സ്വന്തം ലേഖകൻ: ഖത്തര്‍ മന്ത്രാലയത്തിന് ഇനി പുതിയ വെബ്‌സൈറ്റ്. അതിവേഗതയും എളുപ്പമുള്ള നാവിഗേഷനും ഉള്‍പ്പെടെ നിരവധി പുതിയ സവിശേഷതകളുമായാണ് തൊഴില്‍ മന്ത്രാലയം പുതിയ വെബ്‌സൈറ്റ് പുറത്തിറക്കിയത്. നിരവധി മുതിര്‍ന്ന ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തില്‍ തൊഴില്‍ മന്ത്രി ഡോ. അലി ബിന്‍ സമീഖ് അല്‍ മര്‍രി മന്ത്രാലയത്തിന്റെ ഔദ്യോഗിക വെബ്‌സൈറ്റ് ഉദ്ഘാടനം ചെയ്തു. വെബ്‌സൈറ്റില്‍ 43 സേവനങ്ങളും വിവിധ …
സ്വന്തം ലേഖകൻ: രാജ്യത്തെ സ്വകാര്യ ആശുപത്രികളിലേക്ക് പുതുതായി ആയിരത്തോളം ഇന്ത്യന്‍ നഴ്‌സുമാര്‍ക്ക് നിയമനം. ഇരുരാജ്യങ്ങളും തമ്മിലുള്ള സഹകരണം വര്‍ധിക്കുന്ന സാഹചര്യത്തിലാണ് ഈ നിയമനം. പുതുതായി റിക്രൂട്ട് ചെയ്യപ്പെട്ട നഴ്‌സുമാര്‍ക്കാണ് അവസരം ഉണ്ടാകുകയെന്ന് ഇന്ത്യന്‍ സ്ഥാനപതി അറിയിച്ചു. രാജ്യത്തെ ആരോഗ്യ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ഇന്ത്യന്‍ നഴ്‌സുമാരുടെ എണ്ണം വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായി കുവൈത്തിലെ സ്വകാര്യ ആശുപത്രികളില്‍ പുതുതായി വരുന്നവര്‍ …
സ്വന്തം ലേഖകൻ: സമൂഹത്തിന്റെ അതിക്രമം കാരണം യഥാർത്ഥ ജീവിതത്തിൽ ഒരു സ്ത്രീക്ക് പുരുഷൻ ആകേണ്ടി വന്ന കഥയാണ് ഇപ്പോൾ സോഷ്യൽ മീഡിയയെ ഞെട്ടിച്ചിരിക്കുന്നത്. തൂത്തുക്കുടി കാട്ടുനായ്ക്കൻപട്ടി ഗ്രാമത്തിലെ പേച്ചിയമ്മാൾ എന്ന സ്ത്രീയാണ് തന്റെ 20ാം വയസിൽ പുരുഷനായി മാറിയത്. വിവാഹം കഴിഞ്ഞ് 15ാം ദിവസം ഹൃദയാഘാതത്തെ തുടർന്ന് പേച്ചിയമ്മാളിന് ഭർത്താവിനെ നഷ്ടപ്പെട്ടു. ജീവിതത്തിലുണ്ടായ പ്രതിസന്ധികളെ തരണം …
