1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
ആഗോള പാക്കേജ്-ഡെലിവറി ഭീമൻ ഫെഡെക്സിൻ്റെ തലപ്പത്ത് മലയാളി രാജ് സുബ്രഹ്മണ്യം
ആഗോള പാക്കേജ്-ഡെലിവറി ഭീമൻ ഫെഡെക്സിൻ്റെ തലപ്പത്ത് മലയാളി രാജ് സുബ്രഹ്മണ്യം
സ്വന്തം ലേഖകൻ: ലോകത്തിലെ വൻകിട പാക്കേജ്-ഡെലിവറി കമ്പനിയായ ഫെഡെക്‌സ് കോർപറേഷന്റെ പുതിയ പ്രസിഡന്റും ചീഫ് എക്സിക്യൂട്ടീവ് ഓഫിസറുമായി മലയാളിയായ രാജ് സുബ്രഹ്മണ്യം (56) നിയമിതനായി. ജൂൺ ഒന്നിന് ചുമതലയേൽക്കും. യു.എസ് ആസ്ഥാനമായ കമ്പനിയിലെ ചീഫ് ഓപറേറ്റിങ് ഓഫീസർ ആയിരുന്നു രാജ് സുബ്രഹ്മണ്യം (രാജേഷ്). ഫെഡെക്സിന്റെ സ്ഥാപകനും ചെയർമാനുമായ ​ഫ്രെഡറിക് ഡബ്ല്യു. സ്മിത്ത് ആണ് സി.ഇ.ഒ പദവിയും …
ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരായ കേസ്: കന്യാസ്ത്രീ ഹൈക്കോടതിയിൽ അപ്പീൽ നൽകി
ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരായ കേസ്: കന്യാസ്ത്രീ ഹൈക്കോടതിയിൽ അപ്പീൽ നൽകി
സ്വന്തം ലേഖകൻ: പീഡനക്കേസിൽ ജലന്തർ ബിഷപ്പ് ഡോ. ഫ്രാങ്കോ മുളയ്ക്കലിനെ കുറ്റവിമുക്തനാക്കിയ വിധിക്കെതിരെ ഹൈക്കോടതിയിൽ അതിജീവിത അപ്പീൽ നൽകി. തെളിവുകൾ പരിശോധിക്കുന്നതിൽ വിചാരണക്കോടതി പരാജയപ്പെട്ടുവെന്ന് കന്യാസ്ത്രീയുടെ ഹർജിയിൽ പറയുന്നു. ഫ്രാങ്കോയെ കുറ്റവിമുക്തനാക്കിയ സെഷൻസ് കോടതി വിധിക്കെതിരെ സർക്കാർ അപ്പീൽ നൽകുമെന്ന് രാവിലെ അറിയിച്ചിരുന്നു. എജിയുടെ നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം. 2022 ജനുവരി 14നാണ് ഫ്രാങ്കോ മുളയ്ക്കലിനെ …
കേരളത്തിന് പുതിയ മദ്യനയം; വീര്യം കുറഞ്ഞ മദ്യോൽപാദനത്തിന്‌ അനുമതി; ഐടി മേഖലയില്‍ ഊന്നൽ
കേരളത്തിന് പുതിയ മദ്യനയം; വീര്യം കുറഞ്ഞ മദ്യോൽപാദനത്തിന്‌ അനുമതി; ഐടി മേഖലയില്‍ ഊന്നൽ
