സ്വന്തം ലേഖകൻ: ബംഗ്ലാദേശിൽ നടന്നതിനെല്ലാം പിന്നിൽ പ്രവർത്തിച്ചത് അമേരിക്കയാണെന്ന് പ്രധാനമന്ത്രി പദം രാജിവച്ച് ഇന്ത്യയിൽ അഭയം തേടിയ ഷെയ്ഖ് ഹസീന. ഇന്ത്യയിലേക്ക് പലായനം ചെയ്യുന്നതിനു മുമ്പ് രാജ്യത്തെ അഭിസംബോധന ചെയ്യാൻ ഷെയ്ഖ് ഹസീന തയ്യാറാക്കിയ പ്രസംഗത്തിലാണ് ഈ ഗുരുതര ആരോപണമുള്ളത്. പ്രക്ഷോഭം രൂക്ഷമായതോടെ ബംഗ്ലാദേശ് പ്രധാനമന്ത്രി പദം രാജിവെക്കാൻ ഷെയ്ഖ് ഹസീന നിർബന്ധിതയാകുകയായിരുന്നു. ബംഗ്ലാദേശിൽ ഭരണമാറ്റം …
സ്വന്തം ലേഖകൻ: പാരിസ് ഒളിംപിക്സിന് ഇന്ന് തിരശീല വീഴും. ഒളിമ്പിക്‌സിലെ ഇന്ത്യയുടെ എല്ലാ മത്സരങ്ങളും അവസാനിച്ചപ്പോൾ ഒരു വെള്ളിയും അഞ്ച് വെങ്കല മെഡലുകളും ഉൾപ്പടെ ആറ് മെഡലുകളാണ് ഇന്ത്യയുടെ സമ്പാദ്യം. മത്സരിച്ച ഒരു ഇനത്തിലും സ്വർണ്ണം നേടാൻ ഇന്ത്യക്ക് സാധിച്ചില്ല. പാരീസ് ഒളിമ്പിക്‌സിൽ എഴുപത്തിയൊന്നാമതാണ് ഇന്ത്യയുടെ റാങ്ക്. കഴിഞ്ഞ ടോക്കിയോ ഒളിമ്പിക്‌സിൽ നാൽപത്തിയെട്ടാം സ്ഥാനത്തായിരുന്നു ഇന്ത്യ. …
സ്വന്തം ലേഖകൻ: വയനാട് ഉരുൾപൊട്ടലിൽ സർവ്വതും നഷ്ടമായവർക്കുള്ള പുനരധിവാസത്തിനുള്ള സാമ്പത്തിക പിന്തുണയും കാലാവസ്ഥ വ്യതിയാനത്തെ ചെറുക്കുന്നതിനുള്ള സഹായങ്ങളും പ്രധാനമന്ത്രിയോട് മുഖ്യമന്ത്രി ആവശ്യപ്പെട്ടു. ദുരന്ത മേഖല സന്ദർശിക്കാൻ എത്തിയ പ്രധാനമന്ത്രിക്കു മുന്നിൽ മുഖ്യമന്ത്രി പിണറായി വിജയൻ കേരളത്തിന്റെ ആവശ്യങ്ങൾ അവതരിപ്പിച്ചു. പ്രധാനമന്ത്രിയോട് ദുരന്തന്തിന്റെ വ്യാപ്തി വിശദീകരിച്ച ശേഷം മുഖ്യമന്ത്രി കുറിപ്പായും ഇത് കൈമാറിയിട്ടുണ്ട്. നാശനഷ്ടങ്ങളുടെ വിശദമായ കണക്കെടുപ്പ് …
