1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
ഒമാനില്‍ പെരുന്നാള്‍ അവധി മെയ് ഒന്ന് മുതല്‍ അഞ്ചു വരെ; പ്രവാസികൾ നാട്ടിലേക്ക്
ഒമാനില്‍ പെരുന്നാള്‍ അവധി മെയ് ഒന്ന് മുതല്‍ അഞ്ചു വരെ; പ്രവാസികൾ നാട്ടിലേക്ക്
സ്വന്തം ലേഖകൻ: ഒമാനില്‍ ചെറിയ പെരുന്നാളിനോടനുബന്ധിച്ചുള്ള അവധി പ്രഖ്യാപിച്ചു. സര്‍ക്കാര്‍-സ്വകാര്യ മേഖലകളില്‍ മെയ് ഒന്ന് മുതല്‍ അഞ്ചുവരെയായിരിക്കും അവധി ലഭിക്കുക. കൂടാതെ വാരാന്ത്യ അവധികള്‍ ഉള്‍പ്പെടെ തുടര്‍ച്ചയായി ഒമ്പത് ദിവസം അവധിയാണ് രാജ്യത്ത് ലഭിക്കുക. അവധി കഴിഞ്ഞ് മേയ് എട്ട് മുതലായിരിക്കും ഓഫീസുകള്‍ വീണ്ടും തുറന്ന് പ്രവര്‍ത്തനമാരംഭിക്കുക. ഒ​മാ​നി​ലെ സ​ർ​ക്കാ​ർ, സ്വ​കാ​ര്യ മേ​ഖ​ല സ്ഥാ​പ​ന​ങ്ങ​ൾ​ക്ക് നീ​ണ്ട …
ഫിഫ ലോകകപ്പ്: ഖത്തറിൽ കാണികൾക്കായി നാല് പുതിയ ഹെൽത്ത് സെന്ററുകൾ കൂടി
ഫിഫ ലോകകപ്പ്: ഖത്തറിൽ കാണികൾക്കായി നാല് പുതിയ ഹെൽത്ത് സെന്ററുകൾ കൂടി
സ്വന്തം ലേഖകൻ: ഫിഫ ലോകകപ്പിന് മുൻപായി രാജ്യത്ത് 4 പുതിയ ഹെൽത്ത് സെന്ററുകൾ കൂടി തുറക്കും. പ്രാഥമിക പരിചരണ കോർപറേഷന്റെ (പിഎച്ച്‌സിസി) കീഴിൽ അൽ മഷാഫ്, ഉം അൽ സനീം, അൽ സദ്ദ് എന്നിവിടങ്ങളിലാണ് പുതിയ ഹെൽത്ത് സെന്ററുകൾ തുറക്കുക. കൂടാതെ അൽഖോറിലെ നിലവിലെ ഹെൽത്ത് സെന്ററിന് പകരമായി പുതിയത് തുറക്കും. അവസാന ഘട്ട മിനുക്കുപണിയിലാണ് …
മുതിർന്ന കോൺഗ്രസ് നേതാവ് കെ.ശങ്കരനാരായണന് അന്ത്യാഞ്ജലി; സംസ്‌കാരം വൈകിട്ട് തൃശൂരില്‍
മുതിർന്ന കോൺഗ്രസ് നേതാവ് കെ.ശങ്കരനാരായണന് അന്ത്യാഞ്ജലി; സംസ്‌കാരം വൈകിട്ട് തൃശൂരില്‍
സ്വന്തം ലേഖകൻ: ഞായറാഴ്ച രാത്രി അന്തരിച്ച മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ ഗവര്‍ണറും മന്ത്രിയുമായിരുന്ന കെ.ശങ്കരനാരായണന്റെ(90) സംസ്‌ക്കാരച്ചടങ്ങുകള്‍ വൈകിട്ട് തൃശൂരില്‍. പാലക്കാട് ശേഖരീപുരത്തെ വസതിയിലും ഡിസിസി ഓഫിസിലും പൊതുദര്‍ശനത്തിന് വച്ചശേഷമാണ് മൃതദേഹം തൃശൂരില്‍ എത്തിക്കുക. ശങ്കരനാരായണന്റെ അമ്മയുടെ തറവാട് വീടായ തൃശ്ശൂര്‍ പൈക്കുളത്താണ് സംസ്‌കാരം നടക്കുക. മുന്‍ ഗവര്‍ണറും മന്ത്രിയുമായതിനാല്‍ പൂര്‍ണ ഔദ്യോഗിക ബഹുമതികളോടെയാകും സംസ്‌കാരം …
മഴയ്‌ക്ക് പിന്നാലെ മണ്ണിര പ്രളയം! കാരണമറിയാതെ തായ്‌ലൻഡിലെ ഗ്രാമീണ കർഷകർ
മഴയ്‌ക്ക് പിന്നാലെ മണ്ണിര പ്രളയം! കാരണമറിയാതെ തായ്‌ലൻഡിലെ ഗ്രാമീണ കർഷകർ
