണ്ടെത്തിയത്. 1970-ൽ ഡി.ആർ. കോംഗോയിൽ മനുഷ്യനിലെ ആദ്യ കേസ് …
സ്വന്തം ലേഖകൻ: ലണ്ടനിലെ ഹോട്ടല്‍മുറിയില്‍ എയര്‍ഇന്ത്യ എയര്‍ഹോസ്റ്റസിന് നേരേ ആക്രമണം. ഹീത്രുവിലെ റാഡിസണ്‍ ഹോട്ടലില്‍വെച്ചാണ് എയര്‍ഹോസ്റ്റസിന് നേരേ ആക്രമണമുണ്ടായത്. മുറിയില്‍ അതിക്രമിച്ചുകയറിയ അക്രമി എയര്‍ഹോസ്റ്റസിനെ വലിച്ചിഴക്കുകയും മുറിയിലുണ്ടായിരുന്ന ഹാങ്ങര്‍ ഉപയോഗിച്ച് ആക്രമിക്കുകയുമായിരുന്നു. പിന്നാലെ ഓടിരക്ഷപ്പെടാന്‍ ശ്രമിച്ച ഇയാളെ യുവതിയുടെ സഹപ്രവര്‍ത്തകരും ഹോട്ടല്‍ ജീവനക്കാരും ചേര്‍ന്ന് പിടികൂടുകയായിരുന്നു. പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തിയതായാണ് വിവരം. കഴിഞ്ഞ വ്യാഴാഴ്ച അര്‍ധരാത്രിയോടെയായിരുന്നു …
സ്വന്തം ലേഖകൻ: അയര്‍ലണ്ടിലെ ഗാല്‍വേയിലുള്ള സൈനിക ക്യാമ്പിന് സമീപത്തുവച്ച് വൈദികന് അക്രമിയുടെ കുത്തേറ്റു. സൈനികരുടെ ആത്മീയ ഉപദേഷ്ടാവ് കൂടിയായ ഫാ. ഫോള്‍ മര്‍ഫിക്കാണ് നിരവധി തവണ കുത്തേറ്റത്. ഗാല്‍വേയിലെ ആശുപത്രിയിലെത്തിച്ച ഇദ്ദേഹത്തെ അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയനാക്കി. ഇദ്ദേഹത്തിന് ഗുരുതരമായി പരിക്കേറ്റെങ്കിലും നിലവില്‍ ജീവന് ഭീഷണിയില്ലെന്നാണ് വിവരം. വൈദികന്റെ അടുത്തെത്തിയ കൗമാരക്കാരന് കത്തി ഉപയോഗിച്ച് ആക്രമണം നടത്തുകയായിരുന്നു. …