സ്വന്തം ലേഖകൻ: സൗദിയിൽ ഗാര്‍ഹിക തൊഴിലാളികൾക്കുള്ള ലെവി നാളെ (ഞായർ) മുതൽ പ്രാബല്യത്തിൽ വരും. രണ്ടുഘട്ടമായാണ് പദ്ധതി നടപ്പാക്കാന്‍ തീരുമാനിച്ചിരിക്കുന്നത്. പ്രതിവർഷം 9,600 റിയാൽ തുകയാണ് ലെവി നൽകേണ്ടത്. മെഡിക്കൽ പരിചരണ കേസുകൾ, പ്രത്യേക ആവശ്യങ്ങളുള്ള ആളുകൾക്കുള്ള പരിചരണം എന്നിവയ്ക്കായി എത്തുന്നവർക്ക് ലെവിയിൽ നിന്ന് ഇളവുകൾ നൽകും. എന്നാൽ അതിനായി രൂപീകരിച്ച സമിതിയുടെ അംഗീകാരത്തിനു ശേഷമായിരിക്കും …
സ്വന്തം ലേഖകൻ: സൗദി അറേബ്യയില്‍ തൊഴില്‍ കരാര്‍ അവസാനിപ്പിക്കുന്നതിന് പുതിയ നിര്‍ദേശവുമായി അധികൃതര്‍. ഇതിനായി ജീവനക്കാര്‍ 60 ദിവസത്തെ നോട്ടിസ് തൊഴിലുടമയ്ക്ക് നല്‍കണമെന്ന് മാനവ വിഭവ ശേഷി, സാമൂഹിക വികസന മന്ത്രാലയം അറിയിച്ചു. കാലപരിധിയില്ലാത്ത തൊഴില്‍ കരാര്‍ ഒപ്പിട്ടവര്‍ക്ക് ഇത് നിര്‍ബന്ധമായിരിക്കും. നിശ്ചിത കാലാവധിക്കുള്ള തൊഴില്‍ കരാര്‍ ഒപ്പിട്ടവര്‍ പ്രതിമാസ വേതനമില്ലാത്തവര്‍ ആണെങ്കില്‍ ജോലി മതിയാക്കിയാല്‍ …
സ്വന്തം ലേഖകൻ: സ്റ്റേഡിയങ്ങളുടെ നിര്‍മാണം ഉള്‍പ്പെടെ ഖത്തറില്‍ നടക്കുന്ന ഫിഫ ലോകകപ്പിന്റെ അടിസ്ഥാന സൗകര്യ വികസനവുമായി ബന്ധപ്പെട്ട പ്രവൃത്തികളില്‍ ജോലി ചെയ്ത തൊഴിലാളികള്‍ ചൂഷണങ്ങള്‍ക്ക് ഇരയായെന്നും അവര്‍ക്ക് ഫിഫ നഷ്ടപരിഹാരം നല്‍കണമെന്നുമുള്ള ആംനസ്റ്റി ഇന്റര്‍നാഷനലിന്റെ ആവശ്യത്തിന് മറുപടിയുമായി ഖത്തര്‍. തൊഴില്‍ ചൂഷണങ്ങള്‍ക്കിരയായ കുടിയേറ്റ തൊഴിലാളികള്‍ക്ക് നഷ്ടപരിഹാരം നല്‍കുന്നതിനായി 44 കോടി ഡോളര്‍ മാറ്റിവയ്ക്കണമെന്നായിരുന്നു മനുഷ്യാവകാശ സംഘടനയായി …
