സ്വന്തം ലേഖകൻ: സൗദിയിൽ 50 വയസ്സിന് താഴെ പ്രായമുള്ള ചില വിഭാഗങ്ങൾക്കും നാലാം ഡോസ് (രണ്ടാം ബൂസ്റ്റർ) നൽകിത്തുടങ്ങി. അവയവമാറ്റം, അർബുദം പോലുള്ള രോഗങ്ങളുള്ള 50 വയസിനു താഴെയുള്ളവർക്ക് നാലാമത് ഡോസ് ലഭ്യമാണെന്ന് ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. ആദ്യ ബൂസ്റ്റർ ഡോസ് എടുത്ത് എട്ടു മാസം പൂർത്തിയാക്കിയ 50 വയസ്സും അതിൽ കൂടുതലുമുള്ളവർക്കും രണ്ടാമത്തെ ബൂസ്റ്റർ …
സ്വന്തം ലേഖകൻ: പ്രമുഖ അർജൻറീനിയൻ ഫുട്ബാൾ താരം ലയണൽ മെസി സൗദിയിലെത്തി. ജിദ്ദ സീസൺ ആഘോഷങ്ങളിലും ചെങ്കടൽ ടൂറിസ, പര്യവേക്ഷണ പദ്ധതികളിലും പങ്കെടുക്കുന്നതിനാണ് മെസ്സിയും അദ്ദേഹത്തിന്റെ കൂട്ടുകാരും ജിദ്ദയിലെത്തിയതെന്ന് സൗദി ടൂറിസം മന്ത്രി അഹ്മദ് അൽഖത്തീബ് പറഞ്ഞു. ലയണൽ മെസിയെയും സുഹൃത്തുക്കളെയും ജിദ്ദ സീസണിലും ചെങ്കടൽ പര്യവേക്ഷണത്തിലും പങ്കെടുത്ത് അവധികാലം ചെലവഴിക്കാൻ സൗദിയിലേക്ക് സ്വാഗതം ചെയ്യുന്നുവെന്ന് …
സ്വന്തം ലേഖകൻ: കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരന്റെ മൂന്നു ദിവസത്തെ ഔദ്യോഗിക സന്ദർശനം ചൊവ്വാഴ്ച പൂർത്തിയാവും. ഞായറാഴ്ച ദോഹയിലെത്തിയ മന്ത്രി കൂടിക്കാഴ്ചകളിലും വിവിധ പരിപാടികളിലും പങ്കെടുത്താണ് സന്ദർശനം പൂർത്തിയാക്കി മടങ്ങുന്നത്. തിങ്കളാഴ്ച ദോഹ ജ്വല്ലറി ആൻഡ് വാച്ചസ് എക്സിബിഷനിലെ ഇന്ത്യൻ പവിലിയൻ ഉദ്ഘാടനം ചെയ്ത അദ്ദേഹം, ഖത്തറിലെ അപെക്സ് സംഘടനകളുമായി കൂടിക്കാഴ്ച നടത്തി. തുടർന്ന് …
സ്വന്തം ലേഖകൻ: രൂപയുടെ മൂല്യം എക്കാലത്തെയും താഴ്ന്ന നിലവാരത്തിലേയ്ക്ക് പതിച്ചു. ഡോളറിനെതിരെ 77.44 നിലവാരത്തിലാണ് തിങ്കളാഴ്ച വ്യാപാരം അവസാനിച്ചത്. അതായത് ഒരു ഡോളര്‍ ലഭിക്കാന്‍ 77.44 രൂപ നല്‍കേണ്ട സ്ഥിതി. ചൈനയിലെ ലോക്ഡൗണ്‍, റഷ്യ-യുക്രൈന്‍ യുദ്ധം, ഉയര്‍ന്ന പലിശ നിരക്ക് സംബന്ധിച്ച ഭയം എന്നിവയാണ് രൂപയെ ബാധിച്ചത്. രൂപയുടെ മൂല്യം 78-വരെ താഴാന്‍ സാധ്യതയുണ്ടെന്നാണ് വിദഗ്ധര്‍ …
സ്വന്തം ലേഖകൻ: ഒമാനിലുണ്ടായ വാഹനാപകടത്തിൽ മരിച്ച ആലപ്പുഴ കായംകുളം ചേപ്പാട് സ്വദേശി പള്ളി തെക്കേതിൽ ശാലോമിൽ ഷേബ മേരി തോമസിന്റെ (33) മൃതദേഹം ഇന്ന് നാട്ടിലേക്കു കൊണ്ടുപോകും. പെരുന്നാൾ അവധി ആഘോഷിക്കാൻ അബുദാബിയിൽനിന്നും സലാലയിലേക്കുള്ള യാത്രക്കിടെ ഞായറാഴ്ച പുലർച്ചെ ഹൈമയിൽ ഇവർ സഞ്ചരിച്ച വാഹനം മറിഞ്ഞായിരുന്നു അപകടം. അബുദാബി ക്ലിവ് ലാൻഡ് ആശുപത്രി സ്റ്റാഫ് നഴ്സ് …