സ്വന്തം ലേഖകൻ: ദിവസം മുഴുവൻ എവിടെ നോക്കിയാലും മണ്ണിരകളെ കാണാൻ തുടങ്ങിയാലോ? തായ്‌ലൻഡിലെ ത്വാക് മേഖലയിലാണ് സംഭവം. ഒരു മഴ പെയ്തു കഴിഞ്ഞതിന് പിന്നാലെ പ്രദേശത്ത് ഈ അത്ഭുത പ്രതിഭാസം കാണാൻ തുടങ്ങിയത്. ഈ മാസം 19നായിരുന്നു സംഭവം. പ്രദേശമാകെ മണ്ണിരകളെ കൊണ്ട് നിറഞ്ഞു. ആറിഞ്ച് വരെ വലിപ്പമുള്ള മണ്ണിരകളെയാണ് കൂട്ടപ്രളയത്തിൽ ഇവിടെ കാണാനായത്. വലിയ …
ഖത്തറില്‍ അടുത്ത അധ്യയന വര്‍ഷം സര്‍ക്കാര്‍ സ്‌കൂളുകളില്‍ പ്രവാസി വിദ്യാര്‍ഥികള്‍ക്കും പ്രവേശനം
ഖത്തറില്‍ അടുത്ത അധ്യയന വര്‍ഷം സര്‍ക്കാര്‍ സ്‌കൂളുകളില്‍ പ്രവാസി വിദ്യാര്‍ഥികള്‍ക്കും പ്രവേശനം
സ്വന്തം ലേഖകൻ: ഖത്തറില്‍ അടുത്ത അധ്യയന വര്‍ഷത്തില്‍ സര്‍ക്കാര്‍ സ്‌കൂളുകളില്‍ പ്രവാസി വിദ്യാര്‍ഥികള്‍ക്കും പ്രവേശനം അനുവദിക്കും. സ്വകാര്യമേഖലയില്‍ ജോലി ചെയ്യുന്ന പ്രവാസി രക്ഷിതാക്കളുടെ മക്കള്‍ക്ക് 9 സര്‍ക്കാര്‍ സ്‌കൂളുകളിലാണ് പ്രവേശനം അനുവദിക്കുക. അല്‍ ഷമാല്‍ സിറ്റി, ദുകാന്‍ സിറ്റി, അല്‍ ഖരാന, അല്‍ ഗുവൈരിയ, അല്‍ സുബാറ, അല്‍ ഖരസ, അല്‍ ഖഅബാന്‍, അല്‍ ജാമിലിയ, …
ബഹ്‌റൈനില്‍ പുതിയ തൊഴില്‍വിസയും മെഡിക്കലും; വ്യക്തത വരുത്തി അധികൃതർ
ബഹ്‌റൈനില്‍ പുതിയ തൊഴില്‍വിസയും മെഡിക്കലും; വ്യക്തത വരുത്തി അധികൃതർ
സ്വന്തം ലേഖകൻ: ബഹ്‌റൈനില്‍ പുതിയ തൊഴില്‍വിസയും മെഡിക്കലും എങ്ങനെ ചെയ്യണമെന്ന കാര്യത്തില്‍ വ്യക്തത വരുത്തി അധികൃതര്‍. പുതിയ തൊഴില്‍വിസയില്‍ ബഹ്‌റൈനില്‍ എത്തുന്നവരുടെ ബയോമെട്രിക് വിവരങ്ങള്‍ എയര്‍പോര്‍ട്ടില്‍ വെച്ച് രേഖപ്പെടുത്താറുണ്ട്. ഫിംഗര്‍ പ്രിന്റും ഫോട്ടോയും എടുത്ത് എന്റോള്‍മെന്റ് പൂര്‍ത്തിയായാല്‍ പ്രിന്റൗട്ട് കിട്ടും. അതില്‍ മെഡിക്കല്‍ ചെക്കപ് തീയതി, ഏത് ഹോസ്പിറ്റര്‍ എന്നീ വിവരങ്ങള്‍ ഉണ്ടാകും. എന്നാല്‍, ചില …
കുവൈത്തിൽ വിദേശത്തൊഴിലാളികളുടെ മെഡിക്കൽ ടെസ്റ്റ് കേന്ദങ്ങൾ ആഴ്ചയിൽ ആറു ദിവസം
കുവൈത്തിൽ വിദേശത്തൊഴിലാളികളുടെ മെഡിക്കൽ ടെസ്റ്റ് കേന്ദങ്ങൾ ആഴ്ചയിൽ ആറു ദിവസം
സ്വന്തം ലേഖകൻ: കുവൈത്തിൽ വിദേശത്തൊഴിലാളികളുടെ മെഡിക്കൽ ടെസ്റ്റ് കേന്ദങ്ങൾ പെരുന്നാൾ കഴിയുന്നത് വരെ ആഴ്ചയിൽ ആറു ദിവസം പ്രവർത്തിക്കുമെന്ന് ആരോഗ്യമന്ത്രാലയം. ശനി ഒഴികെയുള്ള ദിവസങ്ങളിൽ രാവിലെ 10 മുതൽ വൈകിട്ട് 5 വരെ ആയിരിക്കും മെഡിക്കൽ ടെസ്റ്റിങ് സെന്ററുകൾ പ്രവർത്തിക്കുക. ഇഖാമ നടപടികളുടെ ഭാഗമായി വിദേശികളുടെ മെഡിക്കൽ പരിശോധന നടത്തുന്ന കേന്ദ്രങ്ങളിൽ വലിയ തിരക്കാണ് അനുഭവപ്പെടുന്നത്. …
