സ്വന്തം ലേഖകൻ: യുഎഇ പ്രസിഡന്റ് ഷെയ്ഖ് ബിന്‍ സായിദ് അല്‍ നഹ്യാന്റെ നിര്യാണത്തെ തുടര്‍ന്ന് കുവൈത്തില്‍ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്ക് മൂന്ന് ദിവസത്തെ അവധി പ്രഖ്യാപിച്ചു. ബഹ്‌റൈനിലും ഒമാനിലും മൂന്ന് ദിവസത്തെ ദുഃഖാചരണവും പ്രഖ്യാപിച്ചിട്ടുണ്ട്. വെള്ളിയാഴ്ച മുതല്‍ ഞായറാഴ്ച വരെ രാജ്യത്തെ എല്ലാ മന്ത്രാലയങ്ങള്‍ക്കും സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കും കുവൈത്തില്‍ അവധി ആയിരിക്കും. കുവൈത്ത് അമീര്‍ ഷെയ്ഖ് നവാഫ് …
സ്വന്തം ലേഖകൻ: കടൽ വെള്ളത്തിലും മരുഭൂമിയിലെ മണലിലും താഴ്ന്നു പോകുന്ന വാഹനങ്ങളും ബോട്ടുകളും ഉയർത്താൻ ഖത്തർ രക്ഷാസംഘത്തിന്റെ (അൽ ബെയ്റാക്ക്) സഹായം തേടാം. തികച്ചും സൗജന്യ സേവനമാണ് അൽ ബെയ്റാക്ക് നൽകുന്നത്. ടീമിന്റെ സേവനത്തിനായി നാഷനൽ കമാൻഡ് സെന്ററിന്റെ കൺട്രോൾ റൂമിലേയ്ക്ക് 999 എന്ന നമ്പറിൽ സഹായം തേടാമെന്ന് ടീം ഫൗണ്ടർ നാസർ സാദ് അൽകാബി …
സ്വന്തം ലേഖകൻ: കുവൈത്തിൽ എംപ്ലോയ്മെന്റ് റസിഡൻറ്സ് വിസ സ്റ്റാമ്പിങ് വ്യാജമായി നടത്തുന്നതായി പരാതി. ഇത്തരത്തിൽ വ്യാജമായി റസിഡൻറ്സ് വിസ സ്റ്റാമ്പിങ് ചെയ്യുന്നതിലൂടെ ചതിയിൽപ്പെട്ടത് നിരവധി പേർ ആണ്. കോൺസുലേറ്റ് അറിയാതെ ട്രാവൽ ഏജൻസികൾ വ്യാജ സ്റ്റാമ്പിങ് നടത്തി നൽക്കുന്നുണ്ട്. ഇത്തരത്തിലുള്ള വിസയിലെത്തിയ നിരവധി പേർ കഴിഞ്ഞ ദിവസം വന്ന വിമാനത്തിൽ തന്നെ നാട്ടിലേക്ക് പോകേണ്ടി വന്നു. …
സ്വന്തം ലേഖകൻ: ഡൽഹിയിൽ മൂന്നുനിലക്കെട്ടിടത്തിൽ വെള്ളിയാഴ്ചയുണ്ടായ തീപ്പിടിത്തത്തിൽ 27 പേർ വെന്തുമരിച്ചു. പടിഞ്ഞാറൻ ഡൽഹിയിലെ മുണ്ട്കയിൽ വൈകീട്ട് നാലേ മുക്കാലോടെയാണ് സംഭവം. തീപ്പിടിത്തത്തിന്റെ കാരണം എന്താണെന്ന് ഇനിയും വ്യക്തമല്ല. ഒന്നാം നിലയിലെ സി.സി.ടി.വി. നിർമാണ യൂണിറ്റിലായിരുന്നു അഗ്‌നിബാധ. മരണസംഖ്യ ഇനിയും ഉയരാനാണ് സാധ്യത. കെട്ടിടത്തിൽ കുടുങ്ങിയ 70 പേരെ രക്ഷപ്പെടുത്തി. കെട്ടിട ഉടമകളായ ഹരീഷ് ഗോയൽ, …
സ്വന്തം ലേഖകൻ: രാജ്യത്തെ സർക്കാർ-പൊതുമേഖലയിലെ ജോലി സംവിധാനം സുഗമമാക്കുന്നതിനുള്ള (ഫ്ലക്സിബ്ള്‍ വര്‍ക്കിങ് സിസ്റ്റം) നടപടികളുമായി തൊഴിൽ മന്ത്രാലയം. പുതിയ സംവിധാനമനുസരിച്ച് തൊഴിലാളികൾ ഏഴു മണിക്കൂർ ജോലി ചെയ്യേണ്ടിവരും. എന്നാൽ രാവിലെ 7.30നും വൈകീട്ട് 4.30നും ഇടയിൽ തുടർച്ചയായി ഏതു സമയത്തും ജോലി ചെയ്യാം. ഒമാനില്‍ സിവില്‍ സര്‍വിസ് നിയമവും അതിന്റെ ചട്ടങ്ങളും ബാധകമായ സര്‍ക്കാര്‍ സ്ഥാപനങ്ങളിൽ …