സ്വന്തം ലേഖകൻ: രാജ്യത്ത് ഓണ്‍ലൈന്‍ പണമിടപാടുകള്‍ക്ക് ബാങ്കുകള്‍ ഇനിമുതല്‍ ഒരു നിശ്ചിത ഫീസ് ഈടാക്കാന്‍ കുവൈത്ത്. ഒരു ദിനാര്‍ ഫീസ് ആയിരിക്കും ഇടപാടുകള്‍ക്ക് ഈടാക്കുക. പുതിയ നടപടി ജൂണ്‍ മുതല്‍ പ്രാബല്യത്തില്‍ വരും. ജൂണ്‍ 1 മുതല്‍ കോര്‍പ്പറേറ്റ് ബാങ്ക് അക്കൗണ്ടിലേക്ക് പണം അയക്കുമ്പോള്‍ ഒരു കെഡിയും വ്യക്തിഗത അക്കൗണ്ടുകളിലേക്ക് പണം അയക്കുമ്പോള്‍ 500 ഫില്‍സും …
സ്വന്തം ലേഖകൻ: കുവൈത്തിലെ വീട്ടു ജോലിക്കാര്‍ക്ക് കൂടുതല്‍ അവകാശങ്ങളും ആനുകൂല്യങ്ങളും നല്‍കുന്ന നിയമ ഭേദഗതിയുമായി തൊഴില്‍ മന്ത്രാലയത്തിന് കീഴിലുള്ള പബ്ലിക് മാന്‍പവര്‍ അതോറിറ്റി. അവര്‍ ആഴ്ചയില്‍ ഒരു ദിവസവും വര്‍ഷത്തിലും ഒരു മാസവും അവധി അനുവദിക്കുന്നത് ഉള്‍പ്പെടെയുള്ള പുതിയ വ്യവസ്ഥകള്‍ ഉള്‍പ്പെടുന്നതാണ് നിയമ ഭേദഗതി. വീട്ടുജോലിക്കാരുമായി ബന്ധപ്പെട്ട 2015ലെ അറുപത്തി എട്ടാം നമ്പര്‍ നിയമത്തിലാണ് നീതിന്യായ …
സ്വന്തം ലേഖകൻ: കോവിഡ് വ്യാപനത്തെ തുടര്‍ന്നുണ്ടായ പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ രണ്ട് വര്‍ഷമായി നിര്‍ത്തിവച്ച ഫാമിലി വിസിറ്റ് വീസ പുനരാരംഭിക്കാനുള്ള തീരുമാനവുമായി കുവൈത്ത്. രണ്ടു വര്‍ഷത്തിലേറെയായി നിരോധനം ഏര്‍പ്പെടുത്തിയിരുന്ന വിസിറ്റ് വിസകള്‍ക്ക് മെയ് ഒന്‍പത് മുതല്‍ അപേക്ഷ നല്‍കാമെന്ന് അധികൃതര്‍ അറിയിച്ചു. നേരത്തെ കമേഴ്സ്യല്‍ വിസിറ്റ് വിസകളും ടൂറിസ്റ്റ് വിസിറ്റ് വിസകളും മാത്രമാണ് അനുവദിച്ചിരുന്നത്. എന്നാല്‍, ഈദ് …
സ്വന്തം ലേഖകൻ: നടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചെന്ന കേസിന്റെ തുടരന്വേഷണത്തിന്റെ ഭാഗമായി, കേസിലെ പ്രതി നടൻ ദിലീപിന്റെ ഭാര്യയും നടിയുമായ കാവ്യാ മാധവനെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യുന്നു. ദിലീപിന്റെ ആലുവയിലെ ‘പത്മസരോവരം’ വീട്ടില്‍ വച്ചാണ് ചോദ്യം ചെയ്യുന്നത്. നടിയെ പീഡിപ്പിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ഗൂഢാലോചന നടത്തിയെന്ന കേസ് അന്വേഷിക്കുന്ന സംഘവും ഇവിടെയെത്തിയിട്ടുണ്ട്. ചോദ്യം ചെയ്യലിനു …
സ്വന്തം ലേഖകൻ: സൗദിയില്‍ ഈ വര്‍ഷം തടവുകാര്‍ക്ക് പൊതുമാപ്പ് നല്‍കുന്നതിനുള്ള വ്യവസ്ഥകളും മാനദണ്ഡങ്ങളും പ്രഖ്യാപിച്ചു. മുപ്പത്തിയാറ് കുറ്റകൃത്യങ്ങളിലൊഴികെയുള്ള തടവുകാര്‍ക്ക് രാജാവിന്‍റെ പൊതുമാപ്പിന് അര്‍ഹതയുണ്ടാകും. കൊലപാതകം, ബലാത്സംഗം, ലൈംഗീക ഉപദ്രവം, ദൈവനിന്ദ, പ്രവാചക നിന്ദ, വിശുദ്ധ ഖുര്‍ആന്‍ നിന്ദ, ഭീകരപ്രവര്‍ത്തനം, രാജ്യദ്രോഹകുറ്റങ്ങള്‍ എന്നിവയില്‍ ശിക്ഷയനുഭവിക്കുന്നവര്‍ക്ക് പൊതുമാപ്പിനര്‍ഹതയുണ്ടാകില്ല. രാജ്യത്തെ ജയിലുകളില്‍ കഴിയുന്ന തടവുകാര്‍ക്ക് വര്‍ഷംതോറും നല്‍കി വരുന്ന രാജകാരുണ്യത്തിനുള്ള …