സ്വന്തം ലേഖകൻ: കുവൈത്ത് ആരോഗ്യമന്ത്രാലയം വിദ്യാര്‍ത്ഥികള്‍ക്കുള്ള പി.സി.ആര്‍ പരിശോധന സേവനം അവസാനിപ്പിച്ചു. കോവിഡ് കേസുകള്‍ ഗണ്യമായി കുറയുകയും വിദ്യാഭ്യാസ മന്ത്രാലയം കുട്ടികള്‍ക്കുള്ള പി.സി.ആര്‍ നിബന്ധന ഒഴിവാക്കുകയും ചെയ്ത പശ്ചാത്തലത്തിലാണ് പുതിയ നടപടി കൈകൊണ്ടിരിക്കുന്നത്. രാജ്യത്തെ പന്ത്രണ്ട് ഹെല്‍ത്ത് സെന്ററുകളിലായിരുന്നു വിദ്യാര്‍ത്ഥികള്‍ക്കുള്ള പി.സി.ആര്‍ പരിശോധന ഇതുവരെയും ലഭ്യമായിരുന്നത്. ഇതുവരെ ഇവിടെയുണ്ടായിരുന്ന സ്‌പെഷ്യല്‍ ജീവനക്കാരെയെല്ലാം അവരുടെ സാധാരണ ഡ്യൂട്ടിയിലേക്ക് …
സ്വന്തം ലേഖകൻ: കുവൈത്തിൽ അനധികൃത താമസക്കാർക്ക് വീണ്ടും പൊതുമാപ്പ് അനുവദിക്കാൻ സാധ്യത. കഴിഞ്ഞ ദിവസം ഇന്ത്യൻ അംബാസഡർ സിബി ജോർജ് കുവൈത്ത് ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ശൈഖ് അഹമ്മദ് നവാഫ് അൽ-അഹമ്മദ് അസ്സബാഹുവായി നടത്തിയ കൂടിക്കാഴ്ചയിൽ ഈ ആവശ്യം ഉന്നയിച്ചിട്ടുണ്ട്. അനുകൂല നിലപാട് കുവൈത്ത് അധികൃതരുടെ ഭാഗത്തുനിന്ന് ഉണ്ടാകുമെന്നാണ് പ്രതീക്ഷ. അനധികൃതമായി രാജ്യത്ത് താമസിക്കുന്നവർക്ക് വീണ്ടും …
സ്വന്തം ലേഖകൻ: യെമന്‍ ജയിലില്‍ വധശിക്ഷക്ക് വിധിക്കപ്പെട്ട് കഴിയുന്ന മലയാളി നിമിഷ പ്രിയയുടെ മോചനത്തിനുള്ള ദൗത്യത്തിന് ജസ്റ്റിസ് കുര്യന്‍ ജോസഫ് നേതൃത്വം നല്‍കും. ദയാധനം നല്‍കി മോചനം സാധ്യമാക്കാന്‍ സര്‍ക്കാര്‍, സര്‍ക്കാര്‍ ഇതര തലങ്ങളില്‍ നടക്കുന്ന ശ്രമങ്ങള്‍ ജസ്റ്റിസ് കുര്യന്‍ ജോസഫ് ഏകോപിപ്പിക്കും. കൊല്ലപ്പെട്ട യെമന്‍ പൗരന്‍ തലാല്‍ മുഹമ്മദിന്റെ കുടുംബവുമായി നടക്കുന്ന ചര്‍ച്ചകളും ജസ്റ്റിസ് …
സ്വന്തം ലേഖകൻ: സമൂഹമാധ്യമ പ്ലാറ്റ്ഫോമായ ട്വിറ്ററിന് മോഹവില പറഞ്ഞ ടെസ്‍ല സി.ഇ.ഒ ഇലോൺ മസ്കിന്റെ പുതിയ വെളിപ്പെടുത്തലിന് പിറകെയാണ് ഇപ്പോൾ നെറ്റിസൺസ്. ട്വിറ്റർ വാങ്ങാനായില്ലെങ്കിൽ പ്ലാൻ ‘ബി’ ഉണ്ടെന്നാണ് മസ്കിന്റെ വെളിപ്പെടുത്തൽ. 41 ദശലക്ഷം ഡോളറിന് (3.13 ലക്ഷം കോടി ഇന്ത്യൻ രൂപ) ട്വിറ്റർ വാങ്ങാനാണ് കഴിഞ്ഞ ദിവസം ഇലോൺ മസ്ക് സന്നദ്ധത അറിയിച്ചത്. ജനുവരി …
സ്വന്തം ലേഖകൻ: മൂല്യവര്‍ധിത നികുതി ഒഴിവാക്കിയ സാധനങ്ങളുടെ പട്ടിക വാണിജ്യ കേന്ദ്രങ്ങളിലും കടകളിലും പ്രദര്‍ശിപ്പിക്കണമെന്ന് ഒമാൻ ഉപഭോക്തൃ സംരക്ഷണ വിഭാഗം അറിയിച്ചു. വാറ്റ് ഒഴിവാക്കിയ ചില സാധനങ്ങൾക്ക് കടകളിൽ അമിത വില ഈടാക്കുന്നതായി പരാതി ഉയർന്ന സാഹചര്യത്തിലാണ് ഇത്തരത്തിലൊരു പദ്ധതിയുമായി അധികൃതർ രംഗത്തെത്തിയിരിക്കുന്നത്. ഒമാൻ സുൽത്താൻ ഹൈതം ബിന്‍ താരികിന്റെ നിര്‍ദേശത്തെ തുടർന്നാണ് കഴിഞ്ഞ മാസം …
