സ്വന്തം ലേഖകൻ: റഷ്യന്‍ അതിര്‍ത്തിക്കുള്ളിലെ കുര്‍സ്‌ക് മേഖലയില്‍ ഈ മാസം ആറിന് ആരംഭിച്ച കരയധിനിവേശം യുക്രൈന്‍ സൈന്യം കൂടുതല്‍ പ്രദേശത്തേക്കു വ്യാപിപ്പിച്ചു. ബെല്‍ഗൊരോദ് മേഖലയില്‍ യുക്രൈന്‍ കരസേന എത്തി. ഇതോടെ, ബുധനാഴ്ച ഇവിടെ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. കുര്‍സ്‌കിലും ബെല്‍ഗൊരോദിലും നിന്നായി 1.3 ലക്ഷത്തിലേറെപ്പേരെ ഒഴിപ്പിച്ചു. യുക്രൈന്റെ ഷെല്ലാക്രമണത്തില്‍ ഒട്ടേറെപ്പേര്‍ക്ക് പരിക്കേറ്റെന്നും വീടുകള്‍ തകര്‍ന്നെന്നും സ്ഥിതി ഗുരുതരമാണെന്നും …
സ്വന്തം ലേഖകൻ: സ്കൂൾ ബാഗിൻ്റെ ഭാരം കുറയ്ക്കാൻ നടപടിയുമായി ഒമാൻ വിദ്യാഭ്യാസ മന്ത്രാലയം. അമിതഭാരമുള്ള ബാഗുകൾ ചുമക്കുന്നതിൻ്റെ ദീർഘകാല പ്രത്യാഘാതങ്ങൾ തിരിച്ചറിഞ്ഞ് വിദ്യാർത്ഥികളുടെ ആരോഗ്യവും ക്ഷേമവും ഉറപ്പാക്കുന്നതിൻ്റെ ഭാഗമായാണ് ഈ നടപടി. ഒന്നാം ക്ലാസ് മുതൽ നാലാം ക്ലാസ് വരെയുള്ള കുട്ടികൾക്ക് സ്കൂൾ ബാഗുകളുടെ ഭാരം മൂലമുണ്ടാവുന്ന ആരോഗ്യ പ്രശ്നങ്ങൾ ഒഴിവാക്കാനുള്ള പദ്ധതിയുമായാണ് ഒമാൻ വിദ്യാഭ്യാസ …
സ്വന്തം ലേഖകൻ: ആഫ്രിക്കയുടെ വിവിധ ഭാഗങ്ങളിൽ മങ്കിപോക്സ് തീവ്രമായി വ്യാപിക്കുന്ന സാഹചര്യത്തിൽ ആരോഗ്യ അടിയന്തരാവസ്ഥ പാലിച്ച് ലോകാരോഗ്യസംഘടന. രണ്ട് വർഷത്തിനിടെ രണ്ടാം തവണയാണ് മങ്കിപോക്സിൽ ഡബ്ള്യുഎച്ച്ഒ ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിക്കുന്നത്. ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയിൽ മങ്കിപോക്സ് പൊട്ടിപ്പുറപ്പെട്ടത്. ഇതുവരെ 450 പേരെങ്കിലും കോംഗോയിൽ മങ്കിപോക്സ് ബാധിച്ച് മരിച്ചിട്ടുണ്ട്. ഇപ്പോൾ മധ്യ, കിഴക്കൻ ആഫ്രിക്കയുടെ ഭാഗങ്ങളിലും …
സ്വന്തം ലേഖകൻ: രാജ്യത്തിൻറെ 78-ാം സ്വാതന്ത്ര്യദിനത്തിൽ ഏകസിവിൽ കോഡ് നടപ്പാക്കാനുള്ള ആഹ്വാനവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. ഏകവ്യക്തിഗത നിയമം രാജ്യത്തിന് ആവശ്യമാണെന്നായിരുന്നു ചെങ്കോട്ടയിൽ രാജ്യത്തെ അഭിസംബോധന ചെയ്ത് പ്രസംഗിക്കവെ പ്രധാനമന്ത്രിയുടെ പ്രഖ്യാപനം. ഒപ്പം ‘ഒരു രാജ്യം ഒരൊറ്റ തിരഞ്ഞെടുപ്പ്’ നടപ്പാക്കണമെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്ത് വ്യക്തിനിയമങ്ങൾ ചർച്ച ചെയ്യണമെന്ന് മോദി പറഞ്ഞു. വിവേചനപരമായ സാമുദായിക നിയമങ്ങൾ …
സ്വന്തം ലേഖകൻ: രാജ്യത്ത് കള്ളപ്പണം തടയുകയും തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്കായുള്ള ഫണ്ട് കൈമാറ്റം കണ്ടെത്തുകയും ചെയ്യുകയെന്ന ലക്ഷ്യത്തോടെ വലിയ പണമിടപാടുകള്‍ക്ക് നിയന്ത്രണം വരുന്നു. കാര്‍ വില്‍പ്പന ഉള്‍പ്പെടെയുള്ള പ്രത്യേക മേഖലകളില്‍ 1500 കുവൈത്ത് ദിനാറില്‍ കൂടുതലുള്ള പണമിടപാടുകള്‍ നിരോധിക്കുന്ന പുതിയ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താനാണ് കുവൈത്ത് ഭരണകൂടം ആലോചിക്കുന്നത്. രാജ്യത്ത് ഇടപാടുകളില്‍ സാമ്പത്തിക സുതാര്യത വര്‍ദ്ധിപ്പിക്കുന്നതിനും അനധികൃത സാമ്പത്തിക …