കുവൈത്തിൽ ഗാർഹിക തൊഴിലാളികളുടെ കൊഴിഞ്ഞുപോക്ക്; ശമ്പളം വർധിപ്പിക്കാൻ ശുപാർശ
കുവൈത്തിൽ ഗാർഹിക തൊഴിലാളികളുടെ കൊഴിഞ്ഞുപോക്ക്; ശമ്പളം വർധിപ്പിക്കാൻ ശുപാർശ
സ്വന്തം ലേഖകൻ: കുവൈത്തിൽ നിന്ന് കഴിഞ്ഞ വർഷം ഇന്ത്യൻ ഗാർഹികത്തൊഴിലാളികളുടെ കൊഴിഞ്ഞുപോക്കെന്ന് റിപ്പോർട്ട്. 40,000 ഇന്ത്യൻ തൊഴിലാളികളാണ് ഗാർഹികജോലി മതിയാക്കിയത്. രാജ്യത്തെ ഗാർഹികത്തൊഴിലാളികളുടെ എണ്ണത്തിൽ 75,000 പേരുടെ കുറവ് രേഖപ്പെടുത്തിയതായും താമസകാര്യ വകുപ്പിൽ നിന്നുള്ള കണക്കുകൾ വ്യക്തമാക്കുന്നു. 2020 ഡിസംബറിൽ 6,68,600 ഗാർഹികത്തൊഴിലാളികളാണ് കുവൈത്തിൽ ഉണ്ടായിരുന്നത്. ഇതിൽ 42,360 വനിതകളും 32,600 പുരുഷന്മാരും പ്രവാസം അവസാനിപ്പിച്ചു …
രാജ്യത്ത് വീണ്ടും കോവിഡ് വ്യാപനം; മുഖ്യമന്ത്രിമാരുടെ യോഗം വിളിച്ച് പ്രധാനമന്ത്രി മോദി
രാജ്യത്ത് വീണ്ടും കോവിഡ് വ്യാപനം; മുഖ്യമന്ത്രിമാരുടെ യോഗം വിളിച്ച് പ്രധാനമന്ത്രി മോദി
സ്വന്തം ലേഖകൻ: രാജ്യത്ത് കോവിഡ് കേസുകൾ വർധിക്കുന്ന സാഹചര്യത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി മുഖ്യമന്ത്രിമാരുടെ യോഗം വിളിച്ചു. ബുധനാഴ്ച ഓൺലൈനായിട്ടാകും നിർണായക യോഗം ചേരുക. ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷൺ നിലവിലെ കോവിഡ് സ്ഥിതിയെക്കുറിച്ച് യോഗത്തിൽ വിവരങ്ങൾ പങ്കുവയ്ക്കും. പ്രതിദിന കോവിഡ് കേസുകൾ കുറഞ്ഞതിന് പിന്നാലെ രാജ്യത്ത് നിയന്ത്രണങ്ങളിൽ ഇളവ് നൽകിയിരുന്നു. എന്നാൽ കഴിഞ്ഞ രണ്ടാഴ്ചയായി …
സൗദിയിൽ തൊഴിൽ കരാറുകൾ ഇനി ഖിവ സംവിധാനത്തിലൂടെ മാത്രം
സൗദിയിൽ തൊഴിൽ കരാറുകൾ ഇനി ഖിവ സംവിധാനത്തിലൂടെ മാത്രം
സ്വന്തം ലേഖകൻ: സൗദിയിൽ തൊഴിൽ കരാറുകൾ പൂർണ്ണമായും ഖിവ സംവിധാനത്തിലേക്ക് മാറ്റുന്നു. തൊഴിലുടമയും തൊഴിലാളിയും തമ്മിലുള്ള തൊഴിൽ കരാറുകൾ ഖിവ പോർട്ടൽ വഴി മാത്രമേ സ്വീകരിക്കുകയുള്ളുവെന്ന് മാനവവിഭവ ശേഷി മന്ത്രാലയം അറിയിച്ചു. നിയമം മെയ് 12 മുതൽ പ്രാബല്യത്തിൽ വരും. രാജ്യത്ത് സ്പോൺസർഷിപ്പ് സംവിധാനം നിർത്തലാക്കി തൊഴിൽ കരാറുകളുടെ അടിസ്ഥാനത്തിലേക്ക് തൊഴിൽ വിപണിയെ മാറ്റുന്നതിന്റെ ഭാഗമായാണ് …