സ്വന്തം ലേഖകൻ: മുസ്‌ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങൾ (74) അന്തരിച്ചു. ദീർഘനാളായി അർബുദ രോഗ ബാധിതനായിരുന്നു. അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം. കബറടക്കം തിങ്കളാഴ്ച രാവിലെ 9ന് പാണക്കാട് ജുമാമസ്‌ജിദിൽ. മൃതദേഹം ഇന്നു വൈകിട്ട് അഞ്ച് മുതൽ മലപ്പുറം ടൗൺഹാളിൽ പൊതുദർശനത്തിനുവയ്ക്കും. പിഎംഎസ്എ പൂക്കോയ തങ്ങളുടെയും ആയിഷ ചെറുകുഞ്ഞിബീവിയുടേയും …
സ്വന്തം ലേഖകൻ: ഖത്തര്‍- സൗദി ഇനി ട്രെയിനിലും സഞ്ചരിക്കാം. ഇരു രാജ്യങ്ങളെയും ബന്ധിപ്പിക്കുന്ന റെയില്‍വെ ലൈന്‍ നിര്‍മാണത്തിന് വൈകാതെ തുടക്കമാകും. ഗള്‍ഫ് സഹകരണ കൗണ്‍സില്‍ റെയില്‍വെ പദ്ധതിയുടെ ഭാഗമായാണ് ഖത്തറിനെയും മറ്റ് ജിസിസി രാജ്യങ്ങളെയും തമ്മില്‍ ബന്ധിപ്പിക്കുന്ന ഖത്തര്‍- സൗദി റെയില്‍വെ പദ്ധതി. 25,000 കോടി ഡോളര്‍ ചെലവാണ് റെയില്‍ പദ്ധതിയില്‍ പ്രതീക്ഷിക്കുന്നത്. 2,117 കിലോമീറ്റര്‍ …
സ്വന്തം ലേഖകൻ: രാജ്യത്തെ റെസ്റ്റോറന്റുകളും കഫേകളും പഴയ പ്രതാപത്തിലേക്ക് തിരികെ വരാന്‍ അഞ്ച് വര്‍ഷം വേണ്ടി വന്നേക്കും. കോവിഡ് മഹാമാരി തകര്‍ത്തതിനാലാണ് ഇത്രയും കാലം വേണ്ടി വരുമെന്ന് കുവൈത്ത് റെസ്റ്റോറന്റ്, കഫേകള്‍, കാറ്ററിംഗ് ഫെഡറേഷന്‍ പ്രസിഡന്റ് ഫഹദ് അല്‍ അര്‍ബാഷ് ആണ് ഇക്കാര്യം പറഞ്ഞത്. രണ്ട് വര്‍ഷത്തിന് ശേഷവും കോവിഡിന്റെ പ്രത്യാഘാതങ്ങള്‍ ഇപ്പോഴും രാജ്യത്തെ റെസ്റ്റോറന്റുകളും …
സ്വന്തം ലേഖകൻ: ആരുമറിയാതെ ബ്രസീലുകാരനായ ഇമ്മാനുവൽ മാർക്വസ് ഡി ഒലിവേര എന്ന കുട്ടിക്കുറുമ്പൻ ഒളിച്ച് യാത്ര ചെയ്തത് 2,700 കിലോമീറ്ററാണ്. എങ്ങനെയാണ് കുട്ടി ആരും അറിയാതെ ഇത്രയും ദൂരം യാത്ര ചെയ്തതെന്ന് ആശ്ചര്യപ്പെടുകയാണ് ലോകം മുഴുവൻ. വീടിനടുത്തുള്ള മനോസിലെ വിമാനത്താവളത്തിൽ നിന്നാണ് കുട്ടി ലാറ്റിനമേരിക്കൻ എയർലൈൻസിന്റെ വിമാനത്തിൽ കയറിപ്പറ്റിയത്. ഗ്രേറ്റർ സാവോപോളയിലെ ഗ്വാലോസ് വിമാനത്താവളത്തിൽ ഇറങ്ങാനായിരുന്നു …
സ്വന്തം ലേഖകൻ: റഷ്യ – യുക്രൈയ്ൻ യുദ്ധത്തിൽ ലോകത്തിലെ ഏറ്റവും വലിയ കാർഗോ വിമാനമായ ആന്റോനോവ് എഎൻ 225 അഥവാ മ്രിയ വിമാനം തകർന്ന വാർത്ത ദിവസങ്ങൾക്ക് മുൻപാണ് ലോകം അറിഞ്ഞത്. യുക്രൈയ്ൻ അധികൃതരാണു വിവരം പുറത്തറിയിച്ചതെങ്കിലും വിമാനം തകർന്നതിന്റെ ചിത്രങ്ങളോ ദൃശ്യങ്ങളോ ലഭിച്ചിരുന്നു. എന്നാൽ, ഇപ്പോൾ പുറത്തുവന്ന ചിത്രങ്ങളിലും ദൃശ്യങ്ങളിലും അതിദയനീയ കാഴ്ചകളാണ് കാണുന്നത്. …