സ്വന്തം ലേഖകൻ: വയനാട്ടിലെ ഉരുൾപൊട്ടൽ ദുരന്തത്തിൽ കാണാതായവർക്ക് വേണ്ടിയുള്ള ജനകീയ തിരച്ചിൽ ഇന്നും തുടരും. മുണ്ടക്കൈ, ചൂരല്‍മല ഉള്‍പ്പെടെയുള്ള ആറ് സോണുകള്‍ കേന്ദ്രീകരിച്ചായിരിക്കും തിരച്ചില്‍ നടക്കുക.തിരച്ചിലിൽ ക്യാമ്പുകളിൽ നിന്ന് സന്നദ്ധരായവരെയും ഉൾപ്പെടുത്തിയിട്ടുണ്ട്. അതേസമയം, ദുരന്തത്തിൽ പെട്ട 126 പേരെ ഇനിയും കണ്ടെത്താനുണ്ട് പ്രാദേശിക ജനപ്രതിനിധികള്‍, സന്നദ്ധ പ്രവര്‍ത്തകര്‍ തുടങ്ങിയവരും പങ്കെടുക്കും. എട്ടുമണിയോടെ തിരച്ചില്‍ തുടങ്ങും. രാവിലെ …
സ്വന്തം ലേഖകൻ: സൗദി കിരീടാവകാശിയുടെ നേതൃത്വത്തിലുള്ള പ്രിൻസ് മുഹമ്മദ് ബിൻ സൽമാൻ റോയൽ റിസർവ് ഡെവലപ്‌മെന്റ് അതോറിറ്റി സംരക്ഷിത മേഖലകൾക്കുള്ള ഇന്റഗ്രേറ്റഡ് ഡെവലപ്‌മെന്റ് ആൻഡ് മാനേജ്‌മെന്റ് പദ്ധതി (ഐഡിഎംപി) പ്രഖ്യാപിച്ചു. രാജ്യത്തിന്റെ വടക്കുപടിഞ്ഞാറുള്ള പർവതനിരകൾ മുതൽ പവിഴപ്പുറ്റുകൾ വരെയുള്ള 24,500 ചതുരശ്ര കിലോമീറ്റർ വീസ്തൃതിയിൽ വ്യാപിച്ചുകിടക്കുന്ന 15 വ്യത്യസ്ത ആവാസവ്യവസ്ഥകൾ ഉൾപ്പെടുന്ന റിസർവിന്റെ പരിസ്ഥിതി, സാമ്പത്തിക, …
സ്വന്തം ലേഖകൻ: വയനാട്ടിലെ ഉരുൾപൊട്ടൽ ദുരന്തം നാശംവിതച്ച മേഖലകളിൽ ആകാശനിരീക്ഷണം നടത്തി പ്രധാനമന്ത്രി നരേന്ദ്രമോദി. മുണ്ടക്കൈ,ചൂരൽമല, പുഞ്ചിരിമട്ടം പ്രദേശങ്ങളിൽ വ്യോമസേനയുടെ ഹെലികോപ്റ്ററിലാണ് അദ്ദേഹം നിരീക്ഷണം നടത്തിയത്. ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ, മുഖ്യമന്ത്രി പിണറായി വിജയൻ, കേന്ദ്രസഹമന്ത്രി സുരേഷ്ഗോപി എന്നിവരും ഇതേ ഹെലികോറ്ററിൽ പ്രധാനമന്ത്രിക്കൊപ്പം ഉണ്ടായിരുന്നു. ഇതിന് ശേഷം കല്പറ്റയിലെ എസ്.കെ.എം.ജെ. സ്കൂൾ മൈതാനത്തെ …
സ്വന്തം ലേഖകൻ: രാജിവയ്ക്കാൻ സന്നദ്ധനായി ബംഗ്ലാദേശ് സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ഉബൈദുൽ ഹസൻ. വൈകുന്നേരം ബംഗ്ലാദേശ് പ്രസിഡന്റ് മുഹമ്മദ് ഷഹാബുദ്ദിനുമായി കൂടിക്കാഴ്ച നടത്തിയതിനു ശേഷമാകും രാജി സമർപ്പിക്കുക. രാജി ആവശ്യപ്പെട്ട് പ്രക്ഷോഭകർ സുപ്രീംകോടതിക്ക് മുന്നിൽ തടിച്ചുകൂടിയതിനെ തുടർന്ന് ഉച്ചയ്ക്കാണ് ചീഫ് ജസ്റ്റിസ് രാജി പ്രഖ്യാപിച്ചത്. 1971ലെ ബംഗ്ലാദേശ് സ്വാതന്ത്ര്യസമരത്തിൽ പങ്കെടുത്തവരുടെ ബന്ധുക്കൾക്കുള്ള സംവരണം സുപ്രീംകോടതി പുനഃസ്ഥാപിച്ചതിൽ …