സ്വന്തം ലേഖകൻ: വാക്സീനെടുത്ത ശേഷം ഒമിക്രോണ്‍ പിടിപെട്ടവര്‍ക്ക് കോവിഡ് വകഭേദങ്ങള്‍ക്കെതിരേ മികച്ച പ്രതിരോധ ശേഷി കൈവരിക്കാനാകുമെന്ന് പഠനം. രണ്ട് ഡോസ് വാക്സീനെടുത്തവരില്‍ ഓമിക്രോണ്‍ വന്നാല്‍ ബൂസ്റ്റര്‍ ഡോസ് എടുക്കുന്നതിനെക്കാള്‍ കൂടുതല്‍ പ്രതിരോധ ശേഷി കൈവരിക്കാകുമെന്നും പഠനത്തില്‍ പറയുന്നു. കോവിഡ് വാക്സീന്‍ നിര്‍മാതാക്കളായ ബയോഎന്‍ടെക് എസ്.ഇ കമ്പനിയും വാഷിങ്ടണ്‍ യൂണിവേഴ്‌സിറ്റിയും നടത്തിയ പഠനങ്ങളുടെ പ്രാഥമിക റിപ്പോട്ടിലാണ് ഇക്കാര്യം …
സ്വന്തം ലേഖകൻ: കുവൈത്തിലെ കിടപ്പുരോഗികള്‍ക്ക് കൂടുതല്‍ ആരോഗ്യ സേവനങ്ങള്‍ വീടുകളിലെത്തിക്കാനുള്ള പദ്ധതിയുമായി ആരോഗ്യ വകുപ്പ്. രോഗികളുടെ മൊത്തത്തിലുള്ള ആരോഗ്യം കണക്കിലെടുത്ത് കൊണ്ട് വിവിധ സ്പെഷ്യലിസ്റ്റ് ഡോക്ടര്‍മാരുടെ കൂടി സേവനങ്ങള്‍ വീടുകളിലെത്തിക്കാന്‍ ലക്ഷ്യമിടുന്നതാണ് പുതിയ പദ്ധതിയെന്ന് കുവൈത്ത് ആരോഗ്യ മന്ത്രി ഡോ. ഖാലിദ് അല്‍ സഈദ് അറിയിച്ചു. പുതിയ കുവൈത്ത് വിഷന്‍ 2035ന്റെ ഭാഗമായി രാജ്യത്തെ ജനങ്ങള്‍ക്ക് …
സ്വന്തം ലേഖകൻ: കുവൈത്തിലെ പ്രവാസി മെഡിക്കല്‍ പരിശോധനാ കേന്ദ്രങ്ങളില്‍ കനത്ത തിരക്ക്. ഷുവൈഖിലെയും ജഹ്‌റയിലെയും നിലവിലുള്ള കേന്ദ്രങ്ങളിലാണ് വന്‍ തിരക്ക് അനുഭവപ്പെട്ടത്. ഇത് പൗരന്മാര്‍ക്ക് ഇടപാടുകള്‍ പൂര്‍ത്തിയാക്കുന്നതില്‍ ബുദ്ധിമുട്ടുണ്ടാക്കുന്നതായി അല്‍- ഖബാസ് ദിനപത്രം റിപ്പോര്‍ട്ട് ചെയ്തു. മിഷ്‌റഫ് എക്‌സിബിഷന്‍ ഗ്രൗണ്ടില്‍ പ്രവാസികള്‍ക്കായി പുതിയ മെഡിക്കല്‍ ടെസ്റ്റ് സെന്റര്‍ തുറക്കാനുള്ള ഒരുക്കങ്ങള്‍ ആരോഗ്യ മന്ത്രാലയം നടത്തുന്നുണ്ട്. തിരക്കിനിടയില്‍ …
