സ്വന്തം ലേഖകൻ: യമന്‍ സമാധാന നീക്കത്തിന്റെ ഭാഗമായി രണ്ട് മാസത്തേക്ക് വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചതായി സഖ്യസേന അറിയിച്ചു. യു.എന്നിന്റെ അഭ്യര്‍ഥനയും പരിശുദ്ധ റംസാന്‍ മാസവും കണക്കിലെടുത്താണ് നടപടി. നീക്കത്തെ ഐക്യരാഷ്ട്ര സഭ സ്വാഗതം ചെയ്തു. യെമനിലെ യു.എന്‍ പ്രത്യേക ദൂതനാണ് ഇക്കാര്യം അറിയിച്ചത്. ഹൂത്തികളുടെ അധീനതയില്‍ കഴിയുന്ന ഹുദൈദ തുറമുഖത്തേക്ക് ഇന്ധന കപ്പലുകള്‍ക്ക് പ്രവേശിക്കുന്നതിനും സന്‍ആ വിമാനത്താവളത്തില്‍ …
സ്വന്തം ലേഖകൻ: രാജ്യത്തിന് പുറത്ത് ആറ് മാസത്തിലധികം താമസിച്ചാല്‍ പ്രവാസികളുടെ താമസസ്ഥലം നഷ്ടപ്പെടില്ലെന്ന് ആഭ്യന്തര മന്ത്രാലയം. ജനറല്‍ ഡിപാര്‍ട്‌മെന്റ് ഓഫ് റിലേഷന്‍സ് ആന്റ് സെക്യൂരിറ്റി മീഡിയ ഡയറക്ടര്‍ ജനറല്‍ ബ്രിഗ് ജെന്‍. താവ്ഹീദ് അല്‍- കണ്ടാരിയാണ് ഇക്കാര്യം അറിയിച്ചത്. കോവിഡ് മഹാമാരിയ്ക്കിടെ പ്രവാസികള്‍ രാജ്യത്തിന് പുറത്ത് ആറ് മാസത്തിലധികം കുടുങ്ങിയതിന്റെ പശ്ചാത്തലത്തിലാണ് ഈ തീരുമാനം. എന്നാല്‍, …
സ്വന്തം ലേഖകൻ: ഐക്യരാഷ്ട്ര സംഘടനയുടെ (യുഎൻ) ഏജൻസികൾ വഴിയുള്ള കോവാക്സിന്റെ വിതരണം താൽക്കാലികമായി റദ്ദാക്കി ലോകാരോഗ്യ സംഘടന (ഡബ്ല്യുഎച്ച്ഒ). ഇന്ത്യൻ കമ്പനിയായ ഭാരത് ബയോടെക് ആണ് വാക്സീന്റെ നിർമാതാക്കൾ. വാക്സീന്റെ ഫലപ്രാപ്തിയോ സുരക്ഷാ കാര്യങ്ങളോ അല്ല തീരുമാനത്തിനു പിന്നിലെന്നു ഡബ്ല്യുഎച്ച്ഒ വ്യക്തമാക്കി. പരിശോധനയിൽ കണ്ടെത്തിയ പോരായ്മകള്‍ പരിഹരിക്കണമെന്നും സൗകര്യങ്ങൾ വർധിപ്പിക്കണമെന്നും ഡബ്ല്യുഎച്ച്ഒ ഭാരത് ബയോടെക്കിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. …
സ്വന്തം ലേഖകൻ: ഒമാൻ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ ശനിയാഴ്ച (ഏപ്രിൽ2) റംസാൻ ആരംഭം. മാസപ്പിറവി കണ്ടതിന്റെ അടിസ്ഥാനത്തിൽ സൗദി, യുഎഇ, ഖത്തർ, ബഹ്റൈൻ, കുവൈത്ത് എന്നിവിടങ്ങളിലും ശനിയാഴ്ച തന്നെയാണ് റംസാൻ ഒന്ന്. അതേസമയം, ഒമാനിൽ ഞായറാഴ്ചാണ് വ്രതാരംഭം. ജനറൽ അതോറിറ്റി ഒാഫ് ഇസ്‌ലാമിക് അഫയേഴ്സ് ആൻഡ് എൻഡോവ്മെന്റ്സ് (ഔഖാഫ്) ആണ് യുഎഇയിലെ കാര്യം ട്വിറ്ററിലൂടെ അറിയിച്ചത്. …
സ്വന്തം ലേഖകൻ: ഫിഫയുടെ യുട്യൂബ് ചാനലിലൂടെ പ്രകാശിപ്പിച്ച ലോകകപ്പ് ഔദ്യോഗിക ഗാനം ഏറ്റെടുത്ത് ഫുട്ബോൾ ലോകം. ആഗോളതലത്തിൽ ഫുട്‌ബോളിനെയും സംഗീതത്തെയും സ്‌നേഹിക്കുന്ന എല്ലാവരെയും ബന്ധിപ്പിക്കുന്നതാണു ‘ഹയ ഹയ (ബെറ്റര്‍ ടുഗെതര്‍)’ ഗാനം. അമേരിക്കയുടെയും ആഫ്രിക്കയുടെയും മധ്യപൂര്‍വ ദേശത്തിന്റെയും ഗായകരെ ഒരുമിച്ച് ചേര്‍ത്താണ് സംവിധാനം. ഫൈനല്‍ ഡ്രോയ്ക്ക് മണിക്കൂറുകള്‍ക്ക് മുന്‍പായിരുന്നു റിലീസ്. വിഖ്യാത യുഎസ് പോപ് ഗായകന്‍ …