സ്വന്തം ലേഖകൻ: സംസ്‌ഥാനത്ത്‌ 2022 -23 വര്‍ഷത്തെക്കുള്ള പുതുക്കിയ മദ്യനയം മന്ത്രിസഭാ യോഗം അംഗീകരിച്ചു. കശുമാങ്ങ, കൈതച്ചക്ക, ചക്ക, വാഴപ്പഴം, ജാതിതൊണ്ട് തുടങ്ങിയവയിൽനിന്ന്‌ വീര്യം കുറഞ്ഞ മദ്യം, വൈന്‍ എന്നിവ ഉത്പാദിപ്പിക്കുന്നതിന് അനുമതി നല്‍കാനും ഐ ടി പാർക്കുകളിൽ മദ്യം നൽകാൻ പ്രത്യേകം ലൈസൻസ്‌ നൽകാനും തീരുമാനമായി. ബാർ ലൈസൻസ്‌ അനുവദിക്കുന്നത്‌ 3 സ്റ്റാര്‍ മുതല്‍ …
ഖത്തറിൽ ഫാഹിസ് ബുക്കിങ്, ഫീസ് അടക്കൽ സേവനങ്ങൾ എളുപ്പമാക്കി വുഖൂദ് ആപ്ലിക്കേഷൻ
ഖത്തറിൽ ഫാഹിസ് ബുക്കിങ്, ഫീസ് അടക്കൽ സേവനങ്ങൾ എളുപ്പമാക്കി വുഖൂദ് ആപ്ലിക്കേഷൻ
സ്വന്തം ലേഖകൻ: ഉപഭോക്താക്കള്‍ക്ക് മികച്ച സേവനം വാഗ്ദാനം നൽകുന്ന പുതിയ മൊബൈൽ ആപ്ലിക്കേഷനുമായി ഖത്തറിന്‍റെ ഇന്ധന വിതരണ കമ്പനിയായ വുഖൂദ്. വാഹന പരിശോധനക്കുള്ള ഫാഹിസ് ബുക്കിങ്, ഫീസ് അടക്കൽ, റിപ്പോർട്ട് സ്വന്തമാക്കൽ തുടങ്ങി നിരവധി സേവനങ്ങളോടെയാണ് ആപ്ലിക്കേഷൻ പുതുമോടിയിൽ പുറത്തിറക്കിയത്. ആവശ്യക്കാരന് ഏറ്റവും സമീപമുള്ള വുഖൂദ്പെട്രോൾ സ്റ്റേഷൻ തിരിച്ചറിയൽ, കാർ സർവിസ് സെന്‍റർ, സിദ്ര സ്റ്റോർ, …
ബഹ്​റൈനിൽ ഇനിമുതൽ ഡിജിറ്റൽ റസിഡൻസി പെർമിറ്റ്; ദേശീയ പോര്‍ട്ടല്‍ വഴി നാട്ടില്‍ നിന്നും വിസ പുതുക്കാം
ബഹ്​റൈനിൽ ഇനിമുതൽ ഡിജിറ്റൽ റസിഡൻസി പെർമിറ്റ്; ദേശീയ പോര്‍ട്ടല്‍ വഴി നാട്ടില്‍ നിന്നും വിസ പുതുക്കാം
സ്വന്തം ലേഖകൻ: ബഹ്റൈനിൽ വിദേശികളുടെ വിസ പുതുക്കുമ്പോൾ പാസ്പോർട്ടിൽ സ്റ്റിക്കർ പതിക്കുന്നരീതി അവസാനിപ്പിച്ചു. റസിഡൻസി പെർമിറ്റ് ഡിജിറ്റൽവത്കരിക്കുന്ന പദ്ധതിയുടെ ഭാഗമായാണ് പരിഷ്കാരം ഏർപ്പെടുത്തിയത്. വിസ സ്റ്റിക്കർ പതിക്കുന്ന നിലവിലുള്ള രീതിക്ക് പകരം ഇനി bahrain.bh എന്ന വെബ്സൈറ്റ് വഴി ലഭിക്കുന്ന ക്യൂ.ആർ കോഡ് പതിച്ച ഡിജിറ്റൽ റസിഡൻസി പെർമിറ്റ് ഉപയോഗിക്കാൻ സാധിക്കും. ആഭ്യന്തര മന്ത്രാലയത്തിലെ നാഷനാലിറ്റി, …
