സ്വന്തം ലേഖകൻ: ജിദ്ദയിലെ കിംഗ് അബ്ദുല്‍ അസീസ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ പെരുന്നാള്‍ അവധി ദിനങ്ങളില്‍ ഉണ്ടായ തിക്കും തിരക്കും ഉള്‍പ്പെടെയുള്ള പ്രശ്‌നങ്ങളെ തുടര്‍ന്ന് എയര്‍പോര്‍ട്ട് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ക്ക് ജോലി നഷ്ടമായി. ശനിയാഴ്ച അടിയന്തരമായി വിളിച്ചു ചേര്‍ത്ത ജിദ്ദ എയര്‍പോര്‍ട്ട്‌സ് കമ്പനി ഡയറക്ടര്‍ ബോര്‍ഡ് യോഗമായി സിഇഒ റയ്യാന്‍ തറസോനിയെ പിരിച്ചുവിടാന്‍ തീരുമാനം കൈക്കൊണ്ടത്. പുതിയ …
സ്വന്തം ലേഖകൻ: രാജ്യത്ത് യാത്ര ആരംഭിക്കുന്നതിന് മുമ്പ് ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ വ്യക്തമാക്കി സൗദി പാസ്‌പോര്‍ട്ട് മന്ത്രാലയം. പാസ്‌പോര്‍ട്ടുമായി ബന്ധപ്പെട്ട വിഷയങ്ങളും ആവശ്യകതകളും വിലയിരുത്തണമെന്ന് പാസ്‌പോര്‍ട്ട് ജനറല്‍ ഡയറക്ടറേറ്റ് ആവശ്യപ്പെട്ടു. ‘ആവശ്യമായ യാത്രാ അനുമതികളും പാസ്‌പോര്‍ട്ട് ഡാറ്റാ, ഫോട്ടോ എന്നിവ വ്യക്തമായിരിക്കണം. അറബ് രാജ്യങ്ങളിലേക്ക് യാത്ര ചെയ്യുമ്പോള്‍ മൂന്ന് മാസത്തില്‍ കൂടുതലും മറ്റ് രാജ്യങ്ങളിലേക്ക് യാത്ര ചെയ്യുമ്പോള്‍ …
സ്വന്തം ലേഖകൻ: ജനപിന്തുണ ഏറ്റുവാങ്ങി മൂന്നാം വാർഷികാഘോഷ നിറവിൽ ദോഹ മെട്രോ. വാർഷികത്തിന്റെ ഭാഗമായി യാത്രക്കാർക്കായി 3 റിയാലിന്റെ പ്രത്യേക ഡേ പാസും. 3 റിയാലിന് പ്രത്യേക മൂന്നാം വാർഷിക ഡേ പാസ് എടുത്താൽ ഒരു ദിവസം മുഴുവൻ യാത്ര ചെയ്യാം. 8, 9, 10 തീയതികളിൽ മാത്രമേ 3 റിയാലിന്റെ ഡേ പാസ് ലഭിക്കൂ. …
സ്വന്തം ലേഖകൻ: 2020 ല്‍ 170 രാജ്യങ്ങളിലായി 51,000 ഇന്ത്യന്‍ ശിശുക്കള്‍ ജനിച്ചതായി രജിസ്റ്റര്‍ ജനറല്‍ ഓഫ് ഇന്ത്യയുടെ കണക്കുകള്‍. യുഎഇയിലാണ് ഏറ്റവും അധികം ഇന്ത്യന്‍ കുട്ടികള്‍ ജനിച്ചത്. വിദേശരാജ്യങ്ങളില്‍ മാത്രമായി 10817 ഇന്ത്യന്‍ ശിശുക്കള്‍ ജനിച്ചു. 2022 ലെ സിവില്‍ രജിസ്‌ട്രേഷന്‍ സിസ്റ്റത്തെ അടിസ്ഥാനമാക്കിയുള്ള ഇന്ത്യയുടെ വൈറ്റല്‍ സ്റ്റാറ്റിസ്റ്റിക്‌സ് എന്ന ആര്‍ജിഐയുടെ റിപ്പോര്‍ട്ട് അനുസരിച്ച്, …
സ്വന്തം ലേഖകൻ: നഴ്സിങ്-മിഡ് വൈഫറി രംഗത്ത് സ്വദേശികൾക്കു കൂടുതൽ തൊഴിലവസരങ്ങളൊരുക്കുമെന്നും ആരോഗ്യമേഖലയിലെ പുതിയ വെല്ലുവിളികൾ നേരിടാൻ നൂതന പഠന-പരിശീലന പരിപാടികൾ ഊർജിതമാക്കുമെന്നും യുഎഇ. മികച്ച പഠനകേന്ദ്രങ്ങൾ ആരംഭിക്കുക, വിവിധ വിഷയങ്ങളിൽ ഗവേഷണത്തിന് സൗകര്യമൊരുക്കുക, ചികിത്സാ രംഗത്തെ പുതിയ അറിവുകൾക്കനുസരിച്ചു പാഠ്യപദ്ധതി പരിഷ്കരിക്കുക തുടങ്ങിയ കർമപരിപാടികളിലൂടെ ആരോഗ്യ മേഖലയുടെ സമഗ്രപുരോഗതിയാണു ലക്ഷ്യം. ഈ രംഗത്തേക്കു കൂടുതൽ സ്വദേശി …
