1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
സലാലയിൽ നിന്ന് കോഴിക്കോട്ടേക്ക് നേരിട്ടുള്ള സർവീസുമായി സലാം എയർ; ആഴ്ചയിൽ രണ്ട് വിമാനം
സലാലയിൽ നിന്ന് കോഴിക്കോട്ടേക്ക് നേരിട്ടുള്ള സർവീസുമായി സലാം എയർ; ആഴ്ചയിൽ രണ്ട് വിമാനം
സ്വന്തം ലേഖകൻ: ഒമാന്റെ ബജറ്റ് വിമാന കമ്പനിയായ സലാം എയർ സലാലയിൽ നിന്ന് കോഴിക്കോട്ടേക്ക് നേരിട്ട് സർവ്വീസ് ആരംഭിച്ചു. ഏപ്രിൽ നാല് മുതൽ ഒക്ടോബർ വരെയാണ് ആഴ്ചയിൽ രണ്ട് സർവ്വീസുകൾ പ്രഖ്യാപിച്ചിട്ടുള്ളത്. വെള്ളിയാഴ്ചകളിൽ രാവിലെ 10.25 ന് സലാലയിൽ നിന്ന് കോഴിക്കോട്ടേക്ക് പുറപ്പെടുന്ന വിമാനം വൈകിട്ട് 4.10 ഓടെ കോഴിക്കോട് എത്തും. 4.55 ന് കോഴിക്കോട് …
ഖത്തർ ബിസിനസ് മാപ് പോർട്ടലിന് തുടക്കം; ബിസിനസ് വിവരങ്ങൾ ഇനി ഒരു കുടക്കീഴിൽ
ഖത്തർ ബിസിനസ് മാപ് പോർട്ടലിന് തുടക്കം; ബിസിനസ് വിവരങ്ങൾ ഇനി ഒരു കുടക്കീഴിൽ
സ്വന്തം ലേഖകൻ: ഖത്തർ ബിസിനസ് മാപ് പോർട്ടലിന് തുടക്കമായി. വാണിജ്യ വ്യവസായ മന്ത്രാലയത്തിന്റെ വെബ്‌സൈറ്റിൽ തന്നെയാണ് പുതിയ ഖത്തർ ബിസിനസ് മാപ് പോർട്ടൽ ലഭ്യമാകുക. സാമ്പത്തിക സ്ഥാപനങ്ങൾ, ലാഭ രഹിത സംഘടനകൾ, എന്നിവർക്ക് ആവശ്യമായ പ്രധാന വിവരങ്ങൾ, ഡേറ്റകൾ, രേഖകൾ എന്നിവ പ്രദാനം ചെയ്യുകയാണ് പുതിയ പോർട്ടലിന്റെ ലക്ഷ്യം. ഖത്തറിന്റെ വിവിധയിടങ്ങളിലെ നിക്ഷേപ നേട്ടങ്ങൾ അറിയാനും …
കോവിഡ് കാലത്ത് ബഹ്‌റൈന്‍ വിട്ടത് 100,000 ത്തോളം മലയാളി പ്രവാസികളെന്ന് കണക്കുകൾ
കോവിഡ് കാലത്ത് ബഹ്‌റൈന്‍ വിട്ടത് 100,000 ത്തോളം മലയാളി പ്രവാസികളെന്ന് കണക്കുകൾ
സ്വന്തം ലേഖകൻ: കോവിഡ് മഹാമാരിയ്ക്കിടെ 100,000 ത്തിലധികം മലയാളികള്‍ രാജ്യം വിട്ടതായി ബഹ്‌റൈന്‍. ഒരു പ്രമുഖ സാമ്പത്തിക വിദഗ്ധന്‍ നടത്തിയ പഠനം ഉദ്ധരിച്ച് പ്രാദേശിക മാധ്യം റിപ്പോര്‍ട്ട് ചെയ്തു. ഇന്ത്യന്‍ സാമ്പത്തിക വിദഗ്ധനും ശാസ്ത്രജ്ഞനും ഡോ. ബി എ പ്രകാശ് നടത്തിയ ‘കോവിഡ് മഹാമാരിയും ഗള്‍ഫില്‍ നിന്നുള്ള മലയാളികളായ കുടിയേറ്റ തൊഴിലാളികളുടെ പലായനവും’ എന്ന പഠനത്തിലാണ് …
