സ്വന്തം ലേഖകൻ: രാജ്യത്തെ സർക്കാർ സ്കൂളുകളിലെ പുതു അധ്യയന വർഷത്തേക്കുള്ള വിദ്യാർഥികളുടെ രജിസ്ട്രേഷനും ട്രാൻസ്ഫറും ഞായറാഴ്ച മുതൽ ആരംഭിക്കുമെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രാലയം. മന്ത്രാലയത്തിന്റെ വെബ്സൈറ്റിലെ പൊതുസേവന പോർട്ടൽ വഴി നടക്കുന്ന നടപടികൾ ജൂൺ ഒമ്പതുവരെ നീണ്ടുനിൽക്കും. ഇപ്പോൾ അവസാനിക്കുന്ന 2021-22 അധ്യയന വർഷത്തിൽ 1,29,248 വിദ്യാർഥികളാണ് പൊതു സ്കൂളുകളിൽ പഠിക്കുന്നതെന്ന് വിദ്യാഭ്യാസ മന്ത്രാലയം സ്കൂൾ …
സ്വന്തം ലേഖകൻ: സർക്കാർ സർവീസിൽ നിന്നും വിരമിച്ച ജീവനക്കാർക്ക് പെൻഷൻ തുക വർധിപ്പിച്ച് ഖത്തർ അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് ആൽഥാനിയുടെ ഉത്തരവ്. കൂടാതെ സൈനിക വിരമിക്കൽ നിയമം, സോഷ്യല്‍ ഇന്‍ഷുറന്‍സ് നിയമം എന്നിവയും പ്രഖ്യാപിച്ചിട്ടുണ്ട്. 2022ൽ പുറത്തിറക്കിയ ഉത്തരവിൽ അമീർ ഒപ്പുവെച്ചു. ഔദ്യോഗിക ഗസറ്റിൽ പ്രസിദ്ധീകരിക്കുന്ന പുതിയ തീരുമാനം ഏപ്രിൽ ഒന്ന് മുതൽ …
സ്വന്തം ലേഖകൻ: കുവൈത്തിൽ മേയ് ഒന്ന് ഞായർ മുതൽ നാല് ബുധൻ വരെ ബാങ്ക് അവധിയായിരിക്കുമെന്ന് ബാങ്കിങ് അസോസിയേഷൻ അറിയിച്ചു. എന്നാൽ, പെരുന്നാളിനോട് അനുബന്ധിച്ചുള്ള മേയ് അഞ്ച് വ്യാഴാഴ്ച എല്ലാ ബാങ്കുകളുടെയും ഹെഡ് ഓഫിസുകൾ പ്രവർത്തിക്കും. രാജ്യത്തെ ആറു ഗവർണറേറ്റുകളിലെയും പ്രധാന ബ്രാഞ്ചുകൾ വഴിയും മേയ് അഞ്ചിന് പൊതുജനങ്ങൾക്ക് ബാങ്കിങ് സേവനങ്ങൾ നടത്താം. മേയ് എട്ട് …
സ്വന്തം ലേഖകൻ: ഒരു ഇടവേളക്ക് ശേഷം രാജ്യത്ത് കോവിഡ് കേസുകൾ കൂടുന്നു. തുടർച്ചയായ രണ്ടാം ദിവസവും രാജ്യത്ത് രണ്ടായിരത്തിനു മുകളിൽ കോവിഡ് കേസുകൾ സ്ഥിരീകരിച്ചു. 2380 പേർക്കാണ് കഴിഞ്ഞ 24 മണിക്കൂറിനിടയിൽ രാജ്യത്ത് കോവിഡ് സ്ഥിരീകരിച്ചത്. 56 പേർക്കാണ് രോഗത്തെ തുടർന്ന് ജീവൻ നഷ്ടമായത്. നിലവിൽ 13,433 ആക്ടീവ് കേസുകളാണ് രാജ്യത്തുള്ളത്. ഡൽഹിയിൽ കോവിഡ് വ്യാപനം …
സ്വന്തം ലേഖകൻ: കോവിഡ് ആശുപത്രിയായി പ്രവർത്തിച്ചുപോന്നിരുന്ന മിശ്രിഫ് ഫെയർ ഗ്രൗണ്ടിലെ എട്ടാംനമ്പർ ഹാൾ വിദേശ തൊഴിലാളികളുടെ വൈദ്യ പരിശോധന കേന്ദ്രമാക്കി മാറ്റുന്നു. ഫീൽഡ് ആശുപത്രി സന്ദർശിച്ച ആരോഗ്യമന്ത്രി ഡോ. ഖാലിദ് അൽ സയീദ് ആണ് ഇക്കാര്യം അറിയിച്ചത്. ശുവൈഖ്, ജഹ്റ, സബ്ഹാൻ, സബാഹ് അൽ സാലിം സബർബ് സെൻറർ എന്നിവിടങ്ങളിലെ മെഡിക്കൽ ടെസ്റ്റിങ് കേന്ദ്രങ്ങളിലെ സേവനങ്ങൾ …