സ്വന്തം ലേഖകൻ: ൺവേ നവീകരണത്തിന് ദുബായ് രാജ്യാന്തര വിമാനത്താവളം (ഡിഎക്സ്ബി) തിങ്കൾ മുതൽ 45 ദിവസം ഭാഗികമായി അടയ്ക്കുമ്പോൾ സർവീസ് പുനഃക്രമീകരണം സംബന്ധിച്ച വിവരങ്ങൾ യാത്രക്കാർ ഉറപ്പുവരുത്തണമെന്ന് അധികൃതർ. പല സർവീസുകളും ജബൽഅലി അൽ മക്തൂം വിമാനത്താവളത്തിലേക്ക് (ദുബായ് വേൾഡ് സെൻട്രൽ-ഡിഡബ്ല്യുസി) മാറും. ഏതാനും സർവീസുകൾ ഷാർജയിലേക്കും മാറുന്നുണ്ട്. ആഴ്ചയിൽ ആയിരത്തോളം വിമാനങ്ങൾ അൽ മക്തൂം …
സ്വന്തം ലേഖകൻ: നാല് തൊഴിലുകൾ കൂടി പൂർണമായും സൗദി പൗരന്മാർക്ക് മാത്രമായി നിജപ്പെടുത്തിയ നിയമം ഞായറാഴ്ച പ്രാബല്യത്തിൽ വരും. ഓഫിസ് സെക്രട്ടറി, ട്രാൻസ്ലേറ്റർ, സറ്റോർ കീപ്പർ, ഡാറ്റാ എൻട്രി എന്നീ ജോലികളാണ് സമ്പൂർണമായും സ്വദേശിവത്കരിക്കുന്നത്. കഴിഞ്ഞ ഒക്ടോബറിലാണ് ഇത് സംബന്ധിച്ച തീരുമാനം സൗദി മാനവ വിഭവശേഷി മന്ത്രി എൻജി. അഹ്മദ് ബിൻ സുലൈമാൻ അൽറാജിഹി പുറപ്പെടുവിച്ചത്. …
സ്വന്തം ലേഖകൻ: തൊഴിൽ മേഖലയിലെ സഹകരണം ശക്തമാക്കി ഖത്തർ-ഇന്ത്യ ജോയിന്റ് വർക്കിങ് ഗ്രൂപ്പ് യോഗം ചേർന്നു. ന്യൂ ഡൽഹിയിൽ നടന്ന ഏഴാമത് വർക്കിങ് ഗ്രൂപ്പ് യോഗത്തിന് ഖത്തർ തൊഴിൽ മന്ത്രാലയത്തിലെ തൊഴിൽ കാര്യ വിഭാഗം അസി.അണ്ടർസെക്രട്ടറി മുഹമ്മദ് ഹസൻ അൽ ഒബെയ്ദിയും ഇന്ത്യൻ വിദേശകാര്യ മന്ത്രാലയത്തിലെ പ്രവാസി കാര്യ വകുപ്പ് അസി.അണ്ടർസെക്രട്ടറി അനുരാഗ് ഭൂഷനുമാണ് അധ്യക്ഷത …
സ്വന്തം ലേഖകൻ: ബ്രെഡ് കഴിച്ചതിന്റെ പേരിൽ ഒരാളുടെ മുഖം കംപ്ലീറ്റ് ആയിട്ട് ഓപ്പറേറ്റ് ചെയ്ത് മാറ്റുകയോ? അമേരിക്കക്കാരനായ മാർക്ക് ടാറ്റം എന്ന ആളുടെ മുഖമാണ് ശസ്ത്രക്രിയയിലൂടെ മുഴുവനായും മാറ്റിവെച്ചത്. പഴകിയ ബ്രഡ് കഴിച്ചതിനെ തുടർന്ന് മ്യൂക്കോർ മൈക്കോസിസ് എന്ന ഫംഗസ് ബാധ പിടിപെടുകയായിരുന്നു. പിന്നാലെയാണ് ശസ്ത്രക്രിയയിലൂടെ മുഖത്തിലെ കണ്ണും മൂക്കുമൊക്കെ നീക്കം ചെയ്യേണ്ടി വന്നത്. 2001ലാണ് …
സ്വന്തം ലേഖകൻ: മാനിലെ പൊതുസ്ഥലങ്ങളിൽ മാലിന്യം നിക്ഷേപിച്ചാൽ 100 റിയാൽ (ഏകദേശം 20,000 രൂപ) പിഴ ചുമത്തുമെന്ന് അധികൃതർ. ആവർത്തിച്ചാൽ പിഴ ഇരട്ടിയാകുമെന്നും അധികൃതർ വ്യക്തമാക്കി. അനുവദനീയമല്ലാത്ത സ്ഥലങ്ങളിൽ ബാർബിക്യൂ ചെയ്യരുതെന്നും അതിനായി നീക്കിവെച്ച സ്ഥലങ്ങൾ വിനിയോഗിക്കണമെന്നും മസ്കത്ത് മുനിസിപ്പാലിറ്റി പത്രക്കുറിപ്പിൽ മുന്നറിയിപ്പ് നൽകി. പ്രകൃതിസൗന്ദര്യവും പാരിസ്ഥിതിക പ്രശ്നങ്ങളും മറ്റും കണക്കിലെടുത്ത് ബീച്ചുകളും പാർക്കുകളും ഇത്തരം …