സ്വന്തം ലേഖകൻ: കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിൽ ലഗേജുകൾ കൈകാര്യം ചെയ്യുന്നതിന് പുതിയ സംവിധാനം ഏര്‍പ്പെടുത്തുന്നു. ഇതുമായി ബന്ധപ്പെട്ട് ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (ഡി.ജി.സി.എ) തീരുമാനം പുറപ്പെടുവിച്ചതായി അറബ് ടൈംസ് റിപ്പോർട്ട് ചെയ്തു. പുതിയ തീരുമാനപ്രകാരം പോർട്ടറെ ഉൾപ്പെടുത്താതെ യാത്രക്കാർക്ക് സൗജന്യമായി ട്രോളി ഉപയോഗിക്കാം. പോർട്ടർ സേവനം ആവശ്യമാണെങ്കിൽ ചെറിയ ട്രോളിക്ക് ഒരു ദിനാറും …
സ്വന്തം ലേഖകൻ: ഗാസയിലെ ഇസ്രയേൽ അതിക്രമങ്ങൾക്കെതിരെ ആഗോള തലത്തിൽ വ്യപക വിമർശനം ഉയരുന്ന സാഹചര്യത്തിലും സയണിസ്റ്റ് ഭരണകൂടത്തിന് 2000 കോടി ഡോളറിന്റെ ആയുധങ്ങൾ നൽകാൻ അമേരിക്ക. യുദ്ധവിമാനങ്ങളും സൈനികോപകരണങ്ങളും ഉൾപ്പെടെ ഇസ്രയേലിന് വിൽക്കാനുള്ള കരാറിന് ചൊവ്വാഴ്ചയാണ് അമേരിക്കൻ സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കൻ അനുമതി നൽകിയത്. പശ്ചിമേഷ്യയിൽ പുതിയ സംഘർഷസാധ്യതകൾ നിലനിൽക്കുന്ന പശ്ചാത്തലത്തിൽ കൂടിയാണ് ഈ …
സ്വന്തം ലേഖകൻ: ഷിരൂര്‍ മണ്ണിടിച്ചിലില്‍ മലയാളി ലോറി ഡ്രൈവര്‍ അര്‍ജുനെ കാണാതായിട്ട് ഒരു മാസം തികയുന്നു. ജൂലൈ പതിനാറിന് പുലര്‍ച്ചെയാണ് അര്‍ജുന്‍ ഓടിച്ചിരുന്നു ലോറിയെ ഉള്‍പ്പെടെ കവര്‍ന്ന് ദേശീയ പാത 66 ല്‍ ഷിരൂര്‍ വില്ലേജിലെ കാര്‍വാറിന് സമീപം അങ്കോളയില്‍ അപകടം ഉണ്ടായത്. അര്‍ജുന്‍ ഉള്‍പ്പെടെ പത്ത് പേരാണ് അപകടത്തില്‍ മരിച്ചത്. അര്‍ജുനെയും ലോറിയെയും കണ്ടെത്താന്‍ …
സ്വന്തം ലേഖകൻ: രാജ്യത്തെ നടുക്കി വയനാട്ടിലെ ചൂരല്‍മല മുണ്ടക്കൈ മേഖലയില്‍ ഉണ്ടായ ഉരുള്‍പ്പൊട്ടലിന് കാരണം മനുഷ്യന്റെ പ്രവര്‍ത്തനങ്ങള്‍ മൂലമുള്ള കാലാവസ്ഥാ വ്യതിയാനമാണെന്ന് പഠനം. വേള്‍ഡ് വെതര്‍ ആട്രിബ്യൂഷന്റെ (WWA) പുതിയ വിശകലനത്തിലാണ് ഉരുള്‍പൊട്ടലിന്റെ കാരണങ്ങള്‍ അവലോകനം ചെയ്യുന്നത്. ഉരുള്‍പൊട്ടലുണ്ടായ പ്രദേശത്ത് പെയ്തിറങ്ങയത് സാധാരണയേക്കാള്‍ പത്ത് ശതമാനം അധിക മഴ ആയിരുന്നു എന്നും വിശകലനം ചൂണ്ടിക്കാട്ടുന്നു. പ്രകൃതിക്ഷോഭങ്ങളുടെ …
സ്വന്തം ലേഖകൻ: തൊഴില്‍ ബന്ധങ്ങളുമായി ബന്ധപ്പെട്ട് പുതിയ നിയമം. തൊഴിലുടമകളും ജീവനക്കാരും തമ്മിലുള്ള ചില വ്യവസ്ഥകള്‍ പാലിച്ചില്ലെങ്കില്‍ ഒരു ദശലക്ഷം വരെ ദിര്‍ഹം പിഴയായി ഈടാക്കും. തൊഴില്‍ ബന്ധങ്ങളുടെ നിയന്ത്രണങ്ങളെ കുറിച്ച് പറയുന്ന നിയമത്തിലാണ് ഈ പുതിയ നിയമം വ്യക്തമാക്കുന്നത്. വർക്ക് പെർമിറ്റ് ഇല്ലാതെ ഒരു തൊഴിലാളിയെ ജോലിക്ക് നിയമിക്കുക അല്ലെങ്കിൽ ജോലി നൽകാതെ അവരെ …