സ്വന്തം ലേഖകൻ: വാഴ്ത്തപ്പെട്ട ദേവസഹായം പിള്ളയെ വിശുദ്ധനായി പ്രഖ്യാപിച്ചു. വത്തിക്കാനിലെ സെയ്ന്റ് പീറ്റേഴ്‌സ് ചത്വരത്തില്‍ നടന്ന ചടങ്ങില്‍ ഫ്രാന്‍സിസ് മാര്‍പ്പാപ്പയാണ് അദ്ദേഹത്തെ വിശുദ്ധനായി പ്രഖ്യാപിച്ചത്. ഇന്ത്യയില്‍നിന്ന് വിശുദ്ധപദവിയിലേക്ക് ഉയര്‍ത്തപ്പെടുന്ന പ്രഥമ അല്‍മായ രക്തസാക്ഷിയാണ് ദേവസഹായം പിള്ള. ദേവസഹായം പിള്ളയെ വിശുദ്ധ പദവിയിലേക്ക് ഉയര്‍ത്തുന്നതിന്റെ ആഹ്‌ളാദസൂചകമായി അഖിലേന്ത്യ മെത്രാന്‍ സമിതിയുടെ ആഹ്വാനപ്രകാരം ഭാരതത്തിലെ മുഴുവന്‍ ദേവാലയങ്ങളിലും ഉച്ചകഴിഞ്ഞ് …
സ്വന്തം ലേഖകൻ: തോമസ് കപ്പ് ബാഡ്മിന്റണിൽ ചരിത്രംകുറിച്ച് ഇന്ത്യ. ഫൈനലിൽ ഇന്തോനേഷ്യയെ തകർത്ത് ഇന്ത്യ ആദ്യമായി കിരീടം ചൂടി. ഫൈനലിലെ ആദ്യ മൂന്ന് മത്സരങ്ങളും വിജയിച്ചാണ് ഇന്ത്യ കിരീടം ചൂടിയത്. രണ്ട് സിംഗ്ൾസിലും ഒരു ഡബിൾസിലുമാണ് ജയം. ഇനി രണ്ട് മത്സരങ്ങൾ കൂടി ബാക്കിയുണ്ട്. ആദ്യ മെൻസ് സിംഗ്ൾസിൽ ഇന്ത്യയുടെ ലക്ഷ്യ സെൻ ഇന്തോനേഷ്യയുടെ ആന്റണി …
സ്വന്തം ലേഖകൻ: ഓസ്‌ട്രേലിയൻ ക്രിക്കറ്റ് ഇതിഹാസം ആൻഡ്രൂ സൈമണ്ട്‌സ് അന്തരിച്ചു. ശനിയാഴ്ച രാത്രി ടൗൺസ്‌വില്ലിന് പുറത്ത് ഒരു കാർ അപകടത്തിലായിരുന്നു മരണം. അന്താരാഷ്ട്ര ക്രിക്കറ്റ് കരിയറിൽ അവിസ്മരണീയ നേട്ടങ്ങൾ സ്വന്തമാക്കിയ ക്രിക്കറ്ററായിരുന്നു അദ്ദേഹം. ഓസ്‌ട്രേലിയൻ ക്രിക്കറ്റ് കണ്ട ഏറ്റവും മികച്ച ഓൾറൗണ്ടർമാരിൽ ഒരാളായ സൈമണ്ട്‌സിന് 46 വയസ്സായിരുന്നു. സൈമണ്ട്‌സ് താമസിച്ചിരുന്ന ടൗൺസ്‌വില്ലെയിൽ നിന്ന് 50 കിലോമീറ്റർ …
സ്വന്തം ലേഖകൻ: ആഗോള എണ്ണ വിപണിക്ക് ഭീഷണിയാകുന്ന അമേരിക്കയുടെ നോപെക് നിയമ നിര്‍മ്മാണത്തിനെതിരെ സൗദി അറേബ്യ. വിവാദ നിയമം ആഗോള എണ്ണ വിപണിയുടെ സ്ഥിരതക്ക് ഭീഷണി സൃഷ്ടിക്കുമെന്ന് സൗദി ഊര്‍ജ്ജ മന്ത്രി പറഞ്ഞു. അമേരിക്കന്‍ കോണ്‍ഗ്രസില്‍ അവതരിപ്പിക്കാനിരിക്കുന്ന നോപെക് നിയമ നിര്‍മ്മാണത്തിനെതിരെ ശ്കതമായ എതിര്‍പ്പാണ് സൗദി അറേബ്യ ഉന്നയിച്ചിരിക്കുന്നത്. ഇത് ആഗോള തലത്തില്‍ ഊര്‍ജ്ജ പ്രതിസന്ധിക്ക് …