സ്വന്തം ലേഖകൻ: രാജ്യത്ത് കുടുംബ സന്ദര്‍ശക വിസകള്‍ അനുവദിക്കാന്‍ ഇനി ഏതാനും ദിവസങ്ങള്‍ മാത്രം. മെയ് 8 നാണ് രാജ്യത്ത് ലെബനീസ് ഉള്‍പ്പെടെയുള്ള വിവിധ രാജ്യക്കാര്‍ക്ക് കുടുംബ സന്ദര്‍ശക വിസകള്‍ തുറക്കുക. ആഭ്യന്തര മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. കോവിഡ് വ്യാപനത്തെ തുടര്‍ന്ന് രണ്ട് വര്‍ഷത്തിലേറെയായി താത്ക്കാലികമായി നിര്‍ത്തിവെച്ചതിന് ശേഷമാണ് കുടുംബ സന്ദര്‍ശക വിസ പുനഃരാരംഭിക്കുന്നത്. സന്ദര്‍ശകര്‍ …
സ്വന്തം ലേഖകൻ: ആയുഷ് ചികിത്സയ്ക്കായി ഇന്ത്യയിലെത്തുന്ന വിദേശികൾക്ക് പ്രത്യേക വിസ ഒരുക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഗുജറാത്തിലെ ഗാന്ധിനഗറിൽ നടന്ന ആഗോള ആയുഷ് നിക്ഷേപ സംഗമത്തിന്റെ ഉദ്ഘാടനത്തിലായിരുന്നു പ്രധാനമന്ത്രിയുടെ പ്രഖ്യാപനം. പരമ്പരാഗത ചികിത്സ വിദേശികള്‍ക്കും ഏറെ സഹായകരമാണ്. അതുകൊണ്ട് വൈകാതെ തന്നെ പരമ്പരാഗത ചികിത്സയ്ക്കായി രാജ്യത്ത് കൂടുതൽ സൗകര്യങ്ങൾ ഏർപ്പെടുത്തുമെന്ന് മോദി പറഞ്ഞു. ഇത്തരത്തില്‍ ആയുഷ് …
സ്വന്തം ലേഖകൻ: ഡൽഹിയിൽ മാസ്‌ക് ഉപയോഗം വീണ്ടും കർശനമാക്കി. ഡൽഹി ലഫ് ഗവർണറുടെ അധ്യക്ഷതയിൽ ചേർന്ന ദുരന്തനിവാരണ അതോറിറ്റിയുടെ യോഗത്തിലാണ് രാജ്യതലസ്ഥാനത്ത് മാസ്ക് ധരിക്കുന്നത് വീണ്ടും നിർബന്ധമാക്കി ഉത്തരവിറക്കിയത്. പൊതുയിടങ്ങളിൽ മാസ്ക് ധരിക്കാത്തവർക്കെതിരെ 500 രൂപ പിഴ ചുമത്തുമെന്ന് ഡിഡിഎംഎ അറിയിച്ചു. നിലവിൽ രാജ്യത്ത് ഏറ്റവും കൂടുതൽ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്യുന്നതും ഡല്‍ഹിയിലാണ്. രാജ്യതലസ്ഥാനത്ത് …
സ്വന്തം ലേഖകൻ: സ്വന്തമായി ഒരു വീട് പോലും ഇല്ലെന്നും താൻ താമസിക്കുന്നത് കൂട്ടുകാരോടൊപ്പമാണെന്നും വെളിപ്പെടുത്തിയിരിക്കുകയാണ് ലോകത്തിലെ ഏറ്റവും വലിയ സമ്പന്നൻ ഇലോൺ മസ്‌ക്. ഈ വെളിപ്പെടുത്തലിന് മുന്നിൽ ലോകം മുഴുവൻ അന്തംവിട്ട് നിൽക്കുകയാണ്. ലോകമെമ്പാടുമുള്ള സാമ്പത്തിക രംഗത്തെ മാറ്റങ്ങളെക്കുറിച്ചും ശതകോടീശ്വരന്മാർ ചെലവഴിച്ച പണത്തേയും സംബന്ധിച്ച ചോദ്യത്തോട് പ്രതികരിക്കുന്നതിനിടെയാണ് മസ്‌ക് ഇത് തുറന്ന് പറഞ്ഞത്. ടെഡിന്റെ ക്രിസ് …
സ്വന്തം ലേഖകൻ: സാമ്പത്തിക സഹായം നല്‍കി ബാങ്ക് അക്കൗണ്ട് ആരംഭിക്കാന്‍ ആവശ്യപ്പെട്ട് തട്ടിപ്പ് നടത്തുന്ന സംഘങ്ങള്‍ക്കതിരെ ജാഗ്രത പാലിക്കണമെന്ന് റോയല്‍ ഒമാന്‍ പൊലീസ് അറിയിച്ചു. ഇത്തരത്തില്‍ അക്കൗണ്ട് ആരംഭിക്കാന്‍ പറയുന്നതിലൂടെ വ്യക്തിഗത, ബാങ്ക് വിവരങ്ങളാണ് തട്ടിപ്പ് സംഘം ശേഖരിക്കുന്നത്. ഇത്തരം തട്ടിപ്പുകളില്‍ വീഴരുതെന്നും നിയമ നടപടികള്‍ ഒഴിവാക്കുന്നതിന് പൗരന്‍മാരും വിദേശികളും ശ്രദ്ധിക്കണമെന്നും അധികൃതര്‍ ആവശ്യപ്പെട്ടു. സാമൂഹിക …