സ്വന്തം ലേഖകൻ: പോപ്പ് താരം ടെയ്‌ലര്‍ സ്വിഫ്റ്റിൻ്റെ ഓസ്ട്രിയയിലെ സംഗീത പരിപാടിക്കിടെ ആക്രമണം നടത്താൻ പദ്ധതിയിട്ട സംഭവത്തിൽ ഒരാൾകൂടി അറസ്റ്റിൽ. ഇറാഖ് പൗരനാണ് അറസ്റ്റിലായത്. സംഭവത്തിൽ പിടിയാലാകുന്ന മൂന്നാമത്തെ ആളാണിത്. പ്രധാന പ്രതിയെന്ന് സംശയിക്കുന്ന 19-കാരനായ ഓസ്ട്രിയൻ പൗരനുമായി ഇയാൾക്ക് ബന്ധമുണ്ടെന്നാണ് വിലയിരുത്തൽ. 19-കാരനുമായി സമ്പര്‍ക്കം പുലര്‍ത്തിയതായി കരുതുന്ന വ്യക്തിയാണ് പിടിയിലായ രണ്ടാമത്തെയാള്‍. വിയന്നയിലെ പരിപാടിയിൽ …
സ്വന്തം ലേഖകൻ: കോവിഡ് കേസുകൾ വീണ്ടും ഉയരുന്നുവെന്ന് റിപ്പോർട്ട്. ഒരുകാലത്ത് ആഗോള ആരോഗ്യ ഭീഷണിയായി ലോകാരോഗ്യസംഘടന പ്രഖ്യാപിച്ചിരുന്ന വൈറസിന്റ വ്യാപനം പിന്നീട് കുറഞ്ഞിരുന്നു. എന്നാൽ കഴിഞ്ഞ കുറച്ച് ആഴ്ചകളായി വിവിധ രാജ്യങ്ങളിൽ കോവിഡ് കേസുകൾ ഉയരുന്നുവെന്നാണ് ലോകാരോഗ്യസംഘടന ഇപ്പോൾ പുറത്തുവിട്ട റിപ്പോർട്ടിൽ പറയുന്നത്. കോവിഡ് പോസിറ്റീവാകുന്നവരുടെ നിരക്ക് കൂടുന്നുവെന്നാണ് ലോകാരോഗ്യസംഘടന പറയുന്നത്. വൈകാതെ കോവിഡിന്റെ കൂടുതൽ …
സ്വന്തം ലേഖകൻ: സെപ്റ്റംബർ ഒന്ന് മുതൽ ട്രാഫിക് പിഴയുള്ളവർക്ക് യാത്രവിലക്കേർപ്പെടുത്തി ഖത്തർ ആഭ്യന്തര മന്ത്രാലയം . ഗതാഗത നിയമം ലംഘിച്ചതിന്റെ പേരിൽ പിഴയുള്ളവർ യാത്രക്ക് മുൻപ് പിഴഅടച്ചിരിക്കണമെന്നും, പിഴ അടക്കാത്തവർക്ക് രാജ്യത്ത് നിന്നും പുറത്തേക്ക് യാത്ര ചെയ്യാൻ കഴിയില്ലെന്നും ഖത്തർ ആഭ്യന്തര മന്ത്രലായം സോഷ്യൽ മീഡിയയിലൂടെ അറിയിച്ചു. കടൽമാർഗം യാത്ര ചെയ്യുന്നവർക്കും ഇത് ബാധകമായിരിക്കും . …