സ്വന്തം ലേഖകൻ: യുവനടിയെ പീഡിപ്പിച്ച കേസിലെ പ്രതിയായ നിർമാതാവ് വിജയ് ബാബു ദുബായിൽ ഒളിവിൽ കഴിയുന്നത് ഉന്നതസ്വാധീനമുള്ള വ്യക്തിയുടെ സംരക്ഷണയിലെന്ന് റിപ്പോര്‍ട്ട്. നിലവിൽ വിജയ് ബാബുവിനെ അറസ്റ്റ് ചെയ്യാൻ നിയമതടസ്സമില്ലെങ്കിലും നടപടി വൈകുന്നത് ഈ വ്യക്തിയുടെ സ്വാധീനം മൂലമാണെന്നാണ് മനോരമ റിപ്പോര്‍ട്ട്. നടിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ കേസ് രജിസ്റ്റര്‍ ചെയ്യാനിരിക്കേയാണ് വിജയ് ബാബു വിദേശത്തേയ്ക്ക് കടന്നത്. …
സ്വന്തം ലേഖകൻ: മരുന്നുമായി ഒമാനിലേക്കു വരുന്നവര്‍ കുറിപ്പടി കൈവശം കരുതണമെന്ന് ഒമാന്‍ എയര്‍പോര്‍ട്ട്‌സ് അധികൃതരുടെ മുന്നറിയിപ്പ്. മരുന്ന് നിര്‍ദേശിച്ചുകൊണ്ടുള്ള രേഖകളില്ലാതെ നിരവധി പേരാണു വ്യത്യസ്ത മരുന്നുകള്‍ കൊണ്ടുവരുന്നത്. റോയല്‍ ഒമാന്‍ പൊലീസ് പരിശോധനയില്‍ ഇവ കണ്ടെത്തുകയും ചെയ്തിട്ടുണ്ട്. വിമാനത്താവളത്തിൽ പരിശോധന ശക്തമാക്കിയതോടെ രേഖകളില്ലാതെ മരുന്നുമായി യാത്ര ചെയ്യുന്നവര്‍ക്ക് കാലതാമസം നേരിടുകയും ചെയ്യുന്നു. സുഖകരമായ യാത്രക്ക് ആവശ്യമായ …
സ്വന്തം ലേഖകൻ: ലോകകപ്പിന് നാട്ടിൽ നിന്നെത്തുന്ന സ്വന്തക്കാരെയും സുഹൃത്തുക്കളെയും വരേവൽക്കാനൊരുങ്ങുന്ന ഖത്തറിലെ പ്രവാസികൾക്ക് സന്തോഷമേകുന്ന പ്രഖ്യാപനവുമായി സംഘാടകർ. രാജ്യത്ത് താമസിക്കുന്നവർക്ക് സുഹൃത്തുക്കളും ബന്ധുക്കളുമായ പത്ത് പേരെവരെ തങ്ങളുടെ അതിഥികളായി സ്വീകരിക്കാമെന്ന് ഹയ്യ പ്ലാറ്റ്ഫോം എക്സിക്യൂട്ടിവ് ഡയറക്ടർ സഈദ് അൽ കുവാരി പറഞ്ഞു. എന്നാൽ, ലോകകപ്പിന്‍റെ ഔദ്യോഗിക താമസ രജിസ്ട്രേഷൻ പ്ലാറ്റ്ഫോമായ ഹയ്യ വഴി രജിസ്റ്റർ ചെയ്തായിരിക്കണം …
സ്വന്തം ലേഖകൻ: സാങ്കേതിക പ്രശ്നങ്ങൾ കാരണം അബുദാബി- തിരുവനന്തപുരം എയർ ഇന്ത്യ എക്സ്പ്രസ് ഐഎക്സ് 583 വിമാനം അനിശ്ചിതമായി വൈകിയതു യാത്രക്കാരെ വലച്ചു. വ്യാഴാഴ്ച രാത്രി 9.10നു പുറപ്പെടേണ്ടിയിരുന്ന വിമാനം 23 മണിക്കൂറോളം വൈകി ഇന്നലെ വൈകിട്ട് 7.45നാണു പുറപ്പെട്ടത്. വിവിധ എമിറേറ്റുകളിൽ നിന്നു വ്യാഴാഴ്ച വൈകിട്ട് അഞ്ചു മുതൽ വിമാനത്താവളത്തിലെത്തിയ ഗർഭിണികളടക്കമുള്ള യാത്രക്കാർ രാത്രിയും …
സ്വന്തം ലേഖകൻ: ഭിന്നശേഷിയുള്ള കുട്ടിയെ യാത്ര ചെയ്യാൻ അനുവദിക്കാതിരുന്ന സംഭവത്തിൽ ഇൻഡിഗോ എയർലൈൻസിന് അഞ്ച് ലക്ഷം രൂപ പിഴ. ഡയറക്ടർ ജനറൽ ഓഫ് സിവിൽ ഏവിയേഷനാണ് (ഡിജിസിഎ) ഇൻഡിഗോ എയർലൈൻസിനു പിഴ ചുമത്തിയത്. തീർത്തും മോശമായ രീതിയിലാണ് ഇൻഡിഗോ എയർലൈൻസിന്റെ ഗ്രൗണ്ട് സ്റ്റാഫ് ഭിന്നശേഷിയുള്ള കുട്ടിയെ കൈകാര്യം ചെയ്തതെന്നും, ഇത് പ്രശ്നം കൂടുതൽ വഷളാക്കിയെന്ന് അന്വേഷണത്തിൽ …
