സ്വന്തം ലേഖകൻ: കുട്ടികളെ വാഹനത്തിൽ തനിച്ചാക്കി പോകരുതെന്ന് മാതാപിതാക്കൾക്ക് വീണ്ടും മുന്നറിയിപ്പ് നൽകി ദുബായ് പൊലീസ്. വാഹനം ലോക്ക് ചെയ്യുന്നതിന് മുൻപെ പിൻഭാഗത്തെ സീറ്റുകൾ രണ്ട് തവണ പരിശോധിക്കണമെന്ന് പൊലീസ് നിർദേശിച്ചു. സോഷ്യൽ മീഡിയയിലൂടെയാണ് പൊലീസ് മാതാപിതാക്കൾക്ക് നിർദേശം നൽകിയത്. ‘നിങ്ങളുടെ കുട്ടിയുടെ സുരക്ഷയ്ക്കായി അവരെ ഒരിക്കലും വാഹനത്തിലാക്കി പോകുമ്പോൾ ശ്രദ്ധിക്കാതെ പോകരുത്. നിങ്ങൾ പുറത്തുകടക്കുന്നതിന് …
സ്വന്തം ലേഖകൻ: യുഎഇയിലെ മുൻ റേഡിയോ അവതാകര ആർജെ ലാവണ്യ ( രമ്യാ സോമസുന്ദരം) (41)അന്തരിച്ചു. അർബുദ രോഗത്തെ തുടർന്ന് ചികിത്സയിലായിരുന്നു. ദുബായിലെ റേഡിയോ കേരളം 1476 AM ൽ സീനിയർ റേഡിയോ ജോക്കി ആയിരുന്നു ലാവണ്യ. പതിനഞ്ചു വർഷത്തിലധികം മാധ്യമരംഗത്ത് ലാവണ്യ പ്രവർത്തിച്ചു. ക്ലബ് എഫ്എം, റെഡ്എഫ്എം, യുഎഫ്എം, റേഡിയോ രസം തുടങ്ങിയ റേഡിയോകളിൽ …
സ്വന്തം ലേഖകൻ: വിമാനസര്‍വീസുകളും ബാങ്കുകളും ഉള്‍പ്പെടെ നിശ്ചലമാകാൻ കാരണമായ മൈക്രോസോഫ്റ്റ് വിന്‍ഡോസിലെ നീല സ്ക്രീൻ സാങ്കേതികത്തകരാർ വീണ്ടും സംഭവിക്കാമെന്ന് മുന്നറിയിപ്പ്. സൈബര്‍ സുരക്ഷാ സോഫ്റ്റ് വെയര്‍ കമ്പനിയായ ഫോര്‍ട്രയാണ് അപകടസാധ്യത കണ്ടെത്തിയിരിക്കുന്നത്. വിന്‍ഡോസ് 10, വിന്‍ഡോസ് 11, വിന്‍ഡോസ് സെര്‍വര്‍ 2016, വിന്‍ഡോസ് സെര്‍വര്‍ 2019, വിന്‍ഡോസ് സെര്‍വര്‍ 2022 എന്നിവയിലെ കോമണ്‍ ലോഗ് ഫയല്‍ …
സ്വന്തം ലേഖകൻ: യു.എസ്. പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍നിന്ന് മുന്‍ ഡെമോക്രാറ്റിക് പാര്‍ട്ടി സ്ഥാനാര്‍ഥിയും നിലവിലെ പ്രസിഡന്റുമായ ജോ ബൈഡന്റെ പിന്മാറ്റത്തിന് പിന്നില്‍ അട്ടിമറിയാണെന്ന് റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥി ഡൊണാള്‍ഡ് ട്രംപ്. ടെസ്ല സി.ഇ.ഒയും എക്‌സ് (പഴയ ട്വിറ്റര്‍) ഉടമയുമായ ഇലോണ്‍ മസ്‌കുമായുള്ള അഭിമുഖത്തിലാണ് ട്രംപ് ആരോപണമുന്നയിച്ചത്. ‘തിരഞ്ഞെടുപ്പിന് മുന്നോടിയായുള്ള സംവാദത്തില്‍ ഞാന്‍ ബൈഡനെ തകര്‍ത്തിരുന്നു. ഏറ്റവും മികച്ച സംവാദങ്ങളിലൊന്നായിരുന്നു …
സ്വന്തം ലേഖകൻ: ഖത്തറിലെ സര്‍വ്വകലാശാലകളില്‍ നിന്ന് പഠിച്ചിറങ്ങുന്ന മികച്ച പ്രവാസി വിദ്യാര്‍ഥികള്‍ക്ക് രാജ്യത്തെ സ്വകാര്യ മേഖലാ കമ്പനികളില്‍ അനുയോജ്യമായ ജോലി ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ തൊഴില്‍ മന്ത്രാലയം നടപ്പിലാക്കുന്ന സംരംഭമായ ‘ഉഖൂല്‍’ പ്ലാറ്റ്ഫോം ഉടന്‍ ആരംഭിക്കും. പുതുതായി ബിരുദം നേടിയ വിദ്യാര്‍ത്ഥികള്‍ക്ക് അവരുടെ കഴിവുകള്‍ക്കും തൊഴില്‍ അഭിലാഷങ്ങള്‍ക്കും അനുയോജ്യമായ ജോലികള്‍ കണ്ടെത്തി നല്‍കുന്നതിനുള്ള റിക്രൂട്ട്മെന്റ് പ്രക്രിയ …