സ്വന്തം ലേഖകൻ: ജീവനക്കാരുടെ വാർഷിക അവധി, അസുഖ അവധി തുടങ്ങിയവയ്ക്ക് അപേക്ഷിക്കുന്നതിനും അവധി സംബന്ധിച്ച പോരായ്മകൾ പരിഹരിക്കുന്നതിനുമായി സാമൂഹിക കാര്യ മന്ത്രാലയം ഓൺലൈൻ സേവനം ആരംഭിക്കുന്നു. യൂസർ ഐഡിയും പാസ് വേർഡും നൽകി വെബ്സൈറ്റിൽ പ്രവേശിച്ച് ഏതു സമയത്തും ലീവിന് അപേക്ഷിക്കാം. മാനേജർ, വകുപ്പ് മേധാവികൾ, നിരീക്ഷകർ, സൂപ്പർവൈസർമാർ തുടങ്ങി 200ഓളം പേർ പങ്കെടുത്ത യോഗത്തിലാണ് …
സ്വന്തം ലേഖകൻ: നടിയെ ആക്രമിച്ച കേസിൽ തുടരന്വേഷണം അവസാനിപ്പിക്കുന്നു. തുടരന്വേഷണത്തിന് അന്വേഷണ സംഘം ഇനി സമയം നീട്ടി ചോദിക്കില്ല. കാവ്യ മാധവന്‍ കേസിൽ പ്രതിയാകില്ല. കാവ്യയ്ക്കെതിരെ ഗൂഢാലോചനയ്ക്ക് തെളിവില്ലെന്നാണ് അന്വേഷണസംഘത്തിന്‍റെ വിലയിരുത്തൽ. ദിലീപിന്‍റെ അഭിഭാഷകരെയും കേസിൽ നിന്ന് ഒഴിവാക്കും. കേസ് അട്ടിമറിക്കാൻ അഭിഭാഷകർ ഇടപെട്ടതായി അന്വേഷണസംഘം അവകാശപ്പെട്ടിരുന്നു. സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമിച്ചെന്നും അഭിഭാഷകരെ ചോദ്യംചെയ്യണമെന്നും അന്വേഷണസംഘം …
സ്വന്തം ലേഖകൻ: ഖത്തറിൽ ഇന്നു മുതൽ മാസ്‌ക് ഉൾപ്പെടെ വ്യവസ്ഥകളിൽ പുതിയ ഇളവുകൾ പ്രാബല്യത്തിലാകും. കോവിഡിന്റെ നിയന്ത്രണങ്ങളിൽ നിന്ന് ജനജീവിതം കൂടുതൽ സ്വതന്ത്രമാക്കി കൊണ്ടുള്ളതാണ് പുതിയ ഇളവുകൾ. ഇന്നു മുതൽ അടഞ്ഞ പൊതുസ്ഥലങ്ങളിൽ പ്രവേശനത്തിന് കോവിഡ് വാക്‌സിനേഷൻ അല്ലെങ്കിൽ ഇമ്യൂൺ സ്‌റ്റാറ്റസ് ആവശ്യമില്ല. മൊബൈൽ ഫോണിൽ ഇഹ്‌തെറാസിൽ ഗ്രീൻ ഹെൽത്ത് സ്‌റ്റാറ്റസ് മാത്രം മതിയാകും. വാക്‌സിനെടുക്കാത്തവർക്ക് …
സ്വന്തം ലേഖകൻ: പുതുമുഖ നടിയെ പീഡിപ്പിച്ചെന്ന കേസിൽ ജോർജിയയിൽ ഒളിവിൽ കഴിയുന്ന നടനും നിർമാതാവുമായ വിജയ് ബാബുവിനെ അറസ്റ്റ് ചെയ്യുന്നതിന് തടസ്സമില്ലെന്ന് കൊച്ചി കമ്മിഷണര്‍ സി.എച്ച്.നാഗരാജു. ജോർജിയയിലെ ഇന്ത്യൻ എംബസിയുമായി ബന്ധപ്പെട്ടിട്ടുണ്ട്. ചൊവ്വാഴ്ചയ്ക്കുള്ളില്‍ എത്തിയില്ലെങ്കില്‍ റെഡ് കോര്‍ണര്‍ നോട്ടിസ് പുറപ്പെടുവിക്കും. കുറ്റവാളികളെ കൈമാറാന്‍ ധാരണ ഇല്ലാത്തിടത്തും റെഡ് കോര്‍ണര്‍ നോട്ടിസ് ബാധകമാണെന്നും അദ്ദേഹം പറഞ്ഞു. ആദ്യം …
