സ്വന്തം ലേഖകൻ: കുവൈത്തിലെ മൂന്ന് മാസത്തെ എന്‍ട്രി വിസകള്‍ ആരംഭിക്കുന്നതിനെ കുറിച്ചുള്ള വാര്‍ത്തകള്‍ വ്യക്തത വരുത്തി ആഭ്യന്തര മന്ത്രാലയം. ബിസിനസ് വിസകള്‍ മാത്രമാണ് അനുവദിക്കുകയുള്ളൂവെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. എന്നാല്‍, കഴിഞ്ഞ ഞായറാഴ്ച മുതല്‍ രാജ്യത്ത് ഫാമിലി വിസിറ്റ് വിസകള്‍ അനുവദിക്കുമെന്ന് കുവൈത്ത് ആഭ്യന്തര മന്ത്രാലയം അറിയിച്ചിരുന്നു. വിസ അനുവദിക്കുന്നതുമായി ബന്ധപ്പെട്ടുള്ള പുതിയ തീരുമാനം ബിസിനസ് …
സ്വന്തം ലേഖകൻ: സിൽവർലൈൻ പദ്ധിക്കെതിരെ പ്രതിഷേധം തുടരുന്നതിനിടെ മുഖ്യമന്ത്രി പിണറായി വിജയൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി. പ്രധാനമന്ത്രി കേരളത്തിന്‍റെ ആവശ്യം അനുഭാവപൂർവം കേട്ടെന്നാണ് സർക്കാർ വൃത്തങ്ങളെ ഉദ്ധരിച്ചുള്ള റിപ്പോർട്ട്. ഇന്ന് രാവിലെ പാർലമെന്‍റിലെ പ്രധാനമന്ത്രിയുടെ ഓഫീസിലായിരുന്നു കൂടിക്കാഴ്ച. മുഖ്യമന്ത്രി പിണറായി വിജയനുമായുള്ള കൂടിക്കാഴ്‌ചക്ക് ശേഷം പ്രധാനമന്ത്രിയും റയിൽവേ മന്ത്രിയും ചർച്ച നടത്തിയെന്ന് ഏഷ്യാനെറ്റ് …
സ്വന്തം ലേഖകൻ: സൗദി അറേബ്യയില്‍ ജീവനക്കാര്‍ക്ക് ഇന്‍ഷുറന്‍സ് നല്‍കാത്ത ഉടമയ്ക്ക് നാല് ലക്ഷത്തോളം രൂപ പിഴ ഈടാക്കുമെന്ന് മാനവ വിഭവശേഷി സാമൂഹിക വികസന മന്ത്രാലയം (എംഎച്ച്ആര്‍എസ്ഡി). രാജ്യത്ത് സ്വകാര്യ ഖേലയിലെ കമ്പനികളില്‍ ജോലി ചെയ്യുന്ന എല്ലാ സ്വദേശി പൗരന്മാര്‍ക്കും പ്രവാസികള്‍ക്കും ഇന്‍ഷുറന്‍സ് തൊഴിലുടമ നല്‍കിയിരിക്കണം. തൊഴിലാളികള്‍ക്ക് ആരോഗ്യ ഇന്‍ഷുറന്‍സ് നല്‍കുന്നതില്‍ പരാജയപ്പെട്ടാല്‍ തൊഴിലുടമ ഓരോ ജീവനക്കാരനും …
സ്വന്തം ലേഖകൻ: റംസാൻ പ്രമാണിച്ച് രാജ്യത്ത് ഇന്നു മുതൽ 801 ഭക്ഷ്യ, ഭക്ഷ്യേതര ഉൽപന്നങ്ങൾക്ക് വില കുറയും. വാണിജ്യ വ്യവസായ മന്ത്രാലയമാണ് അവശ്യ ഉൽപന്നങ്ങൾക്ക് വിലക്കുറവ് പ്രഖ്യാപിച്ചത്. രാജ്യത്തെ പ്രധാന വിൽപനശാലകളുടെ സഹകരണത്തിലാണിത്. റംസാനിൽ കുടുംബങ്ങൾക്ക് അനിവാര്യമായ അരി, ക്ഷീര ഉൽപന്നങ്ങൾ, പാൽപ്പൊടികൾ, തേൻ, ധാന്യം, കോൺഫ്ലേക്‌സ്, കോഫി, പഞ്ചസാര, ജ്യൂസ്, ചീസ്, കുടിവെള്ളം, പേപ്പർ …
സ്വന്തം ലേഖകൻ: ബഹ്‌റൈനില്‍ ഒന്നിലധികം സൗജന്യ വിസയ്ക്ക് അംഗീകാരം നല്‍കി ബഹ്‌റൈന്‍. കിംഗ് ഫഹദ് കോസ്‌വെ വഴി ബഹ്‌റൈനിലേക്ക് യാത്ര ചെയ്യുന്ന വ്യവസായികള്‍, വ്യാപാരികള്‍, നിക്ഷേപകര്‍, അവരുടെ കുടുംബാംഗങ്ങള്‍ എന്നിവര്‍ക്ക് ഇപ്പോള്‍ സൗജന്യ മള്‍ട്ടി എന്‍ട്രി വിസ ലഭിക്കുമെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ജിസിസി രാജ്യങ്ങളില്‍ ഒന്നില്‍ സാധുവായ എന്‍ട്രി വിസയുള്ള ആളുകള്‍ക്ക് പുതിയ വിസയ്ക്ക് …