സ്വന്തം ലേഖകൻ: ഖത്തറിലെ പൊതുമാപ്പ് അവസാനിച്ചു. പൊതുമാപ്പ് പ്രയോജനപ്പെടുത്തി രാജ്യത്ത് നിയമപരമായി താമസിക്കാനും പുതിയ തൊഴിൽ കണ്ടെത്തിയവരും ആയിരങ്ങളാണ്. കൂടാതെ ഈ അവസരം പ്രയോജനപ്പെടുത്തി നാട്ടിലേക്ക് മടങ്ങിയവരും നിരവധി പേരാണ്. പൊതുമാപ്പ് പ്രയോജനപ്പെടുത്തി നാട്ടിലേക്ക് പോയവർക്ക് തൊഴിലിനും മറ്റുമായി വീണ്ടും ഖത്തറിലേക്ക് വരാനുള്ള അനുമതിയും അധികൃതർ നൽകിയിട്ടുണ്ട്. 2021 ഒക്ടോബറിൽ ആരംഭിച്ച ഈ അവസരം ആദ്യം …
സ്വന്തം ലേഖകൻ: ജീവനക്കാരുടെ പെൻഷൻ തുക ആറു ശതമാനം വർധിപ്പിക്കാനുള്ള നിർദേശത്തിന് ശൂറ കൗൺസിൽ അംഗീകാരം നൽകി. കഴിഞ്ഞ വർഷം ജനുവരി മുതൽ മുൻകാല പ്രാബല്യത്തോടെയാണ് പെൻഷൻ വർധിപ്പിക്കുന്നത്. 95,000ലധികം ബഹ്റൈനികളുടെ പെൻഷൻ കുടിശ്ശിക അവരുടെ അക്കൗണ്ടുകളിലേക്ക് ഉടൻ ലഭിക്കുമെന്ന് ശൂറ കൗൺസിൽ ചെയർമാൻ അലി സാലിഹ് അസ്സാലിഹ് പറഞ്ഞു. 1976ലെ സോഷ്യൽ ഇൻഷുറൻസ് നിയമത്തിലും …
സ്വന്തം ലേഖകൻ: രാജ്യത്തെ ഗാര്‍ഹിക തൊഴിലാളികളുടെ മാസശമ്പളം ഉയര്‍ത്താന്‍ ആലോചന. ഇതിനായി ബില്‍ തയ്യാറാക്കുന്നതായി പബ്ലിക് അതോറിറ്റി ഫോര്‍ മാന്‍പവര്‍ പ്രസ്താവനയിലൂടെ അറിയിച്ചു. ഗാര്‍ഹിക തൊഴിലാളികളുടെ നിലവിലെ കുറഞ്ഞ ശമ്പളമായ 60 ദിനാറില്‍ നിന്ന് 75 ദിനാറാക്കി ഉയര്‍ത്താനാണ് തീരുമാനം. ദേശീയത അനുസരിച്ച് ശമ്പളത്തിലുള്ള വ്യത്യാസം റിക്രൂട്ട്‌മെന്റിനെ ബാധിക്കുന്നതിന്റെ അടിസ്ഥാനത്തിലാണിത്. ഗാര്‍ഹിക തൊഴിലാളികള്‍ക്ക് ലഭിക്കുന്ന കുറഞ്ഞ …
സ്വന്തം ലേഖകൻ: വിനോദമേഖലയിലെ നിരവധി തൊഴിലുകൾ സൗദിവൽക്കരിക്കാനുള്ള തീരുമാനം മാനവ വിഭവശേഷി സാമൂഹിക വികസന മന്ത്രി അഹമ്മദ് അൽ റാജ്ഹി പുറപ്പെടുവിച്ചു. മലയാളികൾ അടക്കമുള്ള ഒട്ടേറെ ഇന്ത്യക്കാര്‍ ഇതോടെ തൊഴില്‍ പ്രതിസന്ധിയിലാകും. രാജ്യത്തെ ജനങ്ങൾക്ക് കൂടുതൽ തൊഴിലവസരങ്ങൾ നൽകാനും ദേശീയ സമ്പദ്‌വ്യവസ്ഥയിൽ അവരുടെ സംഭാവനകൾ വർധിപ്പിക്കാനുമാണ് ഈ തീരുമാനമെന്ന് അൽ റാജ്ഹി പറഞ്ഞു. ബ്രാഞ്ച് മാനേജർ, …
സ്വന്തം ലേഖകൻ: തൊഴില്‍, താമസ രേകഖളുമായി ബന്ധപ്പെട്ട പിഴകള്‍ ഇല്ലാതെ ഒമാന്‍ വിടുന്നതിനുള്ള സമയപരിധി ദീര്‍ഘിപ്പിച്ചു. ജൂണ്‍ 30 വരെ ഇവര്‍ക്ക് നാടണയാന്‍ സാധിക്കും. 2020 നവംബര്‍ 15 മുതലാണ് റജിസ്‌ട്രേഷന്‍ ആരംഭിച്ചത്. അനധികൃതമായി രാജ്യത്ത് തങ്ങുന്ന പ്രവാസി തൊഴിലാളികള്‍ക്ക് ഫീസുകളും പിഴകളുമില്ലാതെ സ്വന്തം നാട്ടിലേക്ക് മടങ്ങുന്നതിന് തൊഴില്‍ മന്ത്രാലയം അവസരം ഒരുക്കുകയായിരുന്നു. റസിഡന്‍സ് കാര്‍ഡ്, …