സ്വന്തം ലേഖകൻ: തൊഴിൽ കരാർ അറ്റസ്റ്റേഷന് വേണ്ടിയുള്ള ഇ-സർവിസ് വിപുലീകരിച്ചതായി തൊഴിൽ മന്ത്രാലയം. തൊഴിൽ കരാറുകളുടെ അറ്റസ്റ്റേഷന് വേണ്ടി അപേക്ഷ നൽകുന്നതോടെ മിനിറ്റുകൾക്കകം കരാറുകൾ ഇലക്ട്രോണിക് സംവിധാനം ഉപയോഗിച്ച് സ്വയം പരിശോധനക്ക് വിധേയമാക്കും. പ്രഫഷനൽ സർട്ടിഫിക്കറ്റുകൾ ആവശ്യമായി വരുന്ന പ്രത്യേക തൊഴിൽ കരാറുകൾ ഒഴികെ എല്ലാ തൊഴിൽ കരാറുകളും പുതിയ സംവിധാനം വഴി പരിശോധിക്കപ്പെടും. തൊഴിൽ …
സ്വന്തം ലേഖകൻ: കുവൈത്തിൽ പ്രാദേശിക, രാജ്യാന്തര ഇലക്ട്രോണിക് പണമിടപാടുകൾക്ക് ഫീസ് ഈടാക്കാനുള്ള ബാങ്കുകളുടെ നീക്കം കുവൈത്ത് സെൻട്രൽ ബാങ്ക് തടഞ്ഞു. ജൂൺ ഒന്നു മുതൽ പ്രാദേശിക ഇടപാടിന് ഒരു ദിനാറും (251 രൂപ) രാജ്യാന്തര ഇടപാടിന് 6 ദിനാറുമാണ് (1511 രൂപ) സേവന നിരക്ക് ഈടാക്കുമെന്ന് അറിയിപ്പുണ്ടായ പശ്ചാത്തലത്തിലാണ് നടപടി. ഇത്തരം ഫീസ് ഏർപ്പെടുത്തുന്നതിന് മുൻപ് …
സ്വന്തം ലേഖകൻ: ഇന്ത്യന്‍ കുട്ടികള്‍ക്കു നേരെ നടക്കുന്ന സൈബര്‍ ആക്രമണങ്ങളുടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായാണ് പ്രമുഖ ഓണ്‍ലൈന്‍ സുരക്ഷാ കമ്പനിയായ മാക്കഫിയുടെ പുതിയ റിപ്പോർട്ട് പുറത്തിറങ്ങിയത്. അതില്‍ പറഞ്ഞിരിക്കുന്നത്, ഇന്ത്യയില്‍ കുട്ടികള്‍ക്കു നേരെ നടക്കുന്ന സൈബര്‍ബുള്ളിയിങ് ആഗോള ശരാശരിക്കും മുകളിലാണ് എന്നാണ്. രാജ്യത്തിന്റെ സൈബര്‍സുരക്ഷാ നെറ്റ്‌വര്‍ക്ക് എന്തുകൊണ്ട് ശക്തിപ്പെടുത്തണം എന്നതിനെ കേന്ദ്രീകരിച്ചാണ് റിപ്പോര്‍ട്ട്. ‘മാതാപിതാക്കളുടെയും ടീനേജര്‍മാരുടെയും 9-12 …
സ്വന്തം ലേഖകൻ: കോഴിക്കോട് ചേവായൂരിൽ നടിയും മോഡലുമായ ഷഹനയെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. സംഭവത്തിൽ ഭർത്താവ് സജാദിനെ പോലീസ് കസ്റ്റഡിയിൽ എടുത്തു. കാസർകോട് സ്വദേശിയാണ് ഷഹന. ജനലഴിയിൽ തൂങ്ങി മരിച്ച നിലയിലായിരുന്നു മൃതദേഹം. ഇത് കൊലപാതകമാണെന്നും ഷഹനയ്ക്ക് ആത്മഹത്യ ചെയ്യാനുള്ള യാതൊരു പ്രശ്നങ്ങളും ഇല്ലെന്ന് ബന്ധുക്കൾ ആരോപിക്കുന്നു. പണത്തിനുവേണ്ടി നിരന്തരം മകളെ ഭർത്താവ് …
സ്വന്തം ലേഖകൻ: സൗദി അറേബ്യയിലെ വിമാനത്താവളങ്ങളില്‍ സ്വകാര്യവത്കരണ പദ്ധതി വര്‍ധിപ്പിക്കാനുള്ള പദ്ധതികള്‍ ഒരുങ്ങുന്നു. രാജ്യത്തെ 29 വിമാനത്താവളങ്ങള്‍ സ്വകാര്യവത്കരിക്കാനാണ് തീരുമാനം. 2030 ഓടെ ഓരോ വര്‍ഷവും രാജ്യത്ത് വരുന്ന സന്ദര്‍ശകരുടെ എണ്ണം മൂന്നിരട്ടിയാക്കുന്നതിന്റെ ഭാഗമായാണ് പദ്ധതി. സൗദി അറേബ്യയുടെ എണ്ണയില്‍ ആധിപത്യമുള്ള സമ്പദ് വ്യവസ്ഥയെ വൈവിധ്യവത്കരിക്കാനും നിക്ഷേപം സുരക്ഷിതമാക്കാനുമുള്ള ശ്രമത്തിലാണ് രാജ്യം തങ്ങളുടെ വിമാനത്താവളങ്ങളുടെ സ്വകാര്യവത്കരണം …