സ്വന്തം ലേഖകൻ: മെട്രാഷ് വഴി ലേലം ചെയ്ത ലോകകപ്പ് ലോഗോ പതിച്ച സ്പെഷ്യൽ നമ്പറുകൾ ജൂൺ മുതൽ വാഹനങ്ങളിൽ ഘടിപ്പിക്കാമെന്ന് ആഭ്യന്തര മന്ത്രാലയം. പുതിയ വാഹനങ്ങളിൽ മാത്രമാണ് ലോഗോ പതിച്ച നമ്പർ േപ്ലറ്റുകൾ ഘടിപ്പിക്കാൻ അനുവാദമുള്ളൂ. മിലിപോളിനോടനുബന്ധിച്ച് ട്രാഫിക് വിഭാഗമാണ് ഇക്കാര്യം അറിയിച്ചത്. മിലിപോളിൽ ലോകകപ്പ് ലോഗോ പതിപ്പ നമ്പർ േപ്ലറ്റുകൾ പ്രദർശിപ്പിക്കുകയും ചെയ്തിരുന്നു. മേയ് …
സ്വന്തം ലേഖകൻ: കുവൈത്തിൽ വിദേശികളുടെ താമസനിയമം പരിഷ്കരിക്കുന്നതുമായി ബന്ധപ്പെട്ട കരട് നിർദേശത്തിന് പാർലിമെന്റിലെ ആഭ്യന്തര പ്രതിരോധ സമിതി അംഗീകാരം നൽകി. വിദേശികളുടെ ഇഖാമ, പ്രവേശന വിസ, നാടുകടത്തൽ, വിസക്കച്ചവടം, നിയമലംഘനങ്ങൾക്കുള്ള പിഴകൾ എന്നിവയുമായി ബന്ധപ്പെട്ട ഭേദഗതികളാണ് കരട് നിർദേശത്തിൽ ഉള്ളത്. താമസാനുമതിയുമായി ബന്ധപ്പെട്ട സുപ്രധാനമായ നിരവധി ഭേദഗതികൾ ഉൾപ്പെടുന്നതാണ് കരട് ബിൽ. ഗാർഹിക തൊഴിലാളികൾ നാല് …
സ്വന്തം ലേഖകൻ: മുംബൈ ആഡംബര കപ്പലിലെ ലഹരി പാര്‍ട്ടി കേസില്‍ നടൻ ഷാരൂഖ് ഖാന്‍റെ മകൻ ആര്യന്‍ ഖാന് ക്ലീന്‍ചിറ്റ്. ആര്യന്‍ ഖാനില്‍ നിന്ന് മയക്കുമരുന്ന് കണ്ടെത്തിയിട്ടില്ലെന്നും കുറ്റം ചുമത്താന്‍ തെളിവില്ലെന്നും നര്‍കോട്ടിക്സ് കണ്‍ട്രോള്‍ ബ്യൂറോയുടെ പ്രത്യേക അന്വേഷണ സംഘം കുറ്റപത്രത്തില്‍ വ്യക്തമാക്കി. ഷാരൂഖ് ഖാന് ആശ്വാസമായി എന്നാണ് ആര്യന്‍ ഖാനു വേണ്ടി ഹാജരായ അഭിഭാഷകന്‍ …
സ്വന്തം ലേഖകൻ: കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരം പ്രഖ്യാപിച്ചു. രേവതിയാണ് മികച്ച നടി. ചിത്രം ഭൂതകാലം. ബിജു മോനോൻ, ജോജു ജോർജ് എന്നിവരാണ് മികച്ച നടൻമാർ. ആർക്കറിയാം എന്ന ചിത്രത്തിലെ അഭിനയത്തിനാണ് ബിജുമേനോന് പുരസ്കാരം. ജോജു ജോർജ്ിന് നായാട്ട് എന്ന ചിത്രത്തിനും. ദിലീഷ് പോത്തനാണ് മികച്ച സംവിധായകൻ. ജോജി എന്ന ചിത്രമാണ് ദിലീഷിന് അവാർഡ് നേടിക്കൊടുത്തത്. …
സ്വന്തം ലേഖകൻ: തിരുവനന്തപുരത്തു നടത്തിയ മതവിദ്വേഷ പ്രസംഗവുമായി ബന്ധപ്പെട്ട കേസിൽ പൂഞ്ഞാർ മുൻ എംഎൽഎ പി.സി.ജോർജിനു ജാമ്യം. സംസ്ഥാന സർക്കാർ എതിർത്തെങ്കിലും കർശന ഉപാധികളോടെ ഹൈക്കോടതിയാണ് പി.സി.ജോർജിന് ജാമ്യം അനുവദിച്ചത്. എറണാകുളം വെണ്ണലയിലെ ക്ഷേത്രത്തിൽ നടത്തിയ മതവിദ്വേഷ പ്രസംഗവുമായി ബന്ധപ്പെട്ട കേസിൽ ഹൈക്കോടതി മുൻകൂർ ജാമ്യവും അനുവദിച്ചതോടെ പൂജപ്പുര സെൻട്രൽ ജയിലിലുള്ള പി.സി.ജോർജിന് പുറത്തിറങ്ങാൻ വഴിയൊരുങ്ങി. …