ബഹ്റൈനിൽ മാസ്ക് ഇനി നിർബന്ധമല്ല; കോവിഡ് നിയന്ത്രണങ്ങളിൽ കൂടുതൽ ഇളവുകൾ
ബഹ്റൈനിൽ മാസ്ക് ഇനി നിർബന്ധമല്ല; കോവിഡ് നിയന്ത്രണങ്ങളിൽ കൂടുതൽ ഇളവുകൾ
സ്വന്തം ലേഖകൻ: ബഹ്റൈനിൽ മാസ്ക് ധരിക്കൽ ഇനിയൊരു അറിയിപ്പുണ്ടാകുന്നതുവരെ നിർബന്ധമല്ലെന്ന് ദേശീയ ആരോഗ്യ കർമ സമിതി അറിയിച്ചു. അടച്ചിട്ട സ്ഥലങ്ങളിലും തുറസായ കേന്ദ്രങ്ങളിലും മാസ്ക് ഒഴിവാക്കാം. എന്നാൽ, വയോധികരും വിട്ടുമാറാത്ത രോഗമുള്ളവരും മാസ്ക് ധരിക്കണം. ആരോഗ്യമേഖലകളിൽ പ്രവർത്തിക്കുമ്പോഴും ധരിക്കേണ്ടതാണ്. വ്യക്തികൾക്ക് ഇംഗിതമനുസരിച്ച് മാസ്ക് ധരിക്കാനും അവകാശമുണ്ട്. ബഹ്‌റൈനിൽ കോവിഡ് നിയന്ത്രണ ശ്രമങ്ങൾ ഫലപ്രദമാണെന്ന് തെളിയിക്കപ്പെട്ടിട്ടുണ്ടെന്നും പൊതുജനാരോഗ്യം …
കുവൈത്തിലെ ഇന്ത്യൻ സ്കൂളുകൾ പൂർണമായും തുറക്കുന്നത് സെപ്റ്റംബറിൽ മാത്രം
കുവൈത്തിലെ ഇന്ത്യൻ സ്കൂളുകൾ പൂർണമായും തുറക്കുന്നത്  സെപ്റ്റംബറിൽ മാത്രം
സ്വന്തം ലേഖകൻ: കുവൈത്തിലെ ഇന്ത്യന്‍ സ്‌കൂളുകള്‍ പൂര്‍ണതോതില്‍ പുനഃരാരംഭിക്കുന്നത് സെപ്തംബര്‍ മുതല്‍. അധ്യാപകര്‍, ശുചീകരണ തൊഴിലാളികള്‍, ബസ് ഡ്രൈവര്‍ എന്നിവരുടെ കുറവ് മൂലമാണ് സ്‌കൂളുകളുടെ പ്രവര്‍ത്തനം മുഴുവനായും പുനഃരാരംഭിക്കുന്നത് സെപ്തംബറിലേക്ക് നീട്ടിയത്. സെപ്തംബര്‍ വരെ ഒന്നിടവിട്ട ദിവസങ്ങളില്‍ 50 % വീതം വിദ്യാര്‍ഥികള്‍ വീതം സ്‌കൂളില്‍ എത്തിച്ചാണ് പഠനം തുടരുക. രാജ്യത്ത് കോവിഡ് വ്യാപനം കുറഞ്ഞതോടെ …
“കണ്ണുകൾ ചുവന്ന് തുടുത്തു, തൊലി ഇളകുന്നു,” അബ്രമോവിച്ച് ഉൾപ്പെടെ പുടിൻ പക്ഷക്കാർക്ക് വിഷബാധ
“കണ്ണുകൾ ചുവന്ന് തുടുത്തു, തൊലി ഇളകുന്നു,” അബ്രമോവിച്ച് ഉൾപ്പെടെ പുടിൻ പക്ഷക്കാർക്ക് വിഷബാധ
