സ്വന്തം ലേഖകൻ: കുവൈത്തില്‍ ശക്തമായിക്കൊണ്ടിരിക്കുന്ന സ്വദേശിവത്ക്കരണത്തിന്റെ പേരില്‍ ജോലി നഷ്ടമായ പ്രവാസികള്‍ക്ക് സേവനാന്ത്യത്തിലുള്ള ആനുകൂല്യങ്ങള്‍ ഉടന്‍ ലഭിച്ചേക്കുമെന്ന് റിപ്പോര്‍ട്ട്. പ്രാദേശിക അറബിക് ദിനപ്പത്രമാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. നിലവില്‍ ഇങ്ങനെ ജോലി നഷ്ടമായവര്‍ക്ക് ഒരു ആനുകൂല്യവും നല്‍കപ്പെട്ടിരുന്നില്ല. എന്നാല്‍ അധികം താമസിയാതെ ഇക്കാര്യത്തില്‍ പ്രവാസികള്‍ക്ക് അനുകൂലമായ തീരുമാനം ഉണ്ടാകുമെന്ന് പത്രം റിപ്പോര്‍ട്ട് ചെയ്തു. എന്നാല്‍ സര്‍ക്കാര്‍ …
സ്വന്തം ലേഖകൻ: കോവിഡ് 19 വാക്സിനെടുക്കാത്ത ഇഖാമയുള്ളവർക്കും (താമസ രേഖ) പൗരന്മാർക്കും ക്വാറന്റീൻ ഇല്ലാതെ സൗദിയിലേയ്ക്ക് പ്രവേശിക്കാമെന്ന് ആഭ്യന്തര മന്ത്രാലയം. സൗദി അറേബ്യയിലേയ്ക്ക് വരുന്ന വിദേശികളുടെ ഇമ്യൂണ്‍ സ്റ്റാറ്റസ് പരിശോധിക്കില്ലെന്ന് ഇതോടെ വ്യക്തമായി. എന്നാൽ ഉംറ, ടൂറിസം, കുടുംബ സന്ദർശക വീസകൾ ഉൾപ്പെടെ മുഴുവൻ സന്ദർശക വിസകളിലും കോവിഡ് ചികിത്സക്കുള്ള ഇൻഷൂറൻസ് നിർബന്ധമാണെന്ന് ആഭ്യന്തര മന്ത്രാലയ …
സ്വന്തം ലേഖകൻ: ഒമാനിൽ സ്വകാര്യ വാഹനങ്ങളിൽ സുഹൃത്തുക്കളുമായി യാത്ര ചെയ്യുന്നവർ ജാഗ്രത. വ്യത്യസ്ത കമ്പനിയുടെ പേരിലുള്ള ബത്താക്കയുമായി സ്വകാര്യ വാഹനങ്ങളില്‍ യാത്ര ചെയ്യുന്നവരെയാണ് പോലീസ് നോട്ടമിടുന്നത്. കായിക വിനോദങ്ങള്‍ക്കോ ഒന്നിച്ചു ഭക്ഷണം കഴിക്കാനോ മറ്റു പാർട്ടികൾക്കോ പുറത്തുപോകുന്നവർ ആണെങ്കിലും ശരി പോലീസ് പിടിക്കൂടും. Also Read: ഭാരത് മാതായ്ക്ക് ജയ് വിളിക്കുമ്പോൾ ഏറ്റു വിളിക്കുകയും നരേന്ദ്ര …
സ്വന്തം ലേഖകൻ: കൊറോണ വ്യാപനം രൂക്ഷമായതിനെ തുടർന്ന് ഹോങ്കോംഗിൽ കൂട്ടപ്പലായനം. രോഗം ഭയന്ന് ദിവസവും നിരവധി പേരാണ് മറ്റിടങ്ങളിലേക്ക് പലായനം ചെയ്യുന്നത്. നിലവിൽ കൊറോണയുടെ അഞ്ചാം തരംഗമാണ് ഹോങ്കോംഗിൽ അലയടിക്കുന്നത്. മറ്റ് തരംഗങ്ങളെക്കാൾ ഏറെ അപകടകാരിയാണ് അഞ്ചാംതരംഗം എന്നാണ് റിപ്പോർട്ടുകൾ. അതിവ്യാപന ശേഷിയുള്ള വൈറസ് അതിവേഗം രോഗം പടരുന്നതിന് കാരണമാകുന്നുണ്ട്. ഇതിന് പുറമേ രോഗം ബാധിക്കുന്ന …
സ്വന്തം ലേഖകൻ: യുക്രൈനുമേൽ റഷ്യ നടത്തുന്ന അധിനിവേശം യൂറോപ്പിനെ പ്രകോപിപ്പിച്ചിരിക്കുകയാണ്. കനത്ത ഉപരോധമാണ് റഷ്യക്കുമേൽ യൂറോപ്യൻ രാജ്യങ്ങൾ ഏർപ്പെടുത്തിയിരിക്കുന്നത്. ഇതിനിടെ 69 കാരനായ പുടിൻ തന്റെ കാമുകിയേയും കുഞ്ഞുങ്ങളേയും സ്വിറ്റ്സർലൻഡിൽ സുരക്ഷിതമായി ഒളിപ്പിച്ചിരിക്കുകയാണ്. യുക്രൈനിലെ സാധാരണ ജനങ്ങളെ ആക്രമിക്കുകയും അഭയാർത്ഥി പ്രതിസന്ധി ഉണ്ടാക്കുകയും ചെയ്യുന്ന പുടിൻ അദ്ദേഹത്തിന്റെ കുടുംബത്തെ സ്വിറ്റ്‌സർലൻഡിൽ എവിടെയോ സുരക്ഷിതമായി പാർപ്പിച്ചിരിക്കുകയാണെന്ന് ‘ന്യൂയോർക്ക് …