ഖത്തര്‍ ലോകകപ്പ്: വിദേശികള്‍ ക്കുള്ള താമസ ബുക്കിംഗ് തുടങ്ങി; കളി കാണാന്‍ ഹയ്യാ കാര്‍ഡ് നിര്‍ബന്ധം
ഖത്തര്‍ ലോകകപ്പ്: വിദേശികള്‍ ക്കുള്ള താമസ ബുക്കിംഗ് തുടങ്ങി; കളി കാണാന്‍ ഹയ്യാ കാര്‍ഡ് നിര്‍ബന്ധം
സ്വന്തം ലേഖകൻ: ഈ വര്‍ഷം നവംബര്‍ 21 മുതല്‍ ഡിസംബര്‍ 18 വരെ നടക്കുന്ന ഖത്തര്‍ ലോകകപ്പ് മത്സരങ്ങള്‍ക്കായി ടിക്കറ്റ് ലഭിച്ചവര്‍ ഫാന്‍ ഐഡിയായ ഹയ്യാ കാര്‍ഡ് സ്വന്തമാക്കണമെന്ന് ലോകകപ്പിന്റെ പ്രാദേശിക സംഘാടകരായ സുപ്രീം കമ്മിറ്റി ഫോര്‍ ഡെലിവറി ആന്റ് ഗെലസി അറിയിച്ചു. മത്സരവേദികളിലേക്ക് പ്രവേശനം ലഭിക്കണമെങ്കില്‍ ഹയ്യാ കാര്‍ഡ് നിര്‍ബന്ധമാണ്. കളികാണാന്‍ എത്തുന്ന ഫുട്ബോള്‍ …
കുവൈത്തില്‍ പ്രവാസികളുടെ താമസ കാലാവധി പരിമിതപ്പെടുത്താന്‍ നീക്കം
കുവൈത്തില്‍ പ്രവാസികളുടെ താമസ കാലാവധി പരിമിതപ്പെടുത്താന്‍ നീക്കം
സ്വന്തം ലേഖകൻ: പ്രവാസികള്‍ക്ക് രാജ്യത്ത് താമസിക്കുന്നത് പരിമിതപ്പെടുത്താന്‍ ആലോചന. അഞ്ച് വര്‍ഷമായി പരിമിതപ്പെടുത്താന്‍ നിര്‍ദേശിക്കുന്നതായി പ്രാദേശിക പത്രം റിപ്പോര്‍ട്ട് ചെയ്തു. കുവൈത്ത് പാര്‍ലമെന്റില്‍ കരട് നിയമം ചര്‍ച്ച ചെയ്തു. വിദേശികളുടെ താമസവും സ്വദേശിവത്കരണവും സംബന്ധിച്ച കുവൈത്തിന്റെ നിയമങ്ങളിലെ നിരവധി ഭേദഗതികളുടെ ഭാഗമാണ് നിയന്ത്രണം. സര്‍ക്കാരുമായി രണ്ട് ഡ്രാഫ്റ്റുകളിലും സമവായമുണ്ടെന്ന് പാര്‍ലമെന്റിന്റെ ഇന്റീരിയര്‍ ആന്റ് ഡിഫന്‍സ് കമ്മിറ്റി …
കുവൈത്തിൽ വിസാ അപേക്ഷയോടൊപ്പം ഡിഎൻഎ ടെസ്റ്റും ഏർപ്പെടുത്താൻ ആലോചന
കുവൈത്തിൽ വിസാ അപേക്ഷയോടൊപ്പം ഡിഎൻഎ ടെസ്റ്റും ഏർപ്പെടുത്താൻ ആലോചന