സ്വന്തം ലേഖകൻ: ഓസ്ട്രേലിയൻ ക്രിക്കറ്റ് ഇതിഹാസം ഷെയ്ൻ വോൺ (52) അന്തരിച്ചു. തായ്‌ലൻഡിലെ കോ സാമുയിയിലെ വോണിന്റെ ഉടമസ്ഥതയിലുള്ള വില്ലയിൽ ആയിരുന്നു അന്ത്യം. ഹൃദയാഘാതമാണ് മരണകാരണമെന്നാണ് ആദ്യവിവരം. അബോധാവസ്ഥയിൽ കണ്ടെത്തുകയായിരുന്നു. ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും മികച്ച ലെഗ് സ്പിന്നർമാരിൽ ഒരാളായ ഷെയ്ൻ വോൺ, 1969 സെപ്റ്റംബർ 13ന് ഓസ്ട്രേലിയയിലെ വിക്ടോറിയയിലാണ് ജനിച്ചത്. 1992ൽ ടെസ്റ്റ് ക്രിക്കറ്റിൽ …
സ്വന്തം ലേഖകൻ: യുക്രൈയ്നിയൻ സംഘർഷത്തിൽ കക്ഷികൾക്കിടയിൽ മധ്യസ്ഥത വഹിക്കാൻ എല്ലാ ശ്രമങ്ങളും നടത്താൻ സൗദി അറേബ്യ തയാറാണെന്ന് കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ പറഞ്ഞു. വ്യാഴാഴ്ച രാത്രി റഷ്യൻ പ്രസിഡന്‍റ് വ്ലാദിമിർ പുടിനുമായുള്ള ഫോൺ സംഭാഷണത്തിനിടെയാണ് അദ്ദേഹം രാജ്യത്തിന്‍റെ പ്രഖ്യാപിത നിലപാട് വ്യക്തമാക്കിയത്. പ്രതിസന്ധി അവസാനിപ്പിക്കുന്നതിനും സുരക്ഷയും സ്ഥിരതയും കൈവരിക്കുന്നതിനുള്ള രാഷ്ട്രീയ പരിഹാരം കണ്ടെത്തുന്നതിനുമുള്ള ശ്രമങ്ങളെ …
സ്വന്തം ലേഖകൻ: സൗദി അറേബ്യയില്‍ ഗാര്‍ഹിക തൊഴിലാളികളെ നിയമിക്കുമ്പോള്‍ തൊഴില്‍ കരാറുകളില്‍ ഇന്‍ഷുറന്‍സ് ബാധകമാക്കാനുള്ള തീരുമാനം ഉടന്‍ കൈക്കൊള്ളുമെന്ന് സൗദി സെന്‍ട്രല്‍ ബാങ്കിന്റെ (എസ്എഎംഎ) സഹകരണത്തോടെ മാനവ വിഭവശേഷി, സാമൂഹിക വികസന മന്ത്രാലയം. ഗാര്‍ഹിക തൊഴിലാളികള്‍ക്കും തൊഴിലുടമയ്ക്കും ഒരുപോലെ ഗുണം ചെയ്യുന്ന സുപ്രധാന നീക്കം മാര്‍ച്ച് അല്ലെങ്കില്‍ ഏപ്രിലില്‍ നിലവില്‍ വരുമെന്ന് അല്‍- ഇക്തിസാദിയാ വാര്‍ത്താദിനപത്രം …
സ്വന്തം ലേഖകൻ: ഖത്തറിൽ കോവിഡ് വ്യാപനം കുറഞ്ഞതോടെ ഹമദ് മെഡിക്കൽ കോർപറേഷന്റെ (എച്ച്എംസി) 2 കോവിഡ് ചികിത്സാ കേന്ദ്രങ്ങളിലും സാധാരണ സേവനങ്ങൾ പുനരാരംഭിച്ചു. കോവിഡ് കേന്ദ്രങ്ങളായി പ്രവർത്തിച്ചിരുന്ന ഹസം മിബൈറീക്, ക്യൂബൻ ആശുപത്രികളിലാണിത്. അതേസമയം കമ്യൂണിക്കബിൾ ഡിസീസ് സെന്റർ, ഹസം മിബൈറീക്കിലെ ഫീൽഡ് ആശുപത്രി എന്നിവിടങ്ങളിൽ കോവിഡ് ചികിത്സ തുടരും. രാജ്യത്തെ ഒമിക്രോൺ വ്യാപനം ഗണ്യമായി …
സ്വന്തം ലേഖകൻ: കോവിഡ് രോഗികളുടെ എണ്ണം കുത്തനെ കുറഞ്ഞതോടെ നിയന്ത്രണങ്ങളില്‍ സമ്പൂര്‍ണ ഇളവുനല്‍കി കര്‍ണാടക. പൊതുപരിപാടികളിലും ചടങ്ങുകളിലും പങ്കെടുക്കാവുന്നവരുടെ എണ്ണത്തിലുള്ള നിയന്ത്രണം, യാത്രാനിയന്ത്രണം ഉള്‍പ്പെടെയാണ് പിന്‍വലിച്ചത്. എന്നാല്‍, മാസ്കുകളുടെ ഉപയോഗവും സാമൂഹിക അകലം പാലിക്കാനുള്ള സംവിധാനങ്ങളും തുടരണം. നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയുള്ള ഉത്തരവിന്റെ കാലാവധി ഫെബ്രുവരി 28ന് അവസാനിച്ചിരുന്നു. നിലവിലെ സാഹചര്യത്തില്‍ പുതിയ ഉത്തരവുകളൊന്നും പുറത്തിറക്കേണ്ടെന്ന തീരുമാനത്തിലാണ് …