സ്വന്തം ലേഖകൻ: തായ്‍ലൻഡിൽ അവധി ആഘോഷിക്കാനായി പുറപ്പെടുന്നതിന് മുമ്പ് അന്തരിച്ച ആസ്ട്രേലിയൻ ക്രിക്കറ്റ് ഇതിഹാസം ഷെയ്ൻ വോൻ കഠിനമായ ഡയറ്റിലായിരുന്നുവെന്ന് മാനേജർ വെളിപ്പെടുത്തി. രണ്ടാഴ്ച ദ്രാവകം മാത്രമുള്ള ഭക്ഷണക്രമം സ്വീകരിച്ച വോണിന് നെഞ്ചുവേദനയും അമിത വിയർപ്പ് അനുഭവപ്പെടുന്നതായി പരാതിപ്പെട്ടിരുന്നെന്ന് മാനേജർ ജെയിംസ് എസ്കിൻ പറഞ്ഞു. കഴിഞ്ഞ വെള്ളിയാഴ്ചയായിരുന്നു കായിക ലോകത്തെ ഞെട്ടിച്ച് 52കാരനായ വോണിന്റെ വിടവാങ്ങൽ. …
സ്വന്തം ലേഖകൻ: ഖത്തറിലെ റോഡ് അപകടങ്ങളിൽ മരിക്കുന്നവരിൽ മൂന്നിലൊന്നും കാൽനട യാത്രക്കാരാണെന്ന് പഠനം. ഖത്തർ സെന്റർ ഫോർ ട്രാൻസ്പോർട്ട് ആൻഡ് ട്രാഫിക് സേഫ്റ്റിയാണ് കണക്കുകൾ പുറത്തുവിട്ടത്. വാഹനങ്ങളുടെ വേഗതയാണ് മിക്ക അപകടങ്ങളിലും മരണനിരക്ക് ഉയർത്തുന്നത്. 50 കിലോമീറ്റർ താഴെയുള്ള വാഹനം ഇടിക്കുമ്പോൾ മരണനിരക്ക് അഞ്ച് ശതമാനമാണ്. എന്നാൽ 50 കിലോമീറ്റർ വേഗതയിൽ അത് 29 ശതമാനവും …
സ്വന്തം ലേഖകൻ: കോവിഡ് പ്രത്യാഘാതത്തിൽനിന്ന് കരകയറുന്ന ബഹ്റൈനിലെ വിനോദസഞ്ചാര മേഖല കുതിച്ചുചാട്ടത്തിനൊരുങ്ങുന്നു. അഞ്ചുവർഷം കൊണ്ട് വിനോദസഞ്ചാര മേഖലയിൽനിന്നുള്ള വരുമാനം രണ്ടു ബില്യൺ ദീനാറായി ഉയരുമെന്നാണ് പ്രതീക്ഷ. ഈവർഷം വിനോദ സഞ്ചാര മേഖലയിൽനിന്ന് ഒരു ബില്യൺ ഡോളർ വരുമാനം നേടാനാകുമെന്ന് വ്യവസായ, വാണിജ്യ, വിനോദസഞ്ചാര വകുപ്പ് മന്ത്രി സായിദ് ബിൻ റാഷിദ് അൽ സയാനി എം.പിമാർക്ക് രേഖാമൂലം …
സ്വന്തം ലേഖകൻ: കുവൈത്തിൽനിന്ന് ആരോഗ്യജീവനക്കാരുടെ കൊഴിഞ്ഞുപോക്ക് പ്രതിസന്ധിയുണ്ടാക്കുന്നു. ഡോക്ടർമാരും നഴ്സുമാരും ടെക്നിക്കൽ ജീവനക്കാരും ഉൾപ്പെടെ നൂറുകണക്കിന് പേരാണ് കഴിഞ്ഞമാസങ്ങളിൽ ജോലി രാജിവെച്ചത്. കാനഡ, ന്യൂസിലൻഡ്, അയർലൻഡ് തുടങ്ങിയ രാജ്യങ്ങളിൽനിന്ന് മികച്ച അവസരങ്ങൾ ലഭിക്കുന്നതുകൊണ്ടാണ് ഭൂരിഭാഗം പേരും കുവൈത്ത് വിടുന്നത്. നിലവിൽ ജോലിചെയ്യുന്നവരിൽ നല്ലൊരു ശതമാനം പേർ പുതിയ താവളം തേടാൻ അവസരം കാത്തിരിക്കുകയാണ്. ശമ്പള പരിഷ്കരണം …
സ്വന്തം ലേഖകൻ: അറബ് രാജ്യങ്ങളില്‍ കുടിവെള്ളത്തിന്റെ ഗുണനിലവാരം ഏറ്റവും കൂടുതല്‍ കുവൈത്തില്‍. ലോകാരോഗ്യ സംഘടനയുടെ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. ജലവൈദ്യുതി മന്ത്രാലയത്തിലെ ജലപദ്ധതികളുടെ ചുമതലയുള്ള അസിസ്റ്റന്റ് അണ്ടര്‍ സെക്രട്ടറി ഹമൂദ് അല്‍ റൗദാന്‍ ആണ് ഇക്കാര്യം അറിയിച്ചത്. കഴിഞ്ഞ 70 വര്‍ഷത്തിലേറെയായി സമുദ്രജലം ശുദ്ധീകരിച്ച് ജലാവശ്യം പരിഹരിക്കുന്നതില്‍ കുവൈത്ത് മുന്നിലാണ്. മാത്രമല്ല, കുടിവെള്ളത്തിന്റെ ഗുണനിലവാരത്തിലും കുവൈത്ത് …