സ്വന്തം ലേഖകൻ: കുവൈത്തില്‍ പ്രവാസികള്‍ ഉള്‍പ്പെട്ട കുറ്റകൃത്യങ്ങള്‍ ആശങ്കാജനകമായ രീതിയില്‍ വര്‍ധിക്കുന്നതായി റിപ്പോര്‍ട്ട്. ഇതുമായി ബന്ധപ്പെട്ട സമീപകാല പഠനങ്ങളെ ഉദ്ധരിച്ച് കുവൈത്തിലെ പ്രാദേശിക മാധ്യമങ്ങളാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. രാജ്യത്തെ സ്വദേശികള്‍ക്കിടയിലും അധികാരികള്‍ക്കിടയിലും ഒരുപോലെ ആശങ്ക ഉയര്‍ത്തുന്നതായി പ്രവാസികളുടെ ഭാഗത്തുനിന്നുള്ള കുറ്റകൃത്യങ്ങള്‍ വര്‍ധിച്ചുവരുന്നതായും റിപ്പോര്‍ട്ടില്‍ പറയുന്നു. മയക്കുമരുന്ന് കടത്ത്, വീസ തട്ടിപ്പ്, വൈദ്യുതി- വാട്ടര്‍ തുടങ്ങിയ യൂട്ടിലിറ്റി …
സ്വന്തം ലേഖകൻ: പലസ്തീൻ മുൻ പ്രധാനമന്ത്രിയും ഹമാസ് മേധാവിയുമായ ഇസ്മാഈൽ ഹനിയ്യയെ തെഹ്റാനിൽ വെച്ച് കൊലപ്പെടുത്തിയതിന് പ്രതികാരമായി ഇറാൻ ഉടൻ തന്നെ ഇസ്രായേലിനെ ആക്രമിച്ചേക്കുമെന്ന് ഇസ്രായേൽ മാധ്യമങ്ങൾ. ദിവസങ്ങൾക്കകം വലിയ ആക്രമണം നടത്തുമെന്ന് പ്രതീക്ഷിക്കുന്നതായി ടൈംസ് ഓഫ് ഇസ്രായേൽ റിപ്പോർട്ട് ചെയ്തു. എന്നാൽ, പൗരൻമാർക്കുള്ള സുരക്ഷാ നിർദേശങ്ങളിൽ മാറ്റമില്ലെന്ന് സൈന്യം അറിയിച്ചു. അന്താരാഷ്ട്ര സമ്മർദ്ദത്തെ തുടർന്ന് …
സ്വന്തം ലേഖകൻ: വീസ്മയക്കാഴ്ചകളും വിജയാഘോഷങ്ങളും കലാപരിപാടികളും മാറ്റുകൂട്ടിയ രണ്ടര മണിക്കൂർ. പാരീസ് ആതിഥ്യം വഹിച്ച 33-ാം ഒളിമ്പിക്‌സിന് കൊടിയിറങ്ങി. സ്‌നൂപ് ഡോഗ്, റെഡ് ഹോട്ട് ചില്ലി പെപ്പേഴ്‌സ്, ബില്ലി എല്ലിഷ് തുടങ്ങിയവരുടെ പ്രകടനം സമാപനച്ചടങ്ങിന് മാറ്റുകൂട്ടി. ഇന്ത്യന്‍ സമയം തിങ്കളാഴ്ച പുലര്‍ച്ചെ 12.30-ഓടെ സ്റ്റേഡ് ദെ ഫ്രാന്‍സ് സ്റ്റേഡിയത്തിലായിരുന്നു സമാപനച്ചടങ്ങ്. സമാപന മാര്‍ച്ച് പാസ്റ്റില്‍ ഹോക്കി …
സ്വന്തം ലേഖകൻ: ബംഗാള്‍ ഉള്‍ക്കടലിന്റെ വടക്കുകിഴക്കന്‍ ഭാഗത്തുള്ള തന്ത്രപ്രധാനമായ ചെറുദ്വീപാണ് സെയ്ന്റ് മാര്‍ട്ടിന്‍. ബംഗ്ലാദേശിലെ ഒരേയൊരു പവിഴദ്വീപ്. സെയ്ന്റ് മാര്‍ട്ടിന്റെ പരമാധികാരം യു.എസിന് കൈമാറിയിരുന്നെങ്കില്‍ തനിക്ക് രാജിവെക്കേണ്ടിവരില്ലെന്ന ബംഗ്ലാദേശ് മുന്‍ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയുടെ പ്രസ്താവനയോടെ ദ്വീപിനെക്കുറിച്ചുള്ള ചര്‍ച്ചകള്‍ വീണ്ടും സജീവമാകുകയാണ്. ഇന്ത്യന്‍ മഹാസമുദ്രത്തില്‍ അധീശത്വം സ്ഥാപിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായി യു.എസിനും ചൈനയ്ക്കും ഈ ദ്വീപില്‍ …
സ്വന്തം ലേഖകൻ: ‘എന്റെ ബാഗിലെന്താ ബോംബുണ്ടോ?’ എന്ന് ചോദിച്ചതിന് കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഒരാളെ സിഐഎസ്എഫ് അറസ്റ്റ് ചെയ്തു. കൊച്ചിയിൽ നിന്നു മുംബൈയിലേക്ക് പോകാനിരുന്ന മനോജ് കുമാറിനെയാണ് അറസ്റ്റ് ചെയ്തത്. എയർ ഇന്ത്യ ഫ്ലൈറ്റിനു പോകാനിരുന്ന മനോജ് കുമാർ കൊച്ചി വിമാനത്താവളത്തിൽ വെച്ച് സാധാരണഗതിയിലുണ്ടാകുന്ന സുരക്ഷാ പരിശോധന നടക്കുന്നതിനിടയ്ക്കാണ് തന്റെ ബാഗിൽ ബോംബുണ്ടോ എന്ന രീതിയിൽ …