സ്വന്തം ലേഖകൻ: കുവൈത്തിലെ 60 കഴിഞ്ഞവരും ബിരുദ യോഗ്യതയില്ലാത്തവരുമായ പ്രവാസികളുടെ വര്‍ക്ക് പെര്‍മിറ്റ് പുതുക്കുന്ന നടപടികള്‍ തടസ്സമില്ലാതെ തുടരുമെന്ന് തൊഴില്‍ മന്ത്രാലയത്തിന് കീഴിലുള്ള മാന്‍പവര്‍ അതോറിറ്റി വ്യക്തമാക്കി. ഇവരുടെ വിസ പുതുക്കാന്‍ ഫീസ് നിര്‍ബന്ധമാക്കിക്കൊണ്ടുള്ള പബ്ലിക് അതോറിറ്റി ഓഫ് മാന്‍പവറിന്റെ തീരുമാനം റദ്ദാക്കിയ അപ്പീല്‍ കോടതി വിധിയുടെ പശ്ചാത്തലത്തിലാണ് വിശദീകരണവുമായി അതോറിറ്റി രംഗത്തെത്തിയത്.കഴിഞ്ഞ ആഴ്ചയായിരുന്നു അതോറിറ്റിയുടെ …
സ്വന്തം ലേഖകൻ: കോവിഡ് മഹാമാരിയെ തുടര്‍ന്ന് ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങളില്‍ ഇളവ് നല്‍കി രാജ്യം സാധാരണ ജീവിതത്തിലേക്ക് മടങ്ങുന്നു. പൊതു ഇടങ്ങളില്‍ മാസ്‌ക് ധരിച്ചില്ലെങ്കിലും ആള്‍ക്കൂട്ട നിയന്ത്രണം ലംഘിച്ചാലും ഇനി മുതല്‍ കേസെടുക്കില്ല. സംസ്ഥാനങ്ങള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ ഇത് സംബന്ധിച്ച് നിര്‍ദേശം നല്‍കി. കേന്ദ്ര ആഭ്യന്തര സെക്രട്ടറി അജയ്ഭല്ല സംസ്ഥാനങ്ങള്‍ക്ക് കത്തെഴുതി. അതേ സമയം കേസ് എടുക്കില്ലെങ്കിലും …
സ്വന്തം ലേഖകൻ: ആഗോള തലത്തില്‍ എണ്ണ വിതരണത്തില്‍ ക്ഷാമം നേരിട്ടാല്‍ അതിന്റെ ഉത്തരവാദിത്തം തങ്ങള്‍ക്കായിരിക്കില്ലെന്ന് സൗദി അറേബ്യ അറിയിച്ചു. അന്താരാഷ്ട്ര സമൂഹത്തിനാണ് സൗദിയുടെ മുന്നറിയിപ്പ്. ഹൂത്തികള്‍ നിരന്തരം സൗദിയെ ആക്രമിക്കുന്നത് തുടരുന്ന പശ്ചാതലത്തിലാണ് നിലാപാട് അറിയിച്ചത്. ഹൂത്തികളെയും അവരെ അനുകൂലിക്കുന്നവരെയും കൈകാര്യം ചെയ്യുന്നതില്‍ ആഗോള സമൂഹം ജാഗ്രത കാണിക്കുന്നില്ലെന്ന പരാതി നിലനില്‍ക്കെയാണ് സൗദിയുടെ മുന്നറിയിപ്പ്. കഴിഞ്ഞ …
സ്വന്തം ലേഖകൻ: കാലാവധി കഴിഞ്ഞിട്ടും പുതുക്കാത്ത വര്‍ക്ക് പെര്‍മിറ്റുകള്‍ പിഴയില്ലാതെ പുതുക്കാന്‍ അവസരം നല്‍കി ഒമാന്‍ ഭരണകൂടം. പിഴയില്ലാതെ വിസ പുതുക്കാനുള്ള അവസരം സെപ്തംബര്‍ ഒന്നു വരെ മാത്രമായിരിക്കുമെന്ന് ഒമാന്‍ തൊഴില്‍ മന്ത്രാലയം അറിയിച്ചു. ഈ അവസരം പ്രവാസികളും സ്ഥാപനങ്ങളും പരമാവധി ഉപയോഗപ്പെടുത്തി, പുതുക്കാതെ കിടക്കുന്ന വര്‍ക്ക് പെര്‍മിറ്റുകള്‍ ആഗസ്ത് 31ഓടെ തന്നെ പുതുക്കണമെന്നും മന്ത്രാലയം …
സ്വന്തം ലേഖകൻ: ഫുട്‌ബോൾ ആരാധകർക്ക് ഫിഫ ഖത്തർ ലോകകപ്പ് കാണാൻ ടിക്കറ്റിനായി വീണ്ടും അപേക്ഷിക്കാം. വിൽപനയുടെ അടുത്ത ഘട്ടത്തിന് നാളെ തുടക്കമാകും. ‘ആദ്യമെത്തുന്നവർക്ക് ആദ്യം’ എന്ന വിൽപന കാലയളവിന്റെ ഒന്നാം ഘട്ടത്തിനാണ് ബുധനാഴ്ച തുടക്കമാകുക. ജനുവരി 19 മുതൽ രണ്ടാഴ്ച നീണ്ട റാൻഡം സെലക്ഷൻ ഡ്രോ വിൽപന കാലയളവിൽ ടിക്കറ്റ് ബുക്ക് ചെയ്തവർക്ക് പണം അടച്ച് …