സ്വന്തം ലേഖകൻ: ഈ വർഷം മെഡിക്കൽ പ്രവേശന പരീക്ഷയായ ‘നീറ്റ്’ എഴുതുന്ന പ്രവാസി വിദ്യാർഥികൾക്ക് എംബസിയിൽ നിന്നും എൻ.ആർ.ഐ സർട്ടിഫിക്കറ്റ് ലഭ്യമാക്കുമെന്ന് ഖത്തറിലെ ഇന്ത്യൻ എംബസി അറിയിച്ചു. പ്രവൃത്തി ദിനങ്ങളിൽ ഓൺലൈൻ അപോയ്മെന്റ് ഇല്ലാതെ തന്നെ 12.30 നും ഒരു മണിക്കുമിടയിലായി എംബസിയിൽ നേരിട്ടെത്തി അപേക്ഷ സമർപ്പിച്ച് സർട്ടിഫിക്കറ്റ് സ്വന്തമാക്കാവുന്നതാണ്. ഇത്തവണ ഖത്തറിൽ തന്നെ നീറ്റ് …
സ്വന്തം ലേഖകൻ: കോവിഡ് പ്രതിരോധ വാക്സിൻ ലഭിക്കുന്ന ഹെൽത്ത് സെന്‍ററുകളുടെ ലിസ്റ്റ് ആരോഗ്യമന്ത്രാലയം പ്രസിദ്ധീകരിച്ചു. ശൈഖ് സൽമാൻ ഹെൽത്ത് സെന്റർ, ബഹ്റൈൻ നാഷനൽ ബാങ്ക് ഹെൽത്ത് സെന്റർ അറാദ്, ജോവ് ആൻഡ് അസ്കർ ക്ലിനിക്, ഇബ്നു സീന ഹെൽത്ത് സെന്റർ, ബുദയ്യ കോസ്റ്റ് ഹെൽത്ത് സെന്റർ, സല്ലാഖ് ഹെൽത്ത് സെന്റർ എന്നിവിടങ്ങളിൽനിന്നും സിനോഫാം വാക്സിൻ ലഭിക്കും. …
സ്വന്തം ലേഖകൻ: കുവൈത്തിൽ ഡ്രൈവിങ് ലൈസൻസിനും ആയുധ ലൈസൻസിനും അപേക്ഷിക്കുന്നവരുടെ മാനസികാരോഗ്യം പരിശോധിക്കും. മനോരോഗികൾക്കും മയക്കുമരുന്നിന് അടിമകളായവർക്കും ലൈസൻസുകൾ നൽകില്ല. ഇതുസംബന്ധിച്ച് ആഭ്യന്തരമന്ത്രാലയം ബന്ധപ്പെട്ട വകുപ്പുകളുമായി ഏകോപിച്ച് ഡേറ്റ ശേഖരണം ആരംഭിച്ചതായാണ് റിപ്പോർട്ട്. ബുദ്ധിസ്ഥിരതയില്ലാത്തവർക്ക് ഡ്രൈവിങ് ലൈസൻസും ആയുധ ലൈസൻസും ലഭിക്കുന്ന സാഹചര്യം ഒഴിവാക്കാനാണ് ആഭ്യന്തര മന്ത്രാലയത്തിന്റെ ആലോചന. ഇതുസംബന്ധിച്ച പഠനം ആരംഭിച്ചതായി അൽ അൻബ …
സ്വന്തം ലേഖകൻ: കൊവിഡിന് മുമ്പുള്ള സ്ഥിതിയിലേക്ക് പോകാനൊരുങ്ങുമ്പോള്‍ രാജ്യം തൊഴിലാളികളുടെ കടുത്ത ക്ഷാമം നേരിടുന്നു. കരകൗശല മേഖലയിലാണ് പ്രവാസികളായ തൊഴിലാളികളുടെ കടുത്ത ക്ഷാമം കുവൈത്ത് നേരിടുന്നത്. കൊവിഡിന്റെ ആരംഭം മുതല്‍ ഇന്നു വരെ രാജ്യത്ത് നിന്ന് എന്നന്നേയ്ക്കുമോ അല്ലാതെയോ വിട്ടുപോയ പതിനായിരക്കണക്കിന് പ്രവാസി തൊഴിലാളികള്‍ സ്വകാര്യ, ഗവണ്‍മെന്റ് മേഖലകളില്‍ ജോലി ചെയ്യുന്നതായി കണക്കുകള്‍ വ്യക്തമാക്കുന്നു. രാജ്യത്തിന് …
സ്വന്തം ലേഖകൻ: ഖത്തറില്‍ വിവിധ മേഖലകളില്‍ സ്വദേശിവത്കരണം നടപ്പാക്കുന്നു. സ്വകാര്യ കമ്പനികളിലാണ് സ്വദേശികളെ നിയമിച്ചത്. തൊഴില്‍ പരിശീലന പരിപാടിയിലൂടെ ഈ വര്‍ഷത്തെ ആദ്യ മൂന്ന് മാസം കൊണ്ട് 337 സ്വദേശികളെ നിയമിച്ചു. സ്വകാര്യ കമ്പനികളുടെ ഉന്നത പദവികളിലാണ് നിയമനം. തൊഴില്‍ മന്ത്രാലയം വക്താവ് ഖാലിദ് ഹുസൈന്‍ അബ്ദുല്ല ഖത്തര്‍ ടെലിവിഷന്‍ പരിപാടിയില്‍ സംസാരിക്കവെയാണ് ഇക്കാര്യം പറഞ്ഞത്. …