സ്വന്തം ലേഖകൻ: ഖത്തർ 2022 ലോകകപ്പിന് മുൻപായി സൗജന്യ സ്ട്രീമിങ് സർവീസിന് ഫിഫ തുടക്കമിട്ടു. ഫിഫ പ്ലസ് എന്ന സൗജന്യ സ്ട്രീമിങ് സേവനം എല്ലാ വെബ്, മൊബൈലുകളിലും ലഭിക്കും. പ്രധാന ലീഗുകളിൽ നിന്നുളളവ ഉൾപ്പെടെ സ്ട്രീമിങ്ങിലുണ്ടാകും. മുൻ ലോകകപ്പുകളിൽ നിന്നുള്ള ഭാഗങ്ങൾ, ബ്രസീലിയൻ ഫുട്‌ബോൾ ഇതിഹാസം റൊണാൾഡിനോയെ പോലുള്ളവരെക്കുറിച്ചുള്ള ഡോക്യുമെന്ററികൾ, മികച്ച വനിതാകളിക്കാരെക്കുറിച്ചുള്ള പരിപാടികൾ എന്നിവയെല്ലാം …
സ്വന്തം ലേഖകൻ: അനിശ്ചിതത്വങ്ങൾക്കൊടുവിൽ ഡിസ്കവർ ഖത്തർ വെബ്സൈറ്റിലെ ‘വിസ ഓൺ അറൈവൽ’ ഹോട്ടൽ ബുക്കിങ് വിൻഡോ ബുധനാഴ്ച മുതൽ വീണ്ടും സജീവമായി. വ്യാഴാഴ്ച മുതൽ ബുക്കിങ് ലഭ്യമാവുന്ന രീതിയിലാണ് വിൻഡോ തുറന്നത്. വെബ്സൈറ്റിൽ പ്രവേശിക്കുമ്പോൾ വിസ ഓൺ അറൈവലുമായി ബന്ധപ്പെട്ട നിർദേശങ്ങൾക്ക് ആഭ്യന്തര മന്ത്രാലയം വെബ്സൈറ്റ് സന്ദർശിക്കാനുള്ള ലിങ്കുമുണ്ട്. യാത്ര പുറപ്പെടുന്ന രാജ്യത്തിനനുസരിച്ചുള്ള വിസ നിർദേശങ്ങൾ …
സ്വന്തം ലേഖകൻ: കോവിഡ് മഹാമാരിക്കു ശേഷം പ്രവാസി മലയാളി സമൂഹം നാട്ടില്‍ സംരംഭമേഖലയില്‍ കൂടുതല്‍ സജീവമായിരിക്കുകയാണ്. ഇതിന് അവരെ സഹായിച്ചിരിക്കുകയാണ് നോര്‍ക്ക റൂട്ട്‌സിന്‍റെ കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തെ പ്രവര്‍ത്തനങ്ങള്‍. കോവിഡ് പശ്ചാത്തലത്തില്‍ തൊഴില്‍ നഷ്ടപ്പെട്ട് തിരിച്ചെത്തിയ പ്രവാസികള്‍ക്കായി നോര്‍ക്ക റൂട്ട്‌സ് ആവിഷ്‌കരിച്ച സംരംഭക സഹായ പദ്ധതികളില്‍ നൂറുശതമാനം ധനവിനിയോഗമാണ് ഉണ്ടായിട്ടുള്ളത്. വ്യത്യസ്ത തലങ്ങളിലെ സ്വയംസംരംഭകരെ സഹായിക്കുന്നതിന് …
സ്വന്തം ലേഖകൻ: കെനിയൻ തലസ്ഥാനമായ നയ്റോബിയിൽ നിന്നും തിങ്കളാഴ്ച അഹമ്മദാബാദിലേക്ക് പുറപ്പെടേണ്ടിയിരുന്ന എയർ ഇന്ത്യ വിമാനം വൈകിയത് മൂന്ന് ദിവസം. മലയാളി യാത്രക്കാർ അടക്കമുള്ളവർ വിമാനത്തിലും ഹോട്ടലിലുമായി ചിലവഴിച്ചത് 57 മണിക്കൂർ ആണ്. പകരം വിമാനം സജ്ജമാക്കാതെ ദുരിതത്തിലാക്കുന്ന സമീപനം എയർ ഇന്ത്യ അവസാനിപ്പിക്കണമെന്ന് യാത്രക്കാർ ആവശ്യപ്പെട്ടു. പത്തനംതിട്ട വടശേരിക്കര സ്വദേശി റിജോ മാത്യു അടക്കം …
സ്വന്തം ലേഖകൻ: സാമ്പത്തിക തട്ടിപ്പിൽ നിന്ന് ബാങ്ക് ഉപഭോക്താക്കളെ സംരക്ഷിക്കുന്നതിനായി സൗദിയിലെ ബാങ്കുകൾക്ക് താൽക്കാലികമായി ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ പിൻവലിച്ചതായി സൗദി സെൻട്രൽ ബാങ്ക് അറിയിച്ചു. ഓൺലൈൻ വഴി രാജ്യത്തിന് പുറത്തേക്കയക്കുന്ന പണം പുതിയ അക്കൗണ്ടിലേക്കാണെങ്കിൽ 24 മണിക്കൂറിന് ശേഷവും മുമ്പ് പണമയച്ച അക്കൗണ്ട് ആണെങ്കിൽ ചുരുങ്ങിയത് രണ്ട് മണിക്കൂറിനുള്ളിലും മാത്രമായിരിക്കും അതത് അക്കൗണ്ടിൽ പണമെത്തുക. മുമ്പ് …