സ്വന്തം ലേഖകൻ: രാജ്യത്ത് വാഹനാപകടങ്ങള്‍ സംഭവിച്ചാല്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ പുതിയ സ്മാര്‍ട്ട് ആപ്ലിക്കേഷനുമായി കുവൈത്ത്. ആഭ്യന്തര മന്ത്രാലയത്തിന്റെ വെബ്‌സൈറ്റ് വഴി സ്മാര്‍ട്ട്‌ഫോണുകളില്‍ പുതിയ ആപ്ലിക്കേഷന്‍ കൊണ്ടുവരുന്നതിന് ഇൻ്റേണൽ അഫയേഴ്‌സ് ആന്റ് ഡിഫന്‍സ് കമ്മിറ്റി അംഗീകാരം നല്‍കി. ഈ ആപ്ലിക്കേഷന്‍ ഉപയോഗിച്ച് അപകടം സംഭവിച്ച വാഹനത്തിന്റെ ഫോട്ടോയെടുത്ത ചെറിയ അപകടങ്ങള്‍ പോലും റിപ്പോര്‍ട്ട് ചെയ്യാന്‍ കഴിയുന്നതാണ്. കൂടാതെ …
സ്വന്തം ലേഖകൻ: ജീവനക്കാരുടെ സ്ഥലം മാറ്റത്തിനുള്ള അപേക്ഷ സ്വീകരിക്കുന്നത് നിർത്തിയതായി കുവൈത്ത് ആരോഗ്യ മന്ത്രാലയം അറിയിച്ചു. ആരോഗ്യ മന്ത്രാലയ ജീവനക്കാരുടെ ട്രാന്‍സ്ഫര്‍ വര്‍ഷത്തിലൊരിക്കല്‍ മാത്രമാക്കാനുള്ള തീരുമാനത്തിന്‍റെ ഭാഗമായാണ് നടപടി. ഏപ്രിൽ 15 വരെ ലഭിച്ച സ്ഥലം മാറ്റ അപേക്ഷകളിൽ ആരോഗ്യ മന്ത്രാലയത്തിലെ ബന്ധപ്പെട്ട കമ്മിറ്റി പരിശോധന നടത്തി വരികയാണ്. നിലവിൽ ജോലി ചെയ്യുന്ന സ്ഥാപനത്തിന്‍റെയും പോകാനുദ്ദേശിക്കുന്ന …
സ്വന്തം ലേഖകൻ: വായ്പാനിരക്ക് കൂട്ടി റിസർവ് ബാങ്ക്. അടിസ്ഥാന വായ്പാനിരക്ക് റിപ്പോ 0.40% വർധിപ്പിച്ചു. ഇതോടെ റിപ്പോ നിരക്ക് 4.40 ശതമാനമായി. നാണ്യപ്പെരുപ്പം കൂടിയത് കണക്കിലെടുത്താണ് മോണെറ്ററി പോളിസി സമിതിയുടെ തീരുമാനമെന്ന് ആർബിഐ ഗവർണർ ശക്തികാന്ത ദാസ് അറിയിച്ചു. 2020 മേയ്ക്ക് ശേഷം ആദ്യമായാണ് റിപ്പോ നിരക്കിൽ വർധന വരുത്തുന്നത്. ഭവന– വാഹന വായ്പാ പലിശ …
സ്വന്തം ലേഖകൻ: പഗ്രഹ വിക്ഷേപണത്തിനു ശേഷം തിരികെ ഭൂമിയില്‍ പതിക്കുംമുന്‍പ് റോക്കറ്റിനെ ആകാശത്തുവെച്ച് ‘പിടികൂടി’ ഹെലികോപ്റ്റർ. അമേരിക്കന്‍ കമ്പനിയായ റോക്കറ്റ് ലാബ് യു.എസ്.എ. എന്ന സ്ഥാപനമാണ് താഴേക്ക് വരികയായിരുന്ന റോക്കറ്റിനെ പിടിച്ചെടുക്കാനുള്ള ശ്രമത്തില്‍ ഭാഗികമായി വിജയിച്ചത്. ഒരിക്കല്‍ വിക്ഷേപണത്തിന് ഉപയോഗിച്ച റോക്കറ്റിനെ ഇത്തരത്തില്‍ പിടിച്ചെടുത്ത് വീണ്ടും വിക്ഷേപണങ്ങള്‍ക്ക് ഉപയോഗിക്കുക എന്ന ലക്ഷ്യത്തോടെയാണ് റോക്കറ്റ് ലാബ് ഈ …
സ്വന്തം ലേഖകൻ: ഐക്യരാഷ്‌ട്ര സമാധാന സേനയുടെ ഒഴിപ്പിക്കൽ നടക്കുന്നതിനിടെ പ്രകോപനവുമായി റഷ്യ വീണ്ടും. മരിയൂപോൾ തുറമുഖ നഗരത്തിലെ അസോറ്റ്സ്റ്റാൾ ഉരുക്കു നിർമ്മാണ ശാലയിൽ കുടുങ്ങിക്കിടക്കുന്നവരെ ഒഴിപ്പിക്കുന്നതിന് അനുവദിച്ച സമയം കഴിയും മുന്നേയാണ് റഷ്യ വീണ്ടും മിസൈൽ ആക്രമണം പുന:രാരംഭിച്ചതെന്ന് യുക്രൈൻ ആരോപിച്ചു. നൂറുകണക്കിന് കുട്ടികളും വൃദ്ധരുമടക്കം ഉരുക്ക് നിർമ്മാണ ശാലയിൽ കുടുങ്ങിക്കിടക്കുകയാണെന്നും റഷ്യ ആക്രമണം നിർത്തണമെന്നും …