സ്വന്തം ലേഖകൻ: വിദേശികളുടെ വിസഅപേക്ഷയോടൊപ്പം മെഡിക്കൽ സർട്ടിഫിക്കറ്റും ഡിഎൻഎ ടെസ്റ്റ് ഫലവും ഹാജരാക്കണമെന്ന നിയമഭേദഗതി കൊണ്ടുവരാൻ കുവൈത്ത് ആലോചിക്കുന്നു. വിദേശി പൂർണ ആരോഗ്യവാന്മാരാണെന്ന് ഉറപ്പാക്കുന്നതിലൂടെ ദീർഘകാല ചികിത്സാ ചെലവ് കുറയ്ക്കാമെന്ന നിർദേശത്തിന്റെ അടിസ്ഥാനത്തിലാണിത്. തൊഴിൽ, ബിസിനസ്, കുടുംബ വീസകളിലെത്തുന്നവർക്കു ബാധകമാക്കണമെന്നും നിർദേശമുണ്ട്. നിലവിൽ വിസലഭിച്ച് കുവൈത്തിലേക്കു വരുന്നതിനു മുൻപു മാത്രമാണ് മെഡിക്കൽ പരിശോധന നടത്തുന്നത്. എന്നാൽ, …
കെ-റെയിൽ: ജനരോഷത്തിൽ മുട്ടുമടക്കി സർക്കാർ; സംസ്ഥാനത്ത് സർവ്വേ നടപടികൾ നിർത്തിവെച്ചു
കെ-റെയിൽ: ജനരോഷത്തിൽ മുട്ടുമടക്കി സർക്കാർ; സംസ്ഥാനത്ത് സർവ്വേ നടപടികൾ നിർത്തിവെച്ചു
സ്വന്തം ലേഖകൻ: കെ-റെയിലിനെതിരായ ജനരോഷത്തിൽ മുട്ടുമടക്കി സംസ്ഥാന സർക്കാർ. കെ-റെയിലിനായുള്ള സർവ്വേ നടപടികൾ നിർത്തിവെച്ചു. എങ്കിലും സർക്കാരിനെതിരെ ജനങ്ങളുടെ ശക്തമായ പ്രതിഷേധം തുടരുകയാണ്. പാർട്ടി കോൺഗ്രസിന്റെ പശ്ചാത്തലത്തിൽ വടക്കൻ കേരളത്തിലെ സർവ്വേ നടപടികൾ സർക്കാർ താത്കാലികമായി നിർത്തിവെച്ചിരുന്നു. എന്നാൽ ഇതിന് പിന്നാലെ മദ്ധ്യകേരളത്തിലെ നടപടികളും നിർത്തിവെയ്‌ക്കുകയായിരുന്നു. കണ്ണൂരിൽ പാർട്ടി കോൺഗ്രസ് കഴിഞ്ഞതിന് ശേഷം ഏപ്രിലിലേ സർവ്വേ …
ഒമാനിൽ വിദേശികൾക്ക് എല്ലാ ചൊവ്വാഴ്ചയും വാക്സിൻ; അംഗീകൃത വാക്സിനുകളുടെ പട്ടിക പുതുക്കി
ഒമാനിൽ വിദേശികൾക്ക് എല്ലാ ചൊവ്വാഴ്ചയും വാക്സിൻ; അംഗീകൃത വാക്സിനുകളുടെ പട്ടിക പുതുക്കി
സ്വന്തം ലേഖകൻ: നോർത്ത് ഷർഖിയ ഗവർണറേറ്റിലെ മുദൈബി, ഇബ്രി മെഡിക്കൽ ഫിറ്റ്നസ് സെന്ററുകളിൽ എല്ലാ ചൊവ്വാഴ്ചയും വിദേശികൾക്ക് കോവിഡ് വാക്സിൻ സ്വീകരിക്കാമെന്ന് അധികൃതർ അറിയിച്ചു. അതേസമയം രാജ്യത്തെ കോവിഡ് വാക്സിനുകളുടെ പുതിയ പട്ടിക ആരോഗ്യമന്ത്രാലയം പുറത്തിറക്കി. അസ്ട്രസെനക (കോവിഷീൽഡ്), കൊവാക്സിൻ, ഫൈസർ, മൊഡേണ, സിനോഫാം, സിനോവാക്, കാൻസിനോബയോ, നൊവാവാക്സ്, സ്പുട്നിക് 5, ഒറ്റഡോസ് വാക്സിനുകളായ ജോൺസൺ …