സ്വന്തം ലേഖകൻ: കാനഡയ്ക്ക് പിന്നാലെ ഫ്രാന്‍സ്, ജര്‍മനി, ബെല്‍ജിയം അടക്കമുള്ള യൂറോപ്യന്‍ രാജ്യങ്ങളിലും കുരങ്ങുപനി സ്ഥിരീകരിച്ചതോടെ അടിയന്തര യോഗം വിളിച്ച് ലോകാരോഗ്യ സംഘടന. ആഫ്രിക്കന്‍ ഭാഗങ്ങളില്‍ മാത്രം കണ്ടുവന്നിരുന്ന കുരങ്ങുപനി യൂറോപ്പ്, അമേരിക്ക തുടങ്ങിയ മേഖലകളിലേക്ക് വ്യാപിക്കുന്നതില്‍ ലോകാരോഗ്യ സംഘടന ഉള്‍പ്പെടെയുള്ള ആരോഗ്യ ഏജന്‍സികള്‍ ആശങ്കയിലാണ്. കോവിഡിന് പിന്നാലെ കുരങ്ങുപനി റിപ്പോര്‍ട്ട് ചെയ്തതോടെ പുതിയ പകര്‍ച്ചവ്യാധിയെ …
സ്വന്തം ലേഖകൻ: തമിഴ്നാട്ടിൽ ചെങ്കൽപേട്ട സ്വദേശിക്ക് ഒമിക്രോൺ ബിഎ വകഭേദം സ്ഥിരീകരിച്ചു. ഇയാളുടെ ആരോഗ്യനില തൃപ്തികരമാണ്. കഴിഞ്ഞ ദിവസം ഹൈദരാബാദിലും ഒരു കേസ് റിപ്പോർട്ട് ചെയ്തിരുന്നു. ഇതോടെ രാജ്യത്ത് ബിഎ വകഭേദം വകഭേദം സ്ഥിരീകരിച്ചവരുടെ എണ്ണം രണ്ടായി. ഹൈദരാബാദിൽ രോഗം സ്ഥിരീകരിച്ചയാൾ മേയ് 9ന് ദക്ഷിണാഫ്രിക്കയിൽനിന്നും എത്തിയതാണ്. രോഗലക്ഷണങ്ങൾ ഉണ്ടായിരുന്നില്ല. ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നാണ് ആരോഗ്യവിദഗ്ധരുടെ വിലയിരുത്തൽ. …
സ്വന്തം ലേഖകൻ: വൈദ്യ പരിശോധനാ നടപടികളില്‍ ആരോഗ്യമന്ത്രാലയത്തെ സഹായിക്കാന്‍ സന്നദ്ധത അറിയിച്ച് കുവൈത്തിലെ ആരോഗ്യ ഇന്‍ഷുറന്‍സ് കമ്പനിയായ ദമാന്‍. വിസാനടപടികളുടെ ഭാഗമായി വിദേശ തൊഴിലാളികളുടെ വൈദ്യപരിശോധന നടത്താന്‍ തയ്യാറാണെന്ന് ദമാന്‍ ആരോഗ്യ മന്ത്രാലയത്തെ അറിയിച്ചു. ഹവല്ലി, ഫര്‍വാനിയ, ദജീജ് എന്നിവിടങ്ങളിലുള്ള ദമാന്‍ സെന്ററുകളില്‍ വൈദ്യ പരിശോധനാ സൗകര്യമൊരുക്കാമെന്നാണ് കമ്പനി അറിയിച്ചത്. വിദേശികളുടെ ചികിത്സയ്ക്കായി ഗവണ്മെന്റ് മേല്‍നോട്ടത്തില്‍ …