സ്വന്തം ലേഖകൻ: ഖത്തറിലെ മെട്രോ ലിങ്ക് ബസുകളിൽ യാത്ര ചെയ്യാൻ ടിക്കറ്റ് വേണ്ടിവരും. പുതിയ സംവിധാനം തിങ്കളാഴ്ച മുതൽ ആണ് പ്രാബല്യത്തിൽ വരുക. മെട്രോയിലെ യാത്രക്കാർക്കുള്ള സൗജന്യ ഷട്ടിൽ ബസ് സർവിസായ മെട്രോ ലിങ്കിൽ 11 മുതൽ സൗജന്യ ഇ-ടിക്കറ്റ് നടപ്പാക്കുന്നതായി മുവാസലാത്ത് അറിയിച്ചു. കർവ ബസ് ആപ്ലിക്കേഷൻ എടുക്കുകയാണെങ്കിൽ ഇ-ടിക്കറ്റ് വഴിയാവും ഇനിയുള്ള മെട്രോ …
സ്വന്തം ലേഖകൻ: ആരോഗ്യ മേഖലയിലെ സ്വകാര്യവത്കരണത്തെ കുറിച്ച് വ്യക്തത വരുത്തി ബഹ്‌റൈന്‍ അധികൃതര്‍. ആരോഗ്യ മേഖലയിലെ അനുബന്ധ സേവനങ്ങള്‍ സ്വകാര്യവത്കരിക്കാന്‍ ഉദ്ധേശ്യമില്ലെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു. എന്നാല്‍, ചില കാര്യങ്ങളില്‍ മാറ്റങ്ങള്‍ വരുത്താന്‍ പദ്ധതിയിടുന്നുണ്ട്. ആരോഗ്യ ഇന്‍ഷുറന്‍സ് നിയമം, സര്‍ക്കാര്‍ ആശുപത്രികളുടെയും ഹെല്‍ത്ത് സെന്ററുകളുടെയും സ്വയംഭരണം എന്നിവയുമായി ബന്ധപ്പെട്ട് ആരോഗ്യ സംവിധാനം പൊതുവായി പുനഃസംഘടിപ്പിക്കുന്നതിന്റെ ഭാഗമായുള്ള …
സ്വന്തം ലേഖകൻ: ഇന്ധനവില വർധന വിമാന ടിക്കറ്റ് നിരക്ക് ഉയരാനിടയാക്കുമെന്ന് ഇന്റർനാഷനൽ എയർ ട്രാൻസ്പോർട്ട് അസോസിയേഷൻ വ്യക്തമാക്കി. ഇന്ധനവില വർധന വിമാന കമ്പനികളുടെ നടത്തിപ്പ് ചെലവ് വർധിപ്പിച്ചിട്ടുണ്ട്. ടിക്കറ്റ് നിരക്ക് ഉയർത്തുകയല്ലാതെ വഴിയില്ല. വ്യോമയാന മേഖലയെതന്നെ പ്രതികൂലമായി ബാധിക്കുന്നതാണ് ഇന്ധനവിലയിലുണ്ടായ കുതിച്ചുകയറ്റം. കോവിഡ് പ്രതിസന്ധി ഏറ്റവും കൂടുതൽ ബാധിച്ച മേഖലയിൽ ഒന്നാണിത്. യാത്രാനിയന്ത്രണങ്ങൾ നീക്കി പതിയെ …
സ്വന്തം ലേഖകൻ: സിപിഎം കേന്ദ്ര കമ്മിറ്റി അംഗവും വനിതാ കമ്മിഷൻ മുൻ അധ്യക്ഷയുമായ എം.സി.ജോസഫൈൻ (74) അന്തരിച്ചു. എകെജി ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം. ഇന്നലെ സിപിഎം പാർട്ടി കോൺഗ്രസ് സമ്മേളന വേദിയിൽ കുഴഞ്ഞുവീണതിനെ തുടർന്നാണ് ജോസഫൈനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ജനാധിപത്യ മഹിളാ അസോസിയേഷൻ അഖിലേന്ത്യാ വൈസ് പ്രസിഡന്റ്, സംസ്ഥാന പ്രസിഡന്റ്, വനിതാ വികസന കോർപറേഷൻ ചെയർപഴ്സൺ, …
സ്വന്തം ലേഖകൻ: യുഎഇയിൽ തൊഴിലാളികൾക്കു വേതനം നൽകുന്നത് 17 ദിവസത്തിലധികം വൈകിയാൽ കമ്പനികൾക്കു പുതിയ തൊഴിൽ പെർമിറ്റ് ലഭിക്കില്ലെന്ന് അധികൃതർ. തൊഴിലാളികളുടെ വേതന സുരക്ഷ ഉറപ്പാക്കുന്ന ഈ വർഷത്തെ മന്ത്രിസഭാ തീരുമാനപ്രകാരമാണു നടപടി. സ്വകാര്യ മേഖലയിലെ തൊഴിലാളികൾക്കു വേതന സുരക്ഷാ പദ്ധതി (ഡബ്ലിയുപിഎസ്) വഴിയാണു വേതനം വിതരണം നടത്തേണ്ടത്. ഇതനുസരിച്ച് ഓരോ മാസവും മൂന്നാം തീയതിക്ക് …