ഒ​മാ​ൻ എ​യ​ർ ഇ​ന്ത്യ​യി​ലേക്കുള്ള വിമാന സ​ർ​വി​സു​ക​ൾ പ്ര​ഖ്യാ​പി​ച്ചു; ആശ്വാസമായി ​ടി​ക്ക​റ്റ് നി​ര​ക്ക് താഴോട്ട്
ഒ​മാ​ൻ എ​യ​ർ ഇ​ന്ത്യ​യി​ലേക്കുള്ള വിമാന സ​ർ​വി​സു​ക​ൾ പ്ര​ഖ്യാ​പി​ച്ചു; ആശ്വാസമായി ​ടി​ക്ക​റ്റ് നി​ര​ക്ക് താഴോട്ട്
സ്വന്തം ലേഖകൻ: ഒരു പാട് നാളത്തെ കാത്തിരിപ്പിന് ശേഷം ആണ് മസ്കറ്റിൽ നിന്നും ഇന്ത്യയിലേക്ക് ഒമാൻ എയർ സർവീസ് പ്രഖ്യാപിച്ചിരിക്കുന്നത്. ഇന്നലെയാണ് ഇന്ത്യയിലെ വിവിധ നഗരങ്ങളിലേക്ക് സർവീസ് പ്രഖ്യാപിച്ചത്. എട്ട് സെക്ടറിലേക്കാണ് സർവീസ്. ഒമാൻ എയറിന്റെ ട്വിറ്റർ അകൗണ്ടിലൂടെയാണ് അധികൃതർ ഇക്കാര്യം പുറത്തുവിട്ടിരിക്കുന്നത്. കോഴിക്കോട്, കൊച്ചി കൂടാതെ ബെംഗളൂരു, മുംബൈ, ഗോവ, ഡൽഹി, ഹൈദരാബാദ്, ചെന്നൈ …
ഖത്തറിൽ മിഡിൽ ഈസ്റ്റ് റെസ്പിറേറ്ററി സിൻഡ്രോം (മെഴ്‌സ്) സ്ഥിരീകരിച്ചു; പകർന്നത് ഒട്ടകങ്ങളിൽ നിന്ന്?
ഖത്തറിൽ മിഡിൽ ഈസ്റ്റ് റെസ്പിറേറ്ററി സിൻഡ്രോം (മെഴ്‌സ്) സ്ഥിരീകരിച്ചു; പകർന്നത് ഒട്ടകങ്ങളിൽ നിന്ന്?
സ്വന്തം ലേഖകൻ: ഖത്തറിൽ 50 വയസ്സുകാരനായ പ്രവാസി താമസക്കാരനിൽ മിഡിൽ ഈസ്റ്റ് റെസ്പിറേറ്ററി സിൻഡ്രോം (മെഴ്‌സ്) സ്ഥിരീകരിച്ചു. പൊതുജനാരോഗ്യ മന്ത്രാലയത്തിന്റേതാണ് വെളിപ്പെടുത്തൽ. മെഴ്‌സ് ബാധിച്ച വ്യക്തി ഒട്ടകങ്ങളുമായി നേരിട്ട് സമ്പർക്കം പുലർത്തിയിരുന്നതായി അധികൃതർ വ്യക്തമാക്കി. രോഗി ആശുപത്രിയിൽ നിരീക്ഷണത്തിലാണ്. രോഗിയുമായി അടുത്തിടപെട്ടവരെയും പരിശോധനയ്ക്ക് വിധേയമാക്കി. ഇവർക്കാർക്കും മെഴ്‌സ് ലക്ഷണങ്ങൾ ഇല്ലെങ്കിലും ദേശീയ പ്രോട്ടോക്കോൾ പ്രകാരം 14 …