സ്വന്തം ലേഖകൻ: യുക്രൈൻ തലസ്ഥാനമായ കീവിൽ നടന്ന സമാധാന ചർച്ചകൾക്ക് പിന്നാലെ ചെൽസിയുടെ ഫുട്‌ബോൾ ക്ലബ്ബ് ഉടമയും റഷ്യൻ ശതകോടീശ്വരനുമായ റോമൻ അബ്രമോവിച്ചിന് വിഷബാധയേറ്റതായി റിപ്പോർട്ട്. കണ്ണുകൾ ചുവന്ന് കടുത്ത വേദന, മുഖത്തേയും കൈകളിലേയും തൊലിയിളകുക തുടങ്ങിയ ലക്ഷണങ്ങൾ പ്രകടിപ്പിച്ചതായി മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. റഷ്യ-യുക്രൈൻ സമാധാന ചർച്ചയിൽ അബ്രമോവിച്ച് പങ്കെടുത്തിരുന്നു. സമാധാന ചർച്ചയിൽ പങ്കെടുത്ത …
ഒമാനില്‍ പൊതു, സ്വകാര്യ മേഖലകളിലെ റംസാന്‍ തൊഴില്‍ സമയം തൊഴില്‍ മന്ത്രാലയം പ്രഖ്യാപിച്ചു
ഒമാനില്‍ പൊതു, സ്വകാര്യ മേഖലകളിലെ റംസാന്‍ തൊഴില്‍ സമയം തൊഴില്‍ മന്ത്രാലയം പ്രഖ്യാപിച്ചു
സ്വന്തം ലേഖകൻ: ഒമാനില്‍ പൊതു, സ്വകാര്യ മേഖലകളിലെ റമസാന്‍ തൊഴില്‍ സമയം തൊഴില്‍ മന്ത്രാലയം പ്രഖ്യാപിച്ചു. മന്ത്രാലയങ്ങളുടെയും പൊതു വിഭാഗങ്ങളുടെയും പ്രവൃത്തി സമയം രാവില ഒൻപത് മുതല്‍ ഉച്ചയ്ക്ക് രണ്ട് വരെ ആയിരിക്കും. അതേസമയം, സ്വകാര്യ മേഖലയിലെ മുസ്‌ലിം ജീവനക്കാര്‍ക്ക് ദിവസവും ആറു മണിക്കൂറാണ് ജോലി സമയം. ആഴ്ചയില്‍ 30 മണിക്കര്‍ ആയിരിക്കണമെന്നും മന്ത്രാലയം പ്രസ്താവനയില്‍ …
ബഹ്റൈനിൽ ഇന്ത്യൻ പ്രവാസികൾക്ക് പാസ്പോർട്ട് പുതുക്കാൻ വൈകുന്നതായി പരാതി
ബഹ്റൈനിൽ ഇന്ത്യൻ പ്രവാസികൾക്ക് പാസ്പോർട്ട് പുതുക്കാൻ വൈകുന്നതായി പരാതി
സ്വന്തം ലേഖകൻ: ബഹ്റെെനിലെ ഇന്ത്യൻ പ്രവാസികൾക്ക് പാസ്പോർട്ട് പുതുക്കിക്കിട്ടാൻ കാലതാമസം വരുന്നതായി പരാതി ഉയരുന്നു. മൂന്ന് അല്ലെങ്കിൽ നാല് ദിവസത്തിനുള്ളൽ കിട്ടിയിരുന്ന പാസ്പോർട്ട് ആണ് ഇപ്പോൾ രണ്ടാഴ്ചയിലധികം വെെകി എത്തുന്നത്. അത്യാവശ്യമായി പാസ്പേർട്ട് പുതുക്കി കിട്ടേണ്ടവരാണ് ഇതുമൂലം പ്രയാസത്തിൽ ആയിരിക്കുന്നത്. മാധ്യമം ആണ് വാർത്ത റിപ്പോർട്ട് ചെയ്തിരിക്കുന്നത്. പാസ്പേർട്ട് പ്രിന്റ് ചെയ്യുന്ന ഒരു യന്ത്രം തകരാറിൽ …