സ്വന്തം ലേഖകൻ: യുക്രൈനെ സഹായിക്കാൻ ശ്രമിക്കുന്നവരെ തകർക്കുമെന്ന പുടിന്റെ മുന്നറിയിപ്പ് വെറുതെയല്ലെന്ന് സൂചന. യുക്രൈന്റെ അയൽരാജ്യവും സഹായിയുമായ മാൾഡോവയെ റഷ്യ ആക്രമിച്ചെന്നാണ് റിപ്പോർട്ട്. മാൾഡോവിയൻ അതിർത്തിയിലേക്ക് റഷ്യ മിസൈലുകൾ അയച്ചെന്ന വാർത്ത മേഖലയിൽ ആശങ്ക വിതയ്‌ക്കുകയാണ്. സ്ഫോടനങ്ങളിൽ വാർത്താ വിതരണ ടവറുകൾ നശിച്ചെന്നാണ് റിപ്പോർട്ട്. ‘മാൾഡോവ തീർച്ചയായും ഭയക്കണം. അവരുടെ ഭാവി അവർ തന്നെ നശിപ്പിച്ചിരിക്കുകയാണ്. …
സ്വന്തം ലേഖകൻ: പെനൽറ്റി ഷൂട്ടൗട്ടിലേക്കു നീണ്ട ഫൈനലിൽ ബംഗാളിനെ തകർത്ത് (5–4) കേരളത്തിന് സന്തോഷ് ട്രോഫി കിരീടം. ശ്ചിത സമയത്ത് ഗോൾ രഹിത സമനിലയിൽ അവസാനിച്ച മത്സരം എക്സ്ട്രാ ടൈം പൂർത്തിയായപ്പോൾ 1–1 സമനിലയിലായി. പെനൽറ്റിയിൽ കിക്ക് എടുത്ത 5 താരങ്ങളും കേരളത്തിനായി ലക്ഷ്യം കണ്ടപ്പോൾ, കർണാടകയുടെ 2–ാം കിക്ക് പോസ്റ്റിനു പുറത്തേക്കു പറന്നു. സന്തോഷ് …
സ്വന്തം ലേഖകൻ: താരസംഘടനയായ അമ്മയുടെ ആഭ്യന്തര പരാതി പരിഹാര സെല്ലിൽ നിന്നും ശ്വേത മേനോനും കുക്കു പരമേശ്വരനും രാജിവെച്ചു. അമ്മയുടെ ആഭ്യന്തര പരാതി പരിഹാര സെൽ അധ്യക്ഷയാണ് ശ്വേത മേനോൻ.പരാതി പരിഹാര സെൽ അംഗമായ മാല പാർവതി ഇന്നലെ രാജി വെച്ചിരുന്നു. ലൈംഗിക പീഡന പരാതിയിൽ നടനും നിർമ്മാതാവുമായ വിജയ് ബാബുവിനെതിരെ നടപടിയെടുക്കാത്തതിൽ പ്രതിഷേധിച്ചാണ് രാജി. …
സ്വന്തം ലേഖകൻ: രാജ്യത്തെ ടോള്‍ പിരിവ് സംവിധാനം കേന്ദ്ര സര്‍ക്കാര്‍ അടിമുടി പരിഷ്‌കരിക്കുന്നു. നിലവില്‍ ഇടാക്കുന്ന സ്ഥിരം തുകയ്ക്ക് പകരം ദൂരം കണക്കാക്കി ടോള്‍ തുക ഈടാക്കുന്ന സംവിധാനം നടപ്പിലാക്കാനാണ് സര്‍ക്കാര്‍ ഒരുങ്ങുന്നത്. ജി.പി.എസ്. ഉപയോഗിച്ചായിരിക്കും പണം കണക്കുകൂട്ടി ഈടാക്കുകയെന്നാണ് റിപ്പോര്‍ട്ട്. വാഹനങ്ങള്‍ ടോള്‍ റോഡില്‍ നിന്ന് ടോളില്ലാത്ത പാതയിലേക്ക് കടക്കുമ്പോള്‍ സഞ്ചരിച്ച ദൂരം കണക്കാക്കി …
സ്വന്തം ലേഖകൻ: വിജയ് ബാബുവിനെ പുറത്താക്കാന്‍ എടുത്ത തീരുമാനം മാറ്റി വിജയ് ബാബുവിന്റെ മാറി നില്‍ക്കല്‍ സന്നദ്ധത അംഗീകരിക്കുന്നെന്ന ഔദ്യോഗിക പ്രസ്താവനക്കെതിരെ സംഘടനയില്‍ രൂക്ഷ തര്‍ക്കം. മാല പാര്‍വതി ഐസിയില്‍ നിന്നും രാജി വെച്ചു. അമ്മയുടെ പരാതി പരിഹാര സമിതിയില്‍ നിന്നാണ് രാജി. മാല പാര്‍വതി രാജി വച്ചതിന് പിന്നാലെ രാജിസന്നദ്ധത അറിയിച്ച് കുക്